ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള

ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള (Sreekanteswaram Padmanabha Pillai)

ഒരു ഭാഷയിലെ പദങ്ങളെ അക്ഷരമാലാക്രമത്തിൽ അടുക്കി, അവയുടെ അർത്ഥം ഉച്ചാരണം എന്നിങ്ങനെയുള്ളവ വ്യക്തമാക്കുന്ന ഗ്രന്ഥത്തെയാണ് നിഘണ്ടു എന്നു പറയുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ മലയാളത്തിൽ നിഘണ്ടുക്കൾ തയ്യാറാക്കപ്പെട്ടിരുന്നു. ബെഞ്ചമിൻ ബെയ്‌ലിയുടെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു 1846 ൽ പുറത്തിറങ്ങി. മൂന്നുവർഷം കഴിഞ്ഞ് ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും അദ്ദേഹം പുറത്തിറക്കി. 1872 ൽ ഹെർമൻ ഗുണ്ടർട്ട് തയ്യാറാക്കിയ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവും  ശ്രദ്ധേയമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളികളായ ചിലർ തയ്യാറാക്കിയ നിഘണ്ടുക്കൾ പുറത്തു വന്നു. എന്നാൽ, സമഗ്രവും ആധികാരികവുമായ മലയാളം-മലയാളം നിഘണ്ടുവായി അറിയപ്പെടുന്നത് ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ 'ശബ്ദതാരാവലി'യാണ്. 1918 ലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്. 

മലയാള ഭാഷ എക്കാലത്തും കടപ്പെട്ടിരിക്കുന്ന ആളാണ് ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള. വക്കീലായിരുന്ന ഇദ്ദേഹം അറുപതോളം കൃതികൾ രചിച്ചിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും ആധികാരികമായ മലയാളം-മലയാളം നിഘണ്ടു തയ്യാറാക്കാനായി 30 വർഷത്തോളമാണ് അദ്ദേഹം ചിലവഴിച്ചത്. 'കൈരളിക്കു സമർപ്പിച്ച വിലപേറില്ലാത്ത ഒരു രത്‌നാഭരണ'മെന്നാണ് ശ്രീകണ്ഠേശ്വരത്തിന്റെ കൃതിയെ ഉള്ളൂർ വിശേഷിപ്പിച്ചത്. 65 മാസമെടുത്താണ് ഇതിന്റെ ഒന്നാം പതിപ്പ് പോലും അച്ചടിച്ചത്. 1931 ലും 1939 ലുമായി രണ്ടും മൂന്നും പതിപ്പുകളും അദ്ദേഹം പുറത്തിറക്കി. 

മലയാള ഭാഷയിലെ ആദ്യത്തെ വിജ്ഞാനകോശം എന്ന ബഹുമതിയുള്ള ഗ്രന്ഥമാണ് ആർ. ഈശ്വരപിള്ള തയ്യാറാക്കിയ 'സമസ്ത വിജ്ഞാന ഗ്രന്ഥാവലി'. 1937 ലാണ് ഇത് പുറത്തുവന്നത്. എന്നാൽ, ഓരോ വിഷയത്തെ അടിസ്ഥാനമാക്കിയ വിജ്ഞാനകോശം എന്ന നിലയിൽ പരിഗണിക്കാവുന്ന ആദ്യ കൃതി മറ്റൊന്നാണ്. 1933 ൽ ഇറങ്ങിയ 'സാഹിത്യാഭരണം നിഘണ്ടു'വാണിത്. ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയാണ് ഇതിന്റെ രചയിതാവ്.

പ്രധാന കൃതികൾ/നിഘണ്ടുക്കൾ

■ കീശാനിഘണ്ടു

■ വിജ്ഞാനരത്നാവലി

■ സാഹിത്യരത്നം നിഘണ്ടു

■ ശബ്ദതാരാവലി

■ ശബ്ദചന്ദ്രിക

■ സാഹിത്യാഭരണം

■ കാളിയമർദ്ദനം

■ കുഞ്ചൻ നമ്പ്യാർ

■ കേരളവർമ ചരിതം

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. മലയാളത്തിലെ ആദ്യത്തെ സാഹിത്യവിജ്ഞാനകോശം - സാഹിത്യരത്നം നിഘണ്ടു (ശ്രീകണ്ഠേശ്വരം)

2. സാഹിത്യരത്നം നിഘണ്ടു പ്രസിദ്ധീകരിച്ച വർഷം - 1933

3. ശബ്ദതാരാവലി ഏതു സാഹിത്യവിഭാഗത്തില്‍പ്പെടുന്നു - നിഘണ്ടു

4. ശ്രീകണ്ഠേശ്വരം രചിച്ച തുള്ളൽ‌ കൃതികൾ - ബാലിവിജയം, കീചകവധം

5. ശ്രീകണ്ഠേശ്വരം രചിച്ച ആട്ടക്കഥ കൃതികൾ - ധർമ്മഗുപ്തവിജയം, സുന്ദോപസുന്ദയുദ്ധം

6. ശ്രീകണ്ഠേശ്വരം രചിച്ച നാടകങ്ങൾ - കനകലതാസ്വയംവരം, പാണ്ഡവവിജയം

7. ശ്രീകണ്ഠേശ്വരം രചിച്ച സംഗീത നാടകം - മദന കാമചരിതം

8. ശ്രീകണ്ഠേശ്വരം രചിച്ച കിളിപ്പാട്ട് - ഹരിശ്ചന്ദ്ര ചരിതം

9. 'മലയാളശൈലീ നിഘണ്ടു' രചയിതാവ്‌ - ടി.രാമലിംഗം പിള്ള

10. "ഭാഷാശൈലീപ്രദീപം" രചയിതാവ് - വടക്കുംകൂർ രാജരാജവർമ്മ 

11. ആദ്യ ഇംഗ്ലീഷ് - മലയാളം നിഘണ്ടു തയ്യാറാക്കിയത് - ബെഞ്ചമിൻ ബെയ്‌ലി 

12. ആദ്യ മലയാളം - ഇംഗ്ലീഷ് നിഘണ്ടു തയ്യാറാക്കിയത് - ഹെർമൻ ഗുണ്ടർട്ട് 

13. മലയാള ഭാഷയിലെ ആദ്യ നിഘണ്ടു രൂപപ്പെടുത്തിയത് - അർണോസ് പാതിരി (മലയാളം - പോർച്ചുഗീസ്)

Post a Comment

Previous Post Next Post