രാജസ്ഥാൻ

രാജസ്ഥാൻ (Rajasthan)

■ തലസ്ഥാനം : ജയ്‌പൂർ 

■ സംസ്ഥാന മൃഗം : ഒട്ടകം 

■ സംസ്ഥാന പക്ഷി : ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് 

■ ഭാഷ : രാജസ്ഥാനി, ഹിന്ദി 

രാജപുത്രന്മാരുടെ നാടാണ് രാജസ്ഥാൻ. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണിത്. രാജസ്ഥാന്റെ പടിഞ്ഞാറ് പാക്കിസ്ഥാനാണ്. ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവയാണ് രാജസ്ഥാന്റെ അയൽ സംസ്ഥാനങ്ങൾ. ഭൂമി ശാസ്‌ത്രപരമായി ഏറെ പ്രത്യേകതകളുള്ള താർ മരുഭൂമിയും ആരവല്ലി മലനിരകളും രാജസ്ഥാനിലാണ്. ബി.സി രണ്ടാം നൂറ്റാണ്ടിലെ ചരിത്രാവശിഷ്ടങ്ങൾ രാജസ്ഥാനിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്. ബി.സി മൂന്നാം നൂറ്റാണ്ടിൽ ഈ പ്രദേശം മൗര്യ രാജാവായ അശോകന്റെ കൈവശമായിരുന്നു. എ.ഡി പതിനൊന്നാം നൂറ്റാണ്ടോടു കൂടിയാണ് രജപുത്ര രാജവംശം വളർന്നു വന്നത്. ആദ്യകാലത്ത് മുഗളന്മാരുടെ ആക്രമണം രജപുത്രർ ചെറുത്തു നിന്നു. എങ്കിലും പിന്നീട് മുഗളന്മാർ രാജസ്ഥാനിൽ പിടിമുറുക്കി. പത്തൊൻപതാം നൂറ്റാണ്ടിൽ രാജസ്ഥാൻ ബ്രിട്ടീഷ് ഭരണാധികാരികളുടെ കീഴിലായി. സ്വാതന്ത്ര്യത്തിനുശേഷം പല ഘട്ടങ്ങളായാണ് ഇന്നത്തെ രാജസ്ഥാൻ രൂപം കൊണ്ടത്. 1948 മാർച്ച് 17ന് രാജസ്ഥാനിലെ നാല് പ്രവിശ്യകൾ ചേർന്ന് 'മത്സ്യയൂണിയൻ' സ്ഥാപിച്ചു. 1948ൽ തന്നെ മറ്റു ചില പ്രവിശ്യകൾ കൂടി ചേർന്നതോടെ യൂണിയന്റെ പേര് രാജസ്ഥാൻ എന്നായി. പിന്നീട് ഉദയ്‌പുർ പ്രവിശ്യയും കൂട്ടിച്ചേർക്കപ്പെട്ടു. അതോടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് രാജസ്ഥാൻ എന്ന പേരുമിട്ടു. 1949ൽ വേറേ ചില പ്രവിശ്യകൾ കൂടി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് രാജസ്ഥാനിൽ ലയിച്ചു. പേര് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഗ്രെയ്റ്റർ രാജസ്ഥാൻ എന്നാക്കി. 1956 നവംബർ ഒന്നിന് ഗ്രെയ്റ്റർ രാജസ്ഥാൻ രാജസ്ഥാനായി. തലസ്ഥാനമായ ജയ്‌പൂർ 'പിങ്ക് സിറ്റി' എന്നറിയപ്പെടുന്നു. ബജ്‌റ, ചോളം, ഗോതമ്പ്, പയറു വർഗങ്ങൾ, എണ്ണക്കുരുക്കൾ, പരുത്തി, പുകയില, കരിമ്പ് എന്നിവയാണ് പ്രധാന കാർഷിക വിളകൾ. വസ്ത്രം, പഞ്ചസാര, സിമന്റ്, ഗ്ലാസ്, കീടനാശിനികൾ മുതലായവയാണ് രാജസ്ഥാനിലെ പ്രധാന വ്യവസായോല്പന്നങ്ങൾ. രാജസ്ഥാനിലെ പ്രധാന ഭാഷകൾ ഹിന്ദിയും രാജസ്ഥാനിയുമാണ്.

PSC ചോദ്യങ്ങൾ

1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരു പ്രദേശമുള്ള സംസ്ഥാനം - രാജസ്ഥാൻ

2. ഇന്ത്യയിലെ ഏറ്റവും വിസ്തീർണം കൂടിയ സംസ്ഥാനം - രാജസ്ഥാൻ

3. ജൈനമത കേന്ദ്രമായ ദില്‍ വാര ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - രാജസ്ഥാൻ

4. പാകിസ്താനുമായി ഏറ്റവും കൂടുതല്‍ അതിർത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം - രാജസ്ഥാൻ

5. ഇന്ത്യയിലാദ്യമായി 1959-ല്‍ പഞ്ചായത്ത്‌ രാജ്‌ നടപ്പാക്കിയ സംസ്ഥാനം - രാജസ്ഥാൻ

6. ഇന്ത്യ അണുവിസ്ഫോടനം നടത്തിയ സംസ്ഥാനം - രാജസ്ഥാൻ

7. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവതനിരയായ ആരവല്ലി സ്ഥിതി ചെയ്യുന്ന സംസ്ഥാനം - രാജസ്ഥാൻ

8. ഇന്ത്യയിലേറ്റവും കൂടുതല്‍ മാർബിൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം - രാജസ്ഥാൻ

9. പിച്ചോള തണ്ണീർത്തടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - രാജസ്ഥാൻ

10. ഇന്ത്യയിലേറ്റവും കൂടുതല്‍ ഗ്രാഫൈറ്റ്‌ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം - രാജസ്ഥാൻ

11. കിയലാഡിയോ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - രാജസ്ഥാൻ

12. പ്രാചീന കാലത്ത്‌ മത്സ്യ എന്നറിയപ്പെട്ടിരുന്ന പ്രദേശം - രാജസ്ഥാൻ

13. കിഷൻഗഢ് പെയിന്റിംഗ്‌ ഉദ്ഭവിച്ച സംസ്ഥാനം - രാജസ്ഥാൻ

14. താര്‍ മരുഭൂമിക്ക്‌ ഏറ്റവും കൂടുതല്‍ വിസ്‌തീർണമുള്ള സംസ്ഥാനം - രാജസ്ഥാൻ

15. പുഷ്കര്‍ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - രാജസ്ഥാൻ

16. ഇന്ത്യയിലേറ്റവും കൂടുതല്‍ ചുണ്ണാമ്പ്കല്ല് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം - രാജസ്ഥാൻ

17. കലിബംഗന്‍ എന്ന സൈന്ധവ സംസ്കാരകേന്ദ്രമുള്ള സംസ്ഥാനം - രാജസ്ഥാൻ

18. മൗണ്ട് അബു എന്ന സുഖവാസ കേന്ദ്രമുള്ള സംസ്ഥാനം - രാജസ്ഥാൻ

19. സ്വാതന്ത്ര്യലബ്ധിവരെ രജപുത്താന എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം - രാജസ്ഥാൻ

20. അണുപരീക്ഷണ കേന്ദ്രമായ പൊഖ്രാന്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം - രാജസ്ഥാൻ

21. ഖേത്രി ചെമ്പുഖനിയുള്ള സംസ്ഥാനം - രാജസ്ഥാൻ

22. സാവര്‍ സിങ്ക്‌ ഖനിയുള്ള സംസ്ഥാനം - രാജസ്ഥാൻ

23. വിവരാവകാശ നിയമം പാസാക്കുന്നതിനു നിദാനമായ പ്രസ്ഥാനം ഇന്ത്യയിലാദ്യമായി ആരംഭിച്ച സംസ്ഥാനം - രാജസ്ഥാൻ

24. നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ആയുർവേദ എവിടെയാണ്‌ - ജയ്‌പൂർ

25. ആംബറിലെ ഭരണാധികാരിയായിരുന്ന രാജാ സവായ്‌ ജയ്സിംഗ്‌ രണ്ടാമന്‍ 1727-ല്‍ സ്ഥാപിച്ച നഗരം - ജയ്‌പൂർ

26. ഹവാ മഹല്‍ എവിടെയാണ്‌ - ജയ്‌പൂർ

27. രാജസ്ഥാനില്‍ ജന്തര്‍ മന്തർ എവിടെയാണ്‌ - ജയ്‌പൂർ

28. സവായ്‌ മാൻസിംഗ് ക്രിക്കറ്റ്‌ സ്റ്റേഡിയം എവിടെയാണ്‌ - ജയ്‌പൂർ

29. നോർത്ത് വെസ്റ്റേണ്‍ റെയില്വേ‌യുടെ ആസ്ഥാനം - ജയ്‌പൂർ

30. ഹിന്ദുസ്ഥാനി സംഗീതജ്ഞനായ വിശ്വമോഹന്‍ ഭട്ട്‌ ജനിച്ചത്‌ എവിടെയാണ്‌ - ജയ്‌പൂർ

31. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യ കോൺഗ്രസ് സമ്മേളന വേദി - ജയ്‌പൂർ

32. വിദ്യാധര്‍ ഭട്ടാചാര്യ രൂപകല്പോന ചെയ്ത ഇന്ത്യന്‍ നഗരം - ജയ്‌പൂർ

33. വെയിൽസ് രാജകുമാരനായ എഡ്വേർഡ് ഏഴാമന്റെ സന്ദർശനം പ്രമാണിച്ച്‌ ഏത്‌ ഇന്ത്യന്‍ നഗരത്തിലാണ്‌ 1876-ല്‍ മന്ദിരങ്ങൾക്കും മതിലുകൾക്കുമെല്ലാം പിങ്ക്‌ ചായം തേച്ചത്‌ - ജയ്‌പൂർ

34. എലിഫന്റ്‌ ഫെസ്റ്റിവല്‍ നടക്കുന്നതെവിടെ - ജയ്‌പൂർ

35. ജൽമഹൽ സ്ഥിതിചെയ്യുന്ന മാൻസാഗർ തടാകം എവിടെയാണ്‌ - ജയ്‌പൂർ

36. രാജസ്ഥാന്റെ തലസ്ഥാനം - ജയ്‌പൂർ

37. ഉത്തരേന്ത്യയില്‍ സഞ്ചാരികളുടെ ത്രികോണം എന്നറിയപ്പെടുന്ന നഗരങ്ങളാണ്‌ ഡൽഹി, ആഗ്ര.......... എന്നിവ - ജയ്‌പൂർ

38. ഉത്തരേന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ സാക്ഷരത നേടിയ ജില്ല - അജ്മീർ

39. ക്വാജാ മൊയ്നുദ്ദീന്‍ ചിസ്റ്റിയുടെ ശവകൂടീരം എവിടെയാണ്‌ - അജ്മീർ

40. സംസ്‌കൃതത്തില്‍ അജയമേരു എന്നറിയപ്പെട്ട നഗരം - അജ്മീർ

41. എ.ഡി. ഏഴാം ശതകത്തില്‍ അജയരാജ്‌ സിംഗ്‌ ചൗഹാന്‍ സ്ഥാപിച്ച നഗരം - അജ്മീർ

42. 1559-ല്‍ അക്ബര്‍ ചക്രവര്‍ത്തി കീഴടക്കിയ നഗരം - അജ്മീർ

43. ബ്രഹ്മാവിനെ ആരാധിക്കുന്ന ഏക ക്ഷേത്രമായ പുഷ്കര്‍ ക്ഷേത്രം ഏത്‌ നഗരത്തിന്‌ സമീപമാണ്‌ - അജ്മീർ

44. രാജകുടുംബാംഗങ്ങള്‍ക്ക്‌ വിദ്യാഭ്യാസത്തിനായി 1875-ല്‍ മേയോ പ്രഭു സ്ഥാപിച്ച മേയോ കോളേജ്‌ എവിടെയാണ്‌ - അജ്മീർ

45. അനാസാഗര്‍ തടാകം എവിടെയാണ്‌ - അജ്മീർ

46. ചൗഹാന്‍മാരുടെ ആസ്ഥാനമായിരുന്ന താരാഗഢ്  കോട്ട എവിടെയാണ്‌ - അജ്മീർ

47. എവിടെയാണ്‌ 1193-ല്‍ കുത്തബ്ദ്ദീന്‍ ഐബക്‌, അധായിദിന്‍ കാ ജോന്‍പര മസ്ജിദ്‌ നിര്‍മിച്ചത്‌ - അജ്മീർ

48. ധവള നഗരം എന്നറിയപ്പെടുന്നത്‌ - ഉദയ്‌പുർ

49. രജപുത്രര്‍ ഭരിച്ചിരുന്ന മേവാര്‍ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നത്‌ - ഉദയ്‌പുർ

50. തടാക നഗരം എന്നറിയപ്പെടുന്നത്‌ - ഉദയ്‌പുർ

51. പിച്ചോള തടാകം എവിടെയാണ്‌ - ഉദയ്‌പുർ

52. 1553-ല്‍ മഹാറാണ ഉദയ്‌ സിംഗ്‌ സ്ഥാപിച്ച തടാകം - ഉദയ്‌പുർ

53. ഫത്തേ സാഗര്‍ തടാകം എവിടെയാണ്‌ - ഉദയ്‌പുർ

54. മത്സ്യ, രജപുത്താന എന്നീ പേരുകളിൽ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന പ്രദേശം - രാജസ്ഥാൻ 

55. രാജസ്ഥാൻ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായി മാറിയ വർഷം - 2000 

56. രാജസ്ഥാനു മുൻപ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായിരുന്നത് - മധ്യപ്രദേശ് 

57. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുപ്രദേശമുള്ള സംസ്ഥാനം - രാജസ്ഥാൻ 

58. രാജസ്ഥാന്റെ കിഴക്കൻ പ്രവേശന കവാടമെന്നറിയപ്പെടുന്നത് - ഭരത്പൂർ 

59. മരുഭൂമിയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏക വന്യജീവി സങ്കേതം - ജയ്‌സാൽമീർ 

60. രാജസ്ഥാനിലെ ഏറ്റവും വലിയ നഗരം - ജയ്‌പൂർ 

61. ഇന്ത്യയിലെ ആദ്യത്തെ സാമ്പത്തിക സൂപ്പർ മാർക്കറ്റ് നിലവിൽ വന്ന സ്ഥലം - ജയ്‌പൂർ 

62. രാജസ്ഥാനിലെ ഒട്ടകവിപണനത്തിന് പ്രസിദ്ധമായ മേള - പുഷ്‌കർ മേള 

63. ഒട്ടകപ്രദർശനത്തിന് പ്രസിദ്ധമായ സ്ഥലങ്ങൾ - ബിക്കാനീർ, പുഷ്‌കർ 

64. ദേശീയ ഒട്ടക ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് - ബിക്കാനീർ

65. 'രാജസ്ഥാനിലെ കാശ്മീർ' എന്നറിയപ്പെടുന്ന സ്ഥലം - ഉദയ്‌പുർ 

66. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലവണത്വമുള്ള തടാകം - സാംബർ തടാകം 

67. ഇന്ത്യയിലെ ഏറ്റവും വലിയ കോട്ട - ചിത്തോർഗഡ് കോട്ട 

68. കോട്ടകൾക്കും കൊട്ടാരങ്ങൾക്കും പ്രസിദ്ധമായ സംസ്ഥാനം - രാജസ്ഥാൻ

Post a Comment

Previous Post Next Post