സവർണ്ണ ജാഥ

സവർണ്ണ ജാഥ (Savarna Jatha)

വൈക്കം മഹാദേവക്ഷേത്രത്തിനു ചുറ്റുമുള്ള 100 മീറ്റർ വഴികളിലൂടെ അവർണ ഹിന്ദുക്കൾക്ക് നടക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. ഇതിനെതിരെ നടന്ന സത്യാഗ്രഹമായിരുന്നു വൈക്കം സത്യാഗ്രഹം. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് നടന്ന പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു സവർണ ജാഥ. വൈക്കം സത്യാഗ്രഹസമരത്തിന് പരിഹാരം കാണുന്നതിനായി ഗാന്ധിജിയുടെ നിർദേശപ്രകാരമാണ് സവർണജാഥ സംഘടിപ്പിക്കപ്പെട്ടത്. 1924 നവംബർ 1ന് വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച് സവർണർ നാഗർകോവിലിൽനിന്നും വൈക്കത്തുനിന്നും ഒരേ സമയത്ത് ഓരോ ജാഥ പുറപ്പെടുകയും അവ തിരുവനന്തപുരത്ത് എത്തിച്ചേരുകയും ചെയ്തു. തുടർന്ന് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ വൈക്കം മെമ്മോറിയൽ മഹാറാണി സേതു ലക്ഷ്മീഭായിക്ക് സമർപ്പിക്കുകയും ചെയ്തു. 1924 നവംബർ 12നാണ് വൈക്കത്തു നിന്നുള്ള ജാഥ തിരുവനന്തപുരത്ത് എത്തിയത്. നാഗർകോവിലിലെ കോട്ടാറിൽ നിന്നും തിരുവനന്തപുരത്തേക്ക് സവർണ ജാഥ നയിച്ചത് ഡോ.എം.ഇ.നായിഡുവും വൈക്കത്തുനിന്നും തിരുവനന്തപുരത്തേക്ക് സവർണ ജാഥ നയിച്ചത് മന്നത്ത് പത്മനാഭനുമായിരുന്നു.

PSC ചോദ്യങ്ങൾ

1. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട്‌ നാഗർകോവിലിൽനിന്നും വൈക്കത്തുനിന്നും തിരുവനന്തപുരത്തേക്ക്‌ സംഘടിപ്പിക്കപ്പെട്ട ജാഥയാണ്‌ - സവര്‍ണ്ണ ജാഥ

2. വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച് വൈക്കത്ത് നിന്നും തിരുവനന്തപുരത്തേക്ക് സവർണ്ണജാഥ നയിച്ച വ്യക്തി - മന്നത്ത് പത്മനാഭൻ

3. വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച് നാഗര്‍കോവിലില്‍ (കോട്ടാര്‍) നിന്നും തിരുവനന്തപുരത്തേക്ക്‌ സവര്‍ണ്ണ ജാഥ നയിച്ച വ്യക്തി - ഡോ. എം. ഇ. നായിഡു

4. സവര്‍ണ്ണ ജാഥയ്ക്ക്‌ നേതൃത്വം നല്‍കിയത്‌ - മന്നത്ത്‌ പത്മനാഭന്‍ 

5. ആരുടെ നിർദ്ദേശപ്രകാരമാണ് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണജാഥ സംഘടിപ്പിച്ചത് - ഗാന്ധിജി 

6. സവര്‍ണ്ണ ജാഥ ആരംഭിച്ചത് - 1924 നവംബർ 1 

7. സവര്‍ണ്ണ ജാഥ തിരുവനന്തപുരത്ത് എത്തിയത് - 1924 നവംബർ 12 

8. വൈക്കം മെമ്മോറിയൽ സമർപ്പിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി - റാണി സേതു ലക്ഷ്മീഭായി

Post a Comment

Previous Post Next Post