ഡോപ്ലർ പ്രഭാവം

ഡോപ്ലർ പ്രഭാവം (Doppler Effect)

ശബ്ദസ്രോതസ്സിന്റെയോ നിരീക്ഷകന്റെയോ ആപേക്ഷിക ചലനം നിമിത്തം ശബ്ദത്തിന്റെ ആവൃത്തിയിൽ വ്യതിയാനമുണ്ടാക്കുന്ന പ്രതിഭാസത്തെയാണ് ഡോപ്ലർ പ്രഭാവം എന്ന് പറയുന്നത്. ശബ്ദസ്രോതസ്സ് സ്രോതാവിലേക്ക് അടുക്കുമ്പോൾ ശബ്ദത്തിന്റെ ആവൃത്തി കൂടുകയും സ്രോതാവിൽ നിന്നും അകലുമ്പോൾ ശബ്ദത്തിന്റെ ആവൃത്തി കുറയുകയും ചെയ്യുന്നു. ശബ്ദത്തിന്റെയും പ്രകാശിന്റെയും കാര്യത്തിൽ ഡോപ്ലർ പ്രഭാവം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ക്രിസ്റ്റ്യൻ ഡോപ്ലറാണ് ഡോപ്ലർ പ്രഭാവം കണ്ടുപിടിച്ചത്. അന്തർവാഹിനി, വിമാനം എന്നിവയുടെ വേഗത അളക്കുവാൻ ഡോപ്ലർ പ്രഭാവം ഉപയോഗിക്കുന്നു.

PSC ചോദ്യങ്ങൾ

1. ശബ്ദസ്രോതസ്സിന്റെയോ നിരീക്ഷകന്റെയോ ആപേക്ഷിക ചലനം നിമിത്തം ഒരു തരംഗത്തിന്റെ ആവൃത്തിയിൽ വ്യതിയാനമുണ്ടാക്കുന്ന പ്രതിഭാസം - ഡോപ്ലർ പ്രഭാവം

2. ഡോപ്ലർ പ്രഭാവം കണ്ടുപിടിച്ചത് - ക്രിസ്റ്റ്യൻ ഡോപ്ലർ 

3. അന്തർവാഹിനി, വിമാനം എന്നിവയുടെ വേഗത മനസ്സിലാക്കുന്നതിന് ഉപയോഗിക്കുന്ന ശബ്ദപ്രതിഭാസം - ഡോപ്ലർ പ്രഭാവം

4. ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച S - ബാൻഡ് ഡോപ്ലർ വെതർ റഡാർ സ്ഥിതിചെയ്യുന്നത് - കൊച്ചി

Post a Comment

Previous Post Next Post