വ്യോമഗതാഗതം

വ്യോമഗതാഗതം (Air Transport In India)

ലോക വ്യോമയാനഭൂപടത്തിൽ ഇന്ത്യ ആദ്യമായി ഇടംനേടിയത് 1927ലാണ്. മറ്റു ലോകരാഷ്ട്രങ്ങളുമായി ആകാശമാർഗം ഇന്ത്യയെ ബന്ധിപ്പിക്കുന്ന 'എയർ നെറ്റ്‌വർക്കിൽ' ആ വർഷം ഇന്ത്യയും അംഗമായി. ബ്രിട്ടന്റെ 'ഇംപീരിയൽ എയർവെയ്‌സ്' ആണ് ഇന്ത്യയിലേക്ക് സർവീസ് നടത്തിയ ആദ്യ വിമാനക്കമ്പനി. കെയ്‌റോ-ബസ്ര-കറാച്ചി-ജോധ്പൂർ-ഡൽഹി റൂട്ടിൽ ഈ വിമാനം സർവീസ് നടത്തി. ഇന്ത്യയിൽ സർവീസ് നടത്തിയ ആദ്യത്തെ യാത്രാവിമാനവും ഇതുതന്നെ.

1932 ഒക്ടോബർ 15. ഇന്ത്യയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു ദിവസമാണിത്. ഇന്ത്യയിലെ ആദ്യ വിമാനം പറന്ന ദിവസം. പറത്തിയതാരെന്നോ? സാക്ഷാൽ ജെ.ആർ.ഡി. ടാറ്റ! കറാച്ചിയിലെ ഡ്രിഗ്‌ റോഡ് എയറോഡ്രോമിൽ നിന്ന് അഹമ്മദാബാദ് വഴി ബോംബയിലേക്കായിരുന്നു ചരിത്രം കുറിച്ച ഈ പറക്കൽ.

1932 ജൂലൈയായിരുന്നു ടാറ്റയുടെ ഏവിയേഷൻ കമ്പനി ആരംഭിച്ചത്. നെവിൽ വിൻസെന്റ് എന്ന വൈമാനികന്റെയും ജെ.ആർ.ഡി ടാറ്റയുടെയും ശ്രമഫലമായി തപാലുകൾ കൊണ്ടുപോകാനുള്ള ഒരു കരാർ അവർക്ക് ലഭിച്ചു. വിൻസെന്റിന്റെ ആശയമായിരുന്നു ഇത്. ഈ ആവശ്യത്തിന് വേണ്ടി ഒക്ടോബർ 15ന് ആദ്യമായി വിമാനം പറത്താൻ ടാറ്റ തീരുമാനിച്ചു. ഇംപീരിയൽ എയർവേയ്‌സിന്റെ തപാലുമായി ഒരു എൻജിൻ മാത്രമുള്ള കൊച്ചുവിമാനത്തിൽ അങ്ങനെ ടാറ്റയും വിൻസെന്റും പറന്നുയർന്നു!

PSC ചോദ്യങ്ങൾ 

1. ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവ് - ജെ.ആർ.ഡി.ടാറ്റ 

2. ഇന്ത്യയിൽ വ്യോമഗതാഗതം ആരംഭിച്ച വർഷം - 1911 

3. ഇന്ത്യയിൽ ആദ്യമായി എയർ മെയിൽ ആരംഭിച്ച വർഷം - 1911 

4. ലോകത്തിലെ ആദ്യത്തെ ദേശീയ വിമാന കമ്പനി - ഇംപീരിയൽ എയർവേസ് (ബ്രിട്ടൻ)

5. ഇന്ത്യയിലേയ്ക്ക് ആദ്യമായി സർവീസ് നടത്തിയ വിമാനക്കമ്പനി - ഇംപീരിയൽ എയർവേസ് (1927ൽ ഇംപീരിയൽ എയർവേയ്‌സിന്റെ കെയ്‌റോവിൽ നിന്നുള്ള വിമാന സർവീസ് ഡൽഹിയിലെത്തി)

6. ഇന്ത്യയിൽ ആദ്യമായി സർവീസ് നടത്തിയ കമ്പനി - ഇംപീരിയൽ എയർവേയ്‌സ് (കറാച്ചി-ഡൽഹി)

7. ഇന്ത്യയിൽ ആദ്യമായി പൈലറ്റ് ലൈസൻസ് നേടിയ വ്യക്തി - ജെ.ആർ.ഡി.ടാറ്റ 

8. ഇന്ത്യയിലെ ആദ്യ വിമാന കമ്പനി - ടാറ്റ എയർലൈൻസ് (1932)

9. ടാറ്റ എയർലൈൻസ് സ്ഥാപിച്ചത് - ജെ.ആർ.ഡി.ടാറ്റ

10. ടാറ്റ എയർലൈൻസിന്റെ ആദ്യ സർവീസ് - കറാച്ചി-ചെന്നൈ 

11. ടാറ്റ എയർലൈൻസിന്റെ ആദ്യ സർവീസിൽ വിമാനം പറത്തിയ പൈലറ്റ് - ജെ.ആർ.ഡി.ടാറ്റ

12. ടാറ്റ എയർലൈൻസിന്റെ ആദ്യ വിമാന സർവീസിൽ ജെ.ആർ.ഡി.ടാറ്റ ഉപയോഗിച്ച വിമാനം - De Havilland Puss Moth (സിംഗിൾ എൻജിൻ വിമാനം)

13. എയർ ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ ചെയർമാൻ - ജെ.ആർ.ഡി.ടാറ്റ

14. ഇന്ത്യയിലെ രണ്ടാമത്തെ ആഭ്യന്തര എയർലൈൻ - ഡെക്കാൻ എയർവെയ്‌സ്

15. ആഭ്യന്തര വ്യോമഗതാഗത സംവിധാനം പ്രവർത്തിക്കുന്നത് ഏത് മന്ത്രാലയത്തിന് കീഴിലാണ് - കേന്ദ്ര വ്യോമയാന മന്ത്രാലയം 

16. ഇന്ത്യൻ വ്യോമയാന മേഖല ദേശസാൽക്കരിച്ചത് - 1953 ഓഗസ്റ്റ് 1 

17. ആദ്യ രാജ്യാന്തര സർവീസ് നടത്തിയ എയർ ഇന്ത്യയുടെ വിമാനത്തിന്റെ പേര് - മലബാർ പ്രിൻസസ് 

18. ആദ്യ രാജ്യാന്തര സർവീസ് വിമാനം പറത്തിയ പൈലറ്റ് ക്യാപ്റ്റൻ - കെ.ആർ.ഗുസ്ദാർ 

19. ഇന്ത്യൻ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും സഞ്ചരിക്കുന്നതിന് പ്രത്യേകമായി നിർമിച്ച Boeing 777 വിമാനത്തിന്റെ പേര് - എയർ ഇന്ത്യ വൺ 

20. ലോകത്തിലാദ്യമായി ഹൈഡ്രജൻ ഇലക്ട്രിക്ക് പാസഞ്ചർ ഫ്ലൈറ്റിന്റെ പരീക്ഷണ പറക്കൽ വിജയകരമായി നടത്തിയ കമ്പനി - Zero Aria

21. വിമാനങ്ങളുടെ പാർക്കിങ്ങിനായി ടാക്സിബോട്ട് ഉപയോഗിച്ച ലോകത്തിലെ ആദ്യ എയർലൈൻസ് - എയർ ഇന്ത്യ 

22. ലോകത്തിലെ ആദ്യ സീറോ-വേസ്റ്റ് ഫ്ലൈറ്റ് ആരംഭിച്ച എയർലൈൻസ് - Qantas Airlines (ഓസ്ട്രേലിയ)

23. ഇന്ത്യയിലെ ഏറ്റവും വലിയ എയ്‌റോ സ്‌പേസ് സ്ഥാപനം - ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (HAL)

24. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ ആസ്ഥാനം - ബംഗളൂരു 

25. ISO 9001:2000 സർട്ടിഫിക്കേഷൻ കിട്ടിയ ആദ്യ ഇന്ത്യൻ ഏവിയേഷൻ കമ്പനി - പവർ ഹാൻസ് ഹെലികോപ്‌റ്റേഴ്‌സ് ലിമിറ്റഡ് (1985 - ന്യൂഡൽഹി)

26. ഇന്ത്യയിലെ ചെറു നഗരങ്ങളിലേക്കു കുറഞ്ഞ ചെലവിൽ വിമാനയാത്ര സാധ്യമാക്കുന്ന ഗതാഗതപദ്ധതിയാണ് - ഉഡാൻ (UDAN-Ude Desh ka Aaam Nagrik)

27. കുറഞ്ഞ നിരക്കിൽ വിമാനയാത്രാ സൗകര്യം ലഭ്യമാക്കുന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ പദ്ധതി - ഉഡാൻ

28. ഉഡാൻ പദ്ധതിക്കു കീഴിൽ പറക്കാൻ ലൈസൻസ് ലാഭിച്ച ആദ്യ സ്വകാര്യ എയർലൈൻസ് - ടർബോ മേഘ എയർലൈൻസ് 

29. വിമാനത്താവളങ്ങൾക്ക് കോഡുനൽകുന്ന അന്താരാഷ്ട്ര ഏജൻസി - International Air Transport Association (IATA)

30. IATAയുടെ ആസ്ഥാനം - മോൺട്രിയൽ (കാനഡ)

31. പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യാക്കാരി - ഊർമ്മിള കെ.പരീഖ് 

32. ഇന്ത്യയിലെ ആദ്യ വനിതാ പൈലറ്റ് - ദുർബ ബാനർജി 

33. ഇന്ത്യയിൽ ആദ്യമായി പ്രൈവറ്റ് പൈലറ്റ് ലൈസൻസ് ലഭിച്ച ട്രാൻസ്ജെൻഡർ - ആദംഹാരി 

34. ആദ്യത്തെ വനിതാ കൊമേഴ്സ്യൽ പൈലറ്റ് - പ്രേം മാത്തൂർ 

35. വിമാനത്തിലെ ബ്ലാക്ക് ബോക്‌സിന്റെ നിറം - ഓറഞ്ച് 

36. ബ്ലാക്ക് ബോക്സ് കണ്ടുപിടിച്ചത് - ഡേവിഡ് വാറൻ 

37. ബ്ലാക്ക് ബോക്‌സിന്റെ മറ്റൊരു പേര് - ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ 

38. വിമാനത്തിലെ ബ്ലാക്ക് ബോക്സിനു സമാനമായ കപ്പലിലെ ഉപകരണം - VDR (വോയേജ് ഡാറ്റ റെക്കോർഡർ)

39. രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്‌സിറ്റി സ്ഥിതിചെയ്യുന്നത് - അമേഠി (ഉത്തർപ്രദേശ്)

40. ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമി സ്ഥിതിചെയ്യുന്നത് - അമേഠി (ഉത്തർപ്രദേശ്)

41. ഫയർ ട്രെയിനിങ് സെന്റർ സ്ഥിതിചെയ്യുന്നത് - ന്യൂഡൽഹി

42. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS) സ്ഥിതിചെയ്യുന്നത് - ന്യൂഡൽഹി 

43. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ മാനേജ്‌മെന്റ് ആൻഡ് റിസർച്ച് സ്ഥിതിചെയ്യുന്നത് - ഡൽഹി 

44. സിവിൽ ഏവിയേഷൻ ട്രെയിനിങ് കോളേജ് സ്ഥിതിചെയ്യുന്നത് - അലഹബാദ് 

45. രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി സ്ഥിതിചെയ്യുന്നത് - തിരുവനന്തപുരം 

46. നാഷണൽ ഫ്ളൈയിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് പ്രൈവറ്റ് ലിമിറ്റഡ് സ്ഥിതിചെയ്യുന്നത് - ഗോണ്ടിയ (മഹാരാഷ്ട്ര)

47. നാഷണൽ എയ്‌റോസ്‌പേസ് ലബോറട്ടറീസ് സ്ഥിതിചെയ്യുന്നത് - ബംഗളൂരു

Post a Comment

Previous Post Next Post