കേരളം

കേരളം (Kerala)

■ തലസ്ഥാനം : തിരുവനന്തപുരം

■ സംസ്ഥാന മൃഗം : ആന

■ സംസ്ഥാന പക്ഷി : വേഴാമ്പൽ

■ വിസ്തീർണ്ണം : 38,863 ചകിമീ

■ ജനസംഖ്യ : 3,34,06,061

■ ജനസാന്ദ്രത : 859 / ചകിമീ

■ സ്ത്രീപുരുഷ അനുപാതം : 1084/1000

■ സാക്ഷരത : 93.91%

■ ഭാഷകൾ : മലയാളം

■ ലോക്സഭാ സീറ്റുകൾ : 20

■ രാജ്യസഭാ സീറ്റുകൾ : 9

■ അസംബ്ലി സീറ്റുകൾ : 140

■ ജില്ലകൾ : 14

ജില്ലകൾ

01. തിരുവനന്തപുരം

02. കൊല്ലം

03. പത്തനംതിട്ട

04. ആലപ്പുഴ

05. കോട്ടയം

06. ഇടുക്കി

07. എറണാകുളം

08. തൃശൂർ

09. പാലക്കാട്

10. മലപ്പുറം

11. കോഴിക്കോട്

12. വയനാട്

13. കണ്ണൂർ

14. കാസർകോട്

അതിർത്തികൾ

■ വടക്ക് കിഴക്ക് – കർണാടകം

■ കിഴക്ക് തെക്ക് – തമിഴ്നാട്

■ പടിഞ്ഞാറ് – അറബിക്കടൽ

ചരിത്രം

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുന:സംഘടനയുടെ ഭാഗമായി 1956 നവംമ്പർ ഒന്നിനു കേരളം നിലവിൽ വന്നു.

പ്രധാന നദികൾ

കേരളത്തിൽ ആകെ 44 നദികളുണ്ട്. ഇതിൽ മൂന്നെണ്ണം കിഴക്കോട്ട് ഒഴുകുന്നവയാണ്.

കൃഷി

നെല്ല്, തേങ്ങ, റബർ, വാഴ എന്നിവയാണ് പ്രധാന കാർഷിക വിളകൾ.

വ്യവസായം

വ്യവസായങ്ങൾ കുറവ്. ഐടി മേഖലയിൽ വളർച്ച കൈവരിക്കുന്നു.

മൂന്നാർ – ഒരു സുഖവാസ കേന്ദ്രമായ മൂന്നാർ പട്ടണം ചായത്തോട്ടങ്ങൾക്കു നടുവിലാണ്.

ഓണം – കേരളീയരുടെ ദേശീയോൽസവമാണ് ഓണം. ചിങ്ങമാസത്തിലെ തിരുവോണം നാളിൽ ഓണം ആഘോഷിക്കുന്നു. അത്തം മുതൽ പത്തു ദിവസം നീണ്ടു നിൽക്കുന്ന ഓണാഘോഷം ഉണ്ട്.

മലയാറ്റൂർ പള്ളി – മലയാറ്റൂർ മലയുടെ മുകളിൽ നിൽക്കുന്ന സെന്റ്തോമസ് പള്ളി അനവധി തീർത്ഥാടകരെ ആകർഷിക്കുന്നു.

തെയ്യം – വടക്കൻ കേരളത്തിലെ അനുഷ്ഠാന കലയാണു തെയ്യം ശരീരമാസകലം ചായം തേച്ച് സ്വയം ദേവിയായി പകർന്നാടുകയാണ്. ഡിസംബർ മുതൽ ഏപ്രിൽ  വരെയുള്ള മാസങ്ങളിലാണ് തെയ്യം വിവിധ ക്ഷേത്രങ്ങളിൽ നടത്തുന്നത്.

വള്ളം കളി – ഓണക്കാലത്തു നടത്തുന്ന ജലോത്സവമാണു വള്ളം കളി. വലിയ വഞ്ചികളിൽ പാട്ടുപാടി ആളുകൾ മത്സരിച്ചു വള്ളം തുഴയുന്നു.

മട്ടാഞ്ചേരി സിനഗോഗ് – മട്ടാഞ്ചേരിയിലെ ജൂതപ്പള്ളി ചരിത്രപരമായി ഏറെ പ്രാധാന്യം അർഹിക്കുന്നു. ബൽജിയം മെഴുകുതിരി സ്റ്റാൻഡുകൾ സ്വർണ്ണക്കിരീടങ്ങൾ എല്ലാം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്.

ശ്രീ നാരായണ ഗുരു – കേരളത്തിലെ ഒരു പ്രമുഖ സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീനാരായണ ഗുരു. ജാതി വ്യവസ്ഥയ്ക്ക് എതിരെ ജീവിതകാലം മുഴുവൻ പോരാടി. അവർണരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു.

ഗുരുവായൂർ ക്ഷേത്രം – ദക്ഷിണേന്ത്യയിലെ ദ്വാരകയായി കണക്കാക്കപ്പെടുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണിത്.

തൃശൂർ പൂരം – വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും കുടമാറ്റവുമായി എല്ലാ വർഷവും മേടമാസത്തിലെ പൂരം നാളിൽ തൃശൂർ വടക്കുന്നാഥ ക്ഷേത്രാങ്കണത്തിൽ പൂരം ആഘോഷിക്കുന്നു. 

PSC ചോദ്യങ്ങൾ

1. സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം (1991)

2. ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച്‌ ഡാമായ ഇടുക്കി ഡാം നിര്‍മിക്കപ്പെട്ട സംസ്ഥാനം

3. സമ്പൂര്‍ണ ആദിവാസി സാക്ഷരത നേടിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം

4. ദൈവത്തിന്റെ സ്വന്തം നാട്‌ എന്ന പരസ്യവാക്യം സ്വീകരിച്ച സംസ്ഥാനം

5. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം

6. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉത്പാദിപ്പക്കുന്ന സംസ്ഥാനം

7. ഭരണഘടനയുടെ അനുച്ചേദം 356 പ്രയോഗിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ സംസ്ഥാനം

8. 2011 സെന്‍സസ്‌ പ്രകാരം ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള സംസ്ഥാനം

9. കടല്‍മാര്‍ഗം യൂറോപ്യന്‍മാര്‍ ഇന്ത്യയില്‍ ആദ്യമെത്തിയ പ്രദേശം

10. ഇന്ത്യയിലാദ്യമായി ഇക്കോ ടൂറിസം (തെന്മല) ആരംഭിച്ച സംസ്ഥാനം

11. ഇന്ത്യയിലാദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം

12. ഇന്ത്യയിലെ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനം

13. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം.

14. ഇന്ത്യയില്‍ ഏറ്റവും തെക്കായി സ്ഥിതി ചെയ്യുന്ന തലസ്ഥാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം

15. മോഹിനിയാട്ടം എന്ന ക്ലാസിക്കല്‍ നൃത്തരുപം ഉദ്ഭവിച്ച സംസ്ഥാനം

16. ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പള്ളി, ക്രിസ്ത്യന്‍ പള്ളി, മോസ്‌ക്‌ എന്നിവ സ്ഥാപിതമായ സംസ്ഥാനം

17. കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളിലെ ജൂതപ്പള്ളികളില്‍ (മട്ടാഞ്ചേരി സിനഗോഗ്‌) ഏറ്റവും പഴക്കമുള്ളത്‌ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

18. ഇന്ത്യയില്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളുള്ള ഏക സംസ്ഥാനം

19. ഏറ്റവും കൂടുതല്‍ പ്രാവശ്യം രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തപ്പെട്ട ദക്ഷിണേന്ത്യന്‍ സംസ്ഥാനം

20. ജനനനിരക്ക്‌, മരണനിരക്ക്‌ എന്നിവ ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം

21. കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം

22. ഇന്ത്യയില്‍ പ്രവാസി ക്ഷേമനിധി പദ്ധതി ആരംഭിച്ച ആദ്യത്തെ സംസ്ഥാനം.

23. ഇന്ത്യയിലാദ്യമായി റബ്ബര്‍ തോട്ടം ആരംഭിച്ച സംസ്ഥാനം.

24. ഇന്ത്യയില്‍നിന്ന്‌ സൂപ്പര്‍ ബ്രാന്‍ഡായി തിരഞ്ഞെടുക്കപ്പെട്ട ഏക വിനോദ സഞ്ചാര കേന്ദ്രം.

25. ഭൂപരിഷ്കരണം നടപ്പാക്കിയ ആദ്യ തെക്കേ ഇന്ത്യന്‍ സംസ്ഥാനം.

26. മുഴുവന്‍ ഗ്രാമങ്ങളെയും റോഡുമുഖേന ബന്ധിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം.

27. ഇന്ത്യയില്‍ ഏറ്റുവും കൂടുതല്‍ ചെമ്മീന്‍ കയറ്റുമതി ചെയ്യുന്ന സംസ്ഥാനം

28. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ബാങ്കിംഗ്‌ സംസ്ഥാനം

29. സേവനങ്ങള്‍ ജനങ്ങള്‍ക്ക്‌ ലഭ്യമാക്കുന്നതിന്‌ ഫ്രണ്ട്സ്‌ എന്ന സംവിധാനം ആവിഷ്കരിച്ച ഇന്ത്യന്‍ സംസ്ഥാനം

30. എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ്‌ ഉള്ള ആദ്യ ഇന്ത്യന്‍ സംസ്ഥാനം.

31. മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ സ്ഥാപിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം

32. ഇന്ത്യയിലേറ്റവും കൂടുതല്‍ തോറിയം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം

33. ഇന്ത്യയില്‍ സമഗ്ര ജലനയത്തിനു രൂപം നല്‍കിയ ആദ്യ സംസ്ഥാനം

34. ഇന്ത്യയിലാദ്യമായി ദുരന്തനിവാരണ അതോരിറ്റി സ്ഥാപിച്ച സംസ്ഥാനം

35. ഇന്ത്യയിലാദ്യമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ കോള്‍ സെന്റര്‍ സ്ഥാപിച്ച സംസ്ഥാനം

36. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തത്സമയ വെബ്കാസ്റ്റിംഗ്‌ ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനം

37. ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ സ്പേസ്‌ ടെക്നോളജി സ്ഥിതി ചെയ്യുന്നത്‌ ഏത്‌ സംസ്ഥാനത്താണ്‌

38. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ്‌ എന്ന പ്രത്യേകത സ്വന്തമാക്കിയ ആദ്യ സംസ്ഥാനം

39. മുഴുവന്‍ ഗ്രാമങ്ങളിലും ബാങ്കിംഗ്‌ സേവനം ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം

40. ഇന്ത്യയില്‍ ശിശുക്കളുടെ അവകാശത്തില്‍ ഒന്നാം സ്ഥാനമുള്ള സംസ്ഥാനം

41. ഇന്ത്യയില്‍ ശൈശവ വിവാഹ സൂചികയില്‍ ഏറ്റവും താഴ്‌ന്ന റാങ്കുള്ള സംസ്ഥാനം

42. ഇന്ത്യയിലെ ഏറ്റവും വലിയ റെയില്‍വേപ്പാലം ഏത്‌ സംസ്ഥാനത്താണ്‌ 

43. വിദ്യാഭ്യാസപരമായി ഏറ്റവും ഉന്നതി കൈവരിച്ചിട്ടുള്ള ഇന്ത്യന്‍ സംസ്ഥാനം.

44. ഇന്ത്യയില്‍ ആദ്യമായി ചലച്ചിത്ര അക്കാദമി സ്ഥാപിച്ച സംസ്ഥാനം.

45. ഇന്ത്യയിലാദ്യമായി ചിട്ടി ആരംഭിച്ച സംസ്ഥാനം

46. ഇന്ത്യയില്‍ സ്‌കൂള്‍ കുട്ടികളുടെ കൊഴിഞ്ഞു പോക്ക്‌ ഏറ്റവും കുറവുള്ള സംസ്ഥാനം

47. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശതമാനം മുതിര്‍ന്ന പൗരന്‍മാരുള്ള സംസ്ഥാനം

48. ഇന്ത്യയിലാദ്യമായി മാജിക്‌ ടൂറിസം നടപ്പാക്കിയ സംസ്ഥാനം

49. ഇന്ത്യയിലാദ്യമായി മെഡിക്കല്‍ ബിരുദധാരികള്‍ക്ക്‌ ഗ്രാമീണസേവനം നിര്‍ബന്ധിതമാക്കിയ സംസ്ഥാനം

50. ഇന്ത്യയിലാദ്യമായി അണക്കെട്ട്‌ സുരക്ഷാ അതോരിറ്റി രൂപവത്കരിച്ച സംസ്ഥാനം

51. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉള്‍നാടന്‍ ജലപാതകളുള്ള സംസ്ഥാനം

52. പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ ഇസിജി സുദര്‍ശന്‍ ജനിച്ച സംസ്ഥാനം

53. കുടുംബശ്രീ ആരംഭിച്ച സംസ്ഥാനം

Post a Comment

Previous Post Next Post