കല്ലറ പാങ്ങോട് സമരം

കല്ലറ പാങ്ങോട്ട് സ്വാതന്ത്ര്യ സമര ചരിത്രം (Kallara Pangode Samaram )

തിരുവനന്തപുരം ജില്ലയിലെ കല്ലറ ചന്തയിൽ റവന്യൂ ഉദ്യോഗസ്ഥരും പോലീസുകാരും ജന്മിമാരുടെ ഗുണ്ടകളും ചേർന്ന് നടത്തിവന്ന അന്യായമായ ചന്തപ്പിരിവിനെതിരെയും സി.പി. രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെയും നടന്ന പ്രക്ഷോഭം. അധിക നികുതി കൊടുക്കാതിരുന്ന കർഷകരെ പോലീസുകാർ ആക്രമിച്ചു. അക്രമാസക്തരായ കർഷകർ പാങ്ങോട് പോലീസ് സ്റ്റേഷൻ ആക്രമിച്ചു. പോലീസിന്റെയും ഗുണ്ടകളുടെയും ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു. കല്ലറ - പാങ്ങോട് സമരത്തിന് നേതൃത്വം നൽകിയ പട്ടാളം കൃഷ്ണൻ, കൊച്ചാപ്പിപ്പിള്ള എന്നിവരെ 1940 ൽ തൂക്കിക്കൊന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. സർ സി.പി.രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെയും ജന്മിമാരുടെ അന്യായ ചന്തപ്പിരിവിനെതിരെയും നടന്ന പ്രക്ഷോഭം - കല്ലറ പാങ്ങോട് വിപ്ലവം

2. കല്ലറ പാങ്ങോട് സമരം നടന്ന വർഷം - 30 സെപ്റ്റംബർ 1938 

3. കല്ലറ പാങ്ങോട് സമരത്തിന് നേതൃത്വം നൽകിയതിനാൽ തൂക്കിലേറ്റപ്പെട്ടവർ - കൊച്ചാപ്പി പിള്ള, പട്ടാളം കൃഷ്ണൻ

4. കല്ലറ പാങ്ങോട് സമരം ഏത് സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നടന്നതാണ് - നിസ്സഹകരണ പ്രസ്ഥാനം 

5. കല്ലറ പാങ്ങോട് സമരത്തെ തുടർന്ന് പോലീസ്  വെടിവെപ്പിൽ കൊല്ലപ്പെട്ട പ്രമുഖ സ്വാതന്ത്ര്യസമര സേനാനികൾ - പ്ലാകീഴിൽ കൃഷ്ണപിള്ള, ചെറുവലം കൊച്ചു നാരായണൻ ആചാരി

6. 2013 ൽ 75-ാം വാർഷികം ആഘോഷിച്ച ചരിത്ര സമരം - കല്ലറ പാങ്ങോട് സമരം

Post a Comment

Previous Post Next Post