നിയമലംഘന പ്രസ്ഥാനം കേരളത്തിൽ

നിയമലംഘന പ്രസ്ഥാനം കേരളത്തിൽ (Civil Disobedience Movement in Kerala)

1930ൽ ഗാന്ധിജിയുടെ നിർദേശത്തിലാണ് രാജ്യത്ത് കോൺഗ്രസ് നിയമലംഘന പ്രസ്ഥാനം ആരംഭിച്ചത്. നിയമലംഘന പ്രസ്ഥാനം രാജ്യത്തൊട്ടാകെ പടർന്നപ്പോൾ കോൺഗ്രസ് ഒരു നിയമവിരുദ്ധ സംഘടനയാണെന്ന് ബ്രിട്ടീഷ് ഗവൺമെന്റ് പ്രഖ്യാപിച്ചു. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി കേരളത്തിലും നിയമലംഘന പ്രസ്ഥാനം നടന്നു. മലബാറിൽ നൂറുകണക്കിനാളുകൾ നിയമലംഘന പ്രസ്ഥാന സമരത്തിൽ പങ്കുചേർന്നു. അവർ സമ്മേളനങ്ങൾക്കും ഘോഷയാത്രകൾക്കും ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ ലംഘിച്ചു. വിദേശവസ്തുക്കൾ ബഹിഷ്‌കരിച്ചു, മദ്യഷോപ്പുകൾ പിക്കറ്റു ചെയ്‌തു, ഖാദി പ്രചരിപ്പിച്ചു, ഉപ്പുനിയമങ്ങൾ ധിക്കരിച്ചു. നിയമലംഘന പ്രസ്ഥാനം 1934 മെയ് മാസം ഗാന്ധിജി ഔപചാരികമായി പിൻവലിച്ചതോടെ കേരളത്തിലും പിൻവലിക്കപ്പെട്ടു.

PSC ചോദ്യങ്ങൾ 

1. നിയമലംഘന പ്രസ്ഥാനം ആരംഭിച്ച വർഷം - 1930 

2. നിയമലംഘന പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നടന്ന പ്രധാന സത്യാഗ്രഹം - ഉപ്പ് സത്യാഗ്രഹം

3. കേരളത്തിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങൾ - വിദേശ വസ്തു ബഹിഷ്‌കരിക്കൽ, മദ്യഷോപ്പ് പിക്കറ്റിങ്ങ്, ഖാദി പ്രചരണം

Post a Comment

Previous Post Next Post