സന്ദേശ കാവ്യങ്ങൾ

സന്ദേശ കാവ്യങ്ങൾ

അകലെയുള്ള പ്രിയപ്പെട്ടവർക്ക് നാം സന്ദേശങ്ങൾ അയയ്ക്കാറില്ലേ? അതുപോലെ, നായികയെ പിരിഞ്ഞിരിക്കുന്ന നായകൻ നായികയ്ക്ക് സന്ദേശം കൊടുത്തയയ്ക്കുന്ന മട്ടിൽ എഴുതുന്ന കാവ്യമാണ് സന്ദേശകാവ്യം. സംസ്കൃതത്തിലാണ് ആദ്യത്തെ സന്ദേശകാവ്യം ഉണ്ടായത്; മേഘസന്ദേശം എഴുതിയത് മറ്റാരുമല്ല, വിശ്വപ്രസിദ്ധകവി കാളിദാസൻ തന്നെ! മേഘസന്ദേശത്തെ അനുകരിച്ച് സംസ്കൃതത്തിൽ ധാരാളം സന്ദേശകാവ്യങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ മേഘസന്ദേശത്തോളം മികച്ചതല്ല. മലയാളത്തിൽ കണ്ടുകിട്ടിയതിൽ ഏറ്റവും പഴക്കമുള്ള സന്ദേശകാവ്യമാണ് ഉണ്ണുനീലിസന്ദേശം. പതിനാലാം നൂറ്റാണ്ടിലാണ് ഇത് എഴുതിയതെന്നു കരുതുന്നു. ആരാണ് എഴുതിയതെന്ന് അറിയില്ല. കടയ്ക്കൽ മുണ്ടയ്ക്കൽ വീട്ടിലെ ഉണ്ണുനീലിക്ക് അവരുടെ ഭർത്താവ് തിരുവനന്തപുരത്തുനിന്ന് അയയ്ക്കുന്ന സന്ദേശമാണ് ഉണ്ണുനീലിസന്ദേശം അവതരിപ്പിച്ചിരിക്കുന്നത്. പതിനാലാം നൂറ്റാണ്ടിൽ മലയാളത്തിലുണ്ടായ മറ്റൊരു സന്ദേശകാവ്യമാണ് കോകസന്ദേശം. കോകസന്ദേശത്തിൽ ഒരു ചക്രവാകപ്പക്ഷിയാണ് സന്ദേശം കൊണ്ടു പോകുന്നത്. വേറെയും ധാരാളം സന്ദേശകാവ്യങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. 1895 ൽ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച 'മയൂരസന്ദേശ'മാണ് മലയാളത്തിലെ ഏറ്റവും പ്രശസ്തമായ സന്ദേശകാവ്യം. കേരളവർമ വലിയകോയിത്തമ്പുരാനാണ് ഇത് എഴുതിയത്. ഇത് എഴുതിയതിന് പിന്നിൽ ഒരു കഥയുണ്ട്. കേരളവർമ്മ ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ തടവുകാരനായി കഴിയുമ്പോൾ ഹരിപ്പാട് ക്ഷേത്രത്തിൽ ഒരു മയിൽ പീലി വിടർത്തി നൃത്തം ചെയ്യുന്നത് കണ്ടു. ആ മയിൽ വഴി ഒരു സന്ദേശം പ്രിയഭാര്യയ്ക്ക് അയച്ചാലോ എന്ന് അദ്ദേഹത്തിന് തോന്നി. അങ്ങനെയെഴുതിയതാണത്രേ മയൂരസന്ദേശം.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. നമ്മുടെ മണിപ്രവാള സാഹിത്യത്തിൽ പ്രമുഖസ്ഥാനം വഹിക്കുന്ന ഒരു കാവ്യരൂപം (പ്രസ്ഥാനം) ഏത് - സന്ദേശ കാവ്യങ്ങൾ 

2. സന്ദേശകാവ്യങ്ങളിലെ മുഖ്യപ്രമേയം എന്ത്? - വിരഹിയായ നായകൻ നായികയ്ക്ക് സന്ദേശഹരൻ വഴി കൊടുത്തയയ്ക്കുന്ന സന്ദേശം 

3. ആദ്യത്തെ സന്ദേശകാവ്യമേത് - മേഘസന്ദേശം 

4. മേഘസന്ദേശത്തിന്റെ കർത്തവാര് - കാളിദാസൻ 

5. സന്ദേശകാവ്യമെന്ന സാഹിത്യശാഖയ്ക്ക് തുടക്കം കുറിച്ചത് - കാളിദാസൻ

6. കേരളത്തിലുണ്ടായ ആദ്യത്തെ സന്ദേശകാവ്യമേത് - ശുകസന്ദേശം (ലക്ഷ്മിദാസൻ)

7. ശുകസന്ദേശത്തിന് ധർമ്മഗുപ്തൻ എഴുതിയ വ്യാഖ്യാനം ഏത്? - വരവർണ്ണിനി 

8. ശുകസന്ദേശം രചിച്ചിരിക്കുന്നത് ഏത് ഭാഷയിൽ - സംസ്കൃതം 

9. മിക്ക സന്ദേശകാവ്യങ്ങളിലും ആവിഷ്‌ക്കരിച്ചിരിക്കുന്ന രസമേത് - വിപ്രലംഭശൃംഗാരം 

10. ഭാരതീയ പ്രാദേശിക ഭാഷകളിൽ വച്ച് സന്ദേശകാവ്യരൂപത്തിന് ഏറ്റവും പ്രസിദ്ധമായിട്ടുള്ള ഭാഷ ഏത്? - മലയാളം 

11. മലയാളത്തിലുണ്ടായ ആദ്യത്തെ സന്ദേശകാവ്യം - ഉണ്ണുനീലിസന്ദേശം 

12. മലയാളത്തിൽ ലഭ്യമായിട്ടുള്ള പ്രാചീനതമമായ സന്ദേശകാവ്യം ഏത്? - ഉണ്ണുനീലിസന്ദേശം 

13. ഉണ്ണുനീലിസന്ദേശത്തിലെ സന്ദേശഹരൻ ആര് - ആദിത്യവർമ്മ 

14. ഉണ്ണുനീലിസന്ദേശത്തിലെ നായിക ആര് - ഉണ്ണുനീലി 

15. ഇന്ന് ലഭ്യമായിട്ടുള്ള സന്ദേശകാവ്യങ്ങളിൽ വച്ച് ഏറ്റവും വലുത് ഏത് - ഉണ്ണുനീലിസന്ദേശം 

16. ഉണ്ണുനീലിസന്ദേശത്തിലെ നായികയുടെ ഗൃഹം സ്ഥിതിചെയ്യുന്നതെവിടെ - കടുത്തുരുത്തി 

17. കടുത്തുരുത്തിയുടെ മറ്റൊരു പേര് - കടന്തേരി 

18. തിരുവനന്തപുരം മുതൽ കടുത്തുരുത്തി വരെയുള്ള ഭൂപ്രദേശങ്ങൾ വർണ്ണിച്ചിരിക്കുന്ന സന്ദേശകാവ്യം എത് - ഉണ്ണുനീലിസന്ദേശം

19. 'മുണ്ടയ്ക്കൽ സന്ദേശം ഒരു മുഴുത്ത ചിരി' എന്ന ലേഖനം എഴുതിയതാര് - കുട്ടികൃഷ്ണമാരാർ 

20. 'മുണ്ടയ്ക്കൽ സന്ദേശം ഒരു മുഴുത്ത ചിരി' എന്ന ലേഖനം ഏത് പുസ്തകത്തെക്കുറിച്ചെഴുതിയ നിരൂപണമാണ് - ഉണ്ണുനീലിസന്ദേശം

21. ഉണ്ണുനീലിസന്ദേശം ആദ്യം പ്രസിദ്ധീകരിച്ചത് ഏത് മാസികയിലാണ് - രസികരഞ്ജിനി (1906ൽ)

22. കോകസന്ദേശം രചിക്കപ്പെട്ടത് എന്ന് - പതിനാലാം ശതകത്തിന്റെ ഉത്തരപാദത്തിൽ 

23. തൃപ്രങ്ങോട്ട് മുതൽ ഇടപ്പള്ളിവരെയുള്ള ഭാഗം വർണ്ണിച്ചിരിക്കുന്ന സന്ദേശകാവ്യം ഏത് - കോകസന്ദേശം 

24. സന്ദേശകാവ്യങ്ങളിൽ ഉണ്ടായിരിക്കേണ്ട അഞ്ച് പ്രധാനഘടകങ്ങൾ ഏവ - നായികാനായകന്മാരുടെ വിരഹം, സന്ദേശഹരൻ, മാർഗ്ഗവർണ്ണന, അഭിജ്ഞാനവാക്യം, സന്ദേശം 

25. തമിഴിൽ സന്ദേശകാവ്യങ്ങൾ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് - തൂതുകാവ്യങ്ങൾ 

26. മണിപ്രവാള പ്രസ്ഥാനത്തിൽ പ്രധാനമായി ഉൾക്കൊള്ളുന്ന കാവ്യങ്ങൾ ഏത് - ചമ്പുക്കൾ, സന്ദേശകാവ്യങ്ങൾ 

27. കേരള കാളിദാസൻ എന്നറിയപ്പെടുന്നത് - കേരളവർമ്മ വലിയ കോയിത്തമ്പുരാൻ

28. ദ്വിതീയാക്ഷരപ്രാസം ദീക്ഷിച്ചുകൊണ്ട് കേരളവർമ്മ എഴുതിയ സന്ദേശകാവ്യം - മയൂരസന്ദേശം

29. കാളിദാസന്റെ മേഘസന്ദേശത്തെ ഗാനങ്ങളാക്കി വിവർത്തനം ചെയ്ത കവി - തിരുനല്ലൂർ കരുണാകരൻ

Post a Comment

Previous Post Next Post