അക്കമ്മ ചെറിയാൻ

അക്കമ്മ ചെറിയാൻ (Accamma Cherian)

ജനനം: 1909 ഫെബ്രുവരി 14

മരണം: 1982 മെയ് 5 

തിരുവിതാംകൂറിന്റെ 'ഝാൻസി റാണി' എന്നറിയപ്പെടുന്നു. 1909ൽ കോട്ടയത്ത് കാഞ്ഞിരപ്പള്ളിയിൽ ജനിച്ചു.  പിതാവ് - തൊമ്മൻ ചെറിയാൻ, മാതാവ് - അന്നാമ്മ. ദിവാൻ സി.പി രാമസ്വാമി അയ്യർ ഭരണകൂടത്തിനെതിരെയുള്ള ചരിത്ര സമരത്തിൽ കോൺഗ്രസിനെ നയിച്ച് ചരിത്രത്തിൽ ഇടം നേടിയ ധീര വനിത. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആക്ടിങ് പ്രസിഡന്റ് സ്ഥാനം വഹിച്ചു. ഉത്തരവാദ ഭരണ പ്രക്ഷോഭണ കാലത്ത് തമ്പാനൂർ മുതൽ കവടിയാർ വരെ അക്കമ്മ ചെറിയാന്റെ നേതൃത്വത്തിൽ രാജധാനി മാർച്ച് നയിച്ചു. ആദ്യ കേരള നിയമസഭയിലെ അംഗമായ റോസമ്മ പുന്നൂസ് അക്കമ്മ ചെറിയാന്റെ സഹോദരിയാണ്. 

PSC ചോദ്യങ്ങൾ

1. 'തിരുവിതാംകൂറിന്റെ ഝാൻസി റാണി' എന്നറിയപ്പെടുന്ന വനിത? - അക്കമ്മ ചെറിയാന്‍

2. അക്കമ്മ ചെറിയാനെ 'തിരുവിതാംകൂറിന്റെ ഝാൻസി റാണി' എന്നു വിശേഷിപ്പിച്ചത്‌? - ഗാന്ധിജി

3. കേരളത്തിന്റെ 'ജോവാന്‍ ഓഫ്‌ ആര്‍ക്ക്‌' എന്നറിയപ്പെടുന്ന വനിത? - അക്കമ്മ ചെറിയാന്‍

4. 1938-ല്‍ തിരുവിതാംകൂറിലെ ഉത്തരവാദ ഭരണ പ്രക്ഷോഭത്തെ തുടർന്ന് തമ്പാനൂര്‍ മുതല്‍ കവടിയാര്‍ വരെ രാജധാനി മാര്‍ച്ച്‌ നയിച്ച വനിത? - അക്കമ്മ ചെറിയാന്‍

5. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ഡിറ്റേക്ടർ ആയി നിയമിക്കപ്പെട്ട വനിത - അക്കമ്മ ചെറിയാന്‍

6. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് നൽകിയ നിസ്തുലമായ സംഭാവനകൾ പരിഗണിച്ച് താമ്രപത്രം നൽകി ആദരിക്കപ്പെട്ട ഒരേയൊരു ദമ്പതിമാർ - വി.വി.വർക്കി, അക്കമ്മ ചെറിയാൻ

7. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആക്ടിങ് പ്രസിഡന്റ് ആയ ആദ്യ വനിത - അക്കമ്മ ചെറിയാൻ

8. 1938-ല്‍ അക്കമ്മ ചെറിയാന്‍ നയിച്ച മാർച്ച് - രാജധാനി മാർച്ച് (തമ്പാനൂർ - കവടിയാർ കൊട്ടാരം)

9. "ഞാനാണ് നേതാവ് മറ്റുള്ളവരെ കൊല്ലുന്നതിനു മുൻപ് നിങ്ങൾ എന്നെ ആദ്യം വെടിവയ്ക്കുക' ഇത് ആരുടെ വാക്കുകൾ - അക്കമ്മ ചെറിയാൻ 

10. അക്കമ്മ ചെറിയാന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ സ്ത്രീകളുടെ സന്നദ്ധ സേവാ സംഘം? - ദേശസേവിക സംഘം

11. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപം നൽകിയ വനിതാ വൊളന്റിയർ ഗ്രൂപ്പ് - ദേശസേവികാസംഘം

12. അക്കമ്മ ചെറിയാന്റെ പ്രധാന കൃതി? - 1114ന്റെ കഥ

13. അക്കമ്മ ചെറിയാന്റെ ആത്മകഥ? - ജീവിതം ഒരു സമരം

14. 'അക്കമ്മ ചെറിയാൻ' എന്ന പുസ്തകം എഴുതിയത് - ആർ.പാർവ്വതീദേവി

15. അക്കമ്മ ചെറിയാന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് - വെള്ളയമ്പലം 

16. തിരുവനന്തപുരത്ത് രാജ്ഭവനുമുന്നിലുള്ള പ്രതിമ ഏതു രാഷ്ട്രീയനേത്രിയുടേതാണ് - അക്കമ്മ ചെറിയാൻ

1 Comments

Previous Post Next Post