പി.കെ.വാസുദേവൻ നായർ

പി.കെ.വാസുദേവൻ നായർ (P. K. Vasudevan Nair)

കോട്ടയം ജില്ലയിലെ കിടങ്ങൂരിൽ 1926 മാർച്ച് രണ്ടിനാണ് പി.കെ.വിയുടെ ജനനം. ആലുവ യു.സി.കോളേജിൽ പഠിക്കുമ്പോഴാണ് പി.കെ.വി രാഷ്ട്രീയത്തിലെത്തിയത്. 1945ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുത്തു. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നെങ്കിലും അദ്ദേഹം സി.പി.ഐയിൽ ഉറച്ചുനിന്നു. രണ്ടു തവണ നിയമസഭാംഗവും നാലു തവണ ലോകസഭാംഗവുമായിരുന്നു പി.കെ.വി. അടിയന്തരാവസ്ഥയ്ക്കു ശേഷം കേരളത്തിൽ നിലവിൽ വന്ന കെ.കരുണാകരൻ മന്ത്രിസഭയിലും എ.കെ.ആന്റണി മന്ത്രിസഭയിലും വ്യവസായ മന്ത്രിയായിരുന്നു. എ.കെ.ആന്റണിയുടെ രാജിയെ തുടർന്ന് 1978 ഒക്ടോബർ 29നു അദ്ദേഹം മുഖ്യമന്ത്രി പദമേറ്റെടുത്തു. ഇടതുപക്ഷ ഐക്യം ലക്ഷ്യമാക്കി സി.പി.ഐ കോൺഗ്രസ് മുന്നണിവിടാൻ തീരുമാനിച്ചതിനെത്തുടർന്ന് 1979 ഒക്ടോബർ 12നു മുഖ്യമന്ത്രി പദം രാജിവച്ചു. ഒരേ നിയമസഭയിൽ മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരുന്നു അദ്ദേഹം. ലോകസഭാംഗമായിരിക്കെ 2005 ജൂലൈ 12ന് അദ്ദേഹം അന്തരിച്ചു.

PSC ചോദ്യങ്ങൾ

1. തിരുവിതാംകൂർ വിദ്യാർത്ഥി യൂണിയന്റെ സ്ഥാപക അധ്യക്ഷൻ - പി.കെ.വാസുദേവൻ നായർ 

2. വേൾഡ് ഫെഡറേഷൻ ഓഫ് ഡെമോക്രാറ്റിക് യൂത്ത് എന്ന സംഘടനയുടെ വൈസ് പ്രസിഡന്റ് പദവി വഹിച്ച കേരള മുഖ്യമന്ത്രി - പി.കെ.വി

3. ഒരേ നിയമസഭയിൽ മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വ്യക്തി - പി.കെ.വി 

4. 'ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഓർമ്മക്കുറിപ്പുകൾ' എന്ന പുസ്തകം രചിച്ചത് - പി.കെ.വി

5. കേരളത്തിൽ ഏറ്റവും കൂടുതൽ നിയോജകമണ്ഡലങ്ങളിൽ നിന്ന് ലോകസഭയിലെത്തിയ നേതാവ് - പി.കെ.വി (4)

Post a Comment

Previous Post Next Post