സ്വാതന്ത്ര്യാനന്തര ഇന്ത്യ

സ്വാതന്ത്ര്യാനന്തര ഇന്ത്യ ക്വിസ് (India After Independence)

1. മഹാത്മാഗാന്ധി വെടിയേറ്റ്‌ കൊല്ലപ്പെട്ടത്‌ എന്ന്‌ - 1948 ജനുവരി 30-ാം തീയതി

2. ഇന്‍ഡ്യയുടെ ഭരണഘടന നിലവില്‍ വന്നതെന്ന്‌? - 1950 ജനുവരി 26-ാം തീയതി

3. സര്‍ദാര്‍ വല്ലഭായി പട്ടേൽ മരിച്ചതെന്ന്‌? - 1950 ഡിസംബര്‍ 15-ാം തീയതി

4. ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ്‌ നടന്നതെന്ന്‌? - 1950-ല്‍

5. ഇന്‍ഡ്യയുടെ ആദ്യത്തെ പ്രസിഡന്റ്‌ ആര്‌? - ഡോക്ടര്‍ രാജേന്ദ്രപ്രസാദ്‌

6. ഇന്‍ഡ്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആര്‌? - ജവഹര്‍ലാൽ നെഹ്റു

7. തൂക്കത്തിന്റേയും അളവിന്റേയും മെട്രിക് സമ്പ്രദായം നിലവില്‍ വന്നതെന്ന്‌? - 1958-ല്‍

8. ജവഹര്‍ലാല്‍ നെഹ്റു മരിച്ചതെന്ന്‌? - 1964 മേയ്‌ 27-ാം തീയതി

9. 1961-ല്‍ ഇന്‍ഡ്യ കൈയ്യേറിയ പോര്‍ട്ടുഗീസ്‌ പ്രദേശങ്ങള്‍ ഏതെല്ലാം? - ഗോവ, ഡാമന്‍, ഡ്യു

10. നാഗാലാന്‍ഡ്‌ ഇന്‍ഡ്യയിലെ ഒരു സംസ്ഥാനമായത്‌ എന്ന്‌? - 1963-ല്‍

11. ഹരിയാനയും പഞ്ചാബും ഇന്‍ഡ്യയിലെ സംസ്ഥാനങ്ങള്‍ ആയത്‌ എന്ന്‌? - 1966-ല്‍

12. ലാല്‍ബഹദൂര്‍ ശാസ്ത്രി മരിച്ചതെന്ന്‌? - 1966 ജനുവരി 11-ാം തീയതി

13. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയതെന്ന്‌? - 1966-ല്‍

14. 1969 ജൂലൈ 19-ാം തീയതി എത്ര ബാങ്കുകൾ ദേശസാല്‍ക്കരിക്കപ്പെട്ടു? - 14

15. 1970-ല്‍ രൂപം കൊണ്ട സംസ്ഥാനം ഏത്‌? - മേഘാലയ

16. ഇന്‍ഡ്യയിലെ മുന്‍ ഭരണാധികാരികളുടെ സ്വന്തം ചെലവിനുള്ള ധനവും വിശേഷാധികാരങ്ങളും നിര്‍ത്തലാക്കിയത്‌ എന്ന്‌? - 1970-ല്‍

17. 1972-ല്‍ മദ്ധ്യപ്രദേശിലെ കൊള്ളക്കാര്‍ ആര്‍ക്ക്‌ കീഴടങ്ങി? - ജയപ്രകാശ്‌ നാരായണിന്‌

18. 1973 മേയ്‌ 31-ാം തീയതി ഡല്‍ഹിയ്ക്ക്‌ സമീപം നടന്ന വിമാനാപകടത്തില്‍ മരിച്ച കേന്ദ്രമന്ത്രി ആര്‌? - മോഹന്‍ കുമാരമംഗലം

19. ആദ്യത്തെ പരമാണു സംബന്ധിയായ സ്ഫോടനം ഇന്ത്യ നടത്തിയതെന്ന്‌? - 1974 മേയ്‌ 11-ാം തീയതി

20. ആദ്യത്തെ പരമാണു സംബന്ധിയായ സ്ഫോടനം നടത്തിയതെവിടെ? - രാജസ്ഥാനിലെ പൊഖ്രാന്‍ മരുഭൂമിയില്‍

21. 1974 മേയ്‌ 18-ാം തീയതി സമസ്തിപ്പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നടന്ന ബോംബ്‌ സ്ഫോടനത്തില്‍ മരിച്ച കേന്ദ്രമന്ത്രി ആര്‌? - എല്‍.എന്‍. മിശ്ര

22. 1975-ല്‍ ലോകത്തിലെ ഏത്‌ സംഘടനയില്‍ ഇന്‍ഡ്യ അംഗീകാരം നേടി? - പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍

23. സ്വാതന്ത്യത്തിനുശേഷം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്‌ എന്ന്‌? - 1975 ജൂണ്‍ 25-ാം തീയതി

24. 1975 ആഗസ്റ്റ്‌ 5-ാം തീയതി നിരോധിച്ച മൂന്ന് പ്രധാനപ്പെട്ട സംഘടനകള്‍ ഏതെല്ലാം? - ആര്‍.എസ്‌.എസ്‌, ആനന്ദ്‌ മാര്‍ഗ്ഗ്, ജനത്‌-ഐ-ഇസ്ലാമി

25. 1975 ആഗസ്റ്റില്‍ പാര്‍ലമെന്റ്‌ അംഗീകരിച്ച പ്രശസ്തമായ നിയമം ഏത് - സി.ഒ.എഫ്‌.ഇ.പി.എ.എസ്‌.എ

26. 1976 ജനുവരി 24-ാം തീയതി ദേശസാല്‍ക്കരിക്കപ്പെട്ട ബ൪മ്മാ ഷെല്ലിന്റെ പുതിയ പേരെന്ത്‌? - ഭാരത്‌ റിഫൈനറീസ്‌

27. ആർ.എസ്‌.എസ്സിന്റേയും മറ്റ്‌ 26 സംഘടനകളുടേയും നിരോധനം പിൻവലിച്ചത് എന്ന്‌ - 1977 മാര്‍ച്ച്‌ 21-ാം തീയതി

28. 1977 നവംബര്‍ 5-ാം തീയതി യു.എന്‍ അസംബ്ലിയിൽ ഹിന്ദിയിൽ സംസാരിച്ച കേന്ദ്രമന്ത്രി ആര്‌? - എ.ബി.വാജ്പേയ് 

29. പാക്കിസ്ഥാന്‍ വഴി കാശ്മീറും ചൈനയും തമ്മില്‍ ബന്ധപ്പെടുത്തുന്ന ഹൈവേ ഏത്‌? - കാരക്കോണം ഹൈവേ

30. ലോകസഭയില്‍ നിന്ന്‌ ഇന്ദിരാഗാന്ധിയെ പുറത്താക്കിയത്‌ എന്ന്‌? - 1978 ഡിസംബര്‍ 19-ാം തീയതി

31. 1979 ജനുവരി 6-ാം തീയതി തുമ്പയില്‍ നിന്ന്‌ വിക്ഷേപിച്ച ഇൻഡ്യയുടെ ആദ്യത്തെ റോക്കറ്റ്‌ ഏത്‌? - രോഹിണി 200

32. 1979 ഫെബ്രുവരി 11-ാം തീയതി ദേശീയ സ്മാരകമായി പ്രഖ്യാപിക്കപ്പെട്ട ആന്‍ഡമാന്‍ നിക്കോബാറിലെ ജയിലിന്റെ പേരെന്ത്‌? - സെല്ലുലാര്‍ ജയില്‍

33. 1979 ഏപ്രിൽ 19-ാം തീയതി യു.എസ്‌.എസ്‌.ആറില്‍ നിന്ന്‌ വിക്ഷേപിച്ച ഇന്‍ഡ്യയുടെ ഉപഗ്രഹത്തിന്റെ പേരെന്ത്‌? - ആര്യഭട്ട

34. 1979 ജൂണ്‍ 7-ാം തീയതി യു.എസ്‌.എസ്‌. ആറില്‍ നിന്ന്‌ വിക്ഷേപിച്ച ഇന്‍ഡ്യയുടെ രണ്ടാമത്തെ ഉപഗ്രഹം ഏത്‌? - ഭാസ്ക്കര I

35. ജയപ്രകാശ്‌ നാരായണ്‍ മരിച്ചത്‌ എന്ന്‌? - 1979 ഒക്ടോബര്‍ 8-ാം തീയതി

36. 1980-ല്‍ 'ഭാരതരത്നം' അവാര്‍ഡിന്‌ അർഹയായത്‌ ആര്‌? - മദര്‍ തെരേസ

37. സ്വകാര്യമേഖലയിലുള്ള 6 ബാങ്കുകൾ ദേശസാല്‍ക്കരിക്കപ്പെട്ടത്‌ എന്ന്‌? - 1980 (എപ്രില്‍ 15-ാം തീയതി)

38. 1981 ജൂൺ 24-ാം തീയതി ഇൻഡ്യയുടെ ആദ്യത്തെ ജിയോസ്റ്റേഷനറി ഉപഗ്രഹമായ 'ആപ്പിൾ' വിക്ഷേപിച്ചത് എവിടെ നിന്ന്? - ഫ്രഞ്ച് ഗയാനയിൽ നിന്ന് 

39. 1982 ജനുവരി 14-ാം തീയതി അന്റാർട്ടിക്കയിൽ എത്തിയ ഇൻഡ്യയുടെ സംഘത്തിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു - 21 

40. സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള കൂടിയ പ്രായപരിധി 28ൽ നിന്ന് 26ലേക്ക് കുറച്ചത് എന്ന്? - 1983 ൽ 

41. ഇന്‍ഡ്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആര് - രാകേഷ് ശര്‍മ്മ (1984ല്‍)

42. എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയ ഇന്‍ഡ്യയിലെ പ്രഥമ വനിത ആര്? എന്നാണ്‌ കീഴടക്കിയത്‌? - മിസ്‌. ബചേന്‍ദ്രി പാല്‍, 1984 മെയ് 23-ാം തീയതി

43. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത്‌ എന്ന്‌? - 1984 ഒക്ടോബര്‍ 31-ാം തീയതി

44. ഭോപ്പാലിൽ വാതക ദുരന്തം നടന്നതെന്ന്‌? - 1984 ഡിസംബർ 3-ാം തീയതി

45. ദൂരദര്‍ശന്‍ തിരുവനന്തപുരത്ത്‌ നിന്ന്‌ മലയാളം സംപ്രേഷണം ചെയ്തു തുടങ്ങിയത്‌ എന്ന്‌? - 1985 ജനുവരി 1-ാം തീയതി

46. 1986 ഫെബ്രുവരി 8-ാം തീയതി പോപ്പ്‌ ജോണ്‍ പോള്‍ രണ്ടാമൻ ഏതെല്ലാം ഇന്‍ഡ്യാക്കാരെ വാഴ്ത്തപ്പെട്ടവരാക്കി? - ഫാദർ ചവറ കുരിയാക്കോസ്‌ ഏലിയാസിനേയും, സിസ്റ്റര്‍ അല്‍ഫേണ്‍സയേയും

47. അരുണാചല്‍ പ്രദേശ്‌ എന്ന്‌ ഇന്‍ഡ്യയിലെ 24-ാമത്തെ സംസ്ഥാനമായി? - 1987 ഫെബ്രുവരി 20-ാം തീയതി

48. 1988 മാര്‍ച്ച്‌ 17-ാം തീയതി വിക്ഷേപിച്ച റിമോട്ട്‌ സംവിധാനമുള്ള ഇന്‍ഡ്യയുടെ ആദ്യത്തെ ഉപഗ്രഹം ഏത്‌? - ഐ.ആര്‍.എസ്‌ -ഐ.എ

49. ബാംഗ്ലൂര്‍ - തിരുവനന്തപുരം ഐലന്‍ഡ്‌ എക്സ്‌പ്രസ് പെരുമണിൽ വച്ച് ഏത്‌ കായലിലേയ്ക്ക്‌ മറിഞ്ഞുവീണ്‌ ദുരന്തമുണ്ടായി - അഷ്ടമുടി

50. 1989 ഡിസംബർ 20-ാം തീയതി പാസ്സാക്കിയ ഭരണഘടനയുടെ 62-ാം ഭേദഗതി നിയമം എന്ത്‌? - വോട്ട്‌ ചെയ്യുന്നതിനുള്ള പ്രായം 21ൽ നിന്ന് 18ലേയ്ക്ക് കുറച്ചു

51. 1989 സെപ്റ്റംബര്‍ 30-ാം തീയതി ബോംബെ കടലിലിറക്കിയ, ഇൻഡ്യയില്‍ നിർമ്മിച്ച ആദ്യത്തെ അന്തര്‍വാഹിനി ഏത്‌ - ഐ.എൻ.എസ്‌. ഷാല്‍ക്കി

52. 1990 ജൂണ്‍ 12-ാം തീയതി ഇന്‍സാറ്റ്‌-1 ഡി വിക്ഷേപിച്ചത്‌ എവിടെ നിന്ന്‌ - ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ്‌ സെന്ററില്‍ നിന്ന്

53. 1991 മേയ്‌ 21-ാം തീയതി ബോംബ്‌ സ്‌ഫോടനത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് എവിടെ വച്ച്‌ - ശ്രീ പെരുമ്പത്തൂരില്‍ (മദ്രാസ്)

54. ഉത്തര്‍പ്രദേശിലെ മൂന്ന്‌ വടക്കന്‍ ജില്ലകളില്‍ നാശനഷ്ടങ്ങൾ വരുത്തുകയും, ഏകദേശം ആയിരം ആളുകളുടെ മരണത്തിനു കാരണമാവുകയും ചെയ്ത ഭൂമികുലുക്കം ഉണ്ടായതെന്ന്‌ - 1991 ഒക്ടോബര്‍ 20-ാംതീയതി

55. 1992 ജൂലൈ 10-ാം തീയതി വിക്ഷേപിച്ച ഇന്‍ഡ്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ ഉപഗ്രഹം ഏത്‌? - ഇന്‍സാറ്റ്‌ - 2 എ

56. വിദേശ നിക്ഷേപകരെ ഇന്‍ഡ്യയുടെ മൂലധന വിപണിയില്‍ കടക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചത്‌ എന്ന്‌? - 1992 സെപ്റ്റംബര്‍ 14-ാം തീയതി

57. 1992 ഡിസംബര്‍ 12-ാം തീയതി ഹൈദരാബാദില്‍ ഉറപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ കരിങ്കല്‍ പ്രതിമ ആരുടേത്‌? - ശ്രീ ബുദ്ധന്റെ

58. 200-ല്‍ കൂടുതല്‍ ആളുകള്‍ മരിക്കാനിടയായ കാര്‍ ബോംബ്‌ സ്ഫോടനം ബോംബെയില്‍ ഉണ്ടായതെന്ന്‌? - 1993 ഫെബ്രുവരി 12-ാം തീയതി

59. 1993 നവംബർ 21-ാം തീയതി 50 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇൻഡ്യയും മറ്റേത് രാജ്യവും ചരിത്രപരമായ ഉടമ്പടിയില്‍ ഒപ്പുവച്ചു? - ദക്ഷിണാഫ്രിക്കയും

60. സെല്ലുലാർ ഫോൺ സർവീസ് കൽക്കട്ടയിൽ ആരംഭിച്ചത് എന്ന് - 1995 ആഗസ്റ്റ് 23-ാം തീയതി

Post a Comment

Previous Post Next Post