ഉത്തർപ്രദേശ്

ഉത്തർ പ്രദേശ് (Uttar Pradesh)

■ തലസ്ഥാനം : ലക്നൗ

■ സംസ്ഥാന മൃഗം : ബാരസിംഗ

■ സംസ്ഥാന പക്ഷി : സാറസ് ക്രേൻ

■ വിസ്തീർണ്ണം : 2,40,928 ചകിമീ

■ ജനസംഖ്യ : 19,98,12,341

■ ജനസാന്ദ്രത : 828 / ചകിമീ

■ സ്ത്രീപുരുഷ അനുപാതം : 930/1000

■ സാക്ഷരത : 69.72%

■ ഭാഷകൾ : ഹിന്ദി, ഉർദ്ദു

■ ലോക്സഭാ സീറ്റുകൾ : 80

■ രാജ്യസഭാ സീറ്റുകൾ : 31

■ അസംബ്ലി സീറ്റുകൾ : 403

■ ജില്ലകൾ : 75

ജില്ലകൾ

01. ആഗ്ര

02. അലിഗഡ്

03. അലഹാബാദ്

04. അംബേദ്കർ നഗർ

05. അമേതി

06. അമ്റോഹ

07. ഓറയ്യ

08. അസംഗഡ്

09. ബാഘ്പട്

10. ബഹ്റായ്ച്

11. ബല്ലിയ

12. ബൽറാംപുർ

13. ബാൻഡ

14. ബാരബങ്കി

15. ബറേലി

16. ബസ്തി

17. ബിജ്നോർ

18. ബുദൗ

19. ബുലന്ദ്ഷഹർ

20. ചന്ദൗലി

21. ചിത്രകുട്

22. ദേവ്റിയ

23. എറ്റാ

24. എറ്റാവാ

25. ഫൈസാബാദ്

26. ഫറൂഖാ ബാദ്

27. ഫത്തേപുർ

28. ഫിറോസാബാദ്

29. ഗൗതംബുദ്ധ നഗർ

30. ഘാസിയാബാദ്

31. ഘാസിപുർ

32. ഗോൺഡ

33. ഗോരഖ്പുർ

34. ഹമീർപുർ

35. ഹാപുർ

36. ഹർദോയ്

37. ഹത്രാസ്

38. ജലൗൻ

39. ജൗൻപുർ

40. ഝാൻസി

41. കനൗജ്

42. കാൺപുർ ദഹത്

43. കാൺപുർ നഗർ

44. കാസ്ഗഞ്ച്

45. കൗസംബി

46. കുശിനഗർ

47. ലഖിംപുർ ഖേരി

48. ലളിത്പുർ

49. ലക്നൗ

50. മഹാരാജ്ഗഞ്ച്

51. മഹോബ

52. മയിൻപുരി

53. മഥുര

54. മൗ

55. മീററ്റ്

56. മിർസാപുർ

57. മൊറദാബാദ്

58. മുസഫർനഗർ

59. പുലിഭിത്ത്

60. പ്രതാപ്ഗഡ്

61. റേ ബറേലി

62. രാംപുർ

63. സഹറൻപുർ

64. സംഭാൽ

65. സന്ത്കബീർ നഗർ

66. സന്ത് രവിദാസ് നഗർ

67. ഷാജഹാൻപുർ

68. ഷമാലി

69. ശ്രാവസ്തി

70. സിദ്ധാർഥ് നഗർ

71. സിതാപുർ

72. സോൻ ഭദ്ര

73. സുൽത്താൻപുർ

74. ഉന്നാവോ

75. വാരാണസി

അതിർത്തികൾ

■ വടക്ക് – ഉത്തരാഖണ്ഡ്, നേപ്പാൾ

■ പടിഞ്ഞാറ് – രാജസ്ഥാൻ, ഹരിയാന, ഡൽഹി

■ കിഴക്ക് – ബിഹാർ, ജാർഖണ്ഡ്

■ തെക്ക് – മധ്യപ്രദേശ്, ഛത്തീസ്ഗഡ്

ചരിത്രം

യുണൈറ്റഡ് പ്രൊവിൻസിന് ഉത്തർപ്രദേശ് എന്നു പേരു ലഭിച്ചത് 1950 ൽ ആണ്.

മഥുര – ഇവിടെ യമുനാ നദിക്കരയിലാണ് ശ്രീകൃഷ്ണൻ ജീവിച്ചിരുന്നത് എന്നു വിശ്വസിക്കപ്പെടുന്നു. ആഗ്രയിൽനിന്നു റോഡു മാർഗം ഒരു മണിക്കൂർ  യാത്ര ചെയ്താൽ മഥുരയിൽ എത്തിച്ചേരാം ഗോവിന്ദ് ദേവ ക്ഷേത്രം, രംഗാജി ക്ഷേത്രം, ദ്വാരികാധീശ ക്ഷേത്രം തുടങ്ങി അനവധി ക്ഷേത്രങ്ങൾ ഇവിടെ കാണാം.

മീററ്റ് – പ്രാചീന ശിലായുഗത്തിലെ മനുഷ്യർ ഇവിടെ ജീവിച്ചിരുന്നതായി പുരാവസ്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു. ഒന്നാം സ്വാതന്ത്ര്യസമരത്തിൽ വീരമൃത്യു പ്രാപിച്ചവർക്കായി ഒരു സ്മാരകം പണികഴിപ്പിച്ചിട്ടുണ്ട്

ആഗ്ര – ലോകത്തിലെ മനോഹര സൗധങ്ങളിൽ ഒന്നായ താജ്മഹൽ ഇവിടെയാണ്. വാസ്തുശിൽപവിദ്യയുടെ പേർഷ്യൻ മാതൃക എന്ന രീതിയിലും താജ്മഹൽ പ്രാധാന്യമർഹിക്കുന്നു.

സാരാനാഥ് – ദേശീയ ചിഹ്നമായ നാലു തലയുള്ള സിംഹവും അശോകചക്രവും വാരണാസിക്കടുത്തുള്ള സാരാനാഥിലെ സ്തൂപത്തിൽ നിന്നാണ് എടുത്തിട്ടുള്ളത്.

ഝാൻസി – ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷുകാർക്കെതിരെ പട നയിച്ച റാണി ലക്ഷ്മിബായിയുടെ നാട്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകൾ ഉള്ള സംസ്ഥാനം

2. ഇന്ത്യയിൽ ജില്ലകൾ, നിയമസഭാ, ലോക് സഭാമണ്ഡലങ്ങൾ, രാജ്യസഭാമണ്ഡലങ്ങൾ എന്നിവ ഏറ്റവും കൂടുതലുള്ള സംസ്ഥാനം

3. ലജിസ്ലേറ്റീവ് കൗൺസിലിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സംസ്ഥാനം

4. ലോകത്താദ്യമായി വികലാംഗർക്കായുള്ള സർവകലാശാല നിലവിൽ വന്ന സംസ്ഥാനം

5. ബുദ്ധൻ ആദ്യമായി മതപ്രഭാഷണം നടത്തിയ സാരനാഥ് ഏതു സംസ്ഥാനത്ത്

6. ഏറ്റവും കൂടുതൽ റീജിയണൽ റൂറൽ ബാങ്കുകൾ സ്ഥാപിതമായ സംസ്ഥാനം

7. ഇന്ത്യയിലാദ്യമായി റീജിയണൽ റൂറൽ ബാങ്ക് സ്ഥാപിതമായ നഗരം - മൊറാദാബാദ്

8. ഏറ്റവും കൂടുതൽ വില്ലേജുകൾ ഉള്ള സംസ്ഥാനം

9. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കന്നുകാലികൾ ഉള്ള സംസ്ഥാനം

10. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമം ഏതു സംസ്ഥാനത്താണ്

11. കരിമ്പ്, ഗോതമ്പ്, ബാർലി മുതലായവയുടെ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം

12. എൻപതാം വയസിൽ ഗൗതമബുദ്ധൻ അന്തരിച്ച ഉത്തർ പ്രദേശിലെ നഗരം - കുശിനഗരം

13. ബ്രഹ്ർഷിദേശം, മധ്യദേശം എന്നീ പേരുകളിൽ പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്ന സംസ്ഥാനം

14. ഗംഗ നദി ഏറ്റവും കൂടുതൽ ദൂരമൊഴുകുന്ന സംസ്ഥാനം

15. ഉത്തർ പ്രദേശിലെ മുഗൾസരായിയിൽ 1904 ഒക്ടോബർ രണ്ടിനു ജനിച്ച ഇന്ത്യൻ പ്രധാനമന്ത്രി - ലാൽ ബഹാദൂർ ശാസ്ത്രി

16. ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്നത് - ഉത്തർ പ്രദേശ്

17. ബാബറി മസ്ജിദ് സംഭവവുമായി ബന്ധപ്പെട്ട അയോദ്ധ്യ സ്ഥിതിചെയ്യുന്ന സംസ്ഥാനം

18. ഏറ്റവും കൂടുതൽ നിയമസഭാംഗങ്ങളുള്ള സംസ്ഥാനം

19. ഏറ്റവും കൂടുതൽ വർത്തമാന പത്രങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം

20. ഉത്തർപ്രദേശിന്റെ പഴയ പേര് - യുണൈറ്റഡ് പ്രൊവിൻസ്

21. 1922-ലെ ചൗരി ചൗരാ സംഭവം നടന്ന സംസ്ഥാനം

22. ആര്യാവർത്തമെന്ന് അറിയപ്പെട്ടിരുന്ന പ്രദേശം - ഉത്തർപ്രദേശ്

23. ഇന്ത്യയിലാദ്യമായി ഡി.പി.ഇ.പി ആരംഭിച്ച സംസ്ഥാനം

24. ഉത്തർപ്രദേശിലെ ഏറ്റവും വലിയ നഗരം - കാൺപൂർ

25. ഉത്തർപ്രദേശിന്റെ നീതിന്യായ തലസ്ഥാനം - അലഹബാദ്

26. ഉത്തർപ്രദേശിന്റെ സാമ്പത്തിക - വ്യാവസായിക തലസ്ഥാനം - കാൺപൂർ

27. ഏറ്റവും ജനസംഖ്യ കൂടിയ ഇന്ത്യൻ സംസ്ഥാനം

28. ഗോതമ്പ് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം

29. ഉത്തർപ്രദേശിന്റെയും ഉത്തരാഖണ്ഡിന്റെയും മുഖ്യമന്ത്രിയായ വ്യക്തി - എൻ.ഡി.തിവാരി

30. റിഹണ്ട് ജലവൈദ്യുത പദ്ധിതി ഏത് സംസ്ഥാനത്ത് - ഉത്തർപ്രദേശിൽ

31. ചന്ദ്രപ്രഭ വന്യമൃഗ സങ്കേതം ഏതു സംസ്ഥാനത്ത് - ഉത്തർപ്രദേശിൽ

32. ഏറ്റവും കൂടുതൽ ഗ്രാമങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം

33. ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത ഇന്ത്യൻ സംസ്ഥാനം

34. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം

35. ഏറ്റവും കൂടുതൽ പട്ടിക ജാതിക്കാർ ഉള്ള സംസ്ഥാനം

36. ഏറ്റവും കൂടുതൽ ദേശീയ സ്മാരകങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം

37. ട്വിറ്ററിലൂടെ പരാതി പരിഹാരസംവിധാനം ഒരുക്കിയ ഇന്ത്യയിലെ ആദ്യ പോലീസ് സേന - ഉത്തർ പ്രദേശ്

38. ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നുപോകുന്ന സംസ്ഥാനം

39. എട്ട് അയൽ സംസ്ഥാനങ്ങളുള്ള സംസ്ഥാനം

40. ഇന്ത്യൻ സംസ്ഥാനങ്ങളിലാദ്യമായി വനിതാ മുഖ്യമന്ത്രിയും (സുചേതാ കൃപലാനി) വനിതാ ഗവർണറും (സരോജിനി നായിഡു) നിയമിതരായ സംസ്ഥാനം

41. ദളിത് വനിത (മായാവതി) മുഖ്യമന്ത്രിയായ ആദ്യ സംസ്ഥാനം

42. ഇന്ത്യയിലാദ്യമായി വനിത മന്ത്രി (വിജയലക്ഷ്മി പണ്ഡിറ്റ്) നിയമിതയായ സംസ്ഥാനം

43. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സബ് നാഷണൽ എന്റിറ്റി - ഉത്തർ പ്രദേശ്

44. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്ഷ്യധാന്യങ്ങൾ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം

45. നറോറ ആണവനിലയം ഏത് സംസ്ഥാനത്താണ്

46. ഏത് സംസ്ഥാനം വിഭജിച്ചാണ് ഉത്തരാഖണ്ഡ് സംസ്ഥാനം രൂപവത്കരിച്ചത്

47. ഇന്ത്യയിലെ ഹൈകോടതികളിൽ ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ളത് - അലഹബാദ്

48. ഏതു മുഗൾ ചക്രവർത്തിയുടെ കാലത്താണ് അലഹാബാദ് നഗരത്തിന് ആ പേരു ലഭിച്ചത് - അക്ബർ

49. ഗംഗ - യമുന നദികളുടെ സംഗമസ്ഥലം - അലഹബാദ്

50. ഉത്തർപ്രദേശിലെ അലഹബാദ് നഗരത്തിന്റെ പുതിയ പേര് - പ്രയാഗ് രാജ്

51. ജവാഹർലാൽ നെഹ്‌റു 1923-ൽ ചെയർമാനായ മുൻസിപ്പാലിറ്റി - അലഹബാദ്

52. അലഹബാദിലെ നെഹ്രുവിന്റെ കുടുംബവീടിന്റെ പേര് - ആനന്ദഭവനം

53. മഹൽവാരി റവന്യൂ സംവിധാനം വിലയിരുത്താൻ അലഹബാദ് സന്ദർശിച്ച ഗവർണർ ജനറൽ - വില്യം ബെന്റിക് പ്രഭു

54. അമിതാഭ് ബച്ചൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം - അലഹബാദ്

55. 1765-ൽ അലഹബാദ് ഉടമ്പടിയിൽ റോബർട്ട് ക്ലൈവിനൊപ്പം ഒപ്പുവെച്ചത് - ഷാ ആലം രണ്ടാമൻ

56. 1910-ൽ അലഹബാദിൽ ഭാരത് സ്ത്രീ മഹാമണ്ഡൽ സ്ഥാപിച്ചത് - സരളാദേവി ചൗധുറാണി

57. അലഹബാദ് ആസ്ഥാനമായി ന്യൂമിസ്മാറ്റിക് സൊസൈറ്റി ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം - 1910

58. ഇന്ത്യയുടെ ഭരണം വിക്ടോറിയ മഹാറാണി ഏറ്റെടുക്കുന്നതിനോടനുബന്ധിച്ച് അലഹബാദിൽ ദർബാർ പ്രഖ്യാപിച്ച ഗവർണർ ജനറൽ - കാനിംഗ്‌

59. അലഹബാദിലെ ആനന്ദഭവൻ എന്ന സ്വന്തംവീട് കോൺഗ്രസിന് വിട്ടുകൊടുത്ത നേതാവ് - മോത്തിലാൽ നെഹ്‌റു

60. ലോകത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടം - അലഹബാദ് കുംഭമേള

61. അലഹബാദിന്റെ പഴയപേര് - പ്രയാഗ്

62. കുംഭമേള നടക്കുന്ന സ്ഥലങ്ങൾ - ഹരിദ്വാർ, അലഹബാദ്, ഉജ്ജയിനി, നാസിക്

63. എത്ര പൂർണ കുംഭമേള കൂടുമ്പോളാണ് അലഹബാദിൽ ഒരു മഹാകുംഭമേള നടക്കുന്നത് - 12

64. അലഹബാദ് നഗരത്തിന്റെ സ്ഥാപകൻ - അക്ബർ

65. ത്രിവേണിസംഗമം എവിടെയാണ് - അലഹബാദ്

66. ജവാഹർലാൽ നെഹ്‌റു ജനിച്ചത് - അലഹബാദിൽ

67. ഏത് നദിയുടെ തീരത്താണ് ആഗ്ര - യമുന

68. താജ്മഹൽ എവിടെ സ്ഥിതി ചെയ്യുന്നു - ആഗ്ര

69. ഡൽഹിയ്ക്ക് മുമ്പ് മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നത് - ആഗ്ര

70. ഷാജഹാന്റെ ശവകുടീരം എവിടെയാണ് - ആഗ്ര

71. ആഗ്രാ നഗരം സ്ഥാപിച്ചത് - സിക്കന്ദർ ലോധി

72. ബാബർ എവിടെവച്ചാണ് അന്തരിച്ചത് - ആഗ്ര

73. ശിവാജി ആഗ്രയിൽ മുഗൾ രാജധാനി സന്ദർശിച്ച വർഷം - 1666

74. ഷാജഹാൻ ചക്രവർത്തി തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റുന്നതുവരെ മുഗൾ ചക്രവർത്തിമാരുടെ തലസ്ഥാനം ഏതായിരുന്നു - ആഗ്ര

75. ആഗ്ര കോട്ട നിർമിച്ച മുഗൾ ചക്രവർത്തി - അക്ബർ

76. സഞ്ചാരികളുടെ സുവർണ ത്രികോണം എന്നറിയപ്പെടുന്നത് - ഡൽഹി, ജയ്‌പൂർ, ആഗ്ര

77. ആഗ്രയിലെ മോട്ടി മസ്ജിദ് നിർമിച്ചത് - ഷാജഹാൻ

78. സുൽത്താനേറ്റിന്റെ തലസ്ഥാനം ഡൽഹിയിൽ നിന്നും ആഗ്രയിലേക്ക് മാറ്റിയത് - സിക്കന്ദർ ലോദി

79. മുഗൾ തലസ്ഥാനം ആഗ്രയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയ വർഷം - 1646

80. സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ എവിടെയാണ് - ലക്‌നൗ

81. നാഷണൽ ഹെറാൾഡ് എവിടെ നിന്നുമാണ് പ്രസിദ്ധീകരിച്ചത് - ലക്‌നൗ

82. ഗാന്ധിജിയെ നെഹ്‌റു ആദ്യമായി കണ്ട കോൺഗ്രസ് സമ്മേളനം - ലക്‌നൗ (1916)

83. ഇന്ത്യയിലാദ്യമായി 1960ൽ എസ്.ടി.ഡി സംവിധാനത്തിലൂടെ ബന്ധപ്പെടുത്തിയ നഗരങ്ങൾ - കാൺപൂർ - ലക്‌നൗ

84. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും മുസ്ലിം ലീഗും ലക്‌നൗ കരാറിൽ ഏർപ്പെട്ട വർഷം - 1916

85. 1857-ലെ കലാപകാലത്ത് ലക്‌നൗവിൽ കലാപം നയിച്ചതാര് - ബീഗം ഹസ്രത്ത് മഹൽ

86. 1857-ലെ കലാപകാലത്ത് കൊല്ലപ്പെട്ട ലക്‌നൗവിലെ ബ്രിട്ടീഷ് റസിഡന്റ് - ഹെൻറി ലോറൻസ്

87. അഖിലേന്ത്യാ കിസാൻസഭയുടെ ആദ്യ സമ്മേളനത്തിനു വേദിയായത് - ലക്‌നൗ

88. ഇന്ത്യയിൽ താഴ് (പൂട്ട്) നിർമാണത്തിന് പ്രസിദ്ധമായ നഗരം - അലിഗഢ്

89. അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ പഴയ പേര് - മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ്

90. അലിഗഢ് സയന്റിഫിക് സൊസൈറ്റിയുടെ സ്ഥാപകൻ - സയ്യദ് അഹമ്മദ് ഖാൻ

91. 1857-ലെ ബറേലി കലാപത്തിന് നേതൃത്വം നൽകിയത് - ഖാൻ ബഹാദൂർ

92. ഇന്ത്യയിലെ ആദ്യ വ്യോമയാന സർവ്വകലാശാല നിലവിൽ വരുന്നത് - റായ് ബറേലി (രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി)

93. ഉത്തർപ്രദേശിലെ ഫിറോസാബാദ് എന്തിനാണു പ്രസിദ്ധം - ഗ്ലാസ് വ്യവസായം

94. ഫിറോസാബാദിലെ അശോകസ്തൂപത്തിലെ ലിപി തിരിച്ചറിഞ്ഞ ഗവേഷകൻ - ജെയിംസ് പ്രിൻസെപ്

95. ഇന്ത്യയിൽ ആദ്യമായി ആനകൾക്ക് വേണ്ടിയുള്ള ആശുപത്രി നിലവിൽ വന്നത് - മഥുര

96. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത ബന്ധിപ്പിക്കുന്ന നഗരങ്ങൾ - കന്യാകുമാരി - വാരാണസി

97. ആനി ബസന്റ് വാരാണസിയിൽ സെൻട്രൽ ഹിന്ദു സ്കൂൾ സ്ഥാപിച്ച വർഷം - 1898

98. കാശിയുടെ പുതിയപേര് - വാരാണസി

99. ബനാറസ് ഹിന്ദു സർവകലാശാലയുടെ ആസ്ഥാനം - വാരാണസി

100. ജൈനമതത്തിലെ ഇരുപത്തിമൂന്നാമത്തെ തീർഥങ്കരനായ പാർശ്വനാഥൻ എവിടുത്തെ രാജകുമാരനായിരുന്നു - വാരാണസി

101. ഗൗതമബുദ്ധൻ ആദ്യ മതപ്രഭാഷണം നടത്തിയ സാരനാഥ് ഏത് നഗരത്തിന് സമീപമാണ് - വാരാണസി

102. സുശ്രുതൻ ജീവിച്ചിരുന്ന പട്ടണം - വാരാണസി

103. പ്രശസ്തമായ വിശ്വനാഥ ക്ഷേത്രം എവിടെയാണ് - വാരാണസി

104. എൻ.എച്ച് 7 (കന്യാകുമാരി-വാരാണസി) ന്റെ പുതിയ പേര് - എൻ.എച്ച് 44

105. ബനാറസ് എന്നറിയപ്പെട്ടിരുന്ന സ്ഥലം - വാരാണസി

106. ഇന്ത്യയുടെ മതപരമായ തലസ്ഥാനം എന്നറിയപ്പെടുന്നത് - വാരാണസി

107. ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്നറിയപ്പെടുന്നത് - വാരാണസി

108. ഹൈന്ദവരുടെ ഏഴ് പുണ്യനഗരങ്ങളിൽ ഏറ്റവും പ്രമുഖം - വാരാണസി

109. സെൻട്രൽ ഹിന്ദു കോളേജ് സ്ഥാപിക്കപ്പെട്ട സ്ഥലം - വാരാണസി

110. ഇന്ത്യയിലെ ആദ്യത്തെ ചരക്കു ഗ്രാമം നിലവിൽ വരുന്നത് - വാരാണസി

111. ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പുതിയ പേര് - അയോധ്യ

112. നരേന്ദ്രമോദിയോടുള്ള ആദരസൂചകമായി നിർമ്മിക്കുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത് - മീററ്റ്

113. വടക്കേയിന്ത്യയിലെ മാഞ്ചസ്റ്റർ - കാൺപൂർ

114. 1857-ൽ ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം - മീററ്റ്

115. ഇന്ത്യയിലെ ഏറ്റവും വലിയ കവാടം - ബുലന്ദ് ദർവാസ (സ്ഥാപിച്ചത് അക്ബർ)

116. കനിഷ്കന്റെ രണ്ടാം തലസ്ഥാനം - മഥുര

117. മഥുര ഏത് നദീതീരത്താണ് - യമുന

118. പുരാതനകാലത്ത് കേശവദേവ ക്ഷേത്രം എവിടെയാണ് നിർമിച്ചത് - മഥുര

119. ഭഗവാൻ കൃഷ്ണൻ ജനിച്ച സ്ഥലം - മഥുര

120. പുരാണങ്ങളിലെ ശൂരസേന രാജ്യത്തിൻറെ തലസ്ഥാനം - മഥുര

121. താജ്മഹലിന്റെ നിറംമാറ്റത്തിന് കാരണമാകുന്നുവെന്ന് ആരോപിക്കപ്പെട്ടത് ഏത് എണ്ണശുദ്ധീകരണശാലയിലെ പുകയാണ് - മഥുര

122. ദ്വാരകാധീശക്ഷേത്രം എവിടെയാണ് - മഥുര

123. ശ്രീകൃഷ്ണ ജന്മഭൂമി എന്നറിയപ്പെടുന്നത് - മഥുര

124. ഐ.എസ്.ഐ 14001 സർട്ടിഫിക്കേഷൻ ലഭിച്ച ഏഷ്യയിലെ ആദ്യത്തെ എണ്ണശുദ്ധീകരണശാല - മഥുര

125. കനിഷ്കന്റെ തലയില്ലാത്ത പ്രതിമ സൂക്ഷിച്ചിരിക്കുന്നത് ഏത് മ്യൂസിയത്തിലാണ് - മഥുര

126. ഇട്ടാവ പ്രോജക്ട് ആരംഭിച്ച സംസ്ഥാനം - ഉത്തർപ്രദേശ്

127. ഏഷ്യയിലെ ആദ്യ സൈക്കിൾ ഹൈവേ - ഇട്ടാവ - ആഗ്ര

Post a Comment

Previous Post Next Post