സിന്ധു നദി

സിന്ധു നദി (Indus River in Malayalam)

പാശ്ചാത്യലോകത്ത്‌ ഇന്ന്‌ നാം കാണുന്ന പലപരിഷ്കൃതസമൂഹങ്ങളും നായാടികളായി കഴിഞ്ഞിരുന്ന കാലത്ത്‌ ലോകത്തെ അമ്പരപ്പിച്ചു ഒരു നാഗരികത നമ്മുടെ നാട്ടില്‍ പിറന്നു വീണത്‌ സിന്ധു നദിയുടെ തീരത്താണ്‌. ഈ നദിയില്‍ നിന്നാണ്‌ നമ്മുടെ രാജ്യത്തിന്‌ ഇന്ത്യ എന്ന പേര് കിട്ടിയതും. ലോകത്തിലെ നീളമേറിയ നദികളിലൊന്നായ സിന്ധു ഹിമാലയത്തിലെ മാനസസരോവര്‍ തടാകത്തിനു സമീപമാണ്‌ ഉദ്ഭവിക്കുന്നത്‌. അവിടെനിന്ന്‌ വടക്കു പടിഞ്ഞാറേക്കൊഴുകി കശ്മീരിലെ ലഡാക്ക്‌ ജില്ലയിലൂടെ ഇന്ത്യയിലേക്ക്‌ കടക്കുന്നു. ഇന്ത്യയിൽ സിന്ധു നദി കടന്നുപോകുന്ന സംസ്ഥാനം ജമ്മു കശ്മീര്‍ ആണ്. ആകെ ഏതാണ്ട്‌ 3,200 കിലോമിറ്റര്‍ ദൂരം ഒഴുകി പാക്കിസ്ഥാനിലെ കറാച്ചിയില്‍ വച്ച്‌ സിന്ധു നദി അറബിക്കടലില്‍ പതിക്കുന്നു. ഹിമാലയം, ഹിന്ദുക്കുഷ്‌, കാരക്കോറം പര്‍വതമേഖലകളിലൂടെ കടന്നുപോകുന്ന സിന്ധുവിന്റെ പാക്കിസ്ഥാനിലെ പ്രധാന പോഷകനദികൾ ഷ്യോക്, ഷിഗർ, ഗിൽജിത് തുടങ്ങിയവയാണ്. സിന്ധു നദിയുടെ ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും പ്രധാനപ്പെട്ട അഞ്ച് പോഷകനദികളാണ് ഝലം, ചിനാബ്‌, രവി, ബിയാസ്‌, സത്ലജ് എന്നിവ. അഞ്ച്‌ നദികളുടെ നാട് എന്നാണ്‌ പഞ്ചാബ്‌ എന്ന പേരിന്റെ അര്‍ഥം. സിന്ധുവിന്റെ കൈവഴികളായ ഝലം, ചിനാബ്‌, രവി,ബിയാസ്‌, സത്ലജ് എന്നിവയാണവ. ബി.സി നാലാം നൂറ്റാണ്ടില്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഇന്ത്യയിലെത്തിയത്‌ സിന്ധു നദി കടന്നാണ്‌. 

വെള്ളപ്പൊക്കങ്ങൾ: പോഷകനദികളില്‍ നിന്നും ഹിമാനികളില്‍നിന്നുമൊക്കെ ധാരാളം വെള്ളമാണ്‌ സിന്ധുവിൽ ഒഴുകിയെത്തുന്നത്‌. അതിനാല്‍ പലപോഴും ഈ നദിയില്‍ വെള്ളപ്പൊക്കം ഉണ്ടാകാറുണ്ട്‌. 1947-ലും 1958-ലും 2010-ലും ഇത്തരം വെള്ളപ്പൊക്കങ്ങളുണ്ടായി. വന്‍ വെള്ളപ്പൊക്കങ്ങളുടെ സമയത്ത്‌ ചിലപ്പോള്‍ നദി വഴിമാറി ഒഴുകാറുമുണ്ട്‌. പാക്കിസ്ഥാന്റെ ദേശീയ നദി കൂടിയായ സിന്ധുവിലെ ഒരു വര്‍ഷത്തെ നീരൊഴുക്ക്‌ ലോകത്തിലെ ഏറ്റവും നീളമുള്ള നദിയായ നൈലിന്റെ ഇരട്ടിയാണ്‌. ടൈഗ്രിസ്, യൂഫ്രട്ടീസ്, നദികൾ ചേരുന്നതിന്റെ മൂന്നിരട്ടിയും.

സിന്ധു നദിജല കരാര്‍: സിന്ധു നദിയിലെ ജലം പങ്കുവയ്ക്കുന്ന കാര്യത്തില്‍ ഇന്ത്യയും പാക്കിസ്ഥാനുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. മു൯ ഇന്ത്യന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവും അന്നത്തെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി അയൂബ്‌ ഖാനും തമ്മില്‍ 1960 സെപ്റ്റംബർ 19-ന്‌ പാക്കിസ്ഥാനിലെ ലഹോറില്‍ വച്ച്‌ സിന്ധു നദീജല കരാറില്‍ ഒപ്പുവച്ചു. ഈ കരാറിന്‌ മധ്യസ്ഥത വഹിച്ചത്‌ വേള്‍ഡ്‌ ബാങ്ക് ആയിരുന്നു. കരാര്‍ പ്രകാരം രവി, ബിയാസ്‌, സത്ലജ്‌ നദികളിലെ വെള്ളത്തിനുള്ള അവകാശം ഇന്ത്യയ്ക്കും സിന്ധു, ഝലം, ചിനാബ്‌ നദികളിലെ ജലത്തിന്റെ അവകാശം പാക്കിസ്ഥാനും ലഭിച്ചു

പല പേരുകൾ: സിന്ധു നദി പല ഭാഷകളില്‍ പല പേരുകളിൽ അറിയപ്പെടുന്നു. ആ പേരുകള്‍ ഇതാ: ഇന്‍ഡസ്‌ (ഇംഗ്ലീഷ്), സിന്ധ്‌ (ഉറുദു, സംസ്കൃതം), സിന്ധു (ഹിന്ദി), ഹിന്ദു (പേര്‍ഷ്യ൯), സെന്‍ഗെ ചു (ടിബറ്റ൯), യിൻ ഡു (ചൈനീസ്‌), ഇന്‍ഡോസ്‌ (ഗ്രീക്ക്), ആദ്യവേദമായ ഋഗ്വേദത്തിൽ 'സിന്ധു' എന്ന പേരിൽത്തന്നെ ഈ നദിയെ പരാമർശിക്കുന്നുണ്ട്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. സിന്ധു നദിയുടെ ഉത്ഭവം - ടിബറ്റിലെ മാന സരോവറിന് അടുത്തുള്ള ബോഗാർ ചു ഗ്ലേസിയർ

2. സിന്ധുനദിയുടെ ആകെ നീളം - 2880 കി.മീ 

3. ഏതു നദിയുടെ പോഷകനദികളില്‍ നിന്നുമാണ്‌ പഞ്ചാബിന്‌ പേരു ലഭിച്ചത്‌

4. ഋഗ്വേദത്തില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്ന നദി

5. ഏത്‌ നദിയുടെ തടത്തിലാണ്‌ ലോകത്താദ്യമായി പരുത്തി കൃഷി ചെയ്തത്‌

6. ഇന്‍ഡസ്‌ എന്നറിയപ്പെടുന്ന നദി

7. അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദി

8. ഇന്ത്യയെന്ന പേരിന്‌ നിദാനമായ നദി

9. പഞ്ചാബ്‌ തടമേഖല ഏത്‌ നദീവ്യൂഹത്തിന്‌ സമീപമാണ്‌

10. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പടിഞ്ഞാറുള്ള നദി

11. ഝലം, ചിനാബ്‌, രവി, ബിയാസ്‌, സത്ലജ്‌ എന്നിവ ഏതിന്റെ പോഷക നദികളാണ്‌

12. ഹാരപ്പ സംസ്‌കാരം നിലനിന്നിരുന്ന നദീതടം

13. ഇന്ത്യയിൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്ന ഏക നദി 

14. പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയൻ നദി 

15. മിത്താന്‍കോട്ട്‌ (പാക്കിസ്ഥാൻ) ഏത്‌ നദിയുടെ തീരത്ത്‌

16. കറാച്ചി ഏത്‌ നദിയുടെ തീരത്താണ്‌

17. പാകിസ്താന്റെ ദേശീയ നദി

18. പാകിസ്താനിലെ ഏറ്റവും വലിയ നദി

19. പാകിസ്താനിലെ ഏറ്റവും നീളം കൂടിയ നദി

20. ഏതു നദീവ്യൂഹത്തിലെ ജലം പങ്കിടുന്നതു സംബന്ധിച്ചാണ്‌ ഇന്ത്യയും പാകിസ്താനും 1960-ല്‍ ഉടമ്പടിയില്‍ ഏര്‍പ്പെട്ടത്‌ ?

21. പുരാതന ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ചുള്ള വിലപിടിച്ച തെളിവുകള്‍ ഇരുപതാംനൂറ്റാണ്ടില്‍നടന്ന ഉത്ഖനന പ്രവര്‍ത്തനങ്ങളിലൂടെ കണ്ടെത്തിയത്‌ ഏത്‌ നദീവ്യൂഹത്തിന്റെ തടപ്രദേശത്താണ്‌?

22. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പശ്ചിമഭാഗത്തെ നദി സംവിധാനം - സിന്ധു നദി സംവിധാനം 

23. സിന്ധുവിന്റെ പോഷകനദികൾ ഒഴുകുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശവും - ഹിമാചൽ പ്രദേശ്, പഞ്ചാബ്, ജമ്മു & കശ്മീർ

24. സിന്ധുനദി ഒഴുകുന്ന ഏക ഇന്ത്യൻ കേന്ദ്ര ഭരണപ്രദേശം - ലഡാക്ക് 

25. സിന്ധു നദി ചുറ്റി ഒഴുകുന്ന ഇന്ത്യയിലെ പട്ടണം - ലേ (ലഡാക്ക്)

26. സിന്ധുനദീജല കരാർ ഒപ്പുവെച്ചതെന്ന് - 1960 സെപ്തംബർ 19 (കറാച്ചിയിൽ)

27. സിന്ധുനദീജല കരാറിൽ ഒപ്പുവെച്ച രാഷ്ട്രങ്ങൾ - ഇന്ത്യ, പാക്കിസ്ഥാൻ 

28. സിന്ധുനദീജല കരാറിന് മധ്യസ്ഥത വഹിച്ചത് - ലോകബാങ്ക്

Post a Comment

Previous Post Next Post