ഇന്ത്യൻ ഭരണഘടന ക്വിസ് (Indian Constitution Quiz)
1. സ്വാതന്ത്ര്യത്തിനു മുന്‍പുള്ള അവിഭക്ത ഇന്ത്യയെ, പാകിസ്താനെന്നും ഇന്ത്യയെന്നും രണ്ടു പ്രദേശമാക്കി നിര്‍വചിച്ച ആദ്യനിയമം ഏത്? - ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് 1947
2. ഭരണഘടന അംഗീകരിക്കുമ്പോൾ ഇന്ത്യയുടെ പ്രസിഡന്‍റ് ആര്? - ഡോ.രാജേന്ദ്ര പ്രസാദ്
3. ഇന്ത്യയുടെ മതേതരസ്വഭാവം വ്യക്തമായി പ്രഖ്യാപിക്കുന്ന സുപ്രധാന ഭരണഘടനാഭാഗം ഏത്? - ആമുഖം
4. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിയമനിര്‍മാണാധികാരങ്ങൾ വിഭജിക്കുന്ന യൂണിയൻ, സ്റ്റേറ്റ്, കൺകറന്റ് ലിസ്റ്റുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നത് എത്രമത്തെ പട്ടിക(Schedule)യിലാണ്? - 7
5. ഭരണഘടനയുടെ ആധാരരേഖയായി പരിഗണിക്കുന്ന ആക്ട്? - 1935 ലെ ദ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്
6. ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ? - ഡോ.ബി.ആർ.അംബേദ്‌കർ
7. ഭരണഘടന നിർമ്മാണകാലത്ത് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയുടെ ചെയർമാൻ ആര്? - ഡോ.രാജേന്ദ്രപ്രസാദ്
8. ഭരണഘടനയിലെ അടിയന്തരാവസ്ഥ സംബന്ധിച്ച ഭാഗങ്ങൾ ഏത് രാജ്യത്തുനിന്നും കടമെടുത്തതാണ്? - ജര്‍മനി
9. ഭരണഘടനയുടെ 58-മത് ഭേദഗതിനിയമപ്രകാരം കാലാകാലങ്ങളില്‍ വരുന്ന ഭരണഘടനാ ഭേദഗതികൾ ഉൾക്കൊള്ളുന്ന പരിഷ്കരിച്ച പതിപ്പുകൾ ഇംഗ്ലീഷിന് പുറമേ ഒരു ഇന്ത്യന്‍ഭാഷയിലും പ്രസിദ്ധപ്പെടുത്താന്‍ രാഷ്ട്രപതിയെ ഉത്തരവാദപ്പെടുത്തി.ഏത് ഭാഷയില്‍? - ഹിന്ദി
10. ഭരണഘടനയുടെ ആമുഖത്തില്‍ 'സോഷ്യയലിസ്‌റ്റ്' എന്ന വാക്ക് കൂട്ടിച്ചേര്‍ത്ത 42-ാം ഭരണഘടനാ ഭേദഗതി ഉണ്ടായത് ഏത് വര്‍ഷത്തില്‍? - 1976
11. മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതിയെ സമീപിക്കാം. ഹൈക്കോടതിയെ സമീപിക്കാൻ അവകാശം നൽകുന്ന ആർട്ടിക്കിൾ? - 226
12. ഇന്ത്യന്‍ ഭരണഘടനയില്‍ എത്ര പട്ടികകൾ (Schedules) ഉണ്ട്? - 12
13. അമേരിക്കന്‍ ഭരണഘടനയിലെ ബില്‍ ഓഫ് റൈറ്റ്സിന് ഇന്ത്യന്‍ ഭരണഘടനയിലെ ഏത് വ്യവസ്ഥയുമായാണ് സാമ്യമുള്ളത്? - മൗലികാവകാശങ്ങൾ
14. ഒരു സംസ്ഥാനത്തെ ഭരണസംവിധാനം പരാജയപ്പെട്ടാല്‍ അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ? - 356
15. ആമുഖം (Preamble) ഭരണഘടനയുടെ ഭാഗമാണ് എന്ന് സുപ്രീം കോടതി വ്യക്തമാക്കിയ കേസ്? - കേശവാനന്ദഭാരതി കേസ്
16. കൂറുമാറ്റ നിരോധന നിയമത്തിന് സാധുതയുണ്ടാക്കിയ ഭരണഘടനാഭേദഗതി? - 82-ാം ഭേദഗതി
17. കേന്ദ്രസംസ്ഥാന ബന്ധങ്ങളില്‍ മാറ്റം വേണ്ടതുണ്ടോ എന്ന് നിര്‍ദേശിക്കാന്‍ 1983-ല്‍ രൂപവത്കൃതമായ കമ്മീഷന്‍ ? - സര്‍ക്കാരിയ കമ്മീഷന്‍
18. ഒരു സംസ്ഥാനത്തിന്റെ അതിര്‍ത്തികൾ മാറ്റുന്നത് സംബന്ധിച്ച നിയമനിര്‍മാണ അധികാരം ഏത് ലിസ്‌റ്റില്‍ പെടും? - യൂണിയന്‍ ലിസ്റ്റ്
19. അന്യായമായി തടങ്കലിൽ വെച്ചയാളെ ഹാജരാക്കാൻ ആവശ്യപ്പെടുന്ന റിട്ട് ഹർജി - ഹേബിയസ് കോർപ്പസ്
20. ഭരണഘടന നിലവില്‍ വരുന്നതിന് മുമ്പ് തന്നെ ഇന്ത്യയിൽ ഫെഡറൽ സംവിധാനം നിർദേശിച്ച നിയമം? - ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935
21. ഭരണഘടനയുടെ നാലാം പട്ടിക(Fourth Schedule)യനുസരിച്ച് രാജ്യസഭയിലേക്ക് കൂടുതൽ അംഗങ്ങളെ അയയ്ക്കാൻ കഴിയുന്ന സംസ്ഥാനം? - ഉത്തര്‍ പ്രദേശ്
22. ഇന്ത്യയില്‍ വോട്ടവകാശത്തിനുള്ള ചുരുങ്ങിയ പ്രായം 21-ല്‍ നിന്ന് 18ആക്കി കുറച്ച വര്‍ഷം? - 1989
23. മൗലികസ്വാതന്ത്ര്യങ്ങളില്‍ നിന്ന് എടുത്തുകളഞ്ഞ സ്വാതന്ത്ര്യം ഏത്? - സ്വത്ത് സമ്പാദിക്കാനുള്ള സ്വാതന്ത്ര്യം
24. ആർട്ടിക്കിൾ 14 പ്രകാരമുള്ള, നിയമത്തിന്റെ മുന്നില്‍ തുല്യത എന്ന ഭരണഘടനാതത്ത്വത്തില്‍ ഇളവ് ലഭിക്കുന്ന പദവി ? - രാഷ്‌ട്രപതി
25. ഒരേ കുറ്റത്തിന് ഒന്നിലധികം തവണ വിചാരണ പാടില്ലെന്ന (Double jeopardy) തത്ത്വം ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളില്‍ അടങ്ങിയിരിക്കുന്നു? - ആർട്ടിക്കിൾ 20
26. മൗലികാവകാശങ്ങൾ ഭേദഗതി ചെയ്യാമെന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാഭാഗം ? - ആർട്ടിക്കിൾ 368
27. സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കുമുള്ള റിട്ട് അധികാരം താത്കാലികമായി ഇല്ലാതാകുന്നത് എപ്പോൾ? - അടിയന്താരാവസ്ഥ പ്രഖ്യപിക്കുമ്പോൾ
28. സുപ്രീം കോടതിയുടെ റിട്ട് അധികാരം ................. മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു - മൗലികാവകാശങ്ങളുടെ ലംഘനത്തിനെതിരെ.
29. ഇന്ത്യന്‍ ഭരണഘടനയിലെ റിട്ട് അധികാരം എന്ന തത്ത്വത്തിന് കടപ്പാടുള്ള പ്രൊറോഗേറ്റിവ് റിട്ട്‌സ് (Prerogative writs) ഏത് രാജ്യത്തിലെ നിയമവ്യവസ്ഥയിലേതാണ്? - ബ്രിട്ടൺ
30. നിര്‍ദേശതത്ത്വങ്ങൾ എന്ന ആശയം ഏത് രാജ്യത്തുനിന്ന് കടമെടുത്തു? - അയര്‍ലന്‍ഡ്
31. ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്ന് നിര്‍ദേശിക്കുന്ന ആർട്ടിക്കിൾ? - 44
32. ഇന്ത്യയില്‍ ത്രിതല പഞ്ചായത്തുകൾ രൂപവത്കരിക്കാനുള്ള തീരുമാനം -------- അനുസരിച്ചാണ്. - നിര്‍ദേശക തത്ത്വങ്ങൾ
33. മൗലിക കടമകൾ എത്രാമത്തെ ആര്‍ട്ടിക്കിളിലാണ് പ്രതിപപാദിച്ചിരിക്കുന്നത്? - ആർട്ടിക്കിൾ 51A
34. അംഗമല്ലെങ്കിലും പാര്‍ലമെന്‍റിന്റെ ഇരു സഭകളിലും പങ്കെടുത്ത് സംസാരിക്കാന്‍ അവകാശമുള്ളതാര്‍ക്ക്? - അറ്റോര്‍ണി ജനറല്‍
35. ഒരേസമയം പാര്‍ലമെന്‍റിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെടുകയും ഏതെങ്കിലും ഒരു സഭയിലുള്ള അംഗത്വം രാജിവെക്കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ ഏത് സഭയിലെ അംഗത്വമാണ് നഷ്ടപ്പെടുക? - പാര്‍ലമെന്‍റ് അംഗത്വം
36. കോര്‍ട്ട് ഓഫ് റെക്കോര്‍ഡ് എന്ന് വിശേഷിപ്പിക്കുന്ന കോടതി? - സുപ്രീം കോടതി
37. സുപ്രീംകോടതിയിലെയോ ഹൈക്കോടതികളിലെയോ ജഡ്‌ജിമാരെ നീക്കം ചെയ്യുന്ന പ്രക്രിയ? - ഇംപീച്ച്‌മെന്‍റ്
38. 1991-93 കാലയളവില്‍ ഈ ജഡ്ജിക്കെതിരെ പാര്‍ലമെന്‍റില്‍ ഇംപിച്ച്‌മെന്‍റ് പ്രമേയം കൊണ്ടുവന്നെങ്കിലും പരാജയപ്പെട്ടു - ജസ്‌റ്റിസ് രാമമൂര്‍ത്തി
39. പൊതുവായി ഒരു ഹൈക്കോടതി മാത്രമുള്ള സംസ്ഥാനങ്ങൾ? - പഞ്ചാബ്, ഹരിയാണ
40. ജില്ലാസെഷന്‍സ് കോടതികൾ പ്രഖ്യാപിക്കുന്ന വധശിക്ഷ ശരിവെക്കാനുള്ള അധികാരം ------- ല്‍ നിക്ഷിപ്തമാണ് - ഹൈക്കോടതിയിൽ
41. ഹൈക്കോടതി ജഡ്ജിയെ ഒരു കോടതിയില്‍ നിന്ന് മറ്റൊരുകോടതിയിലേക്ക് സ്ഥലം മാറ്റാനുള്ള അധികാരം - രാഷ്ട്രപതിക്ക്
42. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിൾ - 370
43.കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പ്രസിഡന്‍റിന്റെ പ്രതിപുരുഷന്‍ ആര്? - ലഫ്റ്റനന്‍റ് ഗവര്‍ണര്‍
44. ഭരണഘടനയില്‍ തൊട്ടുകൂടായ്മ ഇല്ലായ്ക ചെയ്തതായി പ്രഖ്യാപിക്കുന്ന ആർട്ടിക്കിൾ - 17
45. റൈറ്റ് ടു എഡ്യൂക്കേഷൻ ബിൽ 2008-ന് അടിസ്ഥാനമായ ഭരണഘടനാ ഭേദഗതി? - 86-മത് ഭേദഗതി (റൈറ്റ് ടു പ്രൈമറി എഡ്യൂക്കേഷൻ)
0 Comments