കേരളത്തിലെ റബ്ബർ വ്യവസായം

കേരളത്തിലെ റബ്ബർ വ്യവസായം (Rubber Industry in Kerala)

ഇന്ത്യയിൽ ഏറ്റവുമധികം റബ്ബർ ഉൽപാദിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം. ഇപ്പോൾ ഉൽപാദനം കുറഞ്ഞെങ്കിലും കുറേകാലം മുമ്പുവരെ ഇന്ത്യയിൽ ആകെ ഉൽപാദിപ്പിക്കുന്ന റബ്ബറിന്റെ 90 ശതമാനത്തിലേറെയും കേരളത്തിൽ നിന്നായിരുന്നു. കേരളത്തിൽ ആദ്യമായി റബ്ബർ എത്തിയത് 1878 ലാണ്. താമരശ്ശേരിയിൽ താമസിച്ചിരുന്ന ഫെർഗൂസൻ എന്ന വിദേശി ശ്രീലങ്കയിൽ നിന്നെത്തിച്ച റബ്ബർ തൈകൾ നിലമ്പൂരിലെ തേക്കുതോട്ടത്തിനു സമീപം നട്ടു. പിന്നീട് കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ റബ്ബർ കൃഷി ആരംഭിച്ചു. 1902 ൽ പെരുമ്പാവൂരിനടുത്ത് തട്ടേക്കാടാണ് ആദ്യത്തെ റബ്ബർ തോട്ടം നിർമിച്ചത്. കേന്ദ്രഗവൺമെന്റിന്റെ കീഴിൽ കോട്ടയം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റബ്ബർ ബോർഡ് റബ്ബർ കൃഷിയുടെ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു. റബ്ബർ കൃഷി ആദായകരമാക്കുന്നതു സംബന്ധിച്ച പരിശീലന പരിപാടികളും കർഷകർക്കു വേണ്ടി റബ്ബർ ബോർഡ് നടപ്പാക്കുന്നുണ്ട്. 

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ റബ്ബർ കൃഷി തുടങ്ങിയത് - കേരളം 

2. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ തോട്ടം - തട്ടേക്കാട്

3. കേരളത്തിലെ ആദ്യത്തെ റബ്ബർ ഫാക്ടറി - ട്രാവൻകൂർ റബ്ബർ ഫാക്ടറി (ട്രിവാൻഡ്രം റബ്ബർ വർക്‌സ്)

4. ട്രാവൻകൂർ റബ്ബർ ഫാക്ടറി സ്ഥിതിചെയ്യുന്നത് - തിരുവനന്തപുരം

5. ട്രിവാൻഡ്രം റബ്ബർ വർക്‌സ് സ്ഥാപിതമായത് - 1963 

6. ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക് - ഐരാപുരം (പെരുമ്പാവൂർ)

7. റബ്ബർ ബോർഡിന്റെ ആസ്ഥാനം - കോട്ടയം 

8. റബ്ബർ ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം - റീജണൽ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കോട്ടയം)

9. റബ്ബർ അധിഷ്ഠിത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനായി കേരള സർക്കാർ സ്ഥാപിച്ച സ്ഥാപനം - റബ്‌കോ

10. റബ്കോയുടെ പൂർണരൂപം - കേരള സ്റ്റേറ്റ് റബ്ബർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്

11. റബ്കോയുടെ ആസ്ഥാനം - കണ്ണൂർ

12. റബ്കോ സ്ഥാപിതമായത് - 1991  

13. ഇന്ത്യയിൽ റബ്ബർ കൃഷിയുടെ വിസ്തൃതിയിലും ഉത്പാദനത്തിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനം - കേരളം 

14. റബ്ബർ കർഷകരിൽ നിന്ന് നേരിട്ട് റബ്ബർ വാങ്ങുന്ന ഒരേ ഒരു ഗവൺമെന്റ് ഏജൻസി - റബ്ബർ മാർക്ക്

15. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് എന്ന് അറിയപ്പെടുന്നത് - റബ്ബർ മാർക്ക്

16. കേരളത്തിലെ ആദ്യ ടയർ നിർമ്മാണശാല - അപ്പോളോ ടയേഴ്‌സ് ലിമിറ്റഡ് (പേരാമ്പ്ര)

17. റബ്ബർ മരത്തിന്റെ യഥാർത്ഥ പേര് - ഹവിയെ മരം 

18. കേരളത്തിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ചത് - മധ്യ തിരുവിതാംകൂറിൽ 

19. ഇന്ത്യയിൽ വ്യാവസായികാടിസ്ഥാനത്തിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ചത് - കേരളത്തിലെ മലഞ്ചരുവുകളിൽ 

20. റബ്ബർ കൃഷിയ്ക്ക് ആവശ്യമായ ഭൂമിശാസ്ത്ര ഘടകങ്ങൾ - 25 ഡിഗ്രി സെൽഷ്യസിൽ കൂടിയ താപനിലയും 150 സെ.മീറ്ററിന് മുകളിൽ മഴയും 

21. കേരളത്തിന്റെ മൊത്തം കൃഷിഭൂമിയുടെ റബ്ബറിന്റെ ശതമാനം - 21.5 %

22. റബ്ബർ കൃഷിയ്ക്ക് അനുയോജ്യമായ മണ്ണ് - ലാറ്ററൈറ്റ് മണ്ണ്

23. ഇന്ത്യയിലെ റബ്ബർ കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്നത് - ജോൺ ജോസഫ് മർഫി (അയർലാൻഡ്)

24. റബ്ബറിന്റെ ജന്മദേശം - ബ്രസീൽ 

25. റബ്ബറിന്റെ ശാസ്ത്രീയ നാമം - ഹെവിയ ബ്രസ്സീലിയൻസിസ് 

26. ഇന്ത്യയിലേക്ക് ആദ്യമായി റബ്ബർ വിത്തുകൾ കൊണ്ടുവന്നത് - ബ്രിട്ടീഷുകാരനായ സർ ഹെൻറി വില്യം (1875)

27. റബ്ബർ കൃഷിയ്ക്ക് ആവശ്യമായ ഭൂമിശാസ്ത്ര ഘടകങ്ങൾ - 25 ഡിഗ്രി സെൽസ്യസിൽ കൂടിയ താപനിലയും 150 സെ.മീറ്ററിന് മുകളിൽ മഴയും

28. റബ്ബർ കൃഷിയ്ക്ക് അനുയോജ്യമായ മണ്ണ് - ലാറ്ററൈറ്റ് മണ്ണ്

Post a Comment

Previous Post Next Post