സർവമത സമ്മേളനം

ആലുവ സർവമത സമ്മേളനം (All Religion Conference)

ഇന്ത്യയിലാദ്യമായി ഒരു സർവമത സമ്മേളനം നടന്നത് കേരളത്തിലാണ്. ആലുവയിലെ അദ്വൈതാശ്രമത്തിൽ ഈ സമ്മേളനം സംഘടിപ്പിച്ചത് 'കേരളത്തിന്റെ യുഗപുരുഷൻ' എന്നറിയപ്പെടുന്ന ശ്രീനാരായണഗുരുവാണ്. എല്ലാ മതങ്ങളുടെയും സാരാംശം ഒന്നുതന്നെയെന്ന് ജനങ്ങളെ ഉദ്ബോധിപ്പിക്കുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ഏഷ്യയിലെതന്നെ ആദ്യത്തേതെന്നു പറയാവുന്ന ഈ സമ്മേളനം 1924ലെ ശിവരാത്രിനാളിലാണ് ശ്രീനാരായണഗുരു വിളിച്ചുകൂട്ടിയത്. മദ്രാസ് ഹൈക്കോടതി ജഡ്‌ജിയായിരുന്ന റ്റി.സദാശിവ അയ്യരാണ് അധ്യക്ഷത വഹിച്ചത്. ആലുവയിലെ അദ്വൈതാശ്രമത്തിൽ നടന്ന ആദ്യ സർവമത സമ്മേളനത്തിന്റെ മുഖ്യസന്ദേശം വാദിക്കാനും ജയിക്കുവാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്നതായിരുന്നു.

PSC ചോദ്യങ്ങൾ 

1. ശ്രീനാരായണ ഗുരു ആലുവയിൽ സർവ്വമതസമ്മേളനം നടത്തിയ വർഷം - 1924 

2. ആലുവ സർവ്വമതസമ്മേളനത്തിന്റെ അധ്യക്ഷൻ - റ്റി. സദാശിവ അയ്യർ (മദ്രാസ് ഹൈക്കോടതി ജഡ്‌ജിയായിരുന്നു)

3. ആലുവ സർവ്വമതസമ്മേളനത്തിന്റെ ആപ്തവാക്യം - "വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും"

4. ശ്രീനാരായണ ഗുരു സർവ്വമതസമ്മേളനം നടത്തിയത് - ആലുവ അദ്വൈതാശ്രമത്തിൽ 

5. ആലുവ അദ്വൈതാശ്രമം സ്ഥിതിചെയ്യുന്ന നദീതീരം - പെരിയാർ 

6. ശ്രീനാരായണ ഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം - 1913

Post a Comment

Previous Post Next Post