ദത്തവകാശ നിരോധന നിയമം

ദത്തവകാശ നിരോധന നിയമം (Doctrine of Lapse in Malayalam)

ഏതെങ്കിലുമൊരു രാജാവിന് മക്കളില്ലാതെ വന്നാൽ മറ്റു രാജകുടുംബങ്ങളിൽ നിന്ന് കുട്ടികളെ ദത്തെടുത്തു വളർത്തി അധികാരം ഏല്പിക്കുന്ന പതിവാണ് ഭാരതത്തിലുണ്ടായിരുന്നത്. എന്നാൽ, ബ്രിട്ടീഷുകാർ അവരുടെ അധികാരമുപയോഗിച്ച് മറ്റൊരു നിയമം നടപ്പിലാക്കി. ഒരു നാട്ടുരാജ്യത്തിലെ ഭരണാധികാരി അനന്തരാവകാശികളില്ലാതെ മരിച്ചാൽ ആ രാജ്യം ബ്രിട്ടന്റെ അധികാരത്തിന് കീഴിലാകും എന്നതായിരുന്നു ആ നിയമം! 

ഡൽഹൗസി പ്രഭു ഗവർണർ ജനറലായിരുന്നപ്പോൾ (1848 - 56) നടപ്പാക്കിയതാണ് ദത്തവകാശ നിരോധന നിയമം. അനന്തരാവകാശി ഇല്ലാത്ത ഒരു നാട്ടുരാജാവിന് കുട്ടികളെ ദത്തെടുക്കാനുള്ള അവകാശം ഇതുമൂലം ഇല്ലാതായി. അങ്ങനെ അവകാശികൾ ഇല്ലാതെവരുന്ന നാട്ടുരാജ്യത്തെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്തു. ഈ നിയമത്തിലൂടെ ബ്രിട്ടീഷുകാർ അനേകം ചെറുരാജ്യങ്ങൾ തങ്ങളുടെ സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തു. ഇങ്ങനെ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ആദ്യ നാട്ടുരാജ്യമാണ് സത്താറ (1848). ജയ്‌പൂർ, സംബൽപുർ (1849), ഭഗത് (1850), ഛോട്ടാ ഉദയ്പൂർ (1852), ഝാൻസി (1853), നാഗ്പുർ (1854) എന്നിവയും ഇപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോട് ചേർക്കപ്പെട്ടു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. അനന്തരാവകാശികളില്ലാത്ത ഭരണാധികാരികൾ ആൺകുട്ടികളെ ദത്തെടുത്ത് രാജ്യം കൈമാറുന്ന രീതി അവസാനിപ്പിക്കുകയും പകരം രാജ്യം ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കുകയും ചെയ്യുന്ന നിയമം - ദത്തവകാശ നിരോധന നിയമം 

2. ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത് - ഡൽഹൗസി 

3. ദത്തവകാശ നിരോധന നിയമം നടപ്പാക്കിയ വർഷം - 1848

4. ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ആദ്യ നാട്ടുരാജ്യം - സത്താറ (1848)

5. ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത മറ്റ് നാട്ടുരാജ്യങ്ങൾ - ജയ്‌പൂർ, സംബൽപുർ, ഭഗത്, ഛോട്ടാ ഉദയ്പൂർ, ഝാൻസി, നാഗ്പുർ തുടങ്ങിയവ 

6. ദത്തവകാശ നിരോധന നിയമത്തിലൂടെ കൂട്ടിച്ചേർക്കപ്പെട്ട അവസാനത്തെ നാട്ടുരാജ്യം - അവധ് (ഔധ്, 1856)

7. കലാപത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ട നാട്ടുരാജ്യം - ഔധ്

8. ബ്രിട്ടീഷുകാർ ഔധ് പിടിച്ചെടുത്തശേഷം നാടുകടത്തിയ നവാബ് - വാജിദ് അലി ഷാ

9. ഝാൻസി റാണി ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യാൻ കാരണം - ദത്തവകാശ നിരോധന നിയമം വഴി ബ്രിട്ടീഷുകാർ ഝാൻസി കയ്യടക്കാൻ ശ്രമിച്ചതുകാരണം 

10. ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷുകാർ ഝാൻസി പിടിച്ചെടുത്ത വർഷം - 1853

11. ദത്തവകാശ നിരോധന നിയമം പിൻവലിച്ച വൈസ്രോയി - കാനിംഗ്‌ പ്രഭു (1859)

12. 1824 ൽ അനൗദ്യോഗികമായി ദത്തവകാശ നിരോധന നിയമം ഉപയോഗിച്ച്  ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ദക്ഷിണേന്ത്യൻ നാട്ടുരാജ്യം - കിട്ടൂർ 

13. ഭർത്താവിന്റെയും മകന്റെയും മരണത്തെ തുടർന്ന് ബ്രിട്ടീഷുകാർ രാജ്യം കൈക്കലാക്കിയതിനെതിരെ പോരാടിയ ധീരവനിത - കിട്ടൂർ ചിന്നമ്മ

Post a Comment

Previous Post Next Post