മലയാള നാടകങ്ങളുടെ പേരുകൾ

മലയാള നാടകങ്ങളുടെ പേരുകൾ, കർത്താക്കൾ

1. “ശുദ്ധമദ്ദളം" എന്ന നാടകം എഴുതിയത്‌ ആര്‌ - എന്‍.എന്‍. പിള്ള

2. കേരളത്തില്‍ ആദൃകാലഘട്ടങ്ങളില്‍ പരിഭാഷ ചെയ്യപ്പെട്ട സംസ്കൃതനാടകം - ജാനകീപരിണയം

3. ആദ്യകാല സംസ്കൃത നാടകങ്ങളായ “ഉത്തര രാമചരിതം" മാലതീമാധവം' തുടങ്ങിയവയുടെ പ്രസക്തി എന്ത്‌? - സംസ്‌കൃത നാടകങ്ങള്‍ മലയാളത്തില്‍ പ്രചരിക്കാന്‍ കാരണമായി

4. കേരളത്തിലെ ആദ്യകാല നാടകമായ ജനോവയുടെ പ്രമേയം എന്ത്‌? - റോമാ ചക്രവര്‍ത്തിയുടെ അപദാനങ്ങള്‍

5. ജനോവയ്ക്കുശേഷം കേരളത്തില്‍ അഭിനയിക്കപ്പെട്ട ആദ്യകാല ചരിത്രനാടകം - കാറല്‍മാന്‍ ചരിത്രം

6. മലയാളത്തിലെ ആദ്യകാല സാമൂഹ്യനാടകം - മറിയാമ്മനാടകം

7. “പുനര്‍ജനി” എന്ന നാടകത്തിന്റെ കര്‍ത്താവ്‌ - പറവൂര്‍ ജോർജ്ജ് 

8. മലയാളത്തിലെ ആദ്യകാല നാടകമായ 'സദാരാമ' ഏത്‌ വിഭാഗത്തില്‍പ്പെടുന്നു - മലയാള സംഗീത നാടകം

9. ആദ്യകാലത്ത്‌ മലയാളത്തില്‍ ശ്രദ്ധേയമായ മലയാളസംഗീത നാടകം - കരുണ

10. സാമൂഹ്യപരിഷ്ക്കരണത്തെ ലക്ഷ്യമാക്കി വി.ടി.ഭട്ടതിരിപ്പാട്‌ രചിച്ച നാടകം - അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേയ്ക്ക്‌

11. ഋതുമതി എന്ന പ്രശസ്ത നാടകത്തിന്റെ രചയിതാവ്‌: - എം.പി. ഭട്ടതിരിപ്പാട്‌ 

12. എം.പി. ഭട്ടതിരിപ്പാട്‌ ഏത്‌ പേരിലാണ്‌ സിനിമാലോകത്ത്‌ അറിയപ്പെട്ടിരുന്നത്‌? - പ്രേംജി

13. “ബി.എ. മായാവി", 'പ്രണയക്കമ്മീഷന്‍' തുടങ്ങിയ നാടകങ്ങളുടെ കര്‍ത്താവ്‌ ആര്‌? - ഇ.വി. കൃഷ്ണപിള്ള

14. ഇ.വി. കൃഷ്ണപിള്ള രചിച്ച ആദ്യകാല ചരിത്രനാടകം: - സീതാലക്ഷമി

15. സി.വി. രാമന്‍പിള്ള നാടകസാഹിതൃത്തിന്‌ നല്‍കിയ സംഭാവന - പ്രഹസനങ്ങള്‍

16. കാല്‍വരിയിലെ കല്‍പ്പപാദപം എന്ന നാടകത്തിന്റെ കര്‍ത്താവ്‌ ആര്‌? - കൈനിക്കര പത്മനാഭപിള്ള

17. കൈനിക്കര പത്മനാഭപിള്ള രചിച്ച ശ്രദ്ധേയമായ നാടകം - ഹരിശ്ചന്ദ്രന്‍

18. “ഇബ്സന്‍' എന്ന പാശ്ചാത്യ നാടകത്തിന്റെ ദുരന്ത നാടക ശൈലി മലയാളത്തിലേയ്ക്ക്‌ കൊണ്ടുവന്ന നാടകകൃത്ത്‌: - എന്‍. കൃഷ്ണപിള്ള

19. എന്‍. കൃഷ്ണപിള്ളയുടെ നാടകമായ 'ഭഗ്നഭവന'ത്തെ ഏത്‌ വിഭാഗത്തില്‍പ്പെടുത്താം? - ദുരന്തനാടകം

20. ഉദ്യോഗസ്ഥയായ അവിവാഹിതയുടെ ജീവിതദുരന്തം ആവിഷ്ക്കരിക്കുവാനായി എന്‍. കൃഷ്ണപിള്ള രചിച്ച പ്രശസ്ത നാടകം - കന്യക

21. രാമായണ കഥയിലെ കഥാപാത്രങ്ങളെ ഒരു പുതിയ വ്യാഖ്യാനത്തിലൂടെ കഥാപാത്രമാക്കി പ്രശസ്ത നാടകങ്ങള്‍ രചിച്ച നാടകകൃത്ത്‌ ആര്‌? - സി.എന്‍. ശ്രീകണ്ഠന്‍ നായര്‍

22. സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ രചിച്ച ലങ്കാലക്ഷ്മി എന്ന പ്രശസ്ത നാടകത്തിലെ കേന്ദ്ര കഥാപാത്രം - രാവണന്‍

23. വഴിയേപോയ വയ്യാവേലി, ജനദ്രോഹി, പരീക്ഷ തുടങ്ങിയ നാടകങ്ങള്‍ രചിച്ച പ്രശസ്ത നാടകകൃത്ത്‌ - ടി.എന്‍. ഗോപിനാഥന്‍ നായര്‍

24. സ്വാതന്ത്ര്യസമര കഥയെ പശ്ചാത്തലമാക്കിക്കൊണ്ട്‌ തോപ്പില്‍ ഭാസി രചിച്ച പ്രശസ്ത നാടകം ഏത്‌? - മൂലധനം

25. എന്‍.എന്‍. പിള്ളയുടെ നാടകങ്ങളുടെ പ്രധാന സവിശേഷത - ഇതിവൃത്തത്തിന്റെ തീക്ഷ്ണതയും ഗൗരവവും

26. “ക്രോസ്ബെൽറ്റ്‌” എന്ന നാടകം രചിച്ചതാര്‌? - എന്‍.എന്‍. പിള്ള

27. ദശരഥന്റെ ജീവിതത്തെയും ശാപകഥയെയും ആസ്പദമാക്കി സി.എന്‍.ശ്രീകണ്ഠന്‍ നായര്‍ രചിച്ച പ്രശസ്ത നാടകം - സാകേതം

28. അവന്‍ വിണ്ടും വരുന്നു എന്ന പ്രശസ്തമായ നാടകം രചിച്ചത്‌ ആര്? - സി.ജെ. തോമസ്‌

29. അശ്വമേധം, സർവ്വേക്കല്ല്, മൂലധനം തുടങ്ങിയ പ്രസിദ്ധങ്ങളായ നാടകങ്ങൾ രചിച്ചത് ആര് - തോപ്പില്‍ഭാസി

30. ഇടശ്ശേരി രചിച്ച പ്രസിദ്ധമായ നാടകം - കൂട്ടുകൃഷി

31. 'തുലാഭാരം' എന്ന പ്രഖ്യാതമായ നാടകത്തിന്റെ കര്‍ത്താവ്‌ - തോപ്പിൽ ഭാസി 

32. ഗൗരവമുള്ള ഒരു സാമൂഹിക പ്രശ്നത്തെ ആസ്പദമാക്കിക്കൊണ്ട് കെ.ടി.മുഹമ്മദ് രചിച്ച നാടകം - ഇത് ഭൂമിയാണ് 

33. മലയാളത്തിലെ ആധുനിക നാടകത്തിനുദാഹരണമായി നിരൂപകര്‍ ചൂണ്ടിക്കാണിക്കാറുള്ള പ്രശസ്ത നാടകം - കറുത്ത ദൈവത്തെത്തേടി

34. മലയാളത്തിലെ ആധുനിക നാടകങ്ങള്‍ക്ക്‌ പ്രതീകാത്മകതയുടെ തലം സൃഷ്ടിച്ച നാടകകൃത്ത്‌ - ജി.ശങ്കരപ്പിള്ള

35. തനതു നാടകവേദിയുടെ സങ്കല്പമനുസരിച്ച്‌ കാവാലം നാരായണപ്പണിക്കരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ട നാടകം - മദ്ധ്യമ വ്യായോഗം

36. ദുരന്തനാടകങ്ങളും സാമൂഹ്യപ്രശ്നനാടകങ്ങളും ഏറ്റവും ശക്തമായി ആദ്യം മലയാളത്തില്‍ അവതരിപ്പിച്ചത്‌ ആര്‌? - എന്‍. കൃഷ്ണപിള്ള

37. കാളിദാസന്റെ 'അഭിജ്ഞാന ശാകുന്തളം' ഏ.ആര്‍. മലയാളത്തിലേയ്ക്ക്‌ തർജ്ജമ ചെയ്തപ്പോള്‍ നല്‍കിയ പേര്‌ - മലയാള ശാകുന്തളം

38. മുന്‍ഷി രാമക്കുറുപ്പ്‌ എഴുതിയ പരിഹാസനാടകം - ചക്കീചങ്കരം

39. ശീവൊള്ളി രചിച്ച പരിഹാസനാടകം ഏത്‌ - ദുസ്പര്‍ശ

40. സാമൂഹിക പ്രമേയത്തെ ആസ്പദമാക്കി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ രചിച്ച നാടകം - ചന്ദ്രിക

41. എബ്രായക്കുട്ടി എന്ന നാടകം രചിച്ചത്‌ ആര്‌? - കണ്ടത്തില്‍ വര്‍ഗ്ഗീസ്‌ മാപ്പിള

42. 'സംഗീത നൈഷധം' എന്ന സംഗീത നാടകത്തിന്റെ കര്‍ത്താവ്‌ ആര്‌? - ടി.സി. അച്യുതമേനോന്‍

43. “തെന്താനംകോട്ടു ഹരിശ്ചന്ദ്രന്‍” എന്ന പ്രഹസനത്തിന്റെ കര്‍ത്താവ്‌ ആര്‌? - സി.വി. രാമന്‍പിള്ള

44. 'വിവാഹക്കമ്മട്ടം' എന്ന പ്രഹസനത്തിന്റെ കര്‍ത്താവ്‌ ആര്‌? - ഇ.വി.കൃഷ്ണപിള്ള

45. 'വികടയോഗി' എന്ന നാടകത്തിന്റെ കര്‍ത്താവ്‌ - എന്‍.പി. ചെല്ലപ്പന്‍ നായര്‍

46. മലയാളത്തില്‍ ചരിത്രനാടക രചനയ്ക്ക്‌ തുടക്കം കുറിച്ചത്‌ ആര്‌? - ഇ.വി. കൃഷ്ണപിള്ള

47. 'ഇരവിക്കുട്ടിപ്പിള്ള', 'രാജാകേശവദാസന്‍' എന്നീ ചരിത്രനാടകങ്ങളുടെ കര്‍ത്താവ്‌ ആര്‌? - ഇ.വി. കൃഷ്ണപിള്ള

48. വേലുത്തമ്പി ദളവ എന്ന ചരിത്രനാടകത്തിന്റെ കര്‍ത്താവ്‌ ആര്? - കൈനിക്കര പത്മനാഭപിള്ള

49. പി. കുഞ്ഞിരാമന്‍ നായര്‍ രചിച്ച ചരിത്രനാടകം ഏത്‌? - അമരസിംഹന്‍

50. “മോഹവും മുക്തിയും' എന്ന പുരാണ കഥാനാടകം രചിച്ചത്‌ ആര്‌? - കൈനിക്കര പത്മനാഭപിള്ള

51. സാമൂഹിക പരിഷ്ക്കരണം ലക്ഷ്യമാക്കിക്കൊണ്ട്‌ എം.ആര്‍.ബി രചിച്ച നാടകം ഏത്‌? - മറക്കുടക്കുള്ളിലെ മഹാരകം

52. 1937-ലെ പൊന്നാനി കര്‍ഷക സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ വേണ്ടി കെ. ദാമോദരന്‍ എഴുതിയ നാടകം ഏത്‌? - പാട്ടബാക്കി

53. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകമെന്ന്‌ ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്ന കൃതി ഏത്‌? - പാട്ടബാക്കി

54. ഇബ്സന്റെ ഗോസ്റ്റ്സ്‌ എന്ന നാടകം “പ്രേതങ്ങള്‍' എന്ന പേരില്‍ മലയാളത്തിലേയ്ക്ക്‌ തർജ്ജമ ചെയ്തത്‌ ആര്‌? - കേസരി എ.ബാലകൃഷ്ണപിള്ളയും, എ.കെ. ഗോപാലപിള്ളയും

55. വെല്‍ക്കം ടു അമേരിക്ക, ഭൂഭ്രമണം, നമ്മളൊന്ന്‌ എന്നീ നാടകങ്ങളുടെ കര്‍ത്താവ്‌ - എസ്‌.കെ. പിള്ള

56. “നാടകകൃത്ത്‌" എന്ന നാടകം രചിച്ചത്‌ ആര്‌? - പി. കേശവ ദേവ്‌

57. നിഴലുകള്‍, തൂക്കുമുറിയില്‍, പ്രതിമ, കമണ്ഡലു തുടങ്ങിയ പ്രസിദ്ധ നാടകങ്ങള്‍ ആരുടേതാണ്‌? - കെ.രാമകൃഷ്ണപിള്ള

58. കുടുംബം ഭരിക്കാനുള്ള സ്ത്രീയുടെ വാസന ഉളവാക്കുന്ന ദാരുണ ഫലങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട്‌ എന്‍.കൃഷ്ണപിള്ള രചിച്ച നാടകം ഏത്‌? - ബലാബലം

59. സമത്വവാദി എന്ന നാടകത്തിന്റെ കര്‍ത്താവ്‌ ആര്‌? - പുളിമാന പരമേശ്വരന്‍ പിള്ള

60. പാപത്തിന്റെ നേർക്കുള്ള അഭിനിവേശം, പാപബോധം എന്നീ സാർവ്വകാലിക പ്രശ്നങ്ങൾ ഹൃദയസ്പർശകമായ വിധത്തിൽ അവതരിപ്പിച്ചിരിക്കുന്ന സി.ജെ.തോമസിന്റെ നാടകം ഏത്? - ആ മനുഷ്യൻ നീ തന്നെ 

61. മരണം, കുറ്റം, ശിക്ഷ എന്നീ വിഷയങ്ങൾ പ്രമേയങ്ങളാക്കിക്കൊണ്ട് സി.ജെ.തോമസ് രചിച്ച നാടകം ഏത്? - ക്രൈം 27 

62. 'നീ മനുഷ്യനെ കൊല്ലരുത്" എന്ന നാടകത്തിന്റെ കർത്താവ് ആര്? - എം.ഗോവിന്ദൻ 

63. “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന പ്രസിദ്ധ നാടകത്തിന്റെ കര്‍ത്താവ്‌ ആര്‌? - തോപ്പില്‍ഭാസി

64. "നഷ്ടക്കച്ചവടം' എന്ന നാടകത്തിന്റെ കര്‍ത്താവ്‌ ആര്‌? - സി.എന്‍. ശ്രീകണ്ഠന്‍ നായര്‍

65. ഈശ്വരന്‍ അറസ്റ്റില്‍ എന്ന നാടകത്തിന്റെ കര്‍ത്താവ്‌ ആര്‌? - എന്‍.എന്‍. പിള്ള

66. കേരളീയമായ ഐതിഹ്യത്തില്‍ നിന്നും രൂപപ്പെടുത്തിയെടുത്ത “സൗപര്‍ണ്ണിക' എന്ന നാടകത്തിന്റെ കര്‍ത്താവ്‌ ആര്‌? - ആര്‍. നരേന്ദ്രപ്രസാദ്‌

67. ഒരു കൂട്ടം ഉറുമ്പുകള്‍ എന്ന നാടകത്തിന്റെ കര്‍ത്താവ്‌ ആര്‌? - ജി. ശങ്കരപ്പിള്ള

68. ശവംതീനി ഉറുമ്പുകള്‍ എന്ന വിവാദനാടകത്തിന്റെ കര്‍ത്താവ്‌ ആര്‌? - വയലാര്‍ വാസുദേവന്‍ പിള്ള

69. ആധുനിക നാടകങ്ങളെക്കുറിച്ച്‌ രചിക്കപ്പെട്ട ആധികാരികമായ ആദ്യ കൃതി ഏത്‌? - ഉയരുന്ന യവനിക

70. ഉയരുന്ന യവനികയുടെ കര്‍ത്താവ്‌ ആര്‌? - സി.ജെ. തോമസ്‌

71. “പാട്ടബാക്കി” എന്ന നാടകത്തിന്റെ കര്‍ത്താവ്‌ - കെ. ദാമോദരന്‍

72. സദാരാമ എന്ന നാടകത്തിന്റെ കര്‍ത്താവ്‌ - കെ.സി. കേശവപിള്ള

73. "ആ മനുഷ്യന്‍ നീ തന്നെ' എന്ന നാടകത്തിന്റെ കര്‍ത്താവ്‌ ആര്‌? - സി.ജെ. തോമസ്‌

74. ഉറൂബ്‌ എഴുതിയ രണ്ട്‌ നാടകങ്ങള്‍ ഏവ? - മണ്ണും പെണ്ണും, തീ കൊണ്ട്‌ കളിക്കരുത്‌

75. കൈയും തലയും പുറത്തിടരുത്‌ എന്ന നാടകത്തിന്റെ കര്‍ത്താവ്‌ ആര്‌? - തോപ്പില്‍ഭാസി

76. കഥാബീജം എന്ന നാടകം എഴുതിയത്‌ ഒരു പ്രമുഖ നോവലിസ്റ്റാണ്‌. ആരാണ്‌ അദ്ദേഹം? - ബഷീര്‍

77. അച്ഛന്‍ എന്ന നാടകത്തിന്റെ കര്‍ത്താവ്‌ ആര്‌? - എസ്‌.കെ. പൊറ്റക്കാട്

78. രാമായണ കഥയെ ആസ്തദമാക്കി സി.എന്‍. ശ്രീകണ്ഠന്‍നായര്‍ രചിച്ച നാടകങ്ങള്‍ എതെല്ലാം? - കാഞ്ചനസീത, ലങ്കാലക്ഷ്മി, സാകേതം

79. ബൈബിളിലെ ദാവീദിന്റെ കഥയെ ആസ്പദമാക്കി സി.ജെ. തോമസ്‌ എഴുതിയ നാടകത്തിന്റെ പേര്‌? - ആ മനുഷ്യന്‍ നീ തന്നെ

80. തേവരുടെ ആന എന്ന നാടകത്തിന്റെ കര്‍ത്താവ്‌ - ഓംചേരി

81. പാശ്ചാത്യ നാടക സാഹിത്യത്തിലെ എക്സ്‌പ്രഷനിസ്റ്റ്‌ പ്രസ്ഥാനം മലയാളത്തില്‍ അവതരിപ്പിച്ച നാടകം ഏത്‌? - സമത്വവാദി

82. നാടകത്തില്‍ ഫ്ലാഷ്ബാക്ക്‌ സമ്പ്രദായം പരീക്ഷിച്ച ആദ്യത്തെ നാടകകൃത്ത്‌ ആര്‌? - കൈനിക്കര കുമാരപിള്ള

83. ആശയ പ്രചാരണം ലക്ഷ്യമാക്കി രചിച്ച ആദ്യത്തെ മലയാള നാടകം ഏത്‌? - നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി

84. മലയാള നാടകപ്രസ്ഥാനത്തിന്‌ ഏറെ സംഭാവന നല്‍കിയ ഒരു പേരാണ്‌ കെ.പി.എ.സി. ഇതിന്റെ പൂര്‍ണ്ണരൂപം - കേരള പീപ്പിള്‍സ്‌ ആര്‍ട്സ്‌ ക്ലബ്

85. നാടക കലയെക്കുറിച്ച്‌ എന്‍.എന്‍.പിള്ള രചിച്ച കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിയ കൃതി ഏത്‌? - നാടക ദര്‍പ്പണം

86. പരീക്ഷ എന്ന പ്രശസ്ത നാടകത്തിന്റെ കര്‍ത്താവ്‌ - ടി.എന്‍. ഗോപിനാഥന്‍ നായര്‍

87. നാടകങ്ങളുടെ വർദ്ധനവ് കണ്ട്, നിശിതമായ പരിഹാസത്തോടെ രചിക്കപ്പെട്ട രണ്ട്‌ നാടകം ഏവ? - ചക്കീചങ്കരം, ദുസ്പര്‍ശ

88. ഇംഗ്ലീഷിനോടുള്ള ഭ്രമംമൂലം സ്വന്തം ഭാഷ മറക്കുന്ന രാജേഷ്‌ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഓംചേരിയുടെ നാടകം ഏത്? - ഇംഗ്ലീഷ് മീഡിയം 

89. 'ശതാഭിഷേകം' എന്ന നാടകത്തിന്റെ കർത്താവ് - എസ്. രമേശൻ നായർ 

90. 'കുരിശു ചുമക്കുന്നവർ' എന്ന നാടകത്തിന്റെ കർത്താവ് - സി.എൽ.ജോസ് 

91. 'നല്ല ഇടയൻ' എന്ന നാടകത്തിന്റെ കർത്താവ് ആര്? - മുതുകുളം സി.മാധവൻപിള്ള 

92. 'അരാജകവാദിയുടെ അപകടമരണം' എന്ന നാടകത്തിന്റെ കർത്താവ് ആര്? - ദാരിയോഫോ 

93. 'വികടവൃത്തം' എന്ന വിവാദ നാടകം ആരുടേതാണ് - എസ്.രമേശൻ നായർ 

94. ഏതാനും കുരങ്ങൻമാരും ഒരു കാട്ടെലിയും എന്ന നാടകത്തിന്റെ കര്‍ത്താവ്‌ ആര്‌? - പ്രൊഫ.കണ്ടച്ചിറബാബു

95. അനുരഞ്ജനം, മുടക്കുമുതല്‍, അഴിമുഖത്തേയ്ക്ക് തുടങ്ങിയ നാടകങ്ങളുടെ കര്‍ത്താവ്‌ ആര്‌ - എന്‍.കൃഷ്ണപിള്ള

96. സംഗീത നാടക അക്കാദമി അവാര്‍ഡ്‌ പ്രൊഫ. എന്‍. കൃഷ്ണപിള്ളയ്ക്ക്‌ നേടിക്കൊടുത്ത കൃതി ഏത്‌? - കുടത്തിലെ വിളക്ക്

97. ഉള്ളൂര്‍ എഴുതിയ നാടകം എത്‌ - അംബ

98. തീകൊണ്ട്‌ കളിക്കരുത്‌ എന്ന നാടകത്തിന്റെ കര്‍ത്താവ്‌ - പി.സി.കുട്ടികൃഷ്ണന്‍

99. മാന്യതയുള്ള മറ, എട്ടിലെ പശു. നഷ്ടക്കച്ചവടം തുടങ്ങിയ സാമൂഹ്യ നാടകങ്ങളുടെ കര്‍ത്താവ്‌ ആര്‌ - സി.എന്‍. ശ്രീകണ്ഠന്‍നായര്‍

100. 'കളിയല്ല കല്യാണം' എന്ന നാടകത്തിന്റെ കര്‍ത്താവ്‌: - വര്‍ഗ്ഗീസ്‌ പാറമടയില്‍

101. 'കാട്ടുമാക്കന്‍' എന്ന നാടകത്തിന്റെ കര്‍ത്താവ്‌: - എസ്‌.എല്‍.പുരം സദാനന്ദന്‍

102. ബ്രഹ്മനന്ദിനി അഥവാ രുഗ്മാംഗദചരിതം നാടകത്തിന്റെ കര്‍ത്താവ്‌ - എം. പരമേശ്വരമാരാര്‍

Post a Comment

Previous Post Next Post