സ്വാമി നാരായൺ പ്രസ്ഥാനം

സ്വാമി നാരായൺ പ്രസ്ഥാനം (Swaminarayan Movement)

ഗുജറാത്തിൽ സഹജാനന്ദ സ്വാമി (1781 - 1830) പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭിച്ച ഹിന്ദു മത നവീകരണ പ്രസ്ഥാനമാണ് സ്വാമി നാരായൺ പ്രസ്ഥാനം. അദ്ദേഹം ഏക ദൈവ വിശ്വാസിയായിരുന്നു. വിധവകൾക്കു പുനർവിവാഹം, പെൺശിശുഹത്യ നിരോധനം, സതി നിരോധനം എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. ഈ പ്രസ്ഥാനം സസ്യാഹാരം ഭക്ഷിക്കുവാനും  മദ്യവും മയക്കുമരുന്നും ഉപേക്ഷിക്കാനും ജനങ്ങളെ ഉപദേശിച്ചു. എല്ലാ മതവിഭാഗങ്ങൾക്കും പ്രസ്ഥാനത്തിൽ അംഗത്വം നൽകിയിരുന്നു. ഈ പ്രസ്ഥാനം വൈഷ്ണമതത്തിന്റെ ആഡംബര സമ്പ്രദായങ്ങൾക്കെതിരായ ഒരുതരം പ്രതിഷേധമായിരുന്നു. വ്യക്തിത്വ വികസനത്തിന് പ്രാധാന്യം നൽകിയ പ്രസ്ഥാനം സാമൂഹിക സമത്വവും ശുദ്ധമായ ജീവിത രീതി നയിക്കുവാനും ഉപദേശിച്ചു.

PSC ചോദ്യങ്ങൾ

1. സ്വാമി നാരായൺ പ്രസ്ഥാനം സ്ഥാപിച്ചത് - സഹജാനന്ദ സ്വാമി

2. സ്വാമി നാരായൺ പ്രസ്ഥാനം സ്ഥാപിതമായത് - ഗുജറാത്തിൽ 

3. സ്വാമി നാരായൺ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങൾ - വിധവകൾക്കു പുനർവിവാഹം, പെൺശിശുഹത്യ നിരോധനം, സതി നിരോധനം

Post a Comment

Previous Post Next Post