സത്യമഹിമാ ധർമ പ്രസ്ഥാനം

സത്യമഹിമാ ധർമ പ്രസ്ഥാനം (Satya Mahima Dharma Movement)

ഒഡീഷയിൽ ആരംഭിച്ച പ്രസ്ഥാനമാണ് സത്യമഹിമാ ധർമ പ്രസ്ഥാനം. മഹിമ ഗോസൈൻ എന്നറിയപ്പെടുന്ന മുകുന്ദ് ദാസ്, ഗോവിന്ദ ബാബയുടെയും ഭീമാ ഭോയിയുടെയും സഹായത്താൽ 1860-കളിലാണ് സത്യമഹിമാ ധർമ പ്രസ്ഥാനം സ്ഥാപിച്ചത്. മുകുന്ദ് ദാസുടെ സങ്കൽപ്പത്തിൽ ദൈവം ശാശ്വത ജീവിയാണ്, അത് രൂപരഹിതവും വിവരണാതീതവുമാണ്. വൈഷ്ണവമതം, വിഗ്രഹാരാധന, ബ്രാഹ്മണ പൗരോഹിത്യം എന്നിവയെ എതിർത്ത പ്രസ്ഥാനം സ്വന്തമായി ക്ഷേത്രങ്ങൾ നിർമിച്ചു. വൈഷ്ണവമതത്തെയും ജഗന്നാഥ ആരാധനയെയും മറ്റ് വിഗ്രഹ ദൈവങ്ങളെയും എതിർത്ത പ്രസ്ഥാനം ഏകദൈവാരാധനയിൽ വിശ്വസിച്ചു. 

PSC ചോദ്യങ്ങൾ 

1. സത്യമഹിമാ ധർമ പ്രസ്ഥാനം ആരംഭിച്ചത് - മുകുന്ദ് ദാസ്

2. സത്യമഹിമാ ധർമ പ്രസ്ഥാനം സ്ഥാപിതമായത് - ഒഡീഷ

Post a Comment

Previous Post Next Post