കല്‍പ്പാത്തി സമരം

കല്‍പാത്തി സമരം (Kalpathi Samaram in Malayalam)

പാലക്കാട്‌ ജില്ലയിലെ കല്‍പ്പാത്തി ശിവക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും തുലാമാസത്തില്‍ നടക്കുന്ന രഥോത്സവം ജനങ്ങളെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍, ക്ഷേത്രത്തില്‍ മാത്രമല്ല, ക്ഷേത്ര പരിസരത്തുള്ള നിരത്തുകളിലും ഹിന്ദുക്കളായ അവര്‍ണര്‍ക്ക്‌ പ്രവേശനം ഉണ്ടായിരുന്നില്ല. ക്രിസ്ത്യന്‍, മുസ്ലിം മതവിശ്വാസികള്‍ക്ക്‌ അവിടെ വഴിനടക്കാന്‍ യാതൊരു തടസ്സവുമുണ്ടായിരുന്നില്ല. ആര്യ സമാജത്തിന്റെ നേതൃത്വത്തില്‍ അവര്‍ണയുവാക്കള്‍ കീഴ്വഴക്കം ലംഘിച്ച്‌ രഥോത്സവം കാണാന്‍ ക്ഷേത്രത്തിന്‌ പുറത്തുള്ള വീഥിയില്‍ പ്രവേശിച്ചത്‌ സംഘര്‍ഷത്തിന്‌ ഇടയാക്കി. മതം മാറി മുസ്ലിമോ ബൗദ്ധനോ ക്രിസ്ത്യാനിയോ ആയാല്‍ വഴിനടക്കുന്നതിന്‌ യാതൊരു തടസ്സവുമില്ലാതിരുന്നതിനാല്‍ പലരും ആ വഴിക്ക്‌ ചിന്തിച്ചു. ഇങ്ങനെ മതം മാറി, പേരു മാറ്റി കല്‍പ്പാത്തി ക്ഷേത്ര വീഥിയില്‍ക്കൂടി പലരും നടന്നത്‌ ബ്രാഹ്മണ യാഥാസ്ഥിതികരെയും സവർണപ്രമാണിമാരെയും ലജ്ജിപ്പിച്ചു. കോഴിക്കോട്‌ കേന്ദ്രമായി പ്രവര്‍ത്തിച്ചുവന്നിരുന്ന ആര്യസമാജക്കാര്‍ പാലക്കാട്ടെത്തി അവര്‍ണരുടെ അവകാശങ്ങള്‍ നേടിക്കൊടുക്കാന്‍ നടത്തിയ ഈ പ്രക്ഷോഭം പരാജയപ്പെടുകയാണുണ്ടായത്‌.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. പാലക്കാട്ടെ കൽപ്പാത്തി ശ്രീ വിശ്വനാഥ ക്ഷേത്ര റോഡിൽ അവർണ്ണർക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരം - കൽപ്പാത്തി ലഹള

2. കൽപാത്തി വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ച സംഘടന - ആര്യസമാജം

3. ആര്യസമാജം നയിച്ച കൽപാത്തി വിപ്ലവത്തിന് നേതൃത്വം വഹിച്ച ബ്രാഹ്മണൻ - ആനന്ദ ഷേണോയി

4. കൽപാത്തി സമരം നടന്ന വർഷം - 1926

5. കൽപ്പാത്തി രഥോത്സവം നടക്കുന്ന ക്ഷേത്രം ഏത് - ശ്രീ വിശ്വനാഥ ക്ഷേത്രം

6. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ശിവക്ഷേത്രങ്ങളിലൊന്നായ കൽപ്പാത്തി ഏത് ജില്ലയിലാണ് - പാലക്കാട് 

7. കൽപ്പാത്തി - ശുചീന്ദ്രം സമരങ്ങൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു - അയിത്തോച്ചാടനം

8. പ്രസിദ്ധമായ ഏത് ലഹളയുമായാണ് വേദബന്ധു ബന്ധപ്പെട്ടിരിക്കുന്നത് - കൽപ്പാത്തി ലഹള

9. വേദബന്ധു ഏതു പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചത്? - ആര്യസമാജം 

10. 'വേദബന്ധു' എന്ന പേരിൽ പ്രസിദ്ധനായ വ്യക്തി ആരാണ് - വെങ്കിടാചലം 

11. ആര്യസമാജ പ്രവർത്തനങ്ങളിൽ വേദബന്ധുവിനെ സഹായിച്ച പ്രശസ്ത മലയാള നോവലിസ്റ്റ് ആരാണ്? - പി.കേശവദേവ് 

12. താണ്ഡവ ലക്ഷണം എന്ന കൃതിയുടെ രചയിതാവ് ആരാണ് - വേദബന്ധു 

13. ഋഗ്വേദ പ്രവേശിക എന്ന കൃതിയുടെ രചയിതാവ് - വേദബന്ധു

Post a Comment

Previous Post Next Post