എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI)

ഇന്ത്യയിൽ വിമാനത്താവളങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) ആണ്. 1995 ഏപ്രിൽ ഒന്നിനാണ് എയർപോർട്ട് അതോറിറ്റി രൂപംകൊണ്ടത്. ന്യൂഡൽഹിയിലെ രാജീവ് ഗാന്ധി ഭവൻ ആണ് ആസ്ഥാനം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ 2019 - 2020 ലെ വാർഷിക റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 137 വിമാനത്താവളങ്ങളാണ് ആകെയുള്ളത്. ഇതിൽ 23 എണ്ണം അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ്. 10 എണ്ണം കസ്റ്റംസ് വിമാനത്താവളങ്ങളും 81 എണ്ണം ആഭ്യന്തര സർവീസിനായുള്ള വിമാനത്താവളങ്ങളുമാണ്. അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ 21 എണ്ണമാണ് യാത്രാ ആവശ്യത്തിനായി ഉപയോഗിക്കുന്നത്. മൂന്നെണ്ണം സൈനിക ആവശ്യങ്ങൾക്കായുള്ളതാണ്.

PSC ചോദ്യങ്ങൾ 

1. ഇന്ത്യയിൽ അന്തർദേശീയ വിമാനത്താവളങ്ങളുടെ മേൽനോട്ടം വഹിക്കാൻ രൂപീകരിച്ച സ്ഥാപനം - ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ

2. ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ രൂപംകൊണ്ടത് - 1972 

3. ആഭ്യന്തര വിമാനത്താവളങ്ങളുടെ നിയന്ത്രണത്തിനായി രൂപീകരിച്ച സ്ഥാപനം - നാഷണൽ എയർപോർട്ട് അതോറിറ്റി

4. നാഷണൽ എയർപോർട്ട് അതോറിറ്റി രൂപംകൊണ്ടത് - 1986 

5. ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും നാഷണൽ എയർപോർട്ട് അതോറിറ്റിയും യോജിച്ച്‍ രൂപീകൃതമായ സ്ഥാപനം - എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI)

6. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ രൂപംകൊണ്ടത് - 1995 ഏപ്രിൽ 1 

7. എ.എ.ഐയുടെ നിലവിലെ ചെയർമാൻ - അരവിന്ദ് സിങ് 

8. എ.എ.ഐയുടെ ആസ്ഥാനം - രാജീവ്ഗാന്ധി ഭവൻ (ന്യൂഡൽഹി)

9. എ.എ.ഐ, ഐ.എസ്.ആർ.ഒ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി വികസിപ്പിച്ചെടുത്ത നാവിഗേഷൻ സിസ്റ്റം - ഗഗൻ

10. എയർപോർട്ട് എക്കണോമിക് റെഗുലേറ്ററി അതോറിറ്റി (AERA) നിലവിൽ വന്ന വർഷം - 2009

11. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലെ ആദ്യ 100% സോളാർ എയർപോർട്ട് - പുതുച്ചേരി എയർപോർട്ട്

Post a Comment

Previous Post Next Post