പൂന സാർവജനിക് സഭ

പൂന സാർവജനിക് സഭ (Poona Sarvajanik Sabha)

1870 ഏപ്രിൽ രണ്ടിന് മഹാദേവ ഗോവിന്ദ് റാനഡെ സ്ഥാപിച്ചതാണ് പൂന സാർവജനിക് സഭ. സർക്കാരിൽ നിന്നും ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുക എന്നതാണ് പൂന സാർവജനിക് സഭയുടെ ലക്ഷ്യം. ജനങ്ങളുടെ പ്രശ്‌നങ്ങൾ സർക്കാരിൽ എത്തിക്കുവാൻ സഭ ഒരു ത്രൈമാസിക പ്രസിദ്ധീകരിച്ചിരുന്നു. ബാലഗംഗാധര തിലക്, മീരാ പവഗി തുടങ്ങിയവർ സഭയുടെ പ്രവർത്തകരായിയുന്നു.

PSC ചോദ്യങ്ങൾ

1. പൂന സാർവജനിക് സഭയുടെ സ്ഥാപകൻ - മഹാദേവ ഗോവിന്ദ് റാനഡെ

2. പൂന സാർവജനിക് സഭ സ്ഥാപിക്കപ്പെട്ടത് - 1870 ഏപ്രിൽ 2 

3. പൂന സാർവജനിക് സഭയിൽ അംഗമായിരുന്ന ദേശീയ നേതാവ് - ബാലഗംഗാധര തിലക് 

4. പൂന സാർവജനിക് സഭയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് - മീര പവഗി

5. പശ്ചിമ ഇന്ത്യയുടെ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - ഗോവിന്ദ് റാനഡെ

6. അഹമ്മദ് നഗർ എജ്യുകേഷൻ സൊസൈറ്റി എന്നിവ സ്ഥാപിച്ച വ്യക്തി - ഗോവിന്ദ് റാനഡെ

7. റാനഡെയുടെ പ്രശസ്ത കൃതി - റൈസ് ഓഫ് ദ മറാത്ത പവർ 

8. ഗോപാലകൃഷ്‌ണ ഗോഖലയുടെ രാഷ്ട്രീയ ഗുരു - ഗോവിന്ദ് റാനഡെ 

9. പഠിക്കാൻ അവസരം ലഭിച്ച ഓരോ ആളും അത് ലഭിക്കാത്ത ഓരോരുത്തരെയും പഠിപ്പിക്കണം എന്നഭിപ്രായപ്പെട്ട വ്യക്തി - റാനഡെ

Post a Comment

Previous Post Next Post