നരേന്ദ്ര മോദി

നരേന്ദ്ര മോദി (Narendra Modi)

ഗുജറാത്തിലെ വഡ്നഗർ ഗ്രാമത്തിൽ ദാമോദർ ദാസിന്റെയും ഹീരാബയുടെയും മകനായി 1950 സെപ്റ്റംബർ 17 നാണ് നരേന്ദ്ര മോദിയുടെ ജനനം. രാഷ്ട്രീയ സ്വയം സേവക് സംഘത്തിലൂടെ രാഷ്ട്രീയത്തിലെത്തി. 1987ൽ ബി.ജെ.പി നേതാവ് അദ്വാനിയുടെ താൽപര്യപ്രകാരം ഗുജറാത്തിൽ പാർട്ടി നേതൃനിരയിലെത്തി. അസാമാന്യമായ നേതൃപാടവം പ്രകടിപ്പിച്ച അദ്ദേഹം 2001ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി. ഗുജറാത്തിന്റെ വികസന നായകനായി അറിയപ്പെട്ട മോദി നാലു തവണ ഗുജറാത്ത് മുഖ്യമന്ത്രിയായി. 2014ലെ പതിനാറാം ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദിക്കും അദ്ദേഹം നേതൃത്വം നൽകിയ ബി.ജെ.പിക്കും റെക്കോർഡ് ഭൂരിപക്ഷം ലഭിച്ചതിനെത്തുടർന്ന് മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന പതിനഞ്ചാമത്തെ വ്യക്തിയായി. 1984ന് ശേഷം ഒരു കക്ഷിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചത് പതിനാറാം ലോക് സഭയിലാണ്. 2019ലെ പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പി വിജയിച്ചതിനെത്തുടർന്ന് മോദി രണ്ടാമതും പ്രധാനമന്ത്രിയായി.

പ്രധാന കൃതികൾ 

■ ജ്യോതിപുഞ്ച് (2009)

■ അബോഡ് ഓഫ് ലൗ (2018)

■ എക്‌സാം വാരിയേഴ്‌സ് (2018)

■ ആപത്കാൽ മേ ഗുജറാത്ത് 

■ എഡ്യുക്കേഷൻ ഈസ് എംപവർമെന്റ് 

■ സേതുബന്ധന 

■ സോഷ്യൽ ഹാർമണി

PSC ചോദ്യങ്ങൾ 

1. ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന പതിനഞ്ചാമത്തെ വ്യക്‌തി - നരേന്ദ്രമോദി 

2. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി - നരേന്ദ്രമോദി 

3. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി - നരേന്ദ്രമോദി

4. 2001 മുതൽ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രി (13 വർഷം) - നരേന്ദ്രമോദി 

5. സിയാച്ചിൻ ഗ്ലേസിയർ സന്ദർശിച്ച രണ്ടാമത്തെ പ്രധാനമന്ത്രി - നരേന്ദ്രമോദി 

6. സൗദി അറേബ്യ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ഉയർന്ന ബഹുമതി നൽകി ആദരിക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി - നരേന്ദ്രമോദി 

7. പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദി ഏതു മണ്ഡലത്തിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത് - വാരണാസി (ഉത്തർപ്രദേശ്)

8. "ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച എനിക്ക് ഈ മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിൽ എത്താനായത് നമ്മുടെ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും ശക്തിയാണ് തെളിയിക്കുന്നത്" ആരുടെ പ്രസിദ്ധമായ വാക്കുകളാണ് - നരേന്ദ്ര മോദി

Post a Comment

Previous Post Next Post