എണ്ണക്കുരു വിളകൾ

എണ്ണക്കുരു വിളകൾ (Oil Seeds)

നാളികേരം, നിലക്കടല, എള്ള്, സൂര്യകാന്തി, കടുക്, എണ്ണപ്പന, ആവണക്ക് തുടങ്ങിയവയാണ് ഇന്ത്യയിലെ പ്രധാന എണ്ണക്കുരു വിളകൾ. നാളികേരം ഉണക്കി കൊപ്രയാക്കിയാണ് എണ്ണ ഉല്പാദിപ്പിക്കുന്നത്. കൊപ്രയിൽ 65 - 72 ശതമാനം എണ്ണ അടങ്ങിയിരിക്കുന്നു. ഒരു ടൺ കൊപ്ര കിട്ടാൻ 6000 നാളികേരം വേണം. നിലക്കടലയിൽ നിന്നും എണ്ണ ഉല്പാദിപ്പിക്കുന്നു. മറ്റൊരു എണ്ണക്കുരുവായ എള്ളിൽ 40 - 50 ശതമാനം വരെ എണ്ണ അടങ്ങിയിരിക്കുന്നു. കടുകിൽ 25-35 ശതമാനം ഭക്ഷ്യ എണ്ണ അടങ്ങിയിരിക്കുന്നു. സൂര്യകാന്തി വിത്തിൽ 48-53 ശതമാനം വരെ ഭക്ഷ്യ എണ്ണ അടങ്ങിയിരിക്കുന്നു. എണ്ണപ്പന കായുടെ ഉൾഭാഗത്തെ പൾപ്പിൽ നിന്നും വിത്തിന്റെ പരിപ്പിൽ നിന്നും എണ്ണ വേർതിരിച്ചെടുക്കുന്നുണ്ട്. ഇതിൽ പൾപ്പിൽ നിന്നെടുക്കുന്നതാണ് ഭക്ഷ്യ എണ്ണയായ പാമോയിൽ. വിത്തിൽ നിന്നെടുക്കുന്ന എണ്ണ സോപ്പ് നിർമാണത്തിനും മറ്റും ഉപയോഗിക്കുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഇന്ത്യയിൽ ഏറ്റവുമധികം സ്ഥലത്ത് കേരക്കൃഷി ഉള്ളത് - കേരളം

2. ഏത് സസ്യത്തിന്റെ കായ്കളിൽ നിന്നാണ് വെളിച്ചെണ്ണ ലഭിക്കുന്നത് - തെങ്ങ് 

3. എള്ള് ശാസ്ത്രീയ നാമം - സെസാമം ഇന്‍ഡിക്കം

4. എണ്ണക്കുരു വിളകളുടെ രാജ്ഞി എന്നറിയപ്പെടുന്നത് - എള്ള്

5. കേരളത്തിൽ എള്ളുകൃഷി സംബന്ധിച്ച് ഗവേഷണങ്ങൾ നടക്കുന്ന സ്ഥാപനം - ഓണാട്ടുകര പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, കായംകുളം

6. കേരളത്തിൽ നിലക്കടല കൃഷിചെയ്യുന്ന ഏക ജില്ല - പാലക്കാട് 

7. ഇന്ത്യയിൽ നിലക്കടല ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം - ഗുജറാത്ത് 

8. എണ്ണക്കുരു വിളകളുടെ രാജാവ്‌ എന്നറിയപ്പെടുന്നത് - നിലക്കടല

9. ഒരേസമയം അലങ്കാരച്ചെടിയും ഭക്ഷ്യഎണ്ണ വിളയുമായി അറിയപ്പെടുന്നത് - സൂര്യകാന്തി 

10. ആവണക്കിന്റെ ശാസ്ത്രീയ നാമം - റിസിനസ് കമ്യൂണിസ് 

11. ആവണക്കുല്പാദനത്തിൽ മുൻനിരയിൽ നിൽക്കുന്ന രാജ്യം - ഇന്ത്യ

12. റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം ഏതാണ് - എണ്ണപ്പന

13. എണ്ണപ്പനയുടെ ശാസ്ത്രീയ നാമം - ഏലീസ്‌ ഗിനിയെന്‍സിസ്‌

14. എണ്ണപ്പനയുടെ ജന്മദേശം - പശ്ചിമ ആഫ്രിക്ക

15. ഭക്ഷ്യവിളയായി ഉപയോഗിക്കുന്ന പാമോയിൽ കിട്ടുന്നത് - എണ്ണപ്പനയിൽ നിന്ന്

16. എണ്ണപ്പനയുടെ ഏറ്റവും പ്രമുഖമായ സങ്കരയിനം - ടെനിറ

17. കേരളത്തിൽ എണ്ണപ്പന കൃഷിയുടെ വികസനത്തിനുവേണ്ടി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം - ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്, കോട്ടയം (1977ൽ സ്ഥാപിച്ചു)

18. ഭക്ഷണത്തിന് രുചിയും മണവും വർധിപ്പിക്കാനായി ഉപയോഗിക്കുന്ന ഇന്ത്യയിലെ പ്രധാന എണ്ണക്കുരുക്കളിലൊന്നാണ് - കടുക് 

19. കടുകിന്റെ ശാസ്ത്രീയ നാമം : ബ്രാസിക്ക നിഗ്ര

Post a Comment

Previous Post Next Post