സച്ചിൻ ടെണ്ടുൽക്കർ

സച്ചിൻ ടെണ്ടുൽക്കർ (Sachin Tendulkar)

'ഇന്ത്യൻ ക്രിക്കറ്റിന്റെ ദൈവം' എന്നാണ് സച്ചിൻ ടെണ്ടുൽക്കർ അറിയപ്പെടുന്നത്. മാസ്റ്റർ ബ്ലാസ്റ്റർ, ബോംബെ ബോംബർ എന്നും ഓമനപ്പേരുകളുണ്ട്. ലോക ക്രിക്കറ്റിൽ ഡോ.ഡബ്ലിയു.ജി.ഗ്രേസ്, സർ.ഗാരി സോബേഴ്‌സ്, സർ ഡൊണാൾഡ് ബ്രാഡ്മാൻ എന്നിവരോടൊപ്പമാണ് സച്ചിന്റെ സ്ഥാനം. റെക്കോർഡിൽ നിന്നും റെക്കോർഡിലേക്കാണ് അദ്ദേഹം കുതിച്ചത്. ഏതൊരു താരവും കൊതിക്കുന്ന റെക്കോർഡുകളാണ് അദ്ദേഹത്തിന് സ്വന്തമായിട്ടുള്ളത്. 

ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യ താരം, ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ്, ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി, ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ്, ഏകദിനത്തിൽ ആദ്യം 15000 റൺസ്, ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി, ഏകദിനത്തിലും ടെസ്റ്റിലും 15000 റൺസ് തികച്ച ലോകത്തിലെ ആദ്യ താരം. ഏകദിനത്തിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ മാച്ച് അവാർഡ്, അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ചുറി നേടിയ ആദ്യ താരം. ഇവയെല്ലാം അദ്ദേഹത്തിന്റെ റെക്കോർഡുകളാണ്.

പതിനഞ്ചാം വയസ്സിലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സച്ചിൻ അരങ്ങേറ്റം കുറിക്കുന്നത്. രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ തന്നെ ഗുജറാത്തിനെതിരെ സെഞ്ചുറി നേടി. പതിനാറാം വയസ്സിൽ ഇന്ത്യൻ ടീമിൽ സ്ഥാനം നേടി. കറാച്ചിയിൽ പാകിസ്താനിനെതിരെയായിരുന്നു ആദ്യമായി കളിച്ചത്. പിന്നീട് സച്ചിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 1996-ൽ സച്ചിൻ ഇന്ത്യൻ ക്യാപ്റ്റനായി. എന്നാൽ ബാറ്റ്സ്‍മാനെന്നപോലെ ക്യാപ്റ്റനായി തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചില്ല. 25 ടെസ്റ്റുകൾ നയിച്ചപ്പോൾ വിജയം നേടിയത് 4 എണ്ണത്തിൽ മാത്രം. 72 ഏകദിന മത്സരങ്ങൾ നയിച്ചപ്പോൾ വിജയിച്ചത് 23 എണ്ണം മാത്രം. 2011-ലെ ലോകകപ്പ് വിജയം ഇന്ത്യൻ ടീം അംഗങ്ങൾ സച്ചിന് സമർപ്പിച്ചു. തുടർന്ന് 16 നവംബർ 2013 നു സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു.

എല്ലാ രാജ്യങ്ങളിലെയും എക്കാലത്തെയും മികച്ച കളിക്കാരെ ഉൾപ്പെടുത്തി ബ്രാഡ്മാൻ ഒരു ഡ്രീം ടീം ഉണ്ടാക്കി. ആ ടീമിൽ ഉൾപ്പെട്ട ഏക ഇന്ത്യക്കാരനും ഏഷ്യക്കാരനും സച്ചിൻ ടെണ്ടുൽക്കറാണ്. 1997-98 ൽ ഇന്ത്യൻ കായികരംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നൽകി ഭാരതം അദ്ദേഹത്തെ ആദരിച്ചു. 1994-ൽ അർജ്ജുന അവാർഡും 1999-ൽ പത്മശ്രീയും ലഭിച്ചു. 2012-ൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2014-ൽ ഭാരതരത്നം ലഭിക്കുമ്പോൾ ഈ ബഹുമതി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായി.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. സച്ചിൻ വിരമിച്ച വർഷം - 16 നവംബർ 2013

2. രാജ്യസഭയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ ക്രിക്കറ്റര്‍ - സച്ചിൻ തെൻഡുൽക്കർ 

3. രാജ്യസഭയിലേക്ക്‌ ആർട്ടിക്കിൾ 80 പ്രകാരം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ മുഴുവന്‍ സമയ കായികതാരം - സച്ചിൻ തെൻഡുൽക്കർ 

4. ഏറ്റവും കൂടുതല്‍ ലോകകപ്പുകളില്‍ കളിച്ച ഇന്ത്യന്‍ ക്രിക്കറ്റര്‍

5. അന്തരാഷ്ട്ര ക്രിക്കറ്റില്‍ നൂറ്‌ സെഞ്ച്വറി നേടിയ ആദ്യ താരം

6. ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്നറിയപ്പെടുന്നത്‌

7. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി (12, 1998-ൽ) നേടിയ ക്രിക്കറ്റര്‍

8. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്‌ നേടിയ ക്രിക്കറ്റര്‍

9. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിച്ച താരം

10. ഇന്ത്യന്‍ വ്യോമസേനയുടെ ഓണററി ഗ്രൂപ്പ്‌ ക്യാപ്റ്റന്‍ പദവി ലഭിച്ച കായികതാരം

11. പ്രശസ്ത മറാത്തി സാഹിത്യകാരനായിരുന്ന രമേഷ്‌ ടെന്‍ഡുല്‍ക്കറുടെ മകനായ പ്രശസ്ത ക്രിക്കറ്റര്‍

12. ക്രിക്കറ്റര്‍മാരില്‍ നിന്ന്‌ രാജീവ്‌ ഗാന്ധി ഖേല്‍രത്ന ആദ്യമായി അര്‍ഹനായത്‌

13. ബോംബെ ബോംബര്‍ എന്നറിയപ്പെട്ട ക്രിക്കറ്റര്‍

14. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം മാന്‍ ഓഫ്‌ ദ മാച്ച്‌ ആയത്‌

15. ടെസ്റ്റിലും ഏകദിനത്തിലും 15000 റൺസ് വീതം തികച്ച ആദ്യ ക്രിക്കറ്റര്‍

16. ഏകദിനത്തില്‍ 10000 റണ്‍സ്‌ തികച്ച ആദ്യ ക്രിക്കറ്റര്‍

17. 'മേക്കിങ് ഓഫ് എ ക്രിക്കറ്റർ' ഏത്‌ സ്പോര്‍ട്‌സ്‌ താരത്തെക്കുറിച്ചുള്ള പുസ്തകമാണ്‌

18. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരം

19. ഏകദിനത്തിലും ടെസ്റ്റിലും ചേര്‍ത്ത്‌ ഏറ്റവും കൂടുതല്‍ റണ്‍സ്‌ നേടിയ താരം

20. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരം

21. ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്‌ നേടിയ താരം

22. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്‌ നേടിയ താരം (18,426)

23. രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ആദ്യ താരം

24. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഭാരതരത്നയ്ക്ക് അർഹനായത് (40 വയസ്സിൽ)

25. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 50 സെഞ്ചുറി നേടിയ ക്രിക്കറ്റർ

26. രമാകാന്ത് അച്രേക്കർ ഏത് പ്രശസ്ത ക്രിക്കറ്ററുടെ കോച്ചായിരുന്നു

27. ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ ക്രിക്കറ്ററായി വിസ്ഡൺ മാസിക തെരെഞ്ഞെടുത്തത് 

28. 2003-ലെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ 'മാൻ ഓഫ് ദി സീരീസ്' ആയി തെരെഞ്ഞെടുത്തതാരെ?

29. ഏകദിന ക്രിക്കറ്റിൽ സച്ചിൻ ടെൻഡുൽക്കർ എത്ര സെഞ്ചുറികൾ നേടിയിട്ടുണ്ട് - 49

30. മുംബൈയിലെ ഒരു സ്കൂൾ മാച്ചിൽ 664 റൺസ് എടുത്ത് ലോക റെക്കോർഡ് സൃഷ്ടിച്ച രണ്ടു സ്കൂൾ വിദ്യാർത്ഥികൾ ആരെല്ലാം - വിനോദ് കാംബ്ലി, സച്ചിൻ ടെണ്ടുൽക്കർ

31. 1999 ലെ ലോകകപ്പിൽ ആദ്യത്തെ സെഞ്ച്വറി നേടിയതാര് - സച്ചിൻ ടെണ്ടുൽക്കർ

32. ടെസ്റ്റ് ക്രിക്കറ്റിൽ 29-മത്തെ സെഞ്ച്വറി നേടി ബ്രാഡ്മാന്റെ റെക്കോർഡിനൊപ്പമെത്തിയ ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരം - സച്ചിൻ ടെണ്ടുൽക്കർ

33. സച്ചിൻ ടെണ്ടുൽക്കർ എത്രമത്തെ ടെസ്റ്റിലാണ് തന്റെ 29-മത്തെ സെഞ്ച്വറി നേടിയത് - 93-മത്തെ ടെസ്റ്റിൽ

34. വെസ്റ്റ് ഇൻഡീസിൽ സച്ചിൻ തന്റെ ആദ്യ സെഞ്ച്വറി നേടിയതെന്നാണ് - 2002 ഏപ്രിൽ 19

35. ഏത് ടീമുമായുള്ള മത്സരത്തിലാണ് സച്ചിൻ ബ്രാഡ്മാന്റെ റെക്കോർഡിനൊപ്പമെത്തിയത് - വെസ്റ്റ് ഇൻഡീസ്, ട്രിനിഡാഡിൽ വച്ച്

36. 2002-ലെ നാറ്റ് വെസ്റ്റ് ത്രിരാഷ്ട്ര ഏകദിന മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കർ തന്റെ എത്രമത്തെ സെഞ്ചുറിയാണ് നേടിയത് - 33-മത്തെ

37. 2003-ലെ ലോകകപ്പ് മത്സരത്തിൽ സിംബാബയ്‌ക്കെതിരെ 'മാൻ ഓഫ് ദി മാച്ച്' ആയതോടെ ലോകകപ്പിൽ ഏറ്റവുമധികം തവണ ഈ പുരസ്‌കാരം നേടുന്ന കളിക്കാരനെന്ന ബഹുമതി നേടിയതാര് - സച്ചിൻ ടെണ്ടുൽക്കർ

38. 2003-ൽ നടന്ന ലോകകപ്പ് മത്സരത്തിലൂടെ സച്ചിൻ ടെണ്ടുൽക്കർ എത്രമത്തെ തവണയാണ് ലോകകപ്പിൽ 'മാൻ ഓഫ് ദി മാച്ച്' ആകുന്നത് - ആറ്

39. 2003 ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് എടുത്തതാര്? - സച്ചിൻ ടെണ്ടുൽക്കർ

40. ടെസ്റ്റ് ക്രിക്കറ്റിലെ സെഞ്ച്വറി നേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കർ ലോക റെക്കോർഡിന് ഉടമയായത് എങ്ങനെ? - 2005-ൽ ഡൽഹിയിലെ ഫിറോസ് ഷാ കോട്ലാ ഗ്രൗണ്ടിൽ ശ്രീലങ്കക്കെതിരെ നടന്ന രണ്ടാം ടെസ്റ്റിലാണ് സച്ചിൻ 35-മത്തെ ടെസ്റ്റ് സെഞ്ച്വറി (100 നോട്ട് ഔട്ട്)‌ കരസ്ഥമാക്കിയത്

Post a Comment

Previous Post Next Post