സർദാർ കെ എം പണിക്കർ

സർദാർ കെ എം പണിക്കർ (Sardar KM Panikkar)

ജനനം: 1895 ജൂൺ 3 

മരണം: 1963 ഡിസംബർ 10

പ്രമുഖ സാഹിത്യകാരനും നയതന്ത്രജ്ഞനും വിദ്യാഭ്യാസവിദഗ്ധനും പത്രപ്രവർത്തകനും ചരിത്രകാരനുമായിരുന്നു  സർദാർ കെ എം പണിക്കർ. 1895 ജൂൺ മൂന്നിന് കുട്ടനാട്ടിലെ കാവാലത്താണ് ജനനം. 1933 - 48 കാലത്ത് പഴയ പാട്യാലയിൽ മന്ത്രിയും ബിക്കാനീറിൽ മന്ത്രിയും പ്രധാനമന്ത്രിയും ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാവാലം മാധവപ്പണിക്കർ എന്ന കെ.എം.പണിക്കരാണ് ആദ്യമായി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട മലയാളി. ജമ്മു - കാശ്മീർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്നിട്ടുണ്ട്. ചൈനയിലും ഫ്രാൻസിലും ഈജിപ്തിലും 1948 - 59 കാലത്ത് സ്ഥാനപതിയായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ പ്രസിഡന്റായ അദ്ദേഹം ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. മൈസൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരിക്കെ 1963 ഡിസംബർ 10 ന് അന്തരിച്ചു. 

പ്രധാന കൃതികൾ 

■ രണ്ട് ചൈനകൾ

■ പറങ്കിപ്പടയാളി അഥവാ സമുദായ പ്രതികാരം (നോവൽ)

■ കേരള സിംഹം (നോവൽ)

■ ഉഗ്രശപഥം (നോവൽ)

■ ദൊരശ്ശിണി (നോവൽ)

■ കല്ല്യാണമൽ (നോവൽ)

■ പുണര്‍കോട്ടു സ്വരൂപം (നോവൽ)

■ ഏഷ്യയും പടിഞ്ഞാറൻ അധിപധ്യവും

■ മലബാറിലെ പോർട്ടുഗീസുകാരും ഡച്ചുകാരും

■ ചൈനയിലെ ഒരു യാത്ര (യാത്രാവിവരണം)

■ ആപത്കരമായ ഒരു യാത്ര (യാത്രാവിവരണം)

■ ധൂമകേതുവിന്റെ ഉദയം (നോവൽ)

■ ഝാൻസി റാണിയുടെ ആത്മകഥ (നോവൽ)

■ കേരളത്തിലെ സ്വാതന്ത്ര്യസമരം

■ ഭീഷ്മർ (നാടകം)

■ മണ്ഡോദരി (നാടകം)

■ ദ്രുവസ്വാമിനി (നാടകം)

■ പ്രേമഗീതി (ഖണ്ഡകാവ്യം)

■ ബാലികമതം (ഖണ്ഡകാവ്യം)

■ കവിതകൗതുകം (ഖണ്ഡകാവ്യം)

■ സ്വജീവിതാഖ്യാനം (ആത്മകഥ)

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷന്‍

2. രാജ്യസഭയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ മലയാളി

3. ചൈനയിലേക്കുള്ള ആദ്യത്തെ ഇന്ത്യന്‍ അംബാസഡര്‍

4. പഴശ്ശിരാജയെ കേരള സിംഹം എന്നു വിശേഷിപ്പിച്ചതാര്‌

5. സംസ്ഥാന പുനസ്സംഘടനാ കമ്മിഷനില്‍ അംഗമായിരുന്ന മലയാളി

6. 1930-ല്‍ വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്ത മലയാളി

7. പറങ്കിപ്പടയാളി രചിച്ചതാര്‌

8. നാട്ടുരാജാക്കന്‍മാരുടെ സംഘടനയായിരുന്ന നരേന്ദ്ര മണ്ഡലത്തിന്റെ സെക്രട്ടറിയായിരുന്ന മലയാളി

9. ബിക്കാനീര്‍ രാജാവ്‌ സര്‍ദാര്‍ എന്ന ബഹുമതി നല്‍കിയ മലയാളി

10. പുണര്‍കോട്ടു സ്വരൂപം രചിച്ചതാര്‌

11. പഴശ്ശിരാജയുടെ ജീവിതം ആസ്പദമാക്കി കേരള സിംഹം രചിച്ചതാര്‌

12. 1947-ല്‍ ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇന്ത്യന്‍ സംഘത്തെ നയിച്ചതാര്‌

13. കശ്മീര്‍ സര്‍വ്വകലാശാലയിലും മൈസൂര്‍ സര്‍വ്വകലാശാലയിലും വൈസ്‌ ചാന്‍സലര്‍ ആയിരുന്ന മലയാളി

14. രണ്ടു ചൈനകളില്‍ എന്ന പുസ്തകം രചിച്ചത്‌

15. ഭാരതീയ ചരിത്രാവലോകം രചിച്ചതാര്‌

16. ഹിന്ദുയിസം പ്രതിസന്ധിയില്‍ രചിച്ചതാര്‌

17. ബിക്കാനീര്‍ പ്രധാനമന്ത്രിയായിരുന്ന മലയാളി

18. ഒമര്‍ ഖയ്യാമിന്റെ റുബായിയത്ത്‌ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയതാര്‌

19. കാളിദാസന്റെ കുമാരസംഭവം മലയാളത്തില്‍ തര്‍ജമ ചെയ്തത്‌

20. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പത്രാധിപരായിരുന്ന മലയാളി

21. വട്ടമേശ സമ്മേളനത്തില്‍ നാട്ടുരാജ്യങ്ങളെ പ്രതിനിധാനം ചെയ്തതാര്‌

Post a Comment

Previous Post Next Post