റാണി ഗൗരി പാർവതി ഭായ്

ഉത്രട്ടാതി തിരുനാൾ റാണി ഗൗരി പാർവതി ഭായ് (Uthrittathi Thirunal Gowri Parvathi Bayi)

ജനനം : 1802

മരണം : 1853

സ്വാതി തിരുനാളിന്റെ പ്രായം തികയുന്നതുവരെ 1815–1829 കാലഘട്ടത്തിൽ തിരുവിതാംകൂറിൽ റീജന്റായി ഭരണം നടത്തി. ഗൗരി പാർവതി ഭായിയുടെ റീജന്റ് ഭരണം തിരുവിതാംകൂറിൽ പുരോഗതിയുടെ കാലമായിരുന്നു. സാമൂഹിക സ്വാതന്ത്ര്യവും പൗരസമത്വവും ലക്ഷ്യമാക്കികൊണ്ട് പല പരിഷ്‌കാരങ്ങളും ഇക്കാലത്ത് നടപ്പിൽവന്നു. കൃഷിയും വാണിജ്യവും ഗതാഗതവും വൻതോതിൽ പ്രോത്സാഹിക്കപ്പെട്ടു. 1816ൽ ലണ്ടൻ മിഷൻ സൊസൈറ്റി (LMS) നാഗർകോവിലിൽ പ്രവർത്തനം ആരംഭിച്ചത് ഗൗരി പാർവതി ഭായിയുടെ കാലത്താണ്. 1817ലെ രാജകീയ വിളംബരത്തിലൂടെ വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുക്കുകയും തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കുകയും ചെയ്തു. ആലപ്പുഴയിലും കോട്ടയത്തും പെൺപള്ളിക്കൂടങ്ങൾ സ്ഥാപിച്ചു. 1821ൽ കോട്ടയത്ത് സി.എം.എസ് പ്രസ്സ് സ്ഥാപിതമായതും ഗൗരി പാർവതി ഭായിയുടെ കാലത്താണ്.  

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഗൗരി പാര്‍വ്വതി ഭായിയുടെ ഭരണകാലഘട്ടം - 1815 -1829

2. റിജന്റായി തിരുവിതാംകൂറില്‍ ഭരണം നടത്തിയ രണ്ടാമത്തെ വ്യക്തി - റാണി ഗൗരി പാർവതി ഭായ്

3. തിരുവിതാംകൂറിലെ ആദ്യ മുഴുവൻ സമയ റീജന്റ് - റാണി ഗൗരി പാർവതി ഭായ്

4. ലണ്ടന്‍ മിഷന്‍ സൊസൈറ്റി (LMS) നാഗര്‍കോവിലില്‍ പ്രവർത്തനം ആരംഭിച്ചത്‌ ആരുടെ ഭരണകാലഘട്ടത്തില്‍ - റാണി ഗൗരി പാർവതി ഭായ് (1816)

5. വിദ്യാഭ്യാസം ഗവൺമെന്റിന്റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി - റാണി ഗൗരി പാർവതി ഭായ്

6. പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിർബന്ധവുമാക്കിയ തിരുവിതാംകൂർ ഭരണാധികാരി - റാണി ഗൗരി പാർവതി ഭായ്

7. ആലപ്പുഴയിലും കോട്ടയത്തും പെൺപള്ളിക്കൂടങ്ങൾ സ്ഥാപിച്ച റാണി - റാണി ഗൗരി പാർവതി ഭായ്

8. തിരുവിതാംകൂറില്‍ എല്ലാവര്‍ക്കും പുര ഓടുമേയാന്‍ അനുവാദം നല്‍കിയ കാലഘട്ടം ആരുടെ - റാണി ഗൗരി പാർവതി ഭായ്

9. തിരുവിതാംകൂറില്‍ കയറ്റുമതി - ഇറക്കുമതി ചുങ്കങ്ങൾ നിർത്തലാക്കിയ ഭരണാധികാരി - റാണി ഗൗരി പാർവതി ഭായ്

10. സർക്കാർ നിർമാണപ്രവർത്തനങ്ങളിൽ വേതനം നൽകാതെ തൊഴിലാളികളെ ഏർപ്പെടുത്തിയിരുന്ന പതിവ് അവസാനിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി - റാണി ഗൗരി പാർവതി ഭായ്

11. വേളിക്കായലിനെയും കഠിനംകുളം കായലിനെയും ബന്ധിപ്പിക്കുന്ന തിരുവനന്തപുരത്തെ ജലപാത - പാർവതി പുത്തനാർ

12. വേളിക്കായലിനെയും കഠിനംകുളം കായലിനെയും ബന്ധിപ്പിക്കുന്ന തോട് പണികഴിപ്പിച്ചത് ആരുടെ കാലഘട്ടത്തിൽ - റാണി ഗൗരി പാർവതി ഭായ്

13. സ്വര്‍ണ്ണത്തിലും വെള്ളിയിലുമുള്ള ആഭരണങ്ങള്‍ അണിയാനുള്ള അടിയറപ്പണം എന്ന സമ്പ്രദായം അവസാനിപ്പിച്ച തിരുവിതാംകൂർ റാണി - റാണി ഗൗരി പാർവതി ഭായ്

14. 1821ൽ കോട്ടയത്ത് സി.എം.എസ് പ്രസ്സ് സ്ഥാപിതമായപ്പോൾ ഭരണാധികാരി - റാണി ഗൗരി പാർവതി ഭായ്

Post a Comment

Previous Post Next Post