ഒന്നാം സ്വാതന്ത്ര്യ സമരം

ഒന്നാം സ്വാതന്ത്ര്യ സമരം

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രധാന അധ്യായമാണ് 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം. 'ശിപായി ലഹള' എന്നു ബ്രിട്ടീഷുകാർ വിളിച്ച ഈ സമരം ബംഗാളിലെ ബാരക്പൂരിലെ ചെറിയ പട്ടാള ക്യാമ്പിൽ നിന്ന് കത്തിപ്പടർന്നു. ബ്രിട്ടീഷുകാർ ഇറക്കുമതി ചെയ്‌ത തോക്കിന്റെ തിര കാളയുടെയും പന്നിയുടെയും കൊഴുപ്പ് പുരട്ടിയിട്ടുള്ള കടലാസ് കൊണ്ട് പൊതിഞ്ഞതാണ് എന്നൊരു വാർത്ത പരന്നു. ഈ കവർ കടിച്ചു മുറിച്ചശേഷം വേണമായിരുന്നു തിര തോക്കിൽ നിറയ്ക്കാൻ. ഇത് മുസ്ലിങ്ങൾക്കും ഹൈന്ദവർക്കും ഇടയിൽ വലിയ എതിർപ്പിന് വഴിവച്ചു. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ശിപ്പായികൾ എന്ന്‌ വിളിച്ചിരുന്ന ഇന്ത്യൻ പട്ടാളക്കാരെ മൃഗങ്ങളെപ്പോലെയാണ് ബ്രിട്ടീഷുകാർ കണ്ടിരുന്നത്. തിര സംഭവത്തിൽ മംഗൾപാണ്ഡെ എന്ന ബംഗാളി യുവാവിന്റെ നേതൃത്വത്തിൽ ശിപായിമാർ പ്രതിഷേധിച്ചു. പാണ്ഡെ ഒരു ഇംഗ്ലീഷുകാരനെ വെടിവച്ചു വീഴ്ത്തി. മംഗൾപാണ്ഡെയെ പിടികൂടിയ പട്ടാളം വിചാരണയ്ക്കു ശേഷം തൂക്കിക്കൊന്നു. 1857 ഏപ്രിൽ എട്ടിനായിരുന്നു ഈ സംഭവം. 

കലാപം നടന്ന സ്ഥലം - നേതാക്കൾ

■ ഡൽഹി - ബഹദൂർഷാ II, ജനറൽ ഭക്ത് ഖാൻ

■ കാൺപൂർ - നാനാസാഹേബ്, താന്തിയാതോപ്പി

■ ലഖ്‌നൗ - ബീഗം ഹസ്രത്ത് മഹൽ

■ ഝാൻസി, ഗ്വാളിയോർ - റാണി ലക്ഷ്മിഭായി

■ ഗ്വാളിയോർ - താന്തിയാതോപ്പി

■ ആര - കൻവർ സിങ്

■ ബറെയ്ലി - ഖാൻ ബഹാദുർ ഖാൻ

■ ഫൈസാബാദ് - മൗലവി അഹമ്മദുള്ള

വിപ്ലവത്തെ വിശേഷിപ്പിച്ചവർ

■ ബ്രിട്ടീഷ് ചരിത്രകാരന്മാർ (ജോൺ വില്യം, ജോൺ ലോറൻസ്, ജെ.ബി.മല്ലിസൺ) - ശിപായിലഹള

■ വി.ഡി.സവർക്കർ - ഒന്നാം സ്വന്തന്ത്ര്യ സമരം

■ എസ്.ബി.ചൗധരി - ആഭ്യന്തര കലാപം

■ ആര്‍ സി മജുംദാര്‍ - ആദ്യത്തേതുമല്ല, ദേശിയ തലത്തിലുള്ളതുമല്ല, ഒന്നാം സ്വാതന്ത്ര്യസമരവുമല്ല.

■ എം.എൻ.റോയ്, ആർ.പി.ദത്ത്, എ.ആർ.ദേശായി - ഫ്യൂഡൽ പ്രതിവിപ്ലവം

■ ഐറിക് സ്റ്റോക്സ് - കർഷകവിപ്ലവം

■ കാൾ മാർക്സ് - നാഷണൽ റിവോൾട്ട്

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. 1857 മെയ്‌ 10-ാം തീയതി വിപ്ലവം നടന്നപ്പോള്‍ ബ്രിട്ടീഷ്‌ ഭരണകാലത്തെ ഇന്‍ഡ്യന്‍ ഭടന്മാര്‍ നിയമം ലംഘിച്ചത്‌ എവിടെ? - മീററ്റില്‍

2. ഇര്‍ഡ്യന്‍ ഭടന്മാരുടെ ശിപായി ലഹള ആദ്യമായി നടന്നതെവിടെ? - വെല്ലൂരിൽ

3. ഡല്‍ഹിയിലെ ബഹദൂര്‍ഷാ ചക്രവര്‍ത്തിയുടെ സൈന്യത്തെ നിയന്ത്രിച്ചതാര്‌? - ജനറല്‍ ഭക്ത്ഖാൻ

4. 1857-ല്‍ ബീഹാറില്‍ നടന്ന ശിപായിലഹളയ്ക്ക്‌ നേതൃത്വം കൊടുത്തതാര്? - താന്തിയാതോപ്പി

5. 1857-ല്‍ രോഹില്‍ഖണ്ഡില്‍ നടന്ന ശിപായിലഹളയുടെ നേതാവ്‌ ആരായിരുന്നു? - ഖാന്‍ ബഹദൂര്‍ ഖാന്‍

6. 1857-ല്‍ ലഖ്നൗവില്‍ നടന്ന ശിപായിലഹള നയിച്ചതാര്? - ബീഗം ഹസ്‌റത്‌ മഹള്‍

7. 1857 മാര്‍ച്ച്‌ 29-ാം തീയതി ബാരക്പൂറില്‍ മംഗൽ പാണ്ടേയെ തൂക്കിക്കൊന്നത്‌ ഏത്‌ കുറ്റത്തിന്‌? - പട്ടാളലഹള നടത്തുകയും മേലുദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തതിന്

8. ക്രിസ്തുമതത്തിലേയ്ക്ക്‌ മതം മാറ്റുകയും അയാളുടെ വസ്തുവകകള്‍ ഭരണകൂടം കൈക്കലാക്കുകയും ചെയ്തിരുന്ന നിയമം പാസ്സാക്കിയത്‌ എന്ന്‌ - 1850-ല്‍

9. ബംഗാളില്‍ ഇന്‍ഡ്യന്‍ ഭടന്മാരുടെ ശിപായിലഹള നടന്നതെന്ന്‌? - 1764-ല്‍

10. 1857-ല്‍ ഏത്‌ ആക്ട്‌ കാരണം ഇന്‍ഡ്യന്‍ ഭടന്മാര്‍ ശിപായിലഹള യുദ്ധമാക്കി മാറ്റി? - ബഹദൂര്‍ ഷാ രണ്ടാമന്‍ ഇന്‍ഡ്യയുടെ ചക്രവര്‍ത്തി എന്ന്‌ വിളംബരം ചെയ്തപ്പോള്‍

11. താന്തിയാതോപ്പിയ്ക്കും റാണി ലക്ഷ്മീഭായിയ്ക്കും എതിരായി ഏത്‌ രാജ്യത്തിന്റെ 20000 സൈനികര്‍ നീങ്ങി? - ഗ്വാളിയറിന്റെ

12. 1831-ല്‍ ചോട്ടാനാഗ്പ്പുറില്‍ ബ്രിട്ടീഷുകാര്‍ക്ക്‌ എതിരായി വിപ്ലവം നടത്തിയത്‌ ആരെല്ലാം? - സിദ്ധു, കന്‍ഹു

13. ഇന്‍ഡ്യയില്‍ വഹബി പ്രസ്ഥാനത്തിന്റെ നേതാവ്‌ ആരായിരുന്നു? - റാക്‌ ബെറയ്ലിയിലെ സൈയ്യദ്‌ അഹമ്മദ്‌

14. 1857-ലെ വിപ്ലവത്തിൽ പങ്കെടുത്ത നേതാക്കളില്‍ നിർവ്വീര്യൻ ആരായിരുന്നു? - നാനാ സാഹീബ്‌

15. മൗലവി അഹമ്മദുള്ള എവിടെ നടന്ന വിപ്ലവത്തിന്റെ നേതാവായിരുന്നു? - ഫാസിയാബാദില്‍

16. 1857-ലെ വിപ്ലവം നടക്കുമ്പോൾ ഇന്ത്യയുടെ ഗവർണർ ജനറൽ ആരായിരുന്നു? - കാനിംഗ്‌ പ്രഭു

17. 1857-ൽ ആസ്സാമിൽ നടന്ന വിപ്ലവത്തിന്റെ നേതാവ് ആരായിരുന്നു? - ദിവാൻ മണിറാം ദത്ത

18. രാമോഷി വിപ്ലവവും ഗദകാരി വിപ്ലവവും നടന്നത് എവിടെ? - മഹാരാഷ്ട്രയിൽ

19. ആസ്സാമിൽ ഖാസി വിപ്ലവം നടന്നതെന്ന്‌? - 1829-ല്‍

20. കാണ്‍പുരില്‍ കൂട്ടകൊല നടത്തിയത്‌ ആരുടെ സൈന്യം? - നാനാ സാഹിബിന്റെ

21. 1795 മുതല്‍ 1816 വരെ ബംഗാളിലും ബീഹാറിലും നടന്ന ലഹളയുടെ പേരെന്ത്‌? - ചുവർ ലഹള

22. സന്യാസി വിപ്ലവത്തിന്റെ പ്രധാന കാരണം എന്തായിരുന്നു? - സെമീന്ദാര്‍മാരുടേയും കര്‍ഷകരുടേയും ഉടമസ്ഥതാവകാശം ഇല്ലാതാക്കല്‍

23. 1831-ല്‍ നടന്ന ബലാക്കോട്ട്‌ യുദ്ധത്തില്‍ വഹാബികള്‍ ആരോട്‌ പരാജയപ്പെട്ടു? - സിക്കുകാരോട് 

24. 1857-ല്‍ രാജസ്ഥാനില്‍ വിപ്ലവം രൂക്ഷമായത്‌ എവിടെ? - കോട്ടായില്‍

25. 1857-ലെ വിപ്ലവത്തെ മൗലവിമാരും പണ്ഡിറ്റുമാരും ഒരുപോലെ പ്രോത്സാഹിപ്പിച്ചത്‌ എവിടെ? - ബീഹാറില്‍

26. 1857-ലെ വിപ്ലവം നടക്കുമ്പോള്‍ ഏത്‌ നേതാവ്‌, ഫ്രാന്‍സിലെ രാജാവ്‌ നെപ്പോളിയന്‍ മൂന്നാമന്‌ മൂന്ന്‌ കത്തുകള്‍ അയച്ചു? - നാനാ സാഹിബ്‌

27. കോലാപ്പൂരില്‍ ദാജി കൃഷ്ണ പണ്ഡിറ്റിന്‌ എതിരായി നടന്ന വിപ്ലവത്തിന്റെ പേരെന്ത്‌? - ഗദകാരി വിപ്ലവം

28. 1828 മുതല്‍ 1839 വരെയും 1844 മുതല്‍ 1848 വരെയും നടന്ന കോള്‍സ്‌ ലഹളയുടെ പ്രധാന കാരണം എന്തായിരുന്നു? - ബ്രിട്ടീഷുകാര്‍ കോട്ടകള്‍ പൊളിച്ചതുകാരണം തൊഴില്‍ ഇല്ലാതായി

29. 1875-ല്‍ മഹാരാഷ്ട്രയിലെ പൂനയിലും അഹമ്മദ്നഗറിലും ഡക്കാണ്‍ ലഹള നടന്നത്‌ ആര്‍ക്കെതിരെ? - പണം കടം കൊടുക്കുന്നവര്‍ക്കെതിരെ

30. 1836 മുതല്‍ 1854 വരെ മലബാറില്‍ മാപ്പിള കര്‍ഷകരുടെ ലഹള നടന്നത്‌ ആര്‍ക്കെതിരെ? - ജന്മിമാര്‍ക്കെതിരെ

31. ബിര്‍സ മുണ്ടയുടെ നേതൃത്വത്തില്‍ മുണ്ട ഗോത്രക്കാരുടെ വിപ്ലവം നടന്നതെന്ന്? - 1899 - 1900

32. കിട്ടൂര്‍ ലഹള നയിച്ചതാര്‌? - ചിന്നവന്‍

33. മഹാരാഷ്ട്രയില്‍ രാജ്യഭരണപരമായ കൊള്ളക്കാരെ ചുമതലപ്പെടുത്തിയതാര്‌? - ഡബ്ല്യു.ബി. ഫഡ്‌കെ

34. 1826-ല്‍ വഹാബിയുടെ ആസ്ഥാനമാക്കിയത്‌ ഏത്‌ പട്ടണം? - ചാർസദ്ദ

35. വഹാബി, കുക എന്നീ പ്രസ്ഥാനങ്ങള്‍ക്ക്‌ പൊതുവായി ഉണ്ടായിരുന്നതെന്ത്‌? - അക്രമപരമായ മാര്‍ഗ്ഗങ്ങളും മതഭ്രാന്തും

36.കുക പ്രസ്ഥാനം പടിഞ്ഞാറന്‍ പഞ്ചാബില്‍ സ്ഥാപിച്ചതാര്‌? - സിയാന്‍ സാഹിബ്‌ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഭഗത്‌ ജവഹര്‍മാല്‍

37. പഞ്ചാബില്‍ കുക വിപ്ലവം നയിച്ചതാര്‌? - ബാബാ റാം സിംഗ്‌

38. 1857-ലെ വിപ്ലവത്തേക്കാള്‍ കൂടുതല്‍ ആസൂത്രിതമായിരുന്ന പത്തൊൻപതാം നൂറ്റാണ്ടിലെ നീക്കം ഏതായിരുന്നു? - വഹാബി പ്രസ്ഥാനം

39. 19-ാം നൂറ്റാണ്ടിലെ നീല-പ്രക്ഷോഭത്തിന്റെ അമര്‍ഷം ആര്‍ക്കെതിരെ ആയിരുന്നു? - വിദേശീയരായ തോട്ടം ഉടമകള്‍ക്കെതിരെ

40. ഉമാജീ  നാച്ചകിന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ക്ക്‌ എതിരായി മറാത്ത രാജ്യത്തിലെ കര്‍ഷകരും പര്‍വ്വതഗോത്രക്കാരും നടത്തിയ വിപ്ലവം ഏത്‌? - റമോസി ലഹള

41. ഹൈദ്രാബാദിലെ നൈസാം സിഖന്ദര്‍ജായും അനുയായികളും ബ്രിട്ടീഷുകാര്‍ക്കെതിരായി വിപ്ലവം സൃഷ്ടിച്ചതിന്‌ കാരണമെന്ത്‌? - ഹൈദ്രാബാദിന്‌ എതിരായ വെല്ലസ്ലി പ്രഭുവിന്റെ നടപടി

42. ഒറീസ്റ്റയിലെ സെമീന്ദാര്‍മാര്‍ ബ്രിട്ടീഷുകാര്‍ക്ക്‌ എതിരായി നടത്തിയ ലഹളയുടെ നേതാക്കന്മാര്‍ ആരെല്ലാം ആയിരുന്നു? - ഖുര്‍ദയിലെ രാജാവ്‌, പൈക്കിന്റെ നേതാവ്‌ ജഗത്ബന്ധു

43. ക്രിസ്ത്യാനികള്‍ക്ക്‌ എതിരായി സന്യാസി ലഹള ഉണ്ടായതിന്‌ കാരണമെന്ത്‌? - ഹിന്ദുമതത്തിന്‌ എതിരായ ക്രിസ്ത്യൻ മിഷണറിയുടെ പ്രചാരണം

44. ഇന്‍ഡ്യയുടെ മദ്ധ്യഭാഗത്ത്‌ താന്തിയാതോപ്പിയേയും റാണി ലക്ഷ്മീ ഭായിയേയും പരാജയപ്പെടുത്തിയ ഇംഗ്ലീഷ്‌ ജനറല്‍ ആര്‌? - ഹൂഗ്‌ റോസ്‌

45. ഏത്‌ വൈസ്രോയിയുടെ കാലത്ത്‌ വഹാബിയുടേയും കുകയുടേയും നീക്കങ്ങള്‍ ഊര്‍ജ്ജിതമായി? - മായൊ പ്രഭുവിന്റെ

46. ജനറല്‍ ഹൂഗ്‌ റോസിന്‌ ആരോട്‌ മതിപ്പുണ്ടായിരുന്നു? - റാണി ലക്ഷ്മീഭായിയോട്

47. നാനാ സാഹിബിന്‌ ബ്രിട്ടീഷുകാരോട്‌ ശത്രുത ഉണ്ടാകാന്‍ കാരണമെന്ത്? - ബാജി റാവു രണ്ടാമന്‌ ബ്രിട്ടീഷുകാര്‍ അനുവദിച്ചിരുന്ന പെന്‍ഷന്‍ നാനാ സാഹിബിന്‌ നിഷേധിച്ചു

48. കാൺപൂരിലെ ബ്രിട്ടീഷ് കാവൽ സേനയെ ചതിയിൽ കൊലപ്പെടുത്തി ദുഷ്കീർത്തി നേടിയതാര്? - നാനാ സാഹിബ്

49. നാനാ സാഹിബ് ആരായിരുന്നു? - ബാജി റാവു രണ്ടാമന്റെ ദത്തു പുത്രൻ

50. 1857-ൽ അവധിൽ നടന്ന വിപ്ലവത്തിന്റെയും, ലക്ക്നൗവിലെ പരാജയത്തിനുശേഷം രോഹിഖണ്ഡിൽ നടന്ന വിപ്ലവത്തിന്റെയും നേതാവ് ആരായിരുന്നു? - ഫൈസാബാദിലെ മൗലവി അഹമ്മദുള്ള

51. നേപ്പാളിലേക്ക് പലായനം ചെയ്ത, 1857-ലെ വിപ്ലവത്തിന്റെ നേതാവാര്? - നാനാ സാഹിബ്

52. ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ടത് എവിടെ നിന്ന് - മീററ്റ് (ഉത്തർ പ്രദേശ്)

53. ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം - 1857

54. ഒന്നാം സ്വാതന്ത്ര്യ സമരം ഏത് പേരിലാണ് അറിയപ്പെടുന്നത് - ശിപായി ലഹള

55. ഒന്നാം സ്വാതന്ത്ര്യ സമരം ആദ്യ രക്തസാക്ഷി - മംഗൾ പാണ്ഡെ

56. ഒന്നാം സ്വാതന്ത്ര്യ സമര കാലത്തെ മുഗൾ ഭരണാധികാരി - ബഹാദൂർ ഷാ രണ്ടാമൻ

57. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത് - വിസ്‌കൗണ്ട് പാൽമർസ്റ്റോൺ

58. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ ശിപായി ലഹള എന്ന് വിശേഷിപ്പിച്ചതാര് - എൽ സ്റ്റാൻലി

59. 1857-ലെ വിപ്ലവസമയത്ത് കൊല്ലപ്പെട്ട ലക്ക്നൗവിലെ ബ്രിട്ടീഷ് റസിഡന്റ് - ഹെൻറി ലോറൻസ്

60. ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് ഭരണാധികാരി നേരിട്ടേറ്റെടുക്കാൻ കാരണമായ സംഭവമേത് - 1857-ലെ കലാപം

61. 1857-ലെ ശിപായി ലഹള ഒരു ദേശിയ കലാപമായിരുന്നു എന്ന് വിലയിരുത്തിയ ബ്രിട്ടീഷ് പാർലമെന്റേറിയൻ - ബെഞ്ചമിൻ ദിസ് റയേലി

62. 1857-ലെ ബറേലി കലാപത്തിന് നേതൃത്വം നൽകിയത് - ഖാൻ ബഹാദൂർ

63. 1857-ലെ കലാപകാലത്ത് ബ്രിടീഷുകാരെ സഹായിക്കുകയും പ്രതിഫലമായി പ്രതിമാസം 200 രൂപ പെൻഷൻ കൈപ്പറ്റുകയും ചെയ്ത നേതാവ് - സയ്യിദ് അഹമ്മദ് ഖാൻ

64. ഏത് സംഭവത്തെത്തുടർന്നാണ് വിക്ടോറിയ മഹാറാണി 1857-ലെ വിളംബരം പുറപ്പെടുവിച്ചത് - 1857-ലെ കലാപം

65. 1857-ലെ വിപ്ലവത്തെ പരിഷ്കൃതരും അപരിഷ്കൃതരും തമ്മിലുള്ള സംഘർഷം എന്നു വിശേഷിപ്പിച്ചതാര് - ടി.എച്ച്.ഹോംസ്

66. 1857-ലെ കലാപസമയത്ത് ബഹദൂർഷായെ ശത്രുക്കൾ എവിടെ നിന്നാണ് പിടികൂടിയത് - ഹുമയൂണിന്റെ ശവകുടീരം

67. 1857-ലെ വിപ്ലവത്തിന് ശേഷം അവധിയിലെ ബീഗം എവിടേക്കാണ് രക്ഷപ്പെട്ടത് - നേപ്പാൾ

68. 1857-ലെ കലാപത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിച്ച ഭാരതീയ നേതാവ് - വി.ഡി.സവർക്കർ

69. 1857-ലെ കലാപകാലത്ത് ബ്രിട്ടീഷിന്ത്യയിൽ ഗവർണ്ണർ ജനറൽ ആയിരുന്നത് - കാനിങ് പ്രഭു

70. ഝാൻസി റാണിയുടെ യഥാർത്ഥപേര് - മണികർണിക

71. 'ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു' എന്ന് ജവാഹർലാൽ നെഹ്‌റു വിശേഷിപ്പിച്ചത് ആരെ? - റാണി ലക്ഷ്മിബായ് (ഝാൻസി റാണി)

72. 'വിപ്ലവകാരികളുടെ സമുന്നത നേതാവ്' എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത് - സാർ ഹ്യൂറോസ്

73. ഇന്ത്യയുടെ ജൊവാൻ ഓഫ് ആർക്ക് എന്ന് അറിയപ്പെടുന്നത് ആര് - ഝാൻസി റാണി

74. ഇന്ത്യൻ തപാൽസ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ വനിത - ഝാൻസി റാണി

75. ഝാൻസി റാണി കൊല്ലപ്പെട്ടത് എവിടെവച്ച് - ഗ്വാളിയോർ (1858 ജൂൺ 18)

76. ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ എവിടെയാണ് - ഗ്വാളിയോർ

77. കലാപകാരികളിലെ ഏറ്റവും മികച്ചതും ധീരയുമായ നേതാവ് എന്ന് ഹഗ് റോസ് വിശേഷിപ്പിച്ചത് - റാണി ലക്ഷ്മിഭായി

78. ഒന്നാം സ്വാതന്ത്ര്യസമരം അവസാനിച്ചതെന്ന് - 1858 ജൂൺ 20 

Post a Comment

Previous Post Next Post