പ്രതിധ്വനി

പ്രതിധ്വനി (Echo)

ശബ്ദം ഒരു പ്രതലത്തിൽ തട്ടി പ്രതിഫലിക്കുന്ന പ്രതിഭാസത്തെയാണ് പ്രതിധ്വനി എന്നു പറയുന്നത്. ആദ്യ ശബ്ദം ശ്രവിച്ചതിനു ശേഷം അതേ ശബ്ദം പ്രതിപതിച്ച് വീണ്ടും കേൾക്കുന്നതാണ് പ്രതിധ്വനി. 17 മീറ്ററാണ് പ്രതിധ്വനി ഉണ്ടാകുവാനാവശ്യമായ കുറഞ്ഞ ദൂരം. അന്തരീക്ഷ ഊഷ്മാവിനനുസരിച്ച് ദൂരത്തിന് മാറ്റം വരാം. 

PSC ചോദ്യങ്ങൾ 

1. ശബ്ദം ഒരു പ്രതലത്തിൽ തട്ടി പ്രതിഫലിക്കുന്ന പ്രതിഭാസത്തെ പറയുന്നത് - പ്രതിധ്വനി

2. ആദ്യ ശബ്ദം ശ്രവിച്ചതിനു ശേഷം അതേ ശബ്ദം പ്രതിപതിച്ച് വീണ്ടും കേൾക്കുന്നതിനെ പറയുന്നത് - പ്രതിധ്വനി

3. പ്രതിധ്വനി ഉണ്ടാകുവാനാവശ്യമായ കുറഞ്ഞ ദൂരം - 17 മീറ്റർ 

4. സിനിമാ തിയേറ്ററുകളിൽ ചുമരുകൾ പരുക്കനായി നിർമ്മിക്കുന്നത് - പ്രതിധ്വനി ഒഴിവാക്കാൻ 

5. കെട്ടിടങ്ങൾക്കുള്ളിൽ വ്യക്തമായി ശബ്ദം ശ്രവിക്കത്തക്കവിധത്തിൽ അതിനെ രൂപപ്പെടുത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖ - അക്കൗസ്റ്റിക്‌സ് ഓഫ് ബിൽഡിങ്‌സ് 

Post a Comment

Previous Post Next Post