കേരളത്തിലെ കരകൗശല വ്യവസായം

കേരളത്തിലെ കരകൗശല വ്യവസായം (Handicraft Industry in Kerala)

സിന്ധുനദീതട സംസ്കാരത്തിന്റെ കാലം മുതൽക്കേ ഇന്ത്യയിൽ കരകൗശല വസ്‌തുക്കളുടെ വിപണി സജീവമായിരുന്നു. കൃഷിയുപകരണങ്ങൾ, മൺപാത്രങ്ങൾ, കരകൗശല വസ്തുക്കൾ, കൈത്തറി തുടങ്ങിയവയായിരുന്നു പ്രമുഖ ഉൽപ്പന്നങ്ങൾ. ഗുണമേന്മയുടെ കാര്യത്തിൽ ഇവ ലോകവിപണിയിൽ ഏറെ മുന്നിലായിരുന്നു. വീടുകളിലോ വീടുകളോടു ചേർന്ന പണിശാലകളിലോവാണ് നിർമ്മിച്ചിരുന്നത്. ചെറിയ മൺപാത്രങ്ങൾ, കരകൗശല വസ്തുക്കൾ മുതൽ വിലമതിക്കുന്ന പരവതാനികൾ വരെ അവർ നിർമിച്ചിരുന്നു. ഇന്നത്തെ പോലെ യന്ത്രങ്ങളിൽ ആയിരുന്നില്ല, കൈകൊണ്ടുണ്ടാക്കുന്ന ഉൽപന്നങ്ങളായിരിക്കും. കൃഷിയില്ലാത്ത സീസണുകളിൽ കർഷകർ ഉപജീവനത്തിനായി ആരംഭിച്ച ചെറിയ ഉൽപ്പാദന പ്രവർത്തനങ്ങളാണ് കരകൗശല നിർമാണത്തിലേക്ക് അവരെ നയിച്ചത്. 

കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളിൽ ഉൾപ്പെട്ട ഒന്നാണ് കരകൗശല വ്യവസായം. കളിമണ്ണ്, കല്ലുകള്‍, ആനക്കൊമ്പ്, മുള, പനയോല, സ്വർണ്ണം, മര തടി, ലോഹങ്ങൾ, കക്ക, ചിരട്ട, തുണി, കയര്‍ തുടങ്ങിയവ ഉപയോഗിച്ച് അതിമനോഹരങ്ങളായ കരകൗശല വസ്തുക്കൾ നിര്‍മ്മിച്ചിരുന്ന ഒരു പാരമ്പര്യം കേരളത്തിനുണ്ട്. കേരളത്തിലെ രാജകൊട്ടാരങ്ങളിലും, മ്യൂസിയങ്ങളിലും പുരാതന കരകൗശല വിസ്മയങ്ങള്‍ കാണാം. കരകൗശല വ്യവസായത്തിന്റെ പ്രാധാന്യം മനസിലാക്കികൊണ്ട് കേരള സർക്കാർ സ്ഥാപിച്ച കരകൗശല പ്രോത്സാഹന ഏജൻസികളാണ് കേരളസംസ്ഥാന കരകൗശല അപെക്സ് സഹകരണ സംഘം (സുരഭി), കരകൗശല വികസന കോർപ്പറേഷൻ, കേരള ആർട്ടിസാൻസ് വികസന കോർപറേഷൻ (കാഡ്‌കോ) എന്നിവ. കേരള ഹാൻഡി ക്രാഫ്റ്റ്‌സ് ഡെവലപ്മെന്റ് കോർപ്പറേഷൻ കരകൗശല ഉത്പന്നങ്ങളുടെ സംഭരണവും വിതരണവും നടത്തിവരുന്നു.  

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. കേരളത്തിലെ കരകൗശല വ്യവസായത്തിന്റെ പ്രധാന പ്രോത്സാഹന ഏജൻസികൾ - കേരളസംസ്ഥാന കരകൗശല അപെക്സ് സഹകരണ സംഘം (സുരഭി), കേരള ഹാൻഡി ക്രാഫ്റ്റ്‌സ് ഡെവലപ്മെന്റ് കോർപ്പറേഷൻ, കേരള ആർട്ടിസാൻസ് വികസന കോർപറേഷൻ (കാഡ്‌കോ)

2. പ്രാഥമിക സഹകരണ സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ വിപണനം നടത്തി കരകൗശല കലാകാരന്മാരുടെ ജീവിത നിലവാരം ഉയർത്തുന്നത്തിനായി കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ 1964 ൽ ആരംഭിച്ച സ്ഥാപനം - സുരഭി 

3. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ വിവിധ ക്ഷേമപദ്ധതികൾ കരകൗശല തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന സ്ഥാപനം - സുരഭി 

4. കരകൗശല മേഖലയിലെ തൊഴിലാളികൾ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ന്യായവില നൽകികൊണ്ട് സംഭരണവും വിപണനവും നടത്തുന്ന സ്ഥാപനം - കേരള ഹാൻഡി ക്രാഫ്റ്റ്‌സ് ഡെവലപ്മെന്റ് കോർപ്പറേഷൻ

5. കേരള ഹാൻഡി ക്രാഫ്റ്റ്‌സ് ഡെവലപ്മെന്റ് കോർപ്പറേഷൻ സ്ഥാപിതമായത് - 1968 

6. കരകൗശല വിപണനത്തൊഴിലാളികൾക്ക് (ലോഹം, സ്വർണ്ണം, മരം, കളിമണ്ണ്) ഉത്പാദന യൂണിറ്റ് ആരംഭിക്കുന്നതിനും കച്ചവട കേന്ദ്രങ്ങളിലൂടെയും ട്രേഡ് ഫെയറുകളിലൂടെയും ഉൽപന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്ന സംസ്ഥാന ഏജൻസി - കേരള ആർട്ടിസാൻസ് വികസന കോർപറേഷൻ (കാഡ്‌കോ)

7. കാഡ്‌കോ സ്ഥാപിതമായത് - 1981

8. കേരളത്തിലെ കരകൗശല ഗ്രാമം - കോഴിക്കോട് ജില്ലയിലെ ഇരിങ്ങൽ. കുഞ്ഞാലി മരക്കാരുടെ ഗ്രാമമാണിത്

Post a Comment

Previous Post Next Post