സൂര്യഗ്രഹണം എന്നാൽ എന്ത്

സൂര്യ ഗ്രഹണം എന്നാൽ എന്ത് (Solar Eclipse)

ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിക്കുമ്പോൾ സൂര്യഗ്രഹണം ഉണ്ടാവുന്നു. ഈ നിഴൽ ഒരു മണിക്കൂറിൽ 3200 കി.മീറ്റർ വേഗത്തിൽ ഭൂതലത്തിൽ സഞ്ചരിക്കുന്നു. സൂര്യഗ്രഹണങ്ങളെ മൂന്നായി തിരിക്കാറുണ്ട്.

1. പൂർണസൂര്യഗ്രഹണം: സൂര്യന്റെ ദൃശ്യത ഏതാണ്ട് മുഴുവനും തടസ്സപ്പെടുന്നു. പരമാവധി 7 മിനിറ്റ് 40 സെക്കൻഡ് വരെ ദൈർഘ്യം പൂർണസൂര്യഗ്രഹണത്തിനുണ്ടാകാമെങ്കിലും, രണ്ടര മിനിറ്റ് വരെയാണ് ശരാശരി കാണാനാവുന്നത്. പൂർണസൂര്യഗ്രഹണസമയത്ത്, 10000 മൈലുകളോളം നീളമുള്ള ചന്ദ്രന്റെ നിഴൽ ഭൗമോപരിതലത്തിലൂടെ കടന്നുപോകുന്നു. ഇതിന് 100 മൈലുകളോളം വീതിയേ ഉണ്ടാവൂ. ചന്ദ്രൻ ഭൂമിയിൽ പതിപ്പിക്കുന്ന ഈ നിഴൽപ്പാതയാണ് 'പാത്ത് ഓഫ് ടോട്ടാലിറ്റി'. ടോട്ടാലിറ്റിയുടെ സമയത്തു മാത്രമാണ് സൂര്യന്റെ കൊറോണ കാണാനാവുക. പൂർണസൂര്യഗ്രഹണത്തിനിടയ്ക്ക് സൂര്യകിരണങ്ങൾ ചന്ദ്രോപരിതലത്തിലെ നിമ്ന്നോന്നതങ്ങൾക്കിടയിലൂടെ പുറത്തുവരുമ്പോൾ രൂപംനൽകുന്ന മനോഹര കാഴ്ചയാണ് വജ്രമോതിരപ്രഭാവം. ബെയ്ലീസ് ബീഡ്‌സ് എന്നും ഇതറിയപ്പെടുന്നു.

2. വലയ സൂര്യഗ്രഹണം: ചന്ദ്രൻ ഭൂമിയിൽ നിന്നു പരമാവധിയകന്നുള്ള അവസ്ഥയിൽ സൂര്യഗ്രഹണം സംഭവിച്ചാൽ, സൂര്യന്റെ മധ്യഭാഗം കറുത്തിരുളുകയും ചുറ്റും ഒരു വലയ രൂപത്തിൽ സൂര്യപ്രകാശം ദൃശ്യമാവുകയും ചെയ്യും. ഇതാണ് വലയ ഗ്രഹണം. ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ വലയ സൂര്യഗ്രഹണം 2010 ജനുവരി 15നാണുണ്ടായത്. 11 മിനിറ്റ്, 7.8 സെക്കൻഡ് ആയിരിന്നു ഇതിന്റെ പരമാവധി സമയം.

3. ഭാഗിക സൂര്യഗ്രഹണം: ചന്ദ്രൻ സൂര്യന്റെ ദൃശ്യത ഭാഗികമായി തടസ്സപ്പെടുത്തുമ്പോൾ ഉണ്ടാകുന്നതാണ് ഭാഗികസൂര്യഗ്രഹണം.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഒരു ആകാശഗോളത്തിന്റെ ദൃശ്യത രണ്ടാമതൊന്നു നിമിത്തം കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നതാണ് - ഗ്രഹണം 

2. ഗ്രഹണം എങ്ങനെയാണ് സംഭവിക്കുന്നത് - ഭൂമി, ചന്ദ്രൻ, സൂര്യൻ എന്നിവ ഒരേ രേഖയിൽ വന്നാലേ ഗ്രഹണം സംഭവിക്കുന്നുള്ളൂ 

3. മനുഷ്യരാശിയെ സ്വാധീനിക്കുന്ന ഗ്രഹണങ്ങൾ - രണ്ട് (സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം)

4. സൂര്യ ഗ്രഹണത്തെക്കുറിച്ച് ആദ്യമായി പ്രതിപാദിച്ചത് - ഥേയിൽസ്

5. സൂര്യഗ്രഹണം സംഭവിക്കുന്നത് - സൂര്യനും ഭൂമിയ്ക്കും മധ്യത്തായി ചന്ദ്രൻ വരുമ്പോൾ 

6. സൂര്യഗ്രഹണം നടക്കുന്ന ദിവസങ്ങൾ - കറുത്തവാവ്/അമാവാസി ദിവസങ്ങൾ (ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയുടെതിൽനിന്ന് 5 ഡിഗ്രി ചായ്‌വുള്ളതായതിനാൽ ഗ്രഹണങ്ങൾ വല്ലപ്പോഴുമേ ഉണ്ടാകാറുള്ളൂ)

7. സൂര്യഗ്രഹണം ഏതൊക്കെ വിധത്തിൽ ഭൂമിയിൽ പ്രകടമാകുന്നു - പൂർണസൂര്യഗ്രഹണം, വലയ സൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം

8. പൂർണസൂര്യഗ്രഹണം അനുഭവപ്പെടുന്ന ഭൂമിയിലെ പ്രദേശങ്ങൾക്ക് പറയുന്ന പേര് - പാത്ത് ഓഫ് ടോട്ടാലിറ്റി

9. വലയ സൂര്യഗ്രഹണം സംഭവിക്കുന്നത് - ചന്ദ്രൻ ഭൂമിയിൽ നിന്നു പരമാവധിയകന്നുള്ള അവസ്ഥയിൽ

10. ഏത് സൗരപാളിയാണ് പൂർണസൂര്യഗ്രഹണ സമയത്ത് ഭൂമിയിൽ നിന്നും കാണാനാവുക - കൊറോണ, ക്രോമോസ്ഫിയർ

11. പൂർണസൂര്യഗ്രഹണത്തിനിടയ്ക്ക് ഭൂമിയിൽ ദൃശ്യമാകുന്ന മനോഹര കാഴ്ച - വജ്രമോതിരപ്രഭാവം, ബെയ്ലീസ് ബീഡ്‌സ്

12. സൂര്യഗ്രഹണ നിഴലുമായി ബന്ധപ്പെട്ട പദങ്ങൾ - ഉമ്പ്ര, പെനുമ്പ്ര

13. സൂര്യഗ്രഹണ നിരീക്ഷണത്തിന് ഏറ്റവും ഫലപ്രദമായ രീതി - പ്രതിപതന രീതി (കണ്ണാടി, സൂര്യദർശിനി എന്നിവ ഉപയോഗിച്ച് സൂര്യന്റെ പ്രതിബിംബം ചുമരിൽ പ്രതിഫലിപ്പിച്ച് സൂര്യഗ്രഹണം വീക്ഷിക്കാം)

14. സൂര്യനെക്കുറിച്ചുള്ള പഠനം - ഹീലിയോളജി

Post a Comment

Previous Post Next Post