വൈക്കം സത്യാഗ്രഹം

വൈക്കം സത്യാഗ്രഹം (Vaikom Satyagraha in Malayalam)

വൈക്കം മഹാദേവക്ഷേത്രത്തിനു ചുറ്റുമുള്ള 100 മീറ്റർ വഴികളിലൂടെ അവർണ്ണർക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പ്രക്ഷോഭമാണ് വൈക്കം സത്യാഗ്രഹം. 1924 മാർച്ച് 30-ന് പുലയ-ഈഴവ-നായർ സമുദായാംഗങ്ങളായ കുഞ്ഞാപ്പി, ഗോവിന്ദപ്പണിക്കർ, ബാഹുലേയൻ എന്നീ മൂന്ന് യുവാക്കളിലൂടെ ആരംഭിച്ച സമരം 603 ദിവസം നീണ്ടുനിന്നു. ഓരോ ദിവസവും അവർണ്ണ - സവർണ്ണ സമുദായത്തിപ്പെട്ട മൂന്ന് പേർ അവർണ്ണർക്ക് പ്രവേശനമില്ല എന്നെഴുതിയ ബോർഡിൻറെ പരിധി കടന്ന് ക്ഷേത്രത്തിൽ ചെല്ലുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ പോലീസ് അവരെ തടഞ്ഞുനിർ‍ത്തി ജാതി ചോദിച്ച ശേഷം മൂവരെയും അറസ്റ്റ് ചെയ്തു ജയിലിലാക്കുകയായിരുന്നു പതിവ്. എല്ലാ ദിവസവും ഈ നടപടിക്രമങ്ങൾ ആവർത്തിക്കപ്പെട്ടു. ടി.കെ.മാധവൻ, കെ.കേളപ്പൻ, സി.വി.കുഞ്ഞിരാമൻ, കെ.പി.കേശവമേനോൻ തുടങ്ങിയവർ സത്യാഗ്രഹത്തിന് നേതൃത്വം നൽകി. തുടർന്ന് അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരമായി ഇത് മാറി. വൈക്കം സത്യാഗ്രഹസമരത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യവുമായി ഗാന്ധിജി തന്റെ രണ്ടാം കേരള സന്ദർശനത്തിനെത്തി. തുടർന്ന്, ഗാന്ധിജിയുടെ ഇടപെടലുകൾ സത്യാഗ്രഹം അവസാനിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. നീണ്ട 603 ദിവസത്തെ സത്യാഗ്രഹത്തിനൊടുവിൽ സർക്കാർ പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ പിൻ‌വലിക്കാമെന്ന് വ്യവസ്ഥയിൽ 1925 നവംബർ 23-ന് സത്യാഗ്രഹം അവസാനിപ്പിച്ചു. തുടർന്ന് അന്നേദിവസം മുതൽ വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ നട ഒഴികെയുള്ള നിരത്തുകൾ ജാതിമതഭേദമന്യേ തുറന്നുകൊടുക്കപെട്ടു. വൈക്കം സത്യാഗ്രഹത്തെ തുടർന്ന് 1928-ല്‍ തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രനിരത്തുകളും എല്ലാവര്‍ക്കുമായി തുറന്നുകൊണ്ടുള്ള വിളംബരം പുറപ്പെടുവിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഇന്ത്യയിൽ അയിത്തത്തിനെതിരായി നടന്ന ആദ്യത്തെ സംഘടിത സമരം - വൈക്കം സത്യാഗ്രഹം

2. വൈക്കം സത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കിയ നേതാക്കള്‍ - ടി.കെ. മാധവന്‍, സി.വി. കുഞ്ഞിരാമന്‍, കെ. കേളപ്പന്‍, കെ.പി. കേശവമേനോന്‍

3. വൈക്കം സത്യാഗ്രഹത്തിന്റെ പ്രധാന നേതാവ്‌ - ടി.കെ. മാധവന്‍

4. അയിത്തോച്ചാടനത്തിനെതിരെ കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിൽ പ്രമേയം പാസ്സാക്കാന്‍ മുന്‍കൈയെടുത്തത്‌ - ടി.കെ.മാധവന്‍

5. വൈക്കം സത്യാഗ്രഹ നിവേദനത്തില്‍ ഒപ്പുവെച്ചവരുടെ എണ്ണം - 23000 (നിവേദനം സമര്‍പ്പിക്കാന്‍ നേതൃത്വം നല്‍കിയത്‌ ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള)

6. വൈക്കം ക്ഷേത്ര റോഡും മറ്റു റോഡുകളും ജാതിമതഭേദമന്യേ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട്‌ തിരുവിതാംകൂര്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച വ്യക്തി - എന്‍.കുമാരന്‍ (1925) (പ്രമേയം 21 ന്‌ എതിരെ 22 വോട്ടിന് പരാജയപ്പെട്ടു)

7. വൈക്കം സത്യാഗ്രഹം നടന്ന ക്ഷേത്രം - വൈക്കം മഹാദേവ ക്ഷേത്രം

8. വൈക്കം സത്യാഗ്രഹത്തിന് പിന്തുണ നൽകികൊണ്ട് പഞ്ചാബില്‍ നിന്നെത്തിയ വിഭാഗം - അകാലികള്‍

9. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച്‌ മധുരയില്‍ നിന്ന്‌ വൈക്കത്തേക്ക്‌ ജാഥ നയിച്ച ദേശീയ നേതാവ്‌ - ഇ.വി. രാമസ്വാമി നായ്ക്കര്‍

10. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത ശ്രീനാരായണ ഗുരുവിന്റെ ശിഷ്യന്‍മാര്‍ - സ്വാമി സത്യവ്രതന്‍, കോട്ടുകോയിക്കല്‍ വേലായുധന്‍

11. വൈക്കം സത്യാഗ്രഹികള്‍ സത്യാഗ്രഹാശ്രമമായി ഉപയോഗിച്ച ശ്രീനാരായണ ഗുരുവിന്റെ ആശ്രമം - വെല്ലൂര്‍

12. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച്‌ സത്യാഗ്രഹം നടത്തിയ അഹിന്ദുക്കള്‍ - ജോര്‍ജ്ജ്‌ ജോസഫ്‌, പി.എം.സെബാസ്റ്റ്യന്‍, അബ്ദുള്‍ റഹിമാന്‍

13. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട്‌ വൈക്കത്ത്‌ നിന്നും തിരുവനന്തപുരത്തേക്ക്‌ സംഘടിപ്പിച്ച ജാഥയാണ്‌ - സവര്‍ണ്ണ ജാഥ

14. സവര്‍ണ്ണ ജാഥയ്ക്ക്‌ നേതൃത്വം നല്‍കിയത്‌ - മന്നത്ത്‌ പത്മനാഭന്‍

15. ആരുടെ നിര്‍ദ്ദേശപകാരമാണ്‌ സവര്‍ണ്ണജാഥ സംഘടിപ്പിക്കപ്പെട്ടത്‌ - ഗാന്ധിജി

16. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച്‌ നാഗര്‍കോവിലില്‍ (കോട്ടാര്‍) നിന്നും തിരുവനന്തപുരത്തേക്ക്‌ സവര്‍ണ്ണ ജാഥ നയിച്ച വ്യക്തി - ഡോ. എം. ഇ. നായിഡു

17. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം നിരീക്ഷകൻ എന്ന നിലയിൽ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനി - ആചാര്യ വിനോബ ഭാവെ

18. വൈക്കം സത്യാഗ്രഹം അവസാനിച്ചത് - 1925 നവംബർ 23

19. വൈക്കം സത്യാഗ്രഹ സ്മാരകം നിലവിൽ വരുന്ന സ്ഥലം - വൈക്കം

20. ക്ഷേത്രത്തിന്റെ കിഴക്കേ നട ഒഴികെയുള്ള നിരത്തുകള്‍ ജാതിമതഭേദമന്യേ തുറന്നു കൊടുത്തത്‌ - 1925 നവംബര്‍ 23 (വൈക്കം സത്യാഗ്രഹം അവസാനിച്ച ദിവസം)

21. വൈക്കം സത്യാഗ്രഹം നീണ്ടുനിന്നത്‌ - 603 ദിവസം

22. വൈക്കം ക്ഷ്രേതത്തിലേക്കുള്ള എല്ലാ വഴികളും, ജാതിമതഭേദമന്യേ എല്ലാവര്‍ക്കും തുറന്നു കൊടുക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ച്‌ നിവേദനം സമര്‍പ്പിച്ചത്‌ - മഹാറാണി സേതുലക്ഷ്മിഭായിക്ക്‌

23. വൈക്കം സത്യാഗ്രഹകാലത്ത് സന്ദർശനം നടത്തിയ തമിഴ്‌നാട്ടിലെ നേതാവ് - ഇ വി രാമസ്വാമി നായ്ക്കർ

24. വൈക്കം സത്യാഗ്രഹത്തിന്റെ സൂത്രധാരൻ എന്നറിയപ്പെടുന്നത് - ടി കെ മാധവൻ

25. "വൈക്കം വീരർ" (വൈക്കം ഹീറോ) എന്നറിയപ്പെട്ടത് - ഇ വി രാമസ്വാമി നായ്ക്കർ

26. ഇ വി രാമസ്വാമി നായ്ക്കറുടെ സ്മാരകം സ്ഥിതിചെയ്യുന്ന കേരളത്തിലെ സ്ഥലം - വൈക്കം

27. ഗാന്ധിജിയുടെ പ്രേരണയാൽ വൈക്കം സത്യാഗ്രഹ ക്യാമ്പ് സന്ദർശിച്ച ദേശീയ നേതാവ് - വിനോബ ഭാവെ

28. വൈക്കം സത്യാഗ്രഹത്തിലെ ഏക രക്തസാക്ഷി - തിരുവല്ല ചിറ്റേടത്ത് ശങ്കുപ്പിള്ള

29. വൈക്കം സത്യാഗ്രഹ സമയത്തെ തിരുവിതാംകൂർ ദിവാൻ - ടി രാഘവയ്യ

30. വൈക്കം സത്യാഗ്രഹം ആരംഭിച്ചപ്പോൾ തിരുവിതാംകൂർ രാജാവ് - ശ്രീ മൂലം തിരുനാൾ

31. വൈക്കം സത്യാഗ്രഹം അവസാനിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി - റാണി സേതുലക്ഷ്മി ഭായ്

32. വൈക്കം സത്യാഗ്രഹത്തിന് പിന്തുണ നൽകികൊണ്ട് പഞ്ചാബില്‍ നിന്നെത്തിയ അകാലികളുടെ നേതാവ് - ലാലാ ലാൽ സിങ്

Post a Comment

Previous Post Next Post