ദശലക്ഷം കിണർ പദ്ധതി

മില്യൺ വെൽസ് സ്‌കീം (ദശലക്ഷം കിണർ പദ്ധതി)

പട്ടിക ജാതി/ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട പാവപ്പെട്ട കർഷകർക്ക് സൗജന്യമായി കിണർ നിർമ്മിച്ചു നൽകുകയെന്ന ലക്ഷ്യത്തോടെ 1988-89 കാലയളവിൽ നിലവിൽ വന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് മില്യൺ വെൽസ് സ്‌കീം. ഏഴാം പഞ്ചവത്സര പദ്ധതിയുടെ കാലത്ത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ നടപ്പാക്കിയ പദ്ധതിയായിരുന്നു ദശലക്ഷം കിണർ പദ്ധതി. ജവാഹര്‍ റോസ്ഗാര്‍ യോജനയ്ക്കായി ലഭിക്കുന്ന മൊത്തം വിഹിതത്തിന്റെ 30% തുക ഈ പദ്ധതിക്കായി മാറ്റിവച്ചിരുന്നു. മുഖ്യമായും പട്ടികജാതി - പട്ടികവര്‍ഗക്കാര്‍ക്കായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയാണ്‌ മില്യണ്‍ വെൽസ് സ്‌കീം. ഐ.ആര്‍.ഡി.പി. സര്‍വ്വേപ്രകാരം തിരഞ്ഞെടുക്കപ്പെട്ട ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള പട്ടികജാതി - വര്‍ഗ വിഭാഗത്തിലെ ചെറുകിട - നാമമാത്ര കര്‍ഷകര്‍, അടിമപ്പണിയില്‍ നിന്നു മോചനം ലഭിച്ചവര്‍ എന്നിവരാണ്‌ മുഖ്യ ഗ്രുപ്പ്‌. ഇവരെ കൂടാതെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മറ്റുവിഭാഗത്തിലെ ചെറുകിട നാമമാത്ര കർഷകർക്കും ഈ പദ്ധതിയിൽ ധനസഹായത്തിനർഹതയുണ്ട്. 1989ൽ MWS പദ്ധതി ജവഹർ റോസ്ഗാർ യോജനയിൽ ലയിച്ചു. 1996 ജനുവരി 1ന് ജവഹർ റോസ്ഗാർ യോജനയിൽ നിന്നും വേർപ്പെട്ട് സ്വതന്ത്ര പദ്ധതിയായി മാറി.

PSC ചോദ്യങ്ങൾ

1. പട്ടിക ജാതി/ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട പാവപ്പെട്ട കർഷകർക്ക് സൗജന്യമായി കിണർ നിർമ്മിച്ചു നൽകുകയെന്ന ലക്ഷ്യത്തോടെ ഏഴാം പഞ്ചവത്സര പദ്ധതിയുടെ കാലത്ത് നടപ്പാക്കിയ പദ്ധതി - ദശലക്ഷം കിണർ പദ്ധതി (MWS)

2. ദശലക്ഷം കിണർ പദ്ധതി നടപ്പാക്കിയത് - രാജീവ് ഗാന്ധി (1988-89ൽ)

3. MWS പദ്ധതി ജവഹർ റോസ്ഗാർ യോജനയുമായി ലയിച്ച വർഷം - 1989 (1995 ഡിസംബർ വരെ MWS പദ്ധതി JRYയിൽ തുടർന്നു)

4. MWS പദ്ധതി ജവഹർ റോസ്ഗാർ യോജനയിൽ നിന്നും വേർപ്പെടുത്തി ഒരു സ്വതന്ത്ര പദ്ധതിയായി നടപ്പിലാക്കി തുടങ്ങിയത് - 1996 ജനുവരി 1

Post a Comment

Previous Post Next Post