ധനകാര്യ കമ്മീഷൻ

ധനകാര്യ കമ്മീഷൻ (Finance Commission)

ഭരണഘടനയുടെ 280-ാം വകുപ്പ് പ്രകാരം ഓരോ അഞ്ചു വർഷം കൂടുമ്പോഴും പ്രസിഡന്റ് പുതിയ ധനകാര്യ കമ്മീഷനെ നിയമിക്കുവാൻ ബാധ്യസ്ഥനാണ്. ഒരധ്യക്ഷനും നാല് അംഗങ്ങളും അടങ്ങുന്നതാണ് കമ്മീഷന്റെ ഘടന. പാർലമെന്റാണ് ഇവരുടെ യോഗ്യതയും തിരഞ്ഞെടുക്കേണ്ട രീതിയും നിശ്ചയിക്കുന്നത്. മുൻ ഐ.എ.എസ് ഓഫീസറും സാമ്പത്തിക വിദഗ്‌ധനും കൂടിയായ എന്‍.കെ. സിംഗാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ചെയർമാൻ. അജയ് നാരായണ്‍ ജാ, അശോക്‌ലാഹിരി, രമേശ് ചന്ദ്, അനൂപ് സിംഗ്, ശ്രീഅരവിന്ദ് മേത്ത (സെക്രട്ടറി) എന്നിവരാണ് അംഗങ്ങൾ. 2020 ഏപ്രില്‍ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള അഞ്ച് വര്‍ഷത്തെ ശുപാര്‍ശകള്‍ നല്‍കുന്നതിനായി 2017 നവംബര്‍ 27 ന് 15-ാം ധനകാര്യ കമ്മീഷന്‍ രൂപീകരിച്ചു. സംസ്ഥാനത്തലത്തിൽ പ്രവർത്തിച്ചുവരുന്നതാണ് സംസ്ഥാന ധനകാര്യ കമ്മീഷൻ. ഇത് ഒരു ഭരണഘടനാ സ്ഥാപനമാണ്. 1992 ൽ നിലവിൽ വന്ന 73-ാം ഭരണഘടന ഭേദഗതി പ്രകാരമാണ് സംസ്ഥാന ധനകാര്യ കമ്മീഷൻ രൂപംകൊണ്ടത്. 

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഭരണഘടനയുടെ ഏത് വകുപ്പിലാണ് ധനകാര്യ കമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്നത് - 280-ാം വകുപ്പ്

2. ധനകാര്യ കമ്മിഷന്റെ കാലാവധി - അഞ്ച് വർഷം 

3. കേന്ദ്ര ധനകാര്യ കമ്മിഷനെ നിയമിക്കുന്നത് - രാഷ്‌ട്രപതി 

4. കേന്ദ്ര ധനകാര്യ കമ്മിഷനിലെ അംഗസംഖ്യ - അഞ്ച് (ഒരധ്യക്ഷനും നാല് അംഗങ്ങളും)

5. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ നികുതി പങ്കിടുന്നതിനെക്കുറിച്ച് രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നത് - ധനകാര്യ കമ്മീഷൻ

6. ഇന്ത്യയുടെ കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്ന തുകകൾ സംസ്ഥാനങ്ങൾക്ക് ധനസഹായം അനുവദിക്കുന്നതിന് ശുപാർശ ചെയ്യുന്നത് - ധനകാര്യ കമ്മീഷൻ 

7. കേന്ദ്ര ഗവൺമെന്റിന്റെയും സംസ്ഥാന ഗവൺമെന്റിന്റെയും കൺസോളിഡേറ്റഡ് ഫണ്ടുകളെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദം - 266

8. ഒന്നാം ധനകാര്യ കമ്മീഷൻ രൂപീകരിച്ചത് - 1951 

9. ഒന്നാം ധനകാര്യ കമ്മീഷന്റെ അധ്യക്ഷൻ - കെ.സി നിയോഗി 

10. രണ്ടാം ധനകാര്യ കമ്മീഷന്റെ അധ്യക്ഷൻ - കെ.സന്താനം

11. പതിമൂന്നാം ധനകാര്യ കമ്മീഷന്റെ അധ്യക്ഷൻ - വിജയ് കേൽക്കർ (2010 - 2015)

12. പതിനാലാം ധനകാര്യ കമ്മീഷന്റെ അധ്യക്ഷൻ - വൈ.വി റെഡ്ഢി (2015 - 2020)

13. ഇപ്പോഴത്തെ കേന്ദ്ര ധനകാര്യ കമ്മീഷൻ ചെയർമാൻ - നന്ദ കിഷോർ സിംഗ്

14. കേന്ദ്ര ധനകാര്യ കമ്മിഷനിൽ അംഗമായ ആദ്യത്തെ മലയാളി - വി.പി.മേനോൻ (1-ാം ധനകാര്യ കമ്മീഷന്‍)

15. കേന്ദ്ര ധനകാര്യ കമ്മിഷനിൽ മെമ്പർ സെക്രട്ടറി പദവി വഹിച്ച ആദ്യത്തെ മലയാളി - പി.സി മാത്യു (4-ാം ധനകാര്യ കമ്മീഷന്‍)

16. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ധനകാര്യ കമ്മീഷനുകൾ നിലവിൽ വന്നതെപ്പോൾ - 1993

17. ഇന്ത്യൻ ഭരണഘടനയുടെയും പഞ്ചായത്തിരാജ് നിയമത്തിന്റെയും അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് ഗവർണർക്ക് ശുപാർശകൾ സമർപ്പിക്കുന്നത് - സംസ്ഥാന ധനകാര്യ കമ്മീഷന്‍

18. സംസ്ഥാന ധനകാര്യ കമ്മിഷനെ നിയമിക്കുന്നത് - ഗവർണ്ണർ (ആർട്ടിക്കിൾ 243 I)

19. സംസ്ഥാന ധനകാര്യ കമ്മിഷനിലെ അംഗസംഖ്യ - ഒരു അധ്യക്ഷൻ ഉൾപ്പടെ പരമാവധി നാല് അംഗങ്ങൾ

20. സംസ്ഥാനത്തിൽ നിന്നും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് നൽകേണ്ട നികുതി, ടോൾ, ഗ്രാന്റുകൾ തുടങ്ങിയവയുടെ റിപ്പോർട്ട് ഗവർണർക്ക് സമർപ്പിക്കുന്നത് - സംസ്ഥാന ധനകാര്യ കമ്മീഷൻ

21. സംസ്ഥാന ധനകാര്യ കമ്മിഷന്റെ കാലാവധി - അഞ്ച് വർഷം 

22. ഒന്നാം കേരള സംസ്ഥാന ധനകാര്യ കമ്മീഷന്റെ അധ്യക്ഷൻ -  പി.എം.ഏബ്രഹാം

23. ഇപ്പോഴത്തെ (അഞ്ചാം) കേരള ധനകാര്യ കമ്മീഷൻ ചെയർമാൻ - പ്രൊഫ ബി.എ.പ്രകാശ്

Post a Comment

Previous Post Next Post