എ.കെ.ആന്റണി

എ.കെ.ആന്റണി (A.K. Antony)

1940 ഡിസംബർ 28ന് ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ അറക്കപ്പറമ്പിൽ കുര്യൻപിള്ളയുടെയും ഏലിക്കുട്ടിയുടെയും മകനായി അറക്കപ്പറമ്പിൽ കുര്യൻ ആന്റണി ജനിച്ചു. ചേർത്തല ഗവൺമെന്റ് ഹൈസ്‌കൂൾ, എറണാകുളം മഹാരാജാസ് കോളേജ്, ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലെത്തിയ ആന്റണി 1969ൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി. 1970ൽ ചേർത്തല മണ്ഡലത്തിൽ നിന്നാണ് ആന്റണി ആദ്യമായി നിയമസഭാംഗമായത്. 1977ൽ കരുണാകരൻ രാജിവച്ചപ്പോൾ ആന്റണി മുഖ്യമന്ത്രി സ്ഥാനത്തെത്തി. തൊട്ടടുത്ത വർഷം ഒക്ടോബറിൽ അദ്ദേഹം മുഖ്യമന്ത്രിപദം രാജിവച്ചു. 1984ൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി. പി.വി.നരസിംഹറാവു മന്ത്രിസഭയിൽ സിവിൽ സപ്ലൈസ് ക്യാബിനറ്റ് മന്ത്രിയായിരുന്നു അദ്ദേഹം. 1995ലാണ് രണ്ടാംവട്ടം അദ്ദേഹം മുഖ്യമന്ത്രിയായത്. പ്രതിപക്ഷനേതാവായിരുന്ന ആന്റണി 2001ൽ മൂന്നാം വട്ടം മുഖ്യമന്ത്രിയാവുകയും ചെയ്‌തു. 2004ൽ അദ്ദേഹം സ്ഥാനമൊഴിഞ്ഞു. 2006ൽ മൻമോഹൻസിങ് മന്ത്രിസഭയിൽ പ്രതിരോധമന്ത്രിയായ ആന്റണി 2009ലെ മൻമോഹൻ മന്ത്രിസഭയിലും അതേ വകുപ്പിൽ മന്ത്രിയായി.

PSC ചോദ്യങ്ങൾ 

1. തൊഴിലില്ലായ്‌മാവേതനവും, ചാരായ നിരോധനവും (1996) ഏർപ്പെടുത്തിയ മുഖ്യമന്ത്രി - എ.കെ.ആന്റണി 

2. കേന്ദ്രമന്ത്രിസഭയിൽ അംഗമായ ആദ്യ കേരള മുഖ്യമന്ത്രി - എ.കെ.ആന്റണി 

3. കേന്ദ്ര പ്രതിരോധ മന്ത്രിയായ ഏക കേരള മുഖ്യമന്ത്രി - എ.കെ.ആന്റണി 

4. ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നപ്പോൾ കേരള മുഖ്യമന്ത്രി - എ.കെ.ആന്റണി 

5. രാജ്യസഭാംഗമായിരിക്കേ കേരള മുഖ്യമന്ത്രിയായ രണ്ടാമത്തെ വ്യക്തി - എ.കെ.ആന്റണി

6. കേരള പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്‌ - എ.കെ.ആന്റണി

7. സംസ്ഥാന ജീവനക്കാര്‍ക്ക്‌ ഉത്സവ ബത്ത അനുവദിച്ച മുഖ്യമന്ത്രി - എ.കെ.ആന്റണി

8. വി.കെ കൃഷ്ണമേനോനു ശേഷം പ്രതിരോധ മന്ത്രിയായ മലയാളി - എ.കെ.ആന്റണി

9. കേരള മുഖ്യമന്ത്രിയായ ശേഷം കേന്ദ്രമന്ത്രിയായ ആദ്യ വ്യക്തി - എ.കെ.ആന്റണി

10. കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അവിവാഹിതനായിരുന്നത്‌ (പിന്നീട്‌ വിവാഹിതനായി) - എ.കെ.ആന്റണി

11. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ (37) കേരള മുഖ്യമന്ത്രിയായത്‌ - എ.കെ.ആന്റണി

Post a Comment

Previous Post Next Post