പ്രാർത്ഥനാ സമാജം

പ്രാർത്ഥനാ സമാജം (Prarthana Samaj in Malayalam)

മഹാദേവ് ഗോവിന്ദ് റാനഡെ, ആർ.ജി.ഭണ്ഡാർക്കർ എന്നിവർ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച സംഘടനയാണ് പ്രാർത്ഥനാ സമാജം. മഹാരാഷ്ട്രയിൽ സാംസ്‌കാരിക നവോത്ഥാനം ലക്ഷ്യമിട്ട് 1867 ൽ ഡോ ആത്മാറാം പാണ്ഡുരംഗ് രൂപീകരിച്ച പ്രസ്ഥാനമാണിത്. സാമൂഹ്യപരിഷ്‌കർത്താവ്, വൈദ്യൻ എന്നീ നിലകളിലൊക്കെ തിളങ്ങിയ നേതാവായിരുന്നു ഡോ ആത്മാറാം പാണ്ഡുരംഗ്. ബോംബെ കേന്ദ്രീകരിച്ചായിരുന്നു പ്രാർത്ഥനാ സമാജത്തിന്റെ പ്രവർത്തനം. സ്ത്രീകളുടെയും പിന്നാക്കക്കാരുടെയും ക്ഷേമത്തിനായി പ്രവർത്തിച്ച ഇവർ മിശ്രവിവാഹം, മിശ്രഭോജനം, വിധവാ പുനർവിവാഹം എന്നിവയൊക്കെ പ്രോത്സാഹിപ്പിച്ചു. ആധുനിക സംസ്കാരത്തിന്റേയും വിദ്യാഭ്യാസത്തിന്റെയും വെളിച്ചത്തിൽ ഹിന്ദുമത ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പരിഷ്കരിക്കുവാൻ ആരംഭിച്ച സംഘടനകൂടിയാണിത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. പത്തൊൻപതാം നൂറ്റാണ്ടിൽ മിശ്രഭോജനം, മിശ്രവിവാഹം, വിധവാ വിവാഹം എന്നീ പുരോഗതിക്കായി നിലകൊണ്ട പരിഷ്കരണ പ്രസ്ഥാനം - പ്രാർത്ഥനാ സമാജം

2. പ്രാർത്ഥന സമാജം സ്ഥാപിച്ചത് - ആത്മാറാം പാണ്ഡുരംഗ്

3. പ്രാർത്ഥന സമാജം സ്ഥാപിക്കപ്പെട്ട വർഷം - 1867 

4. പ്രാർത്ഥന സമാജത്തിന്റെ മറ്റു നേതാക്കൾ - മഹാദേവ് ഗോവിന്ദ് റാനഡെ, ആർ.ജി.ഭണ്ഡാർക്കർ

5. പ്രാർത്ഥന സമാജം അറിയപ്പെട്ടിരുന്ന മറ്റൊരു പേര് - പ്രയർ സൊസൈറ്റി

Post a Comment

Previous Post Next Post