മലയാളം ഭാഷ

മലയാളം ഭാഷ

പണ്ടത്തെ മലയാളം കേട്ടാൽ 'ഒന്നു മലയാളത്തിൽ പറയാമോ' എന്നാവും നമ്മൾ ചോദിക്കുക! ആ മലയാളത്തിൽനിന്ന് ഇന്നത്തെ ഈ മലയാളമായത് നൂറ്റാണ്ടുകൾകൊണ്ടാണ്. തമിഴും സംസ്കൃതവുമടക്കമുള്ള ഭാഷകളുടെയും മഹാന്മാരായ ഭാഷാപണ്ഡിതന്മാരുടെയും എഴുത്തുകാരുടെയുമൊക്കെ സഹായത്തോടെ മലയാളഭാഷ വളർന്ന് ഇന്നത്തെ രൂപത്തിലെത്തുകയായിരുന്നു. 'മലകളുടെ നാട്' എന്ന അർഥത്തിൽ നാടിനു കിട്ടിയ പേര് പിന്നീട് ഭാഷയ്ക്ക് സ്വന്തമാക്കുകയായിരുന്നു എന്നാണ് ചില ചരിത്രകാരന്മാരുടെ അഭിപ്രായം. കേരളത്തിനു പുറമേ ലക്ഷദ്വീപിലെയും പുതുച്ചേരിയിലെയും ഔദ്യോഗികഭാഷകളിലൊന്നാണ് മലയാളം. ഇന്ത്യയിൽ ഏകദേശം 3.8 കോടി ആളുകൾ മലയാളം സംസാരിക്കുന്നു എന്നാണ് കണക്ക്. മലയാളത്തിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട പ്രധാനമായും രണ്ട്‌ വാദങ്ങളാണുള്ളത്. മധ്യകാല തമിഴിൽനിന്നാണ് മലയാളം രൂപപ്പെട്ടത് എന്നതാണ് അതിൽ ഒന്ന്. മൂലദ്രാവിഡത്തിൽനിന്ന് രൂപപ്പെട്ടതാണ് മലയാളം എന്നതാണ് രണ്ടാമത്തേത്. എങ്ങനെയായാലും മലയാളത്തിന് തമിഴുമായി അടുത്ത ബന്ധമുണ്ട്.

മൂന്ന് ശാഖകളിലായിട്ടാണ് പഴയ മലയാളം വളർന്നതെന്നു പറയാം. നാടൻപാട്ടുകളിലെ ശുദ്ധ മലയാളമായിരുന്നു ആദ്യത്തേത്. തമിഴിന്റെ സ്വാധീനമുള്ള മലയാളമായിരുന്നു രണ്ടാമത്തേത്. മൂന്നാമത്തേതാവട്ടെ സംസ്കൃതത്തിന്റെ സ്വാധീനമുള്ളതും. 'മണിപ്രവാളം' എന്ന പേരിൽ ഇതറിയപ്പെട്ടു. സംസ്കൃതത്തിൽനിന്ന് ധാരാളം വാക്കുകൾ സ്വീകരിച്ചാണ് മലയാളം വളർന്നത്. പതിമൂന്നാം നൂറ്റാണ്ടോടെ തമിഴ്-ബ്രാഹ്മി ലിപിയിൽനിന്ന് വേറിട്ട ഒരു ലിപി മലയാളത്തിനുണ്ടായി. വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ തുടങ്ങിയ ലിപികളിൽ പണ്ടുകാലത്ത് മലയാളം എഴുതിയിരുന്നു. എന്നാൽ, ഗ്രന്ഥലിപിയിൽനിന്നാണ് ആധുനിക മലയാള അക്ഷരങ്ങളുടെ വരവ്. റോമൻ, സിറിയക്, അറബി ലിപികളിലും മലയാളം എഴുതിയിരുന്നു. 'ആധുനിക മലയാള ഭാഷയുടെ പിതാവ്' എന്നറിയപ്പെടുന്നത് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാണ്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. കേരളത്തിലെ ഔദ്യോഗിക ഭാഷ ഏതാണ്‌ - മലയാളം

2. മലയാളം ഒരു പ്രത്യേക ഭാഷയായിത്തീര്‍ന്നത്‌ എപ്പോഴാണ്‌? - എ.ഡി. പത്താം നൂറ്റാണ്ടില്‍

3. മലയാള ഭാഷ ഏത്‌ വിഭാഗത്തില്‍പ്പെടുന്നു? - ദ്രാവിഡോ-മുണ്ടാ ഭാഷാകുടുംബത്തിലെ ദ്രാവിഡ വിഭാഗത്തില്‍

4. മലയാള ഭാഷയിലെ മൂന്ന്‌ കൈവഴികള്‍ ഏവ? - പച്ച മലയാളം (ശുദ്ധമലയാളത്തിലുള്ള സാഹിത്യാവിഷ്കരണം), തമിഴ്‌, സംസ്‌കൃതം

5. പച്ച മലയാളത്തിലെ പ്രധാന സാഹിത്യ സൃഷ്ടികള്‍ ഏവ? - നാടന്‍ പാട്ടുകള്‍, നാടോടി നൃത്തങ്ങള്‍, മതപരമായ അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ഭദ്രകാളിപ്പാട്ട്‌, തീയ്യാട്ടു പാട്ട്‌, ശസ്ത്രക്കളി, തോറ്റംപാട്ട്‌, മാര്‍ഗ്ഗം കളിപ്പാട്ട്‌ മുതലായവ

6. തമിഴ്‌ കൈവഴിയിലെ ഒരു പ്രധാന കൃതി ഏതാണ്‌? - രാമചരിതം (എ.ഡി പന്ത്രണ്ടാം നൂറ്റാണ്ട്‌)

7. മലയാളത്തിന്റെ മേല്‍ തമിഴ്‌ ഭാഷ ചെലുത്തിയ സ്വാധീനം എന്താണ്‌? - മണിപ്രവാളം എന്ന പ്രത്യേക ഉപഭാഷയ്ക്ക്‌ രൂപംകൊടുത്തു

8. മണിപ്രവാളത്തിലെ വ്യാകരണത്തെയും കാവ്യമീമാംസയെയുംപറ്റി പ്രതിപാദിക്കുന്ന ഏറ്റവും പുരാതന ഗ്രന്ഥമേതാണ് - ലീലാതിലകം (എ.ഡി പതിനാലാം നൂറ്റാണ്ട്)

9. മണിപ്രവാളം രചനകളെ ഏതെല്ലാമായി തരംതിരിച്ചിരിക്കുന്നു? - സന്ദേശ കാവ്യങ്ങളും ചമ്പുക്കളും 

10. മലയാള ഭാഷയുടെ മൂന്നുകൈവഴികളും ഒത്തുചേർന്നതിന്റെ ഫലമെന്ത്? - പതിനഞ്ചാം നൂറ്റാണ്ടിലെ കൃഷ്ണഗാഥയെപ്പോലെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സ്വീകാര്യമായ ഒരു മിശ്രശൈലി രൂപംകൊണ്ടു 

11. മലയാള കവിതയിലെ അതുല്യനായ ഒരു വ്യക്തി ആരായിരുന്നു? - എഴുത്തച്ഛന്‍, 16-ാം നൂറ്റാണ്ട്‌

12. എഴുത്തച്ഛന്റെ പ്രധാന കൃതികള്‍ ഏവ? - അദ്ധ്യാത്മരാമായണം കിളിപ്പാട്ട്‌, മഹാഭാരതം കിളിപ്പാട്ട്‌, ഭാഗവതം കിളിപ്പാട്ട്‌

13. എഴുത്തച്ഛന്റെ ജനപ്രീതിയാര്‍ജിച്ച പദ്യസാഹിത്യമേത്‌? - കിളിപ്പാട്ട് 

14. കഥകളിയുടെ സാഹിത്യ രൂപം ഏത്‌ - ആട്ടക്കഥ

15. ഏത്‌ സാഹിത്യമാണ്‌ കുഞ്ചന്‍ നമ്പ്യാരുമായി ബന്ധപ്പെട്ടിരിക്കുന്നത്‌? - തുള്ളല്‍

16. നിഘണ്ടുക്കള്‍, വ്യാകരണ ഗ്രന്ഥങ്ങള്‍ എന്നിവ രചിച്ചും ബൈബിളിനെ മലയാളത്തിലേയ്ക്ക്‌ പരിഭാഷപ്പെടുത്തിയും ഭാവി സംഭവങ്ങളുടെ സങ്കല്പ പരമ്പരയില്‍ മാറ്റം ഉളവാക്കിയ പാശ്ചാത്യര്‍ ആരെല്ലാം? - ബഞ്ചമിന്‍ ബെയ്ലി, ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്‌ (ക്രിസ്ത്യന്‍ മിഷണറിമാര്‍)

17. മലയാള ഭാഷയെ ഇന്നത്തെ രീതിയില്‍ സമ്പുഷ്ടമാക്കിയ മൂന്ന്‌ വ്യക്തികള്‍ ആരെല്ലാമാണ്‌? - കുമാരനാശാന്‍, വള്ളത്തോള്‍ നാരായണ മേനോന്‍, ഉള്ളൂര്‍ എസ്‌. പരമേശ്വരയ്യർ

18. ആദ്യത്തെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചതാർക്ക്‌ - ജി.ശങ്കരക്കുറുപ്പിന്

19. ജ്ഞാനപീഠ പുരസ്കാരം ലഭിച്ച രണ്ടാമത്തെ മലയാളി ആരാണ്‌ - തകഴി ശിവശങ്കരപ്പിള്ള

20. ആദ്യത്തെ പ്രസിദ്ധ ഹാസ്യകവി എന്ന്‌ വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളതാരാണ്‌? - കുഞ്ചന്‍ നമ്പ്യാര്‍

21. ആധുനിക മലയാള ഭാഷയുടെ പിതാവ്‌ എന്നറിയപ്പെടുന്നതാരാണ്‌? - എഴുത്തച്ഛന്‍

22. മലയാളത്തിലെ ആദ്യത്തെ നോവല്‍ ഏതാണ്‌? - കുന്ദലത

23. ആദ്യത്തെ ലക്ഷണയുക്തമായ നോവല്‍ ഏതാണ്‌? - ഇന്ദുലേഖ

24. യാത്രയെയും പര്യടനത്തെയും പറ്റി വിവരിക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകം ഏത്‌? - വര്‍ത്തമാന പുസ്തകം

25. കൂടിയാട്ടത്തിന്റെ സമ്പ്രദായം വിവരിക്കുന്ന ഒരു തരം പദ്യസാഹിത്യം ഏതാണ്? - ആട്ടപ്രകാരങ്ങള്‍

26. ജ്ഞാനപ്പാന എഴുതിയതാര്? - പൂന്താനം 

27. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം ഏതാണ്? - രാമചന്ദ്ര വിലാസം 

28. ശ്രീകൃഷ്ണചരിതം മണിപ്രവാളം എഴുതിയതാരാണ്? - കുഞ്ചൻ നമ്പ്യാർ

Post a Comment

Previous Post Next Post