വേദ സമാജം

വേദ സമാജം (Veda Samaj)

1864ൽ കേശവ ചന്ദ്രസെന്നും ശ്രീധരലു നയിഡുവും മദ്രാസിൽ സ്ഥാപിച്ച സംഘടനയാണ് വേദ സമാജം. പിന്നീട്  ശ്രീധരലു നയിഡു കൽക്കട്ട സന്ദർശിക്കുകയും ബ്രഹ്മ സമാജത്തിന്റെ പ്രവർത്തനങ്ങൾ പഠിക്കുകയും തിരികെ മദ്രാസിലെത്തി വേദ സമാജത്തെ ദക്ഷിണേന്ത്യയിലെ ബ്രഹ്മ സമാജം എന്ന് പുനർനാമകരണവും ചെയ്തു. അദ്ദേഹം ബ്രഹ്മധർമ്മ ഗ്രന്ഥങ്ങൾ തമിഴിലേക്കും തെലുങ്കിലേക്കും വിവർത്തനം ചെയ്യുകയും, പുസ്തകത്തിന്റെ പ്രചാരണത്തിനായി മിഷനറി പര്യടനങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ 1874ൽ ശ്രീധരലു നയിഡുവിന്റെ മരണത്തെത്തുടർന്ന് സമാജത്തിനുള്ളിൽ നിരവധി ഭിന്നതകൾ ഉടലെടുത്തു.

PSC ചോദ്യങ്ങൾ 

1. മദ്രാസിൽ ശ്രീധരലു നയിഡുവും കേശവ ചന്ദ്രസെന്നും ചേർന്ന് 1864ൽ ആരംഭിച്ച സംഘടന - വേദ സമാജം

2. വേദ സമാജം രൂപീകൃതമായ വർഷം - 1864 

3. വേദ സമാജം സ്ഥാപിതമായ നഗരം - മദ്രാസ് 

4. വേദ സമാജത്തിന്റെ രൂപീകരണത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാന നേതാക്കൾ - ശ്രീധരലു നയിഡു, കേശവ ചന്ദ്രസെൻ

5. വേദ സമാജത്തെ ദക്ഷിണേന്ത്യൻ ബ്രഹ്മ സമാജം എന്ന് പുനർനാമകരണം ചെയ്‌ത വർഷം - 1871

Post a Comment

Previous Post Next Post