സിക്കിം

സിക്കിം (Sikkim)

■ തലസ്ഥാനം : ഗാങ്ടോക്ക്

■ സംസ്ഥാന മൃഗം : ചുവന്ന പാണ്ഡ 

■ സംസ്ഥാന പക്ഷി : ബ്ലഡ് ഫീസന്റ് 

■ ഭാഷ :  ഹിന്ദി, ലിംബു 

പർവ്വതങ്ങളാൽ ചുറ്റപ്പെട്ട കൊച്ചുസംസ്ഥാനമാണ് സിക്കിം. വടക്ക് ടിബറ്റ്, പടിഞ്ഞാറ് നേപ്പാൾ, കിഴക്ക് ഭൂട്ടാൻ, തെക്ക് പശ്ചിമ ബംഗാൾ എന്നിവയാണ് ഇതിന്റെ അതിരുകൾ. ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനമാണ് സിക്കിം. ഇവിടുത്തെ മൊത്തം ഭൂമിയുടെ നല്ലൊരു പങ്കും നിബിഡവനങ്ങളാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിലൊന്നായ കാഞ്ചൻജംഗ സിക്കിമിന്റെ വടക്കുഭാഗത്താണ്‌. ലീപ്ച, ബൂട്ടിയ, ഹിന്ദി, നേപ്പാളി, ലിംബു എന്നിവയാണ് സിക്കിമിലെ പ്രധാന ഭാഷകൾ. 

പതിമൂന്നാം നൂറ്റാണ്ടിൽ ടിബറ്റുകാർ സിക്കിമിൽ കുടിയേറി. 1642 ൽ പൗണ്ട് സങ് എന്നൊരാൾ രാജാവായി. ബുദ്ധമതനിയമമനുസരിച്ച് ഭരണം നടത്തിയ അദ്ദേഹം രാജ്യത്തെ 12 ജില്ലകളായി വിഭജിച്ചു. പതിനെട്ടാം നൂറ്റാണ്ടിൽ സിക്കിമിന്റെ പല പ്രദേശങ്ങളും നേപ്പാളും ഭൂട്ടാനും കൈയടക്കി. ബ്രിട്ടനും നേപ്പാളുമായുണ്ടായ യുദ്ധത്തെത്തുടർന്ന് നഷ്ടപ്പെട്ട പല ഭാഗങ്ങളും സിക്കിമിന് തിരിച്ചുകിട്ടി. പത്തൊൻപതാം നൂറ്റാണ്ടിൽ നേപ്പാളിൽ നിന്നും മറ്റുമുള്ള കുടിയേറ്റങ്ങൾ വർധിച്ചു. 1974 വരെ രാജഭരണമായിരുന്നു സിക്കിമിൽ. 1975 ഏപ്രിൽ 26 ന് സിക്കിം ഇന്ത്യയിലെ സംസ്ഥാനമായി. ചോളം, അരി, ചാമ, ഗോതമ്പ്, ബാർലി, ആപ്പിൾ, ഓറഞ്ച് എന്നിവയാണ് സിക്കിമിലെ പ്രധാന വിളകൾ. സിക്കിമിലെ കാഞ്ചൻജംഗ നാഷണൽ പാർക്ക് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നാഷണൽ പാർക്കുകളിലൊന്നാണ്. ബുദ്ധമതത്തിന് വൻസ്വാധീനമുള്ള സിക്കിമിൽ ഇരുനൂറോളം ബുദ്ധവിഹാരങ്ങളുണ്ട്.

നാഥുല പാസ്: സിക്കിമിനെയും ചൈനീസ് ടിബറ്റിനെയും ബന്ധിപ്പിക്കുന്ന ചുരം. പുരാതനമായ സിൽക്ക് റൂട്ടിലെ ഒരു പ്രധാന ചുരമാണിത്. ഗാങ്ടോക്കിൽ നിന്ന് 56 കി.മീ അകലെയാണിത്.

ലോസുങ്: കൊയ്ത്തുത്സവമാണ്. ടിബറ്റൻ വർഷത്തിലെ പത്താമത്തെ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. നല്ല വിളവിനായുള്ള നൃത്തവും പാട്ടും നിർബന്ധമാണ്.

ലാച്ചുങ്: സിക്കിമിന്റെ വടക്കുകിഴക്കു ഭാഗത്തുള്ള ഹിൽ സ്റ്റേഷനാണ് ലാച്ചുങ്. സമുദ്രനിരപ്പിൽനിന്നു 9600 അടി മുകളിൽ ടീസ്റ്റ നദിക്കരയിലാണ് ലാച്ചുങ്. ചൈന ടിബറ്റ് കീഴടക്കുന്നതിനു മുൻപ് ടിബറ്റും സിക്കിമുമായുള്ള കച്ചവടത്തിന്റെ കേന്ദ്രമായിരുന്നു.

ഫാങ് ലിഹാബ് സോൾ: കാഞ്ചൻജംഗയ്ക്കു നന്ദി പറയുന്ന ഉത്സവമാണിത്. സെപ്റ്റംബറിൽ ഇത് ആഘോഷിക്കുന്നു. അവരുടെ സമൃദ്ധിക്കു നിദാനം ഈ പർവ്വതഭാഗമാണെന്ന് അവർ വിശ്വസിക്കുന്നു.

കാലചക്ര പൂജ: ജീവിതമെന്ന വിഷമവൃത്തിയിൽനിന്നുള്ള നിർവാണം ലഭിക്കാനായുള്ള പൂജയാണിത്. തന്നേയാന എന്ന ആരാധന നടത്തുന്നു.

ആവർത്തിക്കുന്ന PSC ചോദ്യങ്ങൾ 

1. ജനസംഖ്യ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം? - സിക്കിം

2. ടിബറ്റുകാർ 'ഡെൻസോങ്' എന്ന് വിളിക്കുന്ന ഇന്ത്യയിലെ സംസ്ഥാനം - സിക്കിം

3. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി (ജഡ്ജിമാരൂടെ എണ്ണം ഏറ്റവും കുറവ്‌)? - സിക്കിം ഹൈക്കോടതി

4. ഒഴുക്കിന്റെ വേഗം ഏറ്റവും കൂടിയ ഇന്ത്യൻ നദി? - ടീസ്ത (സിക്കിം)

5. ചൂടുനീരുറവ കാണുന്ന ഒരു സ്ഥലം സിക്കിമിലുണ്ട്. എവിടെ? - യുംതാങ് 

6. സിക്കിമിലെ ഏറ്റവും പുരാതനമായ ബുദ്ധമത ക്ഷേത്രം - ഗഡക് മൊണാസ്ട്രി

7. നാഥുലാ ചുരം സ്ഥിതിചെയ്യുന്ന സംസ്ഥാനം - സിക്കിം

8. സിക്കിമിന്റെ ജീവരേഖ - ടീസ്ത

9. പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി? - കാഞ്ചൻജംഗ 

10. ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം? - സിക്കിം 

11. ഇന്ത്യയിൽ ഏറ്റവും കുറവ് ദേശീയ പാതകളുള്ള സംസ്ഥാനം? - സിക്കിം 

12. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എ.ടി.എം എവിടെയാണ്? - സിക്കിമിലെ തെഗുവിലെ ആക്സിസ് ബാങ്കിന്റെ എ.ടി.എം

13. സിക്കിമിന്റെ ദേശീയമൃഗം? - ചുവന്ന പാണ്ട

14. ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായ ഭരണഘടകം - സിക്കിം

15. ഇന്ത്യയില്‍ ശതമാനാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ബുദ്ധമതക്കാരുള്ള സംസ്ഥാനം - സിക്കിം

16. ഏറ്റവും കുറച്ച്‌ ദേശീയ പാതയുള്ള സംസ്ഥാനം - സിക്കിം

17. ഏറ്റവും ജനസംഖ്യ കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം - സിക്കിം

18. നിയമസഭാംഗങ്ങളുടെ എണ്ണം ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം (32) - സിക്കിം

19. കാഞ്ചൻജംഗ ബയോസ്ഫിയര്‍ റിസര്‍വ്‌ സ്ഥിതിചെയ്യുന്ന സംസ്ഥാനം - സിക്കിം

20. ടീസ്റ്റ നദി ഒഴുകുന്ന സംസ്ഥാനം - സിക്കിം

21. ചോഗ്യാല്‍ എന്ന പേരുള്ള ഭരണാധികാരി ഭരിച്ചിരുന്ന പ്രദേശം - സിക്കിം

22. ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയ നൂറാമത്തെ എയർപോർട്ട് - Pakyong Airport 

23. 1950- മുതല്‍ ഇന്ത്യയുടെ ഒരു സംരക്ഷിത പ്രദേശമായിരുന്ന പ്രദേശം (സംരക്ഷിത സംസ്ഥാനം) - സിക്കിം

24. 35-ാം ഭരണഘടനാ ഭേദഗതിയിലൂടെ അസോസിയേറ്റ്‌ സ്റ്റേറ്റ്‌ പദവി നല്‍കപ്പെട്ട സംസ്ഥാനം - സിക്കിം

25. 36-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയുടെ ഭാഗമായ സംസ്ഥാനം - സിക്കിം

26. ഇന്ത്യയിലെ പര്‍വത സംസ്ഥാനം - സിക്കിം

27. ഇന്ത്യയിലെ ആദ്യ 100% ശുചിത്വ സംസ്ഥാനം - സിക്കിം

28. ലെപ്ച്ച, ഭൂട്ടിയ ജനവിഭാഗം കാണപ്പെടുന്ന സംസ്ഥാനം - സിക്കിം

29. വിസ്തീര്‍ണത്തില്‍ ഏറ്റവും ചെറിയ രണ്ടാമത്തെ സംസ്ഥാനം - സിക്കിം

30. നേപ്പാളി വംശജര്‍ക്ക്‌ ഭൂരിപക്ഷമുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം - സിക്കിം

31. നാഥുലാ ചുരം ചൈനയോട്‌ ബന്ധിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം - സിക്കിം

32. ഒരു സംസ്ഥാനത്ത് ഏറ്റവും കൂടുതൽക്കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി - പവൻ ചാംലിംഗ്

33. ഇന്ത്യയിലെ ആദ്യത്തെ നിർമ്മൽ സ്റ്റേറ്റായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം - സിക്കിം

34. സ്വച്ഛ്‌ ഭാരത് മിഷന്റെ ഭാഗമായി തിരെഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും ശുചിത്വ വിനോദസഞ്ചാര കേന്ദ്രം - ഗാങ്ടോക്

35. പുതിയ കൊട്ടാരം എന്ന്‌ പേരിനര്‍ഥമുള്ള ഇന്ത്യന്‍ സംസ്ഥാനം - സിക്കിം

36. നെല്ലിന്റെ താഴ്വര എന്നര്‍ഥമുള്ള ഡെന്‍ജോങ്‌ എന്ന പുരാതന നാമം ഇന്ത്യയിലെ ഏത്‌ സംസ്ഥാനത്തിന്റെതാണ്‌ - സിക്കിം

Post a Comment

Previous Post Next Post