കർണാടക

കർണാടക (Karnataka)

■ തലസ്ഥാനം : ബെംഗളൂരു

■ സംസ്ഥാന മൃഗം : ആന

■ സംസ്ഥാന പക്ഷി : ഇന്ത്യൻ റോളർ

■ വിസ്തീർണ്ണം : 1,91,791 ചകിമീ

■ ജനസംഖ്യ : 6,10,95,297

■ ജനസാന്ദ്രത : 319 / ചകിമീ

■ സ്ത്രീപുരുഷ അനുപാതം : 973/1000

■ സാക്ഷരത : 75.60%

■ ഭാഷകൾ : കന്നട

■ ലോക്സഭാ സീറ്റുകൾ : 28

■ രാജ്യസഭാ സീറ്റുകൾ : 12

■ അസംബ്ലി സീറ്റുകൾ : 224

■ ജില്ലകൾ : 30

ജില്ലകൾ

01. ബഗൽകോട്ട്

02. ബെംഗുളുരു

03. ബെംഗുളുരു റൂറൽ

04. ബെലഗാവി

05. ബെല്ലാരി

06. വിജപുര

07. ബിദാർ

08. ചിക്കമഗളുരു

09. ചിത്രദുർഗ

10. ദക്ഷിണ കന്നട

11. ഉഡുപ്പി

12. ഉത്തര കന്നട

13. ധർവാഡ്

14. കലബുറഗി

15. ഹവേരി

16. ഹസൻ

17. ഗഡാഗ്

18. കൊഡഗു

19. കോപ്പൽ

20. കോളാർ

21. മാണ്ഡ്യ

22. മൈസുരു

23. റെയ്ച്ചുർ

24. ശിവമോഗ

25. തുമുകുരു

26. ദാവൻ ഗെരെ

27. ചമരഞ്ചനഗർ

28. രാമനഗർ

29. ചിക്കബല്ലാപുർ

30. യദ്ഗിർ

അതിർത്തികൾ

■ വടക്ക് – മഹാരാഷ്ട്ര

■ വടക്ക് പടിഞ്ഞാറ് – ഗോവ

■ കിഴക്ക് – ആന്ധ്രാപ്രദേശ്

■ തെക്ക് – കേരളം, തമിഴ്നാട്

■ പടിഞ്ഞാറ് – അറബിക്കടൽ

ചരിത്രം

സ്വാതന്ത്ര്യാനന്തരം 1953 ൽ മൈസൂർ സംസ്ഥാനം നിലവിൽ വന്നു. 1956 ൽ സംസ്ഥാന പുന:സംഘടനാ നിയമ പ്രകാരം മൈസൂർ സംസ്ഥാനം രൂപീകരിക്കപ്പെട്ടു. മൈസൂർ സംസ്ഥാനത്തിന്റെ പേര് 1973 ൽ കർണാടക എന്നായി.

ദസറ – മഹിഷാസുരനുമേൽ ചാമുണ്ഡേശ്വരി നേടിയ വിജയമാണ് ദസറ ഓർമിപ്പിക്കുന്നത്. പത്തുദിവസം നീണ്ട ഉൽസവമാണിത്.

ബദാമി – ചാലൂക്യൻമാരുടെ ഭരണ സിരാകേന്ദ്രമായിരുന്നു ബദാമി. അതിന്റെ പ്രൗഢി ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. ഗുഹാക്ഷേത്രങ്ങളും മനോഹരമായ കുന്നുകളും അഗസ്ത്യ തടാകവും ഇവിടം മനോഹരമാക്കുന്നു. ബെംഗളുവുരുവിൽനിന്നു 480 കിമീ ദൂരെയാണു ബദാമി.

മൈസൂർ (മൈസൂരു) – 1399 മുതൽ 1947 വരെ മൈസൂർ രാജാവിന്റെ തലസ്ഥാനം ഇതായിരുന്നു. വോഡയാർ രാജവംശത്തിന്റെ കൊട്ടാരം ഇവിടെയാണ്. മഹിഷാസുര ഊരു എന്ന വാക്കിൽ നിന്നാണ് മൈസൂർ (മൈസൂരു) എന്ന പേരിന്റെ ഉൽപത്തി. ‘മഹിഷാസുരന്റെ നാട്’ എന്നർഥം.

ബാസവണ്ണ – ജാതിവ്യവസ്ഥയ്ക്ക് എതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താവ്. അനുഭവ മണ്ഡപ എന്ന പേരിൽ സ്ത്രീക്കും പുരുഷനും തുല്യ പങ്കാളിത്തമുള്ള മാതൃക പാർലമെന്റിനു രൂപം നൽകി.

തുല സംക്രമണ – കുടക് ജില്ലയിലുള്ളവരുടെ ആഘോഷമാണിത്. കാവേരി ദേവത പ്രത്യക്ഷപ്പെടുന്ന ദിവസമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

ഹംപി – വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹംപി.

ഗോമതേശ്വര പ്രതിമ – ശ്രാവണബലഗോളയിലെ 18 മീറ്റർ ഉയരമുള്ള ഗോമതേശ്വര പ്രതിമ ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കല്ലിൽ പണിത പ്രതിമയായി കണക്കാക്കുന്നു.

ജോഗ് വെള്ളച്ചാട്ടം – ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടമാണ് ജോഗ് വെള്ളച്ചാട്ടം.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം

2. ചാമുണ്ഡി ഹിൽസ് സ്ഥിതിചെയ്യുന്ന സംസ്ഥാനം

3. മൂകാംബിക ക്ഷേത്രം ഏത് സംസ്ഥാനത്ത് - കർണാടകം

4. ബന്ദിപ്പൂർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത്

5. കുന്ദ്രേമുഖ് അയൺ ഓർ പ്രോജക്ട് (ഇരുമ്പുരുക്ക് ശാല) സ്ഥിതിചെയ്യുന്ന സംസ്ഥാനം

6. ഇന്ത്യയിൽ സ്വർണം ഏറ്റവും കൂടുതലുള്ള സംസ്ഥാനം

7. കർണാടക സംസ്ഥാനത്ത് അറ്റോമിക് പവർ പ്ലാന്റ് സ്ഥിതിചെയ്യുന്ന സ്ഥലം - കൈഗ

8. ഇന്ത്യയിൽ ആദ്യമായി മയിൽ സംരക്ഷണകേന്ദ്രം സ്ഥാപിച്ച സംസ്ഥാനം

9. ഹുട്ടി സ്വർണഖനി ഏതു സംസ്ഥാനത്ത്

10. പട്ടടയ്ക്കൽ മന്ദിരങ്ങൾ ഏത് സംസ്ഥാനത്താണ്

11. ഇന്ത്യയിലേറ്റവും  കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം

12. മെർക്കാറ (മടിക്കേരി) ഏത് സംസ്ഥാനത്താണ്

13. ശരാവതി പദ്ധിതി ഏത് സംസ്ഥാനത്താണ്

14. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധിതിയായ ശിവസമുദ്രം പദ്ധിതി (1902) എവിടെയാണ് - കർണാടകം

15. കർണാടക സർക്കാരിന്റെ ഏറ്റവും ഉയർന്ന ബഹുമതി - കർണാടക രത്നം

16. ജോഗ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്ത്

17. ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടം - ജോഗ്/ഗെർസോപ്പ വെള്ളച്ചാട്ടം (ശരാവതി നദി)

18. കർണാടകത്തിലെ നൃത്തരൂപം - യക്ഷഗാനം

19. ദക്ഷിണേന്ത്യയിൽ ബി.ജെ.പി ഭരണത്തിൽ വന്ന ആദ്യ സംസ്ഥാനം

20. ഇന്ത്യയിലെ ആദ്യ പ്രവാസി സർവകലാശാല സ്ഥാപിതമായ സംസ്ഥാനം

21. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആനകളുള്ള സംസ്ഥാനം 

22. കർണാടകത്തിലെ പ്രധാന നദികൾ - കൃഷ്ണ, കാവേരി

23. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണം, സിൽക്ക്, ചന്ദനം, കാപ്പി എന്നിവ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം - കർണാടകം

24. കോളാർ, ഹട്ടി എന്നീ സ്വർണഖനികൾ ഏതു സംസ്ഥാനത്ത് 

25. കർണാടകയിലെ പ്രധാന അണക്കെട്ടുകൾ - അൽമാട്ടി ഡാം (കൃഷ്ണ നദി), കൃഷ്ണരാജ സാഗർ ഡാം (കാവേരി നദി)

26. കർണാടകത്തിലെ സംസ്കൃത ഗ്രാമം - മാട്ടൂർ

27. ഇന്ത്യയുടെ സംസ്കൃത ഗ്രാമം - മാട്ടൂർ ഗ്രാമം 

28. വിശ്വേശ്വരയ്യ ഇരുമ്പുരുക്ക് ശാല സ്ഥിതിചെയ്യുന്നത് - കർണാടകം 

29. കർണാടകത്തിൽ മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം - കൊല്ലൂർ

30. കർണാടക സംസ്ഥാനത്തെ പ്രധാന ഉത്സവം - ദസറ

31. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ട് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം

32. കർണാടകത്തിലെ ഗംഗാവംശത്തിന്റെ തലസ്ഥാനം - കോലാർ

33. ബാസവേശ്വരൻ ഏത് പ്രദേശത്ത് ജീവിച്ചിരുന്ന സാമൂഹിക പരിഷ്കർത്താവാണ് - കർണാടകം

34. ഗുഡ് സമരിറ്റൻസിന് നിയമപരിരക്ഷ നൽകിയ ആദ്യ സംസ്ഥാനം - കർണാടകം

35. ഏകലവ്യ അവാർഡ് നൽകുന്ന സംസ്ഥാനം

36. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത് ഏത് സംസ്ഥാനത്താണ്

37. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്‌സ് എവിടെയാണ് - ബാംഗ്ലൂർ

38. കർണാടകത്തിലെ ഏറ്റവും വലിയ നഗരം - ബാംഗ്ലൂർ

39. ഇന്ത്യൻ ക്രിക്കറ്റ് അക്കാദമി എവിടെയാണ് - ബാംഗ്ലൂർ

40. വൈദ്യുതീകരിക്കപ്പെട്ട ആദ്യത്തെ ദക്ഷിണേന്ത്യൻ നഗരം - ബാംഗ്ലൂർ

41. കെമ്പ ഗൗഡ സ്ഥാപിച്ച നഗരം - ബാംഗ്ലൂർ 

42. കെമ്പ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ് - ബാംഗ്ലൂർ

43. ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ റെയിൽവേ സ്ഥാപിക്കപ്പെട്ട നഗരം - ബാംഗ്ലൂർ

44. ചെന്നൈയുടെ ഏകദേശം തുല്യ അക്ഷാംശത്തിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന തലസ്ഥാനം - ബാംഗ്ലൂർ

45. ഐ.എസ്.ആർ.ഒ യുടെ വാണിജ്യവിഭാഗമായ ആൻഡ്രിക്സ് കോർപ്പറേഷന്റെ ആസ്ഥാനം - ബാംഗ്ലൂർ

46. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സിന്റെ ആസ്ഥാനം - ബെംഗളൂരു 

47. വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം എവിടെയാണ് - ബെംഗളൂരു

48. നാഷണൽ എയ്‌റോസ്പേസ് ലബോറട്ടറിയുടെ ആസ്ഥാനം - ബംഗളൂരു

49. നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) ആസ്ഥാനം - ബെംഗളൂരു

50. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ യുനാനി മെഡിസിൻ എവിടെയാണ് - ബാംഗ്ലൂർ

51. ലോകസുന്ദരിപ്പട്ടത്തിനുവേദിയായ ആദ്യ ഇന്ത്യൻ നഗരം (1996) - ബാംഗ്ലൂർ

52. കബ്ബൺ പാർക്ക് എവിടെയാണ് - ബാംഗ്ലൂർ

53. ഇന്ത്യയുടെ പൂന്തോട്ടനഗരം - ബാംഗ്ലൂർ

54. ഇന്ത്യയുടെ ഉദ്യാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരം - ബാംഗ്ലൂർ

55. ഐ.എസ്.ആർ.ഒ. യുടെ ആസ്ഥാനം - അന്തരീക്ഷഭവൻ (ബാംഗ്ലൂർ)

56. രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം - ബെംഗളൂരു

57. നാഷണൽ ട്യൂബർ കുലോസിസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് - ബെംഗളൂരു

58. സാർക്ക് സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം - ബാംഗ്ലൂർ

59. ഇന്ത്യയുടെ ഇലക്ട്രോണിക് സിറ്റി എന്നറിയപ്പെടുന്നത് - ബാംഗ്ലൂർ

60. ഇൻഫോസിസിന്റെ ആസ്ഥാനം - ബാംഗ്ലൂർ

61. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് സ്ഥിതിചെയ്യുന്നത് - ബെംഗളൂരു

62. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത് - ബാംഗ്ലൂർ

63. ഇന്ത്യയുടെ പൂന്തോട്ടനഗരം (ഗാർഡൻ സിറ്റി) എന്നറിയപ്പെടുന്നത് - ബാംഗ്ലൂർ

64. ഇന്ത്യയിലാദ്യമായി ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ച ബാങ്കാണ് കാനറ ബാങ്ക്. ഇതിന്റെ ആസ്ഥാനം എവിടെയാണ് - ബാംഗ്ലൂർ

65. ഇന്ത്യയിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ എവിടെ സ്ഥാപിതമായി - ബംഗളുരു

66. ഇന്ത്യയുടെ ആദ്യത്തെ നാനോ ടെക്നോളജി പഠന കേന്ദ്രം - ബംഗളൂരു

67. ഡിഫൻസ് അവിയോണിക്സ് റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റ് (DARE) സ്ഥിതി ചെയ്യുന്നത് - ബെംഗളൂരു

68. ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യ-ഇസ്രായേൽ നവീകരണകേന്ദ്രം സ്ഥാപിതമായത് - ബാംഗ്ലൂരിൽ

69. കോഫി ബോർഡിൻറെ ആസ്ഥാനം - ബംഗളുരു

70. ഇന്ത്യയുടെ "ആത്മഹത്യാപട്ടണം" എന്നറിയപ്പെടുന്നത് - ബംഗളുരു 

71. കർണാടകയിലെ ഏറ്റവും വലിയ നഗരം - ബംഗളൂരു 

72. ബാംഗ്ലൂർ ബംഗളൂരു എന്ന പേര് സ്വീകരിച്ച വർഷം - 2014 നവംബർ 1

73. ലാൽ ബാഗ് എവിടെയാണ് - ബംഗളൂരു 

74. എയർ ഡെക്കാൻ എയർവേയ്സിന്റെ ആസ്ഥാനം - ബംഗളൂരു 

75. ബാംഗ്ലൂരിലെ പ്രശസ്തമായ സ്റ്റേഡിയം - ചിന്നസ്വാമി സ്റ്റേഡിയം

76. കൊങ്കൺ റെയിൽവേ ബന്ധപ്പെടുത്തുന്ന സ്ഥലങ്ങൾ - മംഗലാപുരവും മുംബൈ (റോഹ) യും

77. കർണാടകത്തിലെ പ്രധാന തുറമുഖം - മംഗലാപുരം

78. പരശുറാം എക്സ്‌പ്രസ് ഏതെല്ലാം സ്ഥലങ്ങൾക്കിടയിൽ ഓടുന്നു - നാഗർകോവിൽ-മംഗലാപുരം

79. ലോട്ടസ് മഹൽ എന്ന ശിൽപസൗധം സ്ഥിതിചെയ്യുന്നതെവിടെ - കർണാടകയിലെ ഹംപി

80. വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കാണാൻ കഴിയുന്ന ഹംപി ഏത് സംസ്ഥാനത്താണ് - കർണാടകം

81. 'Ruined City of India' എന്നറിയപ്പെടുന്ന നഗരം - ഹംപി

82. കർണാടക സർക്കാർ വിജയനഗർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത് എവിടെയാണ് - ഹംപി

83. പുരാണങ്ങളിലെ കിഷ്കിന്ധ എന്നു വിശ്വസിക്കപ്പെടുന്ന നഗരം - ഹംപി

84. വിരൂപാക്ഷ ക്ഷേത്രം എവിടെയാണ് - ഹംപി

85. മൈസൂർ സംസ്ഥാനത്തിന്റെ പേര് കർണാടകം എന്നുമാറ്റിയ വർഷം - 1973

86. മൈസൂർ കൊട്ടാരം രൂപകൽപന ചെയ്തത് - ഹെൻറി ഇർവിൻ

87. ഏതു യുദ്ധത്തിലാണ് ടിപ്പു കൊല്ലപ്പെട്ടത് - നാലാം മൈസൂർ യുദ്ധം (1799)

88. ഒന്നാം മൈസൂർ യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി എവിടെവെച്ചാണ് ഒപ്പിട്ടത് - ചെന്നൈ

89. സെൻട്രൽ ഫുഡ് ടെക്‌നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് - മൈസൂരു

90. ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റാഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം സ്ഥാപിതമായ നഗരം - മൈസൂർ

91. ആധുനിക മൈസൂറിന്റെ പിതാവ് - എം.വിശ്വേശ്വരയ്യ

92. ഒന്നാം ആംഗ്ലോ മൈസൂർ യുദ്ധസമയത്ത് ഗവർണർ ജനറൽ - വാറൻ ഹേസ്റ്റിംഗ്സ്

93. രണ്ടാം ആംഗ്ലോ മൈസൂർ യുദ്ധസമയത്ത് ഗവർണർ ജനറൽ - വാറൻ ഹേസ്റ്റിംഗ്സ്

94. മൂന്നാം മൈസൂർ യുദ്ധസമയത്ത് ഗവർണർ ജനറൽ - കോൺവാലിസ്‌ പ്രഭു

95. നിയമനിർമാണസഭ സ്ഥാപിച്ച ആദ്യത്തെ നാട്ടുരാജ്യം - മൈസൂർ

96. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസിന്റെ ആസ്ഥാനം - മൈസൂരു

97. ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറി എവിടെയാണ് - മൈസൂരു

98. ഇന്ത്യയിൽ ഇംഗ്ലീഷുകാരുടെ ഭരണനിയന്ത്രണത്തിനുവെളിയിൽ സ്ഥാപിതമായ ആദ്യ സർവകലാശാല - മൈസൂർ

99. സ്വന്തമായി സർവകലാശാല സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ നാട്ടുരാജ്യം (1916) - മൈസൂർ

100. എവിടുത്തെ ഭരണാധികാരിയായിരുന്നു ഹൈദരലി - മൈസൂർ

101. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് എവിടെയാണ് - മൈസൂർ

102. ഏതു നാട്ടുരാജ്യത്തെ സർക്കാർ സർവീസിലാണ് ഡോ.പല്പു സേവനമനുഷ്ഠിച്ചത് - മൈസൂർ

103. വൊഡയാർ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നത് - മൈസൂർ

104. വൃന്ദാവൻ പൂന്തോട്ടം എവിടെയാണ് - മൈസൂരു

105. മൈസൂർ കടുവ എന്നറിയപ്പെട്ടിരുന്നത് - ടിപ്പു സുൽത്താൻ

106. ടിപ്പു സുൽത്താൻ ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു - മൈസൂരു

107. ടിപ്പു സുൽത്താൻ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ - ശ്രീരംഗപട്ടണം

108. ടിപ്പു സുൽത്താന്റെ ആസ്ഥാനമായിരുന്നത് - ശ്രീരംഗപട്ടണം

109. കർണാടകയുടെ സാംസ്‌കാരിക തലസ്ഥാനം - മൈസൂരു

110. ചന്ദന നഗരം - മൈസൂരു

111. ജൈനരെ മൈസൂരിൽനിന്നും തുരത്തിയത് - ലിംഗായത്തുകൾ

112. കർണാടകയിലെ പ്രമുഖ ജൈന തീർത്ഥാടന കേന്ദ്രം - ശ്രാവണബലഗോള

113. ശ്രാവണബലഗോളയിലെ പ്രശസ്തമായ ശിൽപം - ബാഹുബലിയുടെ (ഗോമതേശ്വർ)

114. കർണാടകയിലെ ശ്രാവണബൽഗോളയിൽ എത്ര വർഷത്തിലൊരിക്കലാണ് മഹാമസ്തകാഭിഷേകം നടക്കുന്നത് - 12

115. മൗര്യസാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യൻ അന്തരിച്ച സ്ഥലം - ശ്രാവണബലഗോള

116. പ്രശസ്തമായ 'വിസ്പറിങ് ഗാലറി' സ്ഥിതിചെയ്യുന്നത് - ഗോൽഗുംബസ് (ബിജാപ്പൂർ)

117. കർണാടകത്തിലെ കുടകുജില്ലയിലെ ബ്രഹ്മഗിരിയിൽ ഉദ്ഭവിക്കുന്ന നദി - കാവേരി

118. 'ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ' എന്നറിയപ്പെടുന്ന നഗരം - കുടക്

119. 'ഇന്ത്യൻ ക്ഷേത്രശില്പകലയുടെ കളിത്തൊട്ടിൽ' - ഐഹോൾ (കർണാടക)

120. ദക്ഷിണേന്ത്യയിലെ ചിറാപൂഞ്ചി - അംഗുമ്പെ

121. ശങ്കരാചാര്യർ തെക്കേ ഇന്ത്യയിൽ സ്ഥാപിച്ച ശൃംഗേരിമഠം ഏത് നദിയുടെ തീരത്താണ് - തുംഗഭദ്ര

Post a Comment

Previous Post Next Post