ആസൂത്രണ കമ്മീഷൻ

ആസൂത്രണ കമ്മീഷൻ (Planning Commission)

1950 മാർച്ച് 15 ന് ഇന്ത്യൻ ആസൂത്രണക്കമ്മീഷൻ നിലവിൽവന്നു. ഇത് ഭരണഘടനാപരമായ സ്ഥാപനമല്ല. ഉപദേശക സമിതിയുടെ സ്ഥാനമാണ് കമ്മീഷനുള്ളത്. രാഷ്ട്രനിർദേശക തത്ത്വങ്ങളാണ് (Directive Principles) ആസൂത്രണ കമ്മീഷന്റെ രൂപവത്കരണത്തിനു കാരണമായ ഭരണഘടനാ ഭാഗം. ആസൂത്രണ കമ്മീഷൻ തയ്യാറാക്കിയിരുന്ന പഞ്ചവത്സരപദ്ധതികളുടെ രൂപരേഖക്ക് അന്തിമമായി അനുമതി നൽകിയിരുന്നത് ദേശീയ വികസന സമിതിയാണ് (1952 ആഗസ്റ്റിൽ നിലവിൽ വന്നു). ഇന്ത്യൻ പ്രധാനമന്ത്രിയാണ് ആസൂത്രണ കമ്മീഷൻ, ദേശിയ വികസന സമിതി എന്നിവയുടെ ചെയർമാൻ. പാർലമെന്റ് കഴിഞ്ഞാൽ നയതീരുമാനങ്ങളെടുക്കാൻ അധികാരമുള്ള ഏറ്റവുമുയർന്ന സ്ഥാപനമാണ് ദേശീയ വികസന സമിതി. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷനെയും അംഗങ്ങളെയും നിയമിച്ചിരുന്നത് കേന്ദ്ര ക്യാബിനറ്റാണ്. ഇന്ത്യയിൽ ദാരിദ്ര്യരേഖ നിർണയിച്ചിരുന്നത് ആസൂത്രണ കമ്മീഷനാണ്. ആസൂത്രണ കമ്മിഷൻ പഞ്ചവത്സര പദ്ധതിയുടെ കരടുരേഖ സമർപ്പിച്ചിരുന്നത് കേന്ദ്ര ക്യാബിനറ്റിനാണ്. 

'ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് എം.വിശ്വേശ്വരയ്യ ആണ്. 'പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ' ഇദ്ദേഹത്തിന്റെ കൃതിയാണ്. ഇന്ത്യയിൽ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ദിനമായി ആചരിക്കുന്നത് ജൂൺ 29. മഹലോനോബിസിന്റെ ജന്മദിനമാണത്. 2014 ആഗസ്റ്റിൽ കമ്മീഷൻ നിർത്തലാക്കി. ആസൂത്രണ കമ്മീഷൻ അതിന്റെ 65 വർഷത്തെ പ്രവർത്തന കാലയളവിൽ 200 ലക്ഷം കോടിയുടെ പദ്ധതികൾ തയ്യാറാക്കി. പന്ത്രണ്ട് പഞ്ചവത്സര പദ്ധതികൾ ആസൂത്രണം ചെയ്തു. ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ ജവാഹർലാൽ നെഹ്രുവായിരുന്നു. ഗുൽസാരിലാൽ നന്ദയായിരുന്നു ആദ്യത്തെ ഉപാധ്യക്ഷൻ. മൊണ്ടേക് സിങ് അലുവാലിയയായിരുന്നു അവസാനത്തെ ഉപാധ്യക്ഷൻ. മുഖ്യമന്ത്രിയാണ് സംസ്ഥാന ആസൂത്രണ കമ്മീഷൻ ചെയർമാൻ. 2015 ജനുവരി 1ന് ആസൂത്രണ കമ്മീഷനു പകരം നീതി ആയോഗ് നിലവിൽ വന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ജവാഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ ദേശീയ പ്ലാനിംഗ്‌ കമ്മിറ്റി നിലവിൽ വന്ന വർഷം - 1938 

2. ആസൂത്രണത്തിന്റെ ഭാഗമായി "ബോംബെ പ്ലാൻ" നിലവിൽ വന്നത് - 1944 

3. ബോംബെ പ്ലാനിന് നേതൃത്വം വഹിച്ചത് - അർദ്ദേശിർ ദലാൽ 

4. ബോംബെ പ്ലാനിനായി പ്രവർത്തിച്ച മലയാളി - ജോൺ മത്തായി 

5. 'ഗാന്ധിയൻ സമ്പദ് വ്യവസ്ഥ' എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് - കെ.സി.കുമാരപ്പ 

6. ഗാന്ധിയൻ പ്ലാനുടെ (1944) ഉപജ്ഞാതാവ് - നാരായൺ അഗർവാൾ 

7. ജനകീയാസൂത്രണത്തിന്റെ (1945) ഉപജ്ഞാതാവ് - എം.എൻ.റോയ് 

8. സർവോദയ പദ്ധതിയുടെ (1950) ഉപജ്ഞാതാവ് - ജയപ്രകാശ് നാരായൺ 

9. 'ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് - എം.വിശ്വേശ്വരയ്യ 

10. 'പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ' ആരുടെ കൃതിയാണ് - എം.വിശ്വേശ്വരയ്യ

11. 'ദേശീയ വികസനത്തിന്റെ ആണിക്കല്ല്' എന്ന് അറിയപ്പെട്ടിരുന്നത് - ആസൂത്രണക്കമ്മീഷൻ 

12. ആസൂത്രണക്കമ്മീഷൻ നിലവിൽവന്നത് - 1950 മാർച്ച് 15 

13. ആസൂത്രണക്കമ്മീഷന്റെ അധ്യക്ഷൻ - പ്രധാനമന്ത്രി 

14. ആസൂത്രണക്കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ - ജവാഹർലാൽ നെഹ്രു

15. ആസൂത്രണക്കമ്മീഷന്റെ അവസാനത്തെ അധ്യക്ഷൻ - നരേന്ദ്രമോദി 

16. ആസൂത്രണക്കമ്മീഷന്റെ ആദ്യത്തെ ഉപാധ്യക്ഷൻ - ഗുൽസാരിലാൽ നന്ദ

17. ആസൂത്രണക്കമ്മീഷന്റെ അവസാനത്തെ ഉപാധ്യക്ഷൻ - മൊണ്ടേക് സിങ് അലുവാലിയ

18. പഞ്ചവത്സര പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിരുന്നത് - ആസൂത്രണക്കമ്മീഷൻ 

19. സംസ്ഥാനങ്ങളിൽ ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്ന വർഷം - 1967

20. സംസ്ഥാന ആസൂത്രണ കമ്മീഷൻ ചെയർമാൻ - മുഖ്യമന്ത്രി

21. കേരള സംസ്ഥാന ആസൂത്രണ ബോർഡ് (KSPB) നിലവിൽ വന്നത് - 1967 

22. കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആദ്യത്തെ അധ്യക്ഷൻ - ഇ.എം.എസ് 

23. കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആദ്യത്തെ ഉപാധ്യക്ഷൻ - എം.കെ.എ ഹമീദ് 

24. ഇപ്പോഴത്തെ കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ അധ്യക്ഷൻ - പിണറായി വിജയൻ 

25. ഇപ്പോഴത്തെ കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഉപാധ്യക്ഷൻ - വി.കെ. രാമചന്ദ്രൻ 

26. ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാന ആസൂത്രണ സമിതിയിൽ അംഗമാകുന്ന ട്രാൻസ്ജെൻഡർ - ഡോ.നർത്തകി നടരാജ് (തമിഴ്‌നാട്)

27. ദേശിയ വികസന സമിതി നിലവിൽ വന്നത് - 1952 ഓഗസ്റ്റ് 6 

28. ദേശിയ വികസന സമിതിയുടെ അധ്യക്ഷൻ - പ്രധാനമന്ത്രി 

29. നാഷണൽ പ്ലാനിങ് കൗൺസിൽ സ്ഥാപിതമായത് - 1965 

30. പഞ്ചവത്സരപദ്ധതികളുടെ രൂപരേഖക്ക് അന്തിമമായി അനുമതി നൽകിയിരുന്നത് - ദേശീയ വികസന സമിതി

Post a Comment

Previous Post Next Post