വി.പി.സിംഗ്

വി.പി.സിംഗ് (VP Singh)

രാജകുടുംബത്തിൽ നിന്നും രാഷ്ട്രീയത്തിലെത്തിയ അപൂർവ വ്യക്തിത്വമായിരുന്നു വിശ്വനാഥ് പ്രതാപ് സിംഗ് എന്ന വി.പി.സിംഗ്. 1931 ജൂൺ 25ന് അലഹബാദിൽ ജനിച്ചു. എം.എയും എൽ.എൽ.ബിയും ബി.എസ്.സിയും സ്വന്തമാക്കിയശേഷം രാഷ്ട്രീയത്തിലെത്തി. 1969ൽ ഉത്തർപ്രദേശ് വിധാൻ സഭയിലേക്കും 1971ൽ ലോകസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1976 മുതൽ 1977 വരെ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു. 1980ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി. കൊള്ളക്കാർ സഹോദരനെ വധിച്ചതിനെ തുടർന്ന് 1982ൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 1983ൽ വീണ്ടും കേന്ദ്ര ആഭ്യന്തരമന്ത്രിയായി. 1984ലെ രാജീവ് ഗാന്ധി മന്ത്രിസഭയിൽ ആദ്യം ധനമന്ത്രിയും പിന്നീട് പ്രതിരോധമന്ത്രിയുമായ അദ്ദേഹം അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കോൺഗ്രസിൽ നിന്ന് രാജിവച്ചു. 1987ൽ ജനമോർച്ച എന്നൊരു പുതിയ പാർട്ടിക്ക് വി.പി രൂപംകൊടുത്തു. 1988ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അലഹബാദിൽ നിന്നും വീണ്ടും ലോകസഭയിലെത്തി. അതേ വർഷം രൂപവത്കരിച്ച ജനതാദളിന്റെ നേതാവെന്ന നിലയിൽ പ്രതിപക്ഷ നേതാവായി. 1989ലെ പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെയും ഇടതുപക്ഷത്തിന്റെയും പിന്തുണയോടെ വി.പി.സിംഗ് നയിച്ച ദേശീയ മുന്നണി അധികാരത്തിലെത്തി. തുടർന്ന് വി.പി.സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1990ൽ അവിശ്വാസപ്രമേയത്തെത്തുടർന്ന് അധികാരമൊഴിഞ്ഞു. 2008 നവംബർ 27ന് അദ്ദേഹം അന്തരിച്ചു.

PSC ചോദ്യങ്ങൾ 

1. ഇടതുപക്ഷത്തിന്റെയും ബി.ജെ.പിയുടെയും പിന്തുണയോടെ ഭരിച്ച ആദ്യ പ്രധാനമന്ത്രി - വി.പി.സിംഗ്

2. അവിശ്വാസപ്രമേയത്തെ തുടർന്ന് രാജിവച്ച ആദ്യ പ്രധാനമന്ത്രി - വി.പി.സിംഗ്

3. രാജകുടുംബത്തിൽ ജനിച്ച ഇന്ത്യൻ പ്രധാനമന്ത്രി - വി.പി.സിംഗ്

4. പിന്നാക്ക സമുദായ സംവരണം നടപ്പാക്കുന്നതിന് കാരണമായ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയ സമയത്തെ പ്രധാനമന്ത്രി - വി.പി.സിംഗ്

5. വി.പി.സിംഗ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി - ജനമോർച്ച 

6. വി.പി.സിംഗ് രചിച്ച പുസ്‌തകം - എവരിടൈം ഐ വേയ്ക്ക് അപ് 

7. വി.പി.സിംഗിന്റെ ആത്മകഥ - മൻസിൽ സേ സ്യാദാ സഫർ

8. വിശ്വാസപ്രമേയത്തിൽ പരാജയപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി - വി.പി.സിംഗ്

Post a Comment

Previous Post Next Post