ഡോ. അയ്യത്താൻ ഗോപാലൻ

ഡോ. അയ്യത്താൻ ഗോപാലൻ ജീവചരിത്രം (Dr. Ayyathan Gopalan)

ജനനം: 1861 മാർച്ച് 3 

അച്ഛൻ: അയ്യത്താൻ ചന്തൻ

അമ്മ: കല്ലാട്ട് ചിരുതമ്മാൾ

മരണം: 1948 മെയ് 2 

പത്തൊമ്പതാം നൂറ്റാണ്ടിലാണ് സംഭവം. കേരളത്തിൽ ജാതിവ്യവസ്ഥ കൊടികുത്തി വാണിരുന്ന കാലം. സവർണസമുദായത്തിൽ പിറന്ന ഗോപാലൻ എന്ന യുവാവ് അരയ സമുദായത്തിൽപ്പെട്ട സുഹൃത്തിന്റെ വീട്ടിൽ വിവാഹവിരുന്നിൽ പങ്കെടുക്കാൻ പോയി. തിരിച്ചെത്തിയ ഗോപാലനെ കാത്തിരുന്നത് കാരണവന്മാരുടെ ശകാരവർഷമായിരുന്നു. ധീരനായ ഗോപാലൻ മറ്റൊന്നും ആലോചിച്ചില്ല. ജാതിയുടെ അടയാളവും അഭിമാനവുമായി കൊണ്ടുനടന്ന കുടുമ മുറിച്ചുകളഞ്ഞു! ജാതിവ്യവസ്ഥക്കെതിരെ പ്രതികരിച്ച ആ യുവാവാണ് ഡോ. അയ്യത്താൻ ഗോപാലൻ എന്നപേരിൽ പിന്നീട് പ്രസിദ്ധനായത്.

റാം മോഹൻ റോയി സ്ഥാപിച്ച ബ്രഹ്മസമാജത്തിന് കേരളത്തിൽ വേരോട്ടമുണ്ടാക്കിയവരിൽ പ്രമുഖനാണ് ഡോ. അയ്യത്താൻ ഗോപാലൻ. 1861 മാർച്ച് മൂന്നിന് തലശ്ശേരിയിലാണ് അദ്ദേഹം ജനിച്ചത്. ജാതിവ്യവസ്ഥയോടും അന്ധവിശ്വാസങ്ങളോടും ചെറുപ്പത്തിലേ കടുത്ത വിയോജിപ്പു പ്രകടിപ്പിച്ചിരുന്ന അദ്ദേഹം ജാതിവ്യത്യാസങ്ങൾ നോക്കാതെ വിരുന്നുകളിലും മറ്റും പങ്കെടുത്തു. കുടുമ മുറിച്ചു കളഞ്ഞതോടെ വീട്ടിൽനിന്ന് അദ്ദേഹം പുറത്തായി. പിന്നീട് സർക്കാർ സർവീസിൽ ഡോക്ടറായി പ്രവേശിച്ച ഡോ. അയ്യത്താൻ 1898 ജനുവരി 14 ന് കോഴിക്കോട് ബ്രഹ്മസമാജത്തിന്റെ ശാഖ സ്ഥാപിച്ചു. ഇതിലൂടെ മിശ്രവിവാഹങ്ങൾക്കും മിശ്രഭോജനത്തിനുമൊക്കെ അദ്ദേഹം നേതൃത്വം നൽകി. വിഗ്രഹാരാധനയ്ക്കും ജാതിവ്യവസ്ഥയ്ക്കും എതിരെ അക്ഷീണം പ്രയത്നിച്ച ഡോ. അയ്യത്താൻ 1948 മേയ് രണ്ടിന് അന്തരിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. രാജാറാം മോഹൻ റോയ് സ്ഥാപിച്ച ബ്രഹ്മസമാജം കേരളത്തിൽ പ്രചരിപ്പിച്ച സാമൂഹിക പരിഷ്‌കർത്താവ് - അയ്യത്താൻ ഗോപാലൻ (1898)

2. കേരളത്തിൽ ബ്രഹ്മസമാജത്തിന്റെ ശാഖ സ്ഥാപിതമായതെവിടെ - കോഴിക്കോട് (1893), ആലപ്പുഴ (1924)

3. അയ്യത്താൻ ഗോപാലന്റെ ജന്മസ്ഥലം - തലശ്ശേരി

4. ദാസർജി എന്നപേരിൽ അറിയപ്പെട്ടിരുന്നത് - അയ്യത്താൻ ഗോപാലൻ

5. ബ്രിട്ടീഷുകാർ 'റാവുസാഹിബ്' എന്ന ബഹുമതി നൽകിയ നവോത്ഥാന നായകൻ - അയ്യത്താൻ ഗോപാലൻ

6. 'റാവുസാഹിബ്' എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ - അയ്യത്താൻ ഗോപാലൻ 

7. ഡോ അയ്യത്താൻ ഗോപാലൻ ഏതു പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്? - ബ്രഹ്മസമാജം 

8. ബ്രഹ്മസമാജത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന ബ്രഹ്മധർമ മലയാളത്തിലേക്ക് തർജമചെയ്തത് ആരാണ്? - ഡോ. അയ്യത്താൻ ഗോപാലൻ

9. ബ്രഹ്മധർമ എന്ന ഗ്രന്ഥം രചിച്ചത് ആരാണ്? - ദേവേന്ദ്രനാഥ ടാഗോർ 

10. സുശീലാ ദുഃഖം എന്ന നാടകം രചിച്ചത് ആരാണ്? - ഡോ. അയ്യത്താൻ ഗോപാലൻ

11. സാരജ്ഞാനീപരിണയം എന്ന നാടകം രചിച്ചത് ആരാണ്? - ഡോ. അയ്യത്താൻ ഗോപാലൻ

12. അയ്യത്താൻ ഗോപാലൻ ...... വർഷം അന്തരിച്ചു - 1948 

13. സുഗുണവർദ്ധിനീസഭയുടെ സ്ഥാപകൻ - അയ്യത്താൻ ഗോപാലൻ

Post a Comment

Previous Post Next Post