ഐക്യരാഷ്ട്ര സഭ (യു.എൻ.ഒ) ക്വിസ്

ഐക്യരാഷ്ട്ര സഭ (യു.എൻ.ഒ) ക്വിസ് (UNO Quiz in Malayalam)

1. യുണൈറ്റഡ് നേഷൻസ് ഓർഗനൈസേഷൻസിന്റെ മുൻഗാമി - ദി ലീഗ് ഓഫ് നേഷൻസ് (സർവ്വരാജ്യസഖ്യം)

 2. “ദി ലീഗ്‌ ഓഫ്‌ നേഷന്‍സ്‌ സ്ഥാപിച്ചത്‌ എപ്പോള്‍? - പാരീസ്‌ സമ്മേളനത്തെ തുടര്‍ന്ന്‌ ജനുവരി 10-ാം തീയതി

3. സര്‍വ്വരാജ്യസഖ്യത്തിന്‌ എത്ര മുഖ്യ ഘടകങ്ങള്‍ ഉണ്ട്‌? - നാല്

4. യു.എന്‍-ന്റെ തത്വസംഹിതയുടെ കരടുരൂപം തയ്യാറാക്കിയത്‌ എന്ന്‌? - 1945 ഏപ്രിലില്‍

5. യു.എന്‍-ന്റെ തത്വസംഹിതയുടെ കരടുരൂപം എവിടെവച്ച്‌ തയ്യാറാക്കി? - സാന്‍ ഫ്രാന്‍സിസ്‌കോയില്‍

6. യു.എന്‍-ല്‍ ഇപ്പോള്‍ എത്ര അംഗങ്ങള്‍ ഉണ്ട്‌? 193

7. യു.എന്‍-ന്റെ 193-ാമത്തെ അംഗം ഏത്‌ രാജ്യം? - സൗത്ത് സുഡാൻ

8. സൗത്ത് സുഡാൻ യു.എന്‍-ന്റെ അംഗമായത്‌ എന്ന്‌? - 2011-ല്‍

9. യു.എന്‍-ല്‍ ഏറ്റവും ആദ്യം എത്ര അംഗങ്ങള്‍ ഉണ്ടായിരുന്നു? - 50

10. 50 അംഗങ്ങളും ചേര്‍ന്ന്‌ യു.എന്‍-ന്റെ തത്വസംഹിത സ്ഥിരപ്പെടുത്തിയത്‌ എന്ന്‌? - 1945 ഒക്ടോബര്‍ 24-ാം തീയതി

11. ഇന്‍ഡ്യ യു.എന്‍-ല്‍ അംഗത്വം നേടിയത്‌ എന്ന്‌? - 1945-ല്‍

12. യു.എന്‍-ല്‍ എത്ര ഔദ്യോഗിക ഭാഷകളുണ്ട്‌? - ആറ്‌

13. യു.എന്‍-ലെ ഔദ്യോഗിക ഭാഷകള്‍ ഏതെല്ലാം? - ചൈനീസ്‌, ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, റഷ്യന്‍, സ്പാനിഷ്‌, അറബിക്‌

14. ബംഗ്ലാദേശ്‌ എന്ന്‌ യു.എന്‍-ല്‍ അംഗത്വം നേടി - 1974-ല്‍

15. യു.എന്‍.ഒ-യുടെ ആസ്ഥാനം എവിടെ? - ന്യൂയോര്‍ക്കില്‍

16. “യുണൈറ്റഡ്‌ നേഷന്‍സ്‌ ഓര്‍ഗനൈസേഷന്‍" എന്ന പേര്‌ നിർദ്ദേശിച്ചത്‌ ആര്? - ഫ്രാങ്ക്‌ളിൻ റൂസ്‌വെൽറ്റ്

17. യു.എന്‍.ഒ സമ്മേളിക്കുന്നതിനുള്ള കെട്ടിടം തുറന്നത്‌ എന്ന്‌? - 1951-ല്‍

18. ജനാധിപത്യ ചൈന എന്ന്‌ യു.എന്‍-ല്‍ അംഗത്വം നേടി? - 1971 ഒക്ടോബറില്‍

19. യു.എന്‍.ഒ-യ്ക്ക്‌ എത്ര ലക്ഷ്യങ്ങളുണ്ട്‌? അഞ്ച്

20. യു.എന്‍.ഒ-യില്‍ അംഗത്വം നേടുന്നതിന്‌ എത്ര പ്രധാന വ്യവസ്ഥകളുണ്ട്‌? - നാല്

21. യു.എന്‍.ഒ-യ്ക്ക്‌ എത്ര ഘടകങ്ങള്‍ ഉണ്ട്‌? - ആറ്

22. ജനറല്‍ അസംബ്ലിയില്‍ എത്ര അംഗങ്ങളുണ്ട്‌? - യു.എന്‍.ഒ-യിലെ എല്ലാ അംഗങ്ങളും

23. ജനറല്‍ അസംബ്ലി ഒരു വര്‍ഷം എത്ര തവണ സമ്മേളിക്കുന്നു? - ഒരിക്കല്‍

24. ജനറല്‍ അസംബ്ലിയുടെ സമ്മേളനത്തിന്‌ ഒരു രാഷ്ട്രത്തിന്‌ എത്ര പ്രതിനിധികളെ അയയ്ക്കാം? - അഞ്ച്‌

25. ജനറല്‍ അസംബ്ലിയില്‍ ഒരു രാഷ്ട്രത്തിന്‌ എത്ര വോട്ട്‌ ചെയ്യാം? - ഒരു വോട്ട്

26. ജനറല്‍ അസംബ്ലിയില്‍ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്‌ എത്ര വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌? - മൂന്നില്‍ രണ്ട്‌

27. യു.എന്‍.ഒ-യുടെ ഭരണനയം സംബന്ധിച്ച പ്രധാന തീരുമാനങ്ങളെടുക്കുന്നത്‌ യു.എന്‍.ഒ-യുടെ ഏത്‌ വിഭാഗമാണ്‌? - സെക്യൂരിറ്റി കൗണ്‍സില്‍

28. യു.എന്‍.ഒ-യുടെ സെക്യൂരിറ്റി കൗണ്‍സിലില്‍ എത്ര അംഗങ്ങളുണ്ട്‌? - 15

29. സെക്യൂരിറ്റി കൗണ്‍സിലിലെ 15 അംഗങ്ങളില്‍ എത്ര സ്ഥിര അംഗങ്ങള്‍ ഉണ്ട്‌? (5)

30. യു.എന്‍.ഒ-യുടെ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിര അംഗങ്ങള്‍ ഏതെല്ലാം രാഷ്ട്രങ്ങള്‍? - യു.എസ്‌.എ, റഷ്യ, യു.കെ, ഫ്രാന്‍സ്‌, ചൈന

31. യു.എന്‍.ഒ-യുടെ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരമല്ലാത്ത എത്ര അംഗങ്ങളുണ്ട്‌? - പത്ത്‌

32. യു.എന്‍.ഒ-യുടെ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരമല്ലാത്ത അംഗങ്ങളുടെ കാലദൈര്‍ഘ്യം എത്ര? - രണ്ട്‌ വര്‍ഷം

33. യു.എന്‍.ഒ-യുടെ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരമല്ലാത്ത അംഗങ്ങളെ ആര് തിരഞ്ഞെടുക്കുന്നു? - ജനറല്‍ അസംബ്ലി

34. യു.എന്‍.ഒ-യുടെ നാഡീകേന്ദ്രം അതിന്റെ ഏത്‌ ഘടകമാണ്‌? - സെക്യൂരിറ്റി കൗണ്‍സില്‍

35, സെക്യൂരിറ്റി കൗണ്‍സിലിലെ ഏത്‌ അംഗങ്ങള്‍ക്ക്‌ “വീറ്റോ പവ്വര്‍” ഉണ്ട്‌? - 5 സ്ഥിര അംഗങ്ങള്‍ക്ക്‌

36. സെക്യൂരിറ്റി കൗണ്‍സിലിലെ അഞ്ച്‌ സ്ഥിര അംഗങ്ങളില്‍ ഒരംഗം അനുകൂലിച്ചില്ലെങ്കില്‍പ്പോലും യാതൊന്നും പാസ്സാകില്ല എന്നുള്ളത്‌ എന്തിന്റെ പ്രത്യേകതയാണ്‌? - വീറ്റോ പവറിന്റെ

37. യു.എന്‍.ഒ-യുടെ ഏത്‌ വിഭാഗത്തിന്റെ സമ്മേളനം വര്‍ഷത്തിന്റെ ആദ്യാവസാനം തുടരുന്നു? - സെക്യൂരിറ്റി കൗണ്‍സിലിന്റെ

38. സെക്യൂരിറ്റി കൗണ്‍സിലിലെ അഞ്ച്‌ സ്ഥിരാംഗങ്ങളും ഏറ്റവും ചുരുങ്ങിയത്‌ രണ്ട്‌ സ്ഥിരമല്ലാത്ത അംഗങ്ങളും എല്ലാ പ്രധാനപ്പെട്ട പ്രമേയങ്ങളേയും അനുകൂലിച്ചിരിക്കണം എന്നത് “ശരിയോ' “തെറ്റോ"? - ശരി

39. ഇക്കണോമിക്‌ ആന്‍ഡ്‌ സോഷ്യല്‍ കൗണ്‍സിലില്‍ എത്ര അംഗങ്ങള്‍ ഉണ്ട്‌? - 54

40. ഇക്കണോമിക്‌ ആന്‍ഡ്‌ സോഷ്യല്‍ കൗണ്‍സിലിന്റെ പ്രധാന ലക്ഷ്യം എന്ത്‌? - ലോകസമാധാനം നിലനിര്‍ത്തല്‍ 

41. “‌ട്രസ്റ്റീഷിപ്പ് കൗണ്‍സിലി"ന്റെ ലക്ഷ്യം എന്ത്‌? - ജനങ്ങളുടെ ക്ഷേമം

42. ഐ.സി.ജെ എന്തിന്റെ ചുരുക്കിയ രൂപമാണ്‌? - "ഇന്റര്‍നാഷണല്‍ കോര്‍ട്ട്‌ ഓഫ്‌ ജസ്സിസി"ന്റെ

43. ഐ. സി.ജെ എവിടെ പ്രവര്‍ത്തിക്കുന്നു? - ഹേഗില്‍

44. ഐ.സി.ജെ-യില്‍ എത്ര ന്യായാധിപന്മാര്‍ ഉണ്ട്‌? - 15

45. സെക്യൂരിറ്റി കൗണ്‍സിലിന്റെ പ്രധാന പ്രവര്‍ത്തനം എന്ത്‌? - സുരക്ഷയും സമാധാനവും നിലനിർത്തൽ

46. ഐ.സി.ജെ-യിലെ ന്യായാധിപന്മാരെ എങ്ങനെ നിയമിക്കുന്നു? - സെക്യൂരിറ്റി കൗണ്‍സിലും ജനറല്‍ അസംബ്ലിയും തിരഞ്ഞെടുക്കുന്നു

47. ഐ.സി.ജെ-യിലെ ന്യായാധിപന്മാരുടെ കാലാവധി എത്ര വര്‍ഷമാണ്‌? - 7

48. ഐ.സി.ജെ-യുടെ പ്രധാന പ്രവര്‍ത്തനം എന്ത്‌? - അംഗരാജ്യങ്ങള്‍ തമ്മിലുള്ള കലഹം അവസാനിപ്പിക്കുക

49. ഐ.സി.ജെ-യിലെ ന്യായാധിപന്മാര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുമോ? - അതെ

50. ഇക്കണോമിക്‌ ആന്‍ഡ്‌ സോഷ്യല്‍ കൗണ്‍സിലിലെ അംഗങ്ങളുടെ കാലാവധി എത്ര വര്‍ഷം? - 3

51. സെക്യൂരിറ്റി കൗണ്‍സിലിന്റെ ശുപാര്‍ശപ്രകാരം ജനറല്‍ അസംബ്ലി നിയമിക്കുന്നത് ആരെ - യു.എന്‍.ഒ-യുടെ സെക്രട്ടറി ജനറലിനെ

52. യു.എന്‍-ല്‍ അംഗത്വം കിട്ടുന്നതിനുമുമ്പ്‌ ചൈനയെ പ്രതിനിധീകരിച്ചത്‌ ആര്‌? - ചിയാംഗ്‌ കെ ഷെക്ക്‌

53. പരസ്പര ധാരണയില്‍ എത്തിയിട്ടുണ്ടായിരുന്നതിനാല്‍ ഒരു രാജ്യത്തിന്റെ രണ്ട്‌ ഭാഗങ്ങള്‍ക്കും യു.എന്‍.ഒ-യില്‍ അംഗത്വം കിട്ടി. രാജ്യം ഏത്‌? - ജര്‍മ്മനി

54. യു.എന്‍.ഒ-യില്‍ അംഗത്വം കിട്ടിയിട്ടില്ലാത്ത രാജ്യത്തിന്‌ ഡബ്ലിയു.എച്ച്‌.ഒ, യുനെസ്‌കോ എന്നിവയില്‍ അംഗത്വം കിട്ടുമോ? - കിട്ടും

55. ഡബ്ലിയു.എച്ച്‌.ഒ എന്തിന്റെ ചുരുക്കിയ രൂപമാണ്‌? - വേള്‍ഡ്‌ ഹെല്‍ത്ത്‌ ഓർഗനൈസേഷന്റെ (ലോകാരോഗ്യ സംഘടന)

56. ഡബ്ലിയു.എച്ച്‌.ഒ-യുടെ ലക്ഷ്യം എന്ത്‌? - ആരോഗ്യത്തിന്‌ ഉപകരിക്കുന്ന മാര്‍ഗ്ഗങ്ങളുടെ കണ്ടുപിടുത്തം, സമന്വയിപ്പിക്കല്‍

57. ഡബ്ലിയു.എച്ച്‌.ഒ-യുടെ ആസ്ഥാനങ്ങള്‍ എവിടെ? - ജനീവയിലും സ്വിറ്റ്സര്‍ലന്‍ഡിലും

58. യുനെസ്‌കോയുടെ പൂര്‍ണ്ണരൂപം എന്ത്‌? - യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ

59. യുനെസ്‌കോ എന്ന്‌ സ്ഥാപിച്ചു? - 1946 നവംബര്‍ 4-ാം തീയതി

60. യുനെസ്‌കോയുടെ ആസ്ഥാനം എവിടെ? - പാരീസില്‍

61. സെക്യൂരിറ്റി കൗണ്‍സില്‍ പാസ്സാക്കിയ തീരുമാനത്തെ സ്ഥിര അംഗത്തിന്‌ എങ്ങനെ ചോദ്യം ചെയ്യാം? - വീറ്റോ പവ്വര്‍ ഉപയോഗിച്ച്‌

62. യു.എന്‍.ഒ-യുടെ സെക്രട്ടറി ജനറലിന്റെ കാലാവധി എത്ര വര്‍ഷം? - 5

63. യുണിസെഫിന്റെ പൂര്‍ണ്ണ രൂപം എന്ത്‌? - യുണൈറ്റഡ്‌ നേഷന്‍സ്‌ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ്‌ എമര്‍ജന്‍സി ഫണ്ട്

64. യുണിസെഫ്‌ എന്ന്‌ രൂപീകരിച്ചു? - 1946-ല്‍

65. യൂണിസെഫിന്റെ ആസ്ഥാനം എവിടെ? - ന്യൂയോര്‍ക്കില്‍

66. അഭയാര്‍ത്ഥികളുടെ ഉത്തരവാദിത്വം വഹിക്കുന്ന യു.എന്‍-ന്റെ പരിശീലനം നേടിയ ഏജൻസി ഏത്‌? - യു.എന്‍.എച്ച്‌.സി.ആര്‍

67. യു.എന്‍.എച്ച്‌.സി.ആര്‍-ന്റെ പൂര്‍ണ്ണ രൂപം എന്ത്‌? - യുണൈറ്റഡ്‌ നേഷന്‍സ്‌ ഹൈ കമ്മീഷണര്‍ ഫോര്‍ റെഫ്യുജീസ്

68. യു.എന്‍.എച്ച്‌.സി.ആര്‍-ന്റെ ആസ്ഥാനങ്ങള്‍ എവിടെ? - ജനീവയിലും സ്വിറ്റ്സര്‍ലന്‍ഡിലും

69. ഐ.എഫ്‌.സി-യുടെ പൂര്‍ണ്ണ രൂപം എന്ത്‌? - ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍

70. യു.എന്‍ ലൈബ്രറി എവിടെ? - ന്യൂയോര്‍ക്കില്‍

71. ഐ.എഫ്‌.സി-യുടെ ആസ്ഥാനം എവിടെ? - വാഷിംഗ്ടണ്‍ ഡി.സി.-യില്‍

72. നമീബിയ യു.എന്‍-ന്റെ 160-ാമത്തെ അംഗമായത്‌ എന്ന്‌? - 1984-ല്‍

73. ദക്ഷിണാഫ്രിക്കയുടെ യു.എന്‍-ലെ അംഗത്വം എന്തുകൊണ്ട്‌ തല്‍ക്കാലത്തേയ്ക്ക്‌ തടഞ്ഞുവച്ചു? - ഭരണ വ്യവസ്ഥയുടെ അപാകത കാരണം

74. ദക്ഷിണാഫ്രിക്കയ്ക്ക്‌ യു.എന്‍-ല്‍ വീണ്ടും അംഗത്വം കിട്ടിയത്‌ എന്ന്‌? - 1994-ല്‍

75. യു.എന്‍-ല്‍ അംഗത്വം നേടിയിട്ടുള്ള വളരെ ചെറിയ രാജ്യങ്ങള്‍ - ആന്‍ഡോറ, മൊണാകോ, എറിത്രിയ മുതലായ രാജ്യങ്ങള്‍

76. സിംഗപ്പുരിന്‌ യു.എന്‍-ല്‍ അംഗത്വം കിട്ടിയത്‌ എന്ന്‌? - 1965-ല്‍

77. പാകിസ്ഥാന്‍ എന്ന്‌ യു.എന്‍-ലെ അംഗമായി? - 1947-ല്‍

78. രണ്ട്‌ ജര്‍മ്മനികളുടേയും യു.എന്‍-ലെ അംഗത്വം, ഏകീകരിക്കപ്പെട്ട ജര്‍മ്മനി ഏറ്റെടുത്തത്‌ എന്ന്‌? - 1990-ല്‍

79. യു.എന്‍ ന്റെ മൂന്നാമത്തെ സെക്രട്ടറി ജനറലായിരുന്ന ഏഷ്യാക്കാരന്‍ - യു.താന്റ്‌ (ബര്‍മ്മ)

80. യു.എന്‍-ന്റെ 4-ാമത്തെ സെക്രട്ടറി ജനറല്‍ ആരായിരുന്നു? - കൂര്‍ട്ട്‌ വാല്‍ഡ് ഹൈം (ഓസ്ട്രിയ)

81. യു.എന്‍-ന്റെ 5-ാമത്തെ സെക്രട്ടറി ജനറല്‍ ആരായിരുന്നു? - ജാവിയര്‍ പെരസ്‌ ഡീ ക്വയര്‍ (പെറു)

82. മനുഷ്യാവകാശങ്ങളുടെ നിലനില്‍പ്പിനും സുരക്ഷിതത്വത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പരിശീലനം നേടിയ ഏജൻസി ഏത്‌? - ഹ്യൂമൻ റൈറ്റ്സ്‌ കമ്മീഷന്‍

83. യു.എന്‍.ആര്‍.ഡബ്ലിയു.എ.പി.ആര്‍.ഒ രൂപം എന്ത്‌? - യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്സ് ഏജൻസി ഫോർ പാലസ്റ്റീന്‍ റെഫ്യുജീസ്‌

84. യു.എന്‍.എഫ്‌.പി.എ-യുടെ പൂര്‍ണ്ണരൂപം എന്ത്‌? - യുണൈറ്റഡ്‌ നേഷന്‍സ്‌ ഫണ്ട്‌ ഫോര്‍ പോപ്പുലേഷന്‍ ആക്ടിവിറ്റീസ്‌

85. യു.എന്‍.എഫ്‌.പി.എ-യുടെ ആസ്ഥാനം എവിടെ? - ന്യൂയോര്‍ക്കില്‍

86. യു.എന്‍.ഡി.പി-യുടെ പൂര്‍ണ്ണ രൂപം എന്ത്‌? - യുണൈറ്റഡ്‌ നേഷന്‍സ്‌ ഡെവലപ്മെന്റ്‌ പ്രോഗ്രം

87. ഡബ്ലിയു.ഐ.പി.ഒ-യുടെ ആസ്ഥാനങ്ങള്‍ എവിടെ? - ജനീവയിലും സ്വിറ്റ്സര്‍ലന്‍ഡിലും

88. ഡബ്ലിയു.ഐ.പി.ഒ-യുടെ പൂര്‍ണ്ണരൂപം എന്ത്‌? - വേള്‍ഡ്‌ ഇന്റലക്ച്ചവല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍

89. യു.എന്‍.സി.റ്റി.എ.ഡി-യുടെ പൂര്‍ണ്ണരൂപം എന്ത്‌? - യുണൈറ്റഡ്‌ നേഷന്‍സ്‌ കോണ്‍ഫറന്‍സ്‌ ഓണ്‍ ട്രേഡ്‌ ആന്‍ഡ്‌ ഡവലപ്മെന്റ്‌

90. യു.എന്‍.സി.റ്റി.എ.ഡി-യുടെ ആസ്ഥാനങ്ങള്‍ എവിടെ? - വിയന്നയിലും ഓസ്ട്രിയയിലും

91. യു.എന്‍.ഐ.ഡി.ഒ-യുടെ പൂര്‍ണ്ണരൂപം എന്ത്‌? - യുണൈറ്റഡ്‌ നേഷന്‍സ്‌ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ്‌ ഓര്‍ഗനൈസേഷന്‍

92. യു.എന്‍.ഐ.ഡി.ഒ-യുടെ ആസ്ഥാനങ്ങള്‍ എവിടെ? - വിയന്നയിലും ഓസ്ട്രിയയിലും

93. യു.എന്‍.ഇ.പി-യുടെ പൂര്‍ണ്ണരൂപം എന്ത്‌? - യുണൈറ്റഡ്‌ നേഷന്‍സ്‌ ഇന്‍വയോണ്‍മെന്റ് പ്രോഗ്രാം

94. യു.എന്‍.ഇ.പി-യുടെ ആസ്ഥാനങ്ങള്‍ എവിടെ? - നയ്റോബിയിലും കെനിയയിലും

95. ഐ.എഫ്‌.എ.ഡി-യുടെ പൂര്‍ണ്ണരൂപം എന്ത്‌? - ഇന്റര്‍നാഷണല്‍ ഫണ്ട്‌ ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റ്‌

96. ഐ.എഫ്‌.എ.ഡി-യുടെ ആസ്ഥാനങ്ങള്‍ എവിടെ? - റോമിലും ഇറ്റലിയിലും

97. ഇന്റല്‍സാറ്റിന്റെ പൂര്‍ണ്ണരൂപം എന്ത്‌? - ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍സ്‌ സാറ്റലൈറ്റ്‌ കണ്‍സോര്‍ട്ടിയം

98. ഇന്റല്‍സാറ്റിന്റെ ആസ്ഥാനങ്ങള്‍ എവിടെ? - ജനിവയിലും സ്വിറ്റ്‌സര്‍ലന്‍ഡിലും

99. മനുഷ്യാവകാശങ്ങളുടെ സര്‍വ്വവ്യാപിയായ പ്രഖ്യാപനം യു.എന്‍-ന്റെ ജനറല്‍ അസംബ്ലി കൈക്കൊണ്ടത്‌ എന്ന്‌? - 1948-ല്‍

100. ഐ.ബി.ആര്‍.ഡി-യുടെ പൂര്‍ണ്ണരൂപം എന്ത്‌? - ഇന്റര്‍നാഷണല്‍ ബാങ്ക്‌ ഫോര്‍ റികണ്‍സ്ട്രക്ഷന്‍ ആന്‍ഡ്‌ ഡെവലപ്മെന്റ്‌

101. ഐ.ബി.ആര്‍.ഡിയുടെ ആസ്ഥാനം എവിടെ? - വാഷിംഗ്ടണ്‍ ഡി.സി.-യില്‍

102. യു.എന്‍-ല്‍ എഴുതാന്‍ ഉപയോഗിക്കുന്ന ഭാഷകള്‍ ഏതെലാം? - ഇംഗ്ലീഷ്‌, ഫ്രഞ്ച്‌

103. 1965-ല്‍ യു.എന്‍-ല്‍ നിന്ന്‌ പിന്‍മാറിയ രാജ്യം - ഇന്‍ഡോനേഷ്യ

104. ഇന്‍ഡോനേഷ്യ യു.എന്‍-ല്‍ വീണ്ടും ചേര്‍ന്നത്‌ എന്ന്‌? - 1966-ല്‍

105. ദക്ഷിണാഫ്രിക്കയ്ക്ക്‌ എതിരായി പടയൊരുക്കത്തിന്‌ അനുവാദം കൊടുക്കുന്ന വര്‍ഷമായി യു.എന്‍ ആഘോഷിച്ചു വര്‍ഷം ഏത്‌? - 1982

106. ഐ.എൽ.ഒ-യുടെ പൂർണരൂപം എന്ത്? ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ

107. ഐ.എല്‍.ഒ-യുടെ ആസ്ഥാനങ്ങള്‍ എവിടെ? - ജനീവയിലും സ്വിറ്റ്സര്‍ലന്‍ഡിലും

108. എഫ്‌.എ.ഒ-യുടെ പൂര്‍ണ്ണരൂപം എന്ത്‌? - ഫുഡ്‌ ആന്‍ഡ്‌ അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍

109. എഫ്‌.എ.ഒ-യുടെ ആസ്ഥാനങ്ങള്‍ എവിടെ? - റോമിലും ഇറ്റലിയിലും

110. യു.എന്‍-ല്‍ വിശ്രുതമായ പ്രസംഗം നടത്തിയ കേരളീയന്‍ - വി.കെ.കൃഷ്ണ മേനോന്‍

111. ഐ.സി.എ.ഒ-യുടെ പൂര്‍ണ്ണരൂപം എന്ത്‌? - ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍

112. ഐ.സി.എ.ഒ-യുടെ ആസ്ഥാനങ്ങള്‍ എവിടെ? - മോണ്‍ട്രിയലിലും കാനഡയിലും

113. ഐ.എ.ഇ.എ-യുടെ പൂര്‍ണ്ണരൂപം എന്ത്‌? - ഇന്റര്‍നാഷണല്‍ അറ്റോമിക്‌ എനര്‍ജി ഏജന്‍സി

114. ഐ.എ.ഇ.എ-യുടെ ആസ്ഥാനങ്ങള്‍ എവിടെ? - വിയന്നയിലും ഓസ്ട്രിയയിലും

115. ഐ.എ.ഇ.എ, യു.എന്‍.ഒ-യുടെ കീഴിലുള്ള സ്വാതന്ത്ര്യമുള്ള ഒരു സംഘടനയാണ്‌ എന്നത്‌ 'തെറ്റോ' 'ശരിയോ'? - ശരി

116. യു.പി.യു-ന്റെ പൂര്‍ണ്ണരൂപം എന്ത്‌? - യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്‍

117. യു.പി.യു-ന്റെ ആസ്ഥാനങ്ങള്‍ എവിടെ? - ബേർണിലും സ്വീറ്റ്‌സര്‍ലന്‍ഡിലും

118. ഡബ്ലിയു.എം.ഒ-യുടെ പൂര്‍ണ്ണരൂപം എന്ത്‌? - വേള്‍ഡ്‌ മെറ്റിയറോളജിക്കല്‍ ഓര്‍ഗനൈസേഷന്‍

119. ഡബ്ലിയു.എം.ഒ-യുടെ ആസ്ഥാനങ്ങള്‍ എവിടെ? - ജനീവയിലും സ്വിറ്റ്സര്‍ലന്‍ഡിലും

120. ഐ.റ്റി.യു-ന്റെ പൂര്‍ണ്ണരൂപം എന്ത്‌? - ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍

121. ഐ.റ്റി.യു-ന്റെ ആസ്ഥാനങ്ങള്‍ എവിടെ? - ജനീവയിലും സ്വീറ്റ്സര്‍ലന്‍ഡിലും

122. ഇ.സി.എ.എഫ്‌.ഇ-യുടെ പൂര്‍ണ്ണരൂപം എന്ത്‌? - ഇക്കണോമിക്ക്‌ കമ്മീഷന്‍ ഫോർ ഏഷ്യ ആന്‍ഡ്‌ ഫാര്‍ ഈസ്റ്റ്

123. ഇ.സി.എ.എഫ്‌.ഇ-യുടെ ആസ്ഥാനങ്ങള്‍ എവിടെ? - ബാങ്കോക്കലും തായ്ലന്‍ഡിലും

124. ഗാട്ടിന്റെ പൂര്‍ണ്ണരൂപം എന്ത്‌? - ദി ജനറല്‍ എഗ്രിമെന്റ്‌ ഓഫ്‌ താരിഫ്സ്‌ ആന്‍ഡ്‌ ട്രേഡ്‌

125. ഗാട്ടിന്റെ ആസ്ഥാനങ്ങള്‍ എവിടെ? - ജനീവയിലും സ്വിറ്റ്സര്‍ലന്‍ഡിലും

126. ഐ.ഡി.എ-യുടെ പൂര്‍ണ്ണരൂപം എന്ത്‌? - ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ്‌ അസോസിയേഷന്‍

127. ഐ.ഡി.എ-യുടെ ആസ്ഥാനം എവിടെ? - വാഷിംഗ്ടണ്‍

128. ഐ.എം.സി.ഒ-യുടെ പൂര്‍ണ്ണരൂപം എന്ത്‌? - ഇന്റര്‍ഗവണ്‍മന്റല്‍ മാറിടൈം കണ്‍സള്‍ട്ടേറ്റിവ്‌ ഓര്‍ഗനൈസേഷന്‍

129. ഐ.എം.സി.ഒ-യുടെ ആസ്ഥാനം എവിടെ? - ലണ്ടനില്‍

130. അന്തര്‍ദ്ദേശീയ ടെലികമ്മ്യൂണിക്കേഷന്‍ വര്‍ഷമായി യു.എന്‍.ഒ പ്രഖ്യാപിച്ചത്‌ ഏത്‌ വര്‍ഷം? - 1983

131. അന്തര്‍ദ്ദേശീയ യുവജനവര്‍ഷമായി യു.എന്‍.ഒ പ്രഖ്യാപിച്ചത്‌ ഏത്‌ വര്‍ഷം? - 1985

132. ഭവനരഹിതര്‍ക്ക്‌ വാസകേന്ദ്രം ഒരുക്കുന്ന അന്തര്‍ദ്ദേശീയ വര്‍ഷമായി യു.എന്‍.ഒ പ്രഖ്യാപിച്ചത്‌ ഏത്‌ വര്‍ഷം? - 1987

133. അന്തര്‍ദ്ദേശീയ വനിതാദശകമായി യു.എന്‍.ഒ പ്രഖ്യാപിച്ചത്‌ ഏത്‌ ദശകം? - 1975-1985

134. ശുദ്ധജലവിതരണവും ആരോഗ്യരക്ഷാനടപടികളുടെ ക്രമീകരണവും ഉള്‍പ്പെട്ട അന്തര്‍ദ്ദേശീയ ദശകമായി യു.എന്‍.ഒ പ്രഖ്യാപിച്ചത്‌ എത്‌ ദശകം? - 1980-1989

135. യു.എന്‍.ഒ-യുടെ നിലവിലുള്ള പ്രസിഡന്റ്‌ ആര്‌? - വോൾകാൻ ബോസ്‌കിർ (2020)

136. യു.എന്‍.ഒ-യുടെ നിലവിലുള്ള പ്രസിഡന്റ്‌ ഏത്‌ രാഷ്ട്രത്തിലെ പൗരനാണ്‌? - തുർക്കി

137. യു.എന്‍.ഒ-യുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറല്‍ ആര്? അന്റോണിയോ ഗുട്ടറസ് (2017 മുതൽ)

138. എല്ലാ അംഗരാഷ്ട്രങ്ങളും പ്രതിനിധാനം ചെയ്യപ്പെട്ട യു.എന്‍.ഒ-യുടെ ഏക ഘടകം ഏത്‌? - ജനറല്‍ അസംബ്ലി

139. ട്രസ്റ്റിഷിപ്പ്‌ കൗണ്‍സിലില്‍ എത്ര അംഗങ്ങളുണ്ടായിരുന്നു‌? - 14

140. യു.എന്‍.ഒ-യുടെ ആദ്യത്തെ വനിതാ പ്രസിഡന്റ്‌ ആര്‌? - ശ്രിമതി വിജയലക്ഷ്മി പണ്ഡിറ്റ്‌, ഇന്ത്യ

141. യു.എന്‍.ഒ-യില്‍നിന്ന്‌ പുറത്താക്കപ്പെട്ട രാഷ്ട്രം ഏത്‌? - തായ്വാൻ

142. യു.എന്‍.ഒ-യില്‍ നിന്ന്‌ തായ്വാന്‍ പുറത്താക്കപ്പെട്ടത്‌ ഏത്‌ വര്‍ഷം? - 1971

143. യു.എന്‍.ഒ-യുടെ അംഗങ്ങളല്ലാത്ത രാജ്യങ്ങള്‍ ഏതെല്ലാം? - വത്തിക്കാൻ, പലസ്തീൻ, തായ്വാന്‍

144. യുണിസെഫിന്റെ തലവന്‍ ആര്‌? - ഹെന്രിഎറ്റ ഫോർ, യു.എസ്‌.എ

145. യു.എന്‍.എഫ്‌.പി.എ-യുടെ തലവന്‍ ആര്‌? - നടാലിയ കനേം

146. ഡബ്ള്യു.എം.ഒ-യുടെ തലവന്‍ ആര്‌? - ജെർഹാർഡ്‌ അഡ്രിയാൻ, ജർമ്മനി

147. ഗാട്ടിന്റെ പൂർണരൂപം? - ജനറൽ എഗ്രിമെന്റ് ഓൺ താരിഫ്‌സ് ആൻഡ് ട്രേഡ്

148. ഡബ്ലിയു.ഐ.പി.ഒ-യുടെ തലവന്‍ ആര്‌? - ഡാരൻ താങ് (സിങ്കപ്പൂർ)

149. ഐ.എഫ്‌.എ.ഡി-യുടെ തലവന്‍ ആര്‌? - ഹൗങ്‌ബോ (ടോഗോ)

150. ഐ.റ്റി.യു-യുടെ തലവന്‍ ആര്‌? - ഹൗലിൻ സ്ഹാവോ (ചൈന)

151. യു.പി.യു-യുടെ തലവന്‍ ആര്‌? - ബിഷാർ അബ്ദിറഹ്മാൻ ഹുസൈൻ (കെനിയ)

152. ഐ.സി.എ.ഒ-യുടെ തലവന്‍ ആര്‌? - സാൽവറ്റോറെ (ഇറ്റലി)

153. ഐ.എല്‍.ഒ-യുടെ തലവന്‍ ആര്‌? - ഗയ് റെയ്ഡർ (ബ്രിട്ടൺ)

154. യു.എന്‍.എച്ച്.‌സി.ആര്‍-ന്റെ തലവന്‍ ആര്‌? - ഫിലിപ്പോ ഗ്രാൻഡി (ഇറ്റലി)

155. യുനസ്‌കോയുടെ തലവന്‍ ആര്‌? ഓഡിറേ അസൗലെ 

156. ഐ.എ.ഇ.എ-യുടെ തലവന്‍ ആര്‌? -  റാഫേൽ ഗ്രോസി (അർജന്റീന), യുകിയ അമിനോ (ജപ്പാൻ)

157. എഫ്‌.എ.ഒ-യുടെ തലവന്‍ ആര്‌? - ക്യു ഡോങ്‌യു (ചൈന)

158. ഐ.എം.എഫ്‌-ന്റെ തലവന്‍ ആര്‌? - ക്രിസ്റ്റലിന ജോർജിയവ (ബൾഗേറിയ)

159. ഡബ്ലിയു.എച്ച്‌.ഒ-യുടെ തലവന്‍ ആര്‌? - റ്റെഡ്റോസ് അധാനോം (എത്തിയോപ്യ)

160. യു.എന്‍.ഒ-യുടെ ചിഹ്നം എന്താണ്‌? - ഒലിവ്‌ മരത്തിന്റെ, വളഞ്ഞ രണ്ട്‌ ശാഖകളുടെ മദ്ധ്യഭാഗത്ത്‌, ഇളം നീല പശ്ചാത്തലത്തോട്‌ കൂടിയ ഭൂപടം

161. യു.എന്‍.ഒ-യുടെ ആദ്യത്തെ സെക്രട്ടറി ജനറല്‍ ആരായിരുന്നു - ട്രിഗ്വേലി, നോര്‍വെ

162. യു.എന്‍.ഒ-യുടെ 6-മത്തെ സെക്രട്ടറി ജനറല്‍ ആരായിരുന്നു - ഡോ. ബൂട്രോസ്‌ ബൂട്രോസ്‌ ഗാലി, ഈജിപ്ത്

163. “യുണൈറ്റഡ്‌ നേഷന്‍സി"-ന്റെ സര്‍വ്വകലാശാല എവിടെ സ്ഥിതി ചെയ്യുന്നു? - ടോക്യോയില്‍

164, പ്രകൃതിദത്തമായ അനര്‍ത്ഥങ്ങള്‍ കുറയ്ക്കുന്ന ദശകമായി യു.എന്‍.ഒ രൂപരേഖ തയ്യാറാക്കിയ ദശകമേത്‌? - 1990-2000

165. സമുദ്രങ്ങളുടെ അന്തര്‍ദ്ദേശീയ വര്‍ഷമായി യു.എന്‍.ഒ പ്രഖ്യാപിച്ചത്‌ ഏത്‌ വര്‍ഷം? - 1998

166. മുതിര്‍ന്നവരുടെ വര്‍ഷമായി യു.എന്‍.ഒ പ്രഖ്യാപിച്ചത്‌ ഏത്‌ വര്‍ഷം? - 1999

167. “ഇന്റര്‍നാഷണല്‍ കോര്‍ട്ട്‌ ഓഫ്‌ ജസ്റ്റിസി' ലെ വിധികര്‍ത്താക്കളുടെ ഓഫീസിന്റെ കാലാവധി എത്ര വര്‍ഷം? - 9

168. “ഇന്റര്‍നാഷണല്‍ കോര്‍ട്ട്‌ ഓഫ്‌ ജസ്റ്റിസി'ല്‍ വിധികര്‍ത്താക്കളായി സേവനം അനുഷ്ടിച്ചിട്ടുള്ള ഇന്‍ഡ്യാക്കാര്‍: - ആര്‍.എസ്‌. പതക്‌ നാഗേന്ദ്ര സിംഗ്‌, ബി.എന്‍. റാവു

169. വാര്‍ത്താവിനിമയത്തിന്റെ വര്‍ഷമായി യു.എന്‍ ആഘോഷിച്ച വര്‍ഷം ഏത്‌? - 1983

170. രണ്ടാമത്തെ നിരായുധീകരണ ദശകമായി യു.എന്‍.ഒ രൂപരേഖ തയ്യാറാക്കിയ ദശകം ഏത്‌? - 1980- 1989

171. സമാധാനത്തിന്റെ വര്‍ഷമായി യു.എന്‍ ആഘോഷിച്ച വര്‍ഷം ഏത്‌? - 1986

172. സാംസ്‌കാരിക പുരോഗതിയുടെ അന്തര്‍ദ്ദേശീയ ദശകമായി യു.എന്‍.ഒ രൂപരേഖ തയ്യാറാക്കിയ ദശകം ഏത്‌? - 1988- 1997

173. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ വര്‍ഷമായി യു.എന്‍ ആഘോഷിച്ച വര്‍ഷം ഏത്‌? - 1996

174. സഹിഷ്ണുതയുടെ വര്‍ഷമായി യു.എന്‍ ആഘോഷിച്ച വര്‍ഷം ഏത്‌? - 1995

175. കുടുബത്തിന്റെ വര്‍ഷമായും കളിയുടെ വര്‍ഷമായും യു.എന്‍ ആഘോഷിച്ച വര്‍ഷം ഏത്‌? - 1994

176. തദ്ദേശീയമായ ആളുകളുടെ വര്‍ഷമായി യു.എന്‍ ആഘോഷിച്ച വര്‍ഷം ഏത്‌? - 1993

177. ബഹിരാകാശ വര്‍ഷമായി യു.എന്‍ ആഘോഷിച്ച വര്‍ഷമേത്‌? - 1992

178. സാക്ഷരതയുടെ വര്‍ഷമായി യു.എന്‍ ആഘോഷിച്ച വര്‍ഷമേത്‌? - 1990

179. “എയ്ഡ്‌സി'ന്റെ വര്‍ഷമായി യു.എന്‍ ആഘോഷിച്ച വര്‍ഷം ഏത്‌ - 1988

180. രണ്ടുതവണ യു.എന്‍.ഒ യുടെ സെക്രട്ടറി ജനറല്‍ ആയത്‌ ആര്? - കോഫി അന്നൻ

Post a Comment

Previous Post Next Post