ലോകബാങ്ക്

ലോകബാങ്ക് (World Bank)

1944 ജൂലൈ 1 മുതൽ 22 വരെ അമേരിക്കയിലെ ബ്രറ്റൺവുഡിൽ ചേർന്ന സമ്മേളനമാണ് ലോക ബാങ്കും അന്താരാഷ്ട്ര നാണയ നിധിയും (IMF) രൂപീകരിക്കാൻ കാരണമായത്. 1945 ഡിസംബർ 27-നാണ് ലോകബാങ്ക് സ്ഥാപിതമായത്. 1946-ൽ പ്രവർത്തനം തുടങ്ങി. അഞ്ച് ഏജൻസികൾ ചേരുന്ന വിശാലമായ കൂട്ടായ്മയാണ് ലോകബാങ്ക്. ലോകത്തിലെതന്നെ ഏറ്റവും വലിയ ബാങ്കാണിത്. വാഷിങ്ടൺ ഡി.സിയാണ് ആസ്ഥാനം. അന്താരാഷ്ട്ര പുനർനിർമാണ വികസന ബാങ്ക് (IBRD), അന്താരാഷ്ട്ര വികസന സമിതി (IDA), അന്താരാഷ്ട്ര ധനകാര്യ കോർപ്പറേഷൻ (IFC), ബഹുകക്ഷി നിക്ഷേപ ഗ്യാരന്റി ഏജൻസി (MIGA), അന്താരാഷ്ട്ര നിക്ഷേപ തർക്ക പരിഹാര കേന്ദ്രം (ICSID) എന്നിവയാണ് ലോക ബാങ്കിന്റെ ഏജൻസികൾ. ലോകബാങ്കിന്റെ ഏജൻസിയായ അന്താരാഷ്ട്ര പുനർനിർമാണ വികസന ബാങ്കിൽ നിലവിൽ 189 രാജ്യങ്ങൾ അംഗങ്ങളാണ്.

ഭരണസമിതി 

അമേരിക്കൻ പ്രസിഡന്റാണ് ലോക ബാങ്ക് പ്രസിഡന്റിനെ നിർദേശിക്കുന്നത്. അഞ്ചുവർഷമാണ് പ്രസിഡന്റിന്റെ കാലാവധി. ലോകബാങ്കിൽ ഏറ്റവും കൂടുതൽ ഓഹരി പങ്കാളിത്തമുള്ള അമേരിക്കയിൽനിന്നുള്ള പൗരനായിരിക്കും എപ്പോഴും ബാങ്കിന്റെ പ്രസിഡന്റ്. അമേരിക്കൻ പൗരനായ ഡേവിഡ് മാൽപാസ് ആണ് നിലവിലുള്ള പ്രസിഡന്റ്.

ലോക വികസന റിപ്പോർട്ട് 

ലോകബാങ്ക് എല്ലാ വർഷവും പ്രസിദ്ധീകരിക്കുന്ന വാർഷിക വിശകലന റിപ്പോർട്ടാണ് ലോകവികസന റിപ്പോർട്ട്. ലോകത്തിന്റെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക അവസ്ഥകളെപ്പറ്റി ഈ റിപ്പോർട്ട് വിശദമായി ചർച്ചചെയ്യുന്നു.

ബ്രറ്റൺവുഡ് ഇരട്ടകൾ

1944 ജൂലൈ 22-ാം തീയതി അമേരിക്കയിലെ ബ്രറ്റൺവുഡിൽ ചേർന്ന ലോക നേതാക്കൻമാരുടെയും സാമ്പത്തിക വിദഗ്ദ്ധരുടെയും സമ്മേളനത്തിലാണ് ലോക ബാങ്കും ഐ.എം.എഫും സ്ഥാപിക്കാനുള്ള ധാരണയായത്. ലോകബാങ്കിന്റെ പ്രവർത്തനങ്ങൾക്കാണ് സമ്മേളനം മുൻ‌തൂക്കം നൽകിയത്. ഈ രണ്ട് സ്ഥാപനങ്ങളെയും 'ബ്രറ്റൺവുഡ് ഇരട്ടകൾ' എന്നു വിളിക്കുന്നതിന് കാരണവും ഇതാണ്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. 'ബ്രറ്റൺവുഡ് ഇരട്ടകൾ' എന്നറിയപ്പെടുന്ന അന്താരാഷ്ട്ര സംഘടനകൾ - ലോകബാങ്കും, അന്താരാഷ്ട്രനാണയ നിധിയും 

2. ലോകബാങ്കും, അന്താരാഷ്ട്രനാണയ നിധിയും രൂപീകരിക്കാൻ കാരണമായ അന്താരാഷ്ട്ര സമ്മേളനം - ബ്രറ്റൺവുഡ് സമ്മേളനം (1944, യു.എസ്.എ)

3. അന്താരാഷ്ട്ര പുനർ നിർമ്മാണ വികസന ബാങ്കും അന്താരാഷ്ട്ര വികസന നിധിയും ചേർന്ന് പൊതുവിൽ അറിയപ്പെടുന്നത് - ലോകബാങ്ക് 

4. ലോകബാങ്ക് നിലവിൽ വന്ന വർഷം - 1945 ഡിസംബർ 27

5. ലോകബാങ്കിന്റെ ആസ്ഥാനം എവിടെയാണ് - വാഷിങ്ടൺ ഡി.സി 

6. 'തേർഡ് വിൻഡോ' ഏത് ബാങ്കുമായി ബന്ധപ്പെട്ടിരിക്കുന്നു - ലോകബാങ്ക് 

7. ലോക ബാങ്ക് പ്രവർത്തനം ആരംഭിച്ചത് - 1946 ജൂൺ 25 

8. ലോകബാങ്കിൽ നിന്നും വായ്പയെടുത്ത ആദ്യ രാജ്യം - ഫ്രാൻസ്

9. ലോകത്തിലെ ഏറ്റവും വലിയ ബാങ്ക് - ലോക ബാങ്ക് 

10. ബ്രറ്റൺവുഡ് സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യാക്കാർ - ആർ.കെ.ഷൺമുഖം ചെട്ടി, സി.ഡി.ദേശ്‌മുഖ്, ബി.കെ.മദൻ 

11. ലോക ബാങ്ക് പ്രസിഡന്റിനെ നാമനിർദ്ദേശം ചെയ്യുന്നത് - അമേരിക്കൻ പ്രസിഡന്റ് 

12. ലോകബാങ്കിന്റെ ആപ്തവാക്യം - 'ദാരിദ്ര്യരഹിതമായ ഒരു ലോകത്തിനുവേണ്ടി'

13. ലോക ബാങ്കിന്റെ ആദ്യ പ്രസിഡന്റ് - യുജിൻ മെയർ

14. നിലവിലെ ലോകബാങ്കിന്റെ പ്രസിഡന്റ് - അജയ് ബംഗാ

15. ലോകബാങ്ക് പുറത്തുവിട്ട 2020ലെ ഹ്യൂമൻ ക്യാപിറ്റൽ ഇൻഡക്സിൽ ഇന്ത്യയുടെ റാങ്ക് - 116

16. ലോകബാങ്കിന്റെ ഇൻഷുറൻസ് വിഭാഗം എന്നറിയപ്പെടുന്നത് - ബഹുകക്ഷി നിക്ഷേപ സുരക്ഷാ ഏജൻസി (MIGA)

17. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ രൂപീകരിച്ച സംഘടന - ബഹുകക്ഷി നിക്ഷേപ സുരക്ഷാ ഏജൻസി (MIGA)

18. അംഗരാജ്യങ്ങളുടെ അടിസ്ഥാന മേഖലയുടെ പുനർനിർമ്മാണത്തിനും, വികസനത്തിനും സാമ്പത്തിക സഹായം നൽകുന്ന സ്ഥാപനം - അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്ക് (IBRD)

19. അന്താരാഷ്ട്ര നാണയനിധിയിലും ലോകബാങ്കിലും അംഗമായ 189 മത്തെ രാജ്യം - നൗറു

20. ലോക ബാങ്കിന്റെ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ സാമ്പത്തിക ശക്തിയുള്ള രാജ്യം - ഇന്ത്യ (ഒന്നാമത് : അമേരിക്ക)

21. ലോകബാങ്ക് പുറത്തിറക്കിയ ആദ്യ ഗ്ലോബൽ ബ്ലോക്ക് ചെയിൻ ബോണ്ട് - bond-i (block chain operated new debt instrument)

22. ലോക ബാങ്കിന്റെ എം.ഡി ആൻഡ് ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിതയായ ഇന്ത്യൻ വനിത - അൻഷുള കാന്ത്

Post a Comment

Previous Post Next Post