ചന്ദ്രഗിരിപ്പുഴ

ചന്ദ്രഗിരിപ്പുഴ (Chandragiri River in Malayalam)

കർണാടകത്തിൽ നിന്നും ഉദ്ഭവിച്ച് കേരളത്തിലേക്കൊഴുകുന്ന നദിയാണ് ചന്ദ്രഗിരിപ്പുഴ. മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്തമൗര്യന്റെ പേരിൽ ഈ നദി അറിയപ്പെടുന്നു. പെരുമ്പുഴ, പയസ്വിനി എന്നീ പേരുകളിലും ഈ നദി അറിയപ്പെടുന്നു. കാസർഗോഡ് പട്ടണത്തെ 'U' ആകൃതിയിൽ ചുറ്റിയൊഴുകുന്ന നദിയുടെ ഉത്ഭവം കർണാടകത്തിലെ തലകാവേരി വന്യജീവി സങ്കേതത്തിലെ മലനിരകളിൽനിന്നാണ്. പതനം അറബിക്കടലിൽ. 105 കിലോമീറ്ററാണ് ഈ പുഴയുടെ നീളം. പതിനാലാം നൂറ്റാണ്ടിനുശേഷം മുതൽ മലയാളക്കരയുടെയും തുളുനാടിന്റെയും പരമ്പരാഗത അതിരായി ഈ പുഴയെ കണക്കാക്കിയിരുന്നു. പയസ്വിനിപ്പുഴയാണ് പ്രധാന പോഷകനദി. പയസ്വിനിപ്പുഴയുടെ ഉദ്ഭവം കർണാടകത്തിലെ പട്ടിഘാട്ട് വനത്തിലാണ്. ചന്ദ്രഗിരിപ്പുഴയുടെ മറ്റൊരു പോഷകനദിയായ കുടുബൂർ പുഴ തലകാവേരി മലനിരകളിൽ നിന്ന് ഉദ്ഭവിച്ച് കേരളത്തിൽ കാസർഗോഡ് ജില്ലയിൽ പ്രവേശിച്ച് മലബാർ സമതലത്തിലൂടെ ഒഴുകി ചന്ദ്രഗിരി പുഴയിൽ പതിക്കുന്നു. കാസർഗോഡിലെ അതിമനോഹരമായ ചരിത്രസ്മാരകമായ ചന്ദ്രഗിരിക്കോട്ട പടിഞ്ഞാറ് അറബിക്കടലിനും വടക്ക് ചന്ദ്രഗിരിപ്പുഴയ്ക്കും അഴിമുഖത്തിനും അഭിമുഖമായി സ്ഥിതിചെയ്യുന്നു. 

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്തമൗര്യന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ നദി - ചന്ദ്രഗിരി പുഴ

2. ചന്ദ്രഗിരിപ്പുഴയുടെ ഉദ്ഭവം - തലകാവേരി മലനിരകൾ 

3. കാസർഗോഡ് പട്ടണത്തെ 'U' ആകൃതിയിൽ ചുറ്റി ഒഴുകുന്ന നദി - ചന്ദ്രഗിരി പുഴ

4. പെരുമ്പുഴ, പയസ്വിനി എന്നീ പേരുകളിലും അറിയപ്പെടുന്ന നദി - ചന്ദ്രഗിരി പുഴ

5. മലയാളക്കരയുടെയും തുളുനാടിന്റെയും പരമ്പരാഗത അതിരായി കണക്കാക്കിയിരുന്ന നദി - ചന്ദ്രഗിരി പുഴ

6. ചന്ദ്രഗിരിപ്പുഴയുടെ പ്രധാന പോഷകനദികൾ - പയസ്വിനിപ്പുഴ, കുടുബൂർ പുഴ

Post a Comment

Previous Post Next Post