ഭരണഘടന ആമുഖം

ഭരണഘടന ആമുഖം (Preamble of Indian Constitution)

■ ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും പ്രധാന പ്രത്യേകതകളിലൊന്നാണ് ആമുഖം. ആമുഖത്തിൽ പറഞ്ഞിരിക്കുന്ന ആശയങ്ങൾ ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിൽ ജവാഹർലാൽ നെഹ്‌റു അവതരിപ്പിച്ചവയാണ്.

■ ആമുഖം ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ്, മതേതരത്വ, ജനാതിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നു.

■ ഇന്ത്യയെ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി സംഘടിക്കാനുള്ള ഉറച്ച തീരുമാനത്തെ ഭരണഘടനയുടെ ആമുഖം വിളംബരം ചെയ്യുന്നു.

■ ജവാഹർലാൽ നെഹ്രുവാണ് ആമുഖം തയ്യാറാക്കിയത്. അമേരിക്കൻ ഭരണഘടനയുടെ ആമുഖം മാതൃകയാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതുപ്രകാരം സെക്കുലർ, സോഷ്യലിസ്റ്റ്, ഇന്റെഗ്രിറ്റി എന്നീ ആശയങ്ങൾ ആമുഖത്തിൽ ഉൾപ്പെടുത്തി. ആമുഖം ആരംഭിക്കുന്നത് 'ഇന്ത്യയിലെ ജനങ്ങളായ നാം' എന്നാണ്.

■ ആമുഖത്തിൽ 'സോഷ്യലിസം, മതേതരത്വം' എന്നീ ആശയങ്ങൾ ഉൾപ്പെടുത്തിയത് 1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. 'ചെറുഭരണഘടന' അഥവാ 'മിനി കോൺസ്റ്റിറ്റ്യൂഷൻ' എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി - 42-ാം ഭരണഘടന ഭേദഗതി

2. ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചത് ഏത് കേസിലാണ് - കേശവാനന്ദഭാരതി കേസ് (1973)

3. ആമുഖത്തെ ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് വിശേഷിപ്പിച്ചത് ആരാണ് - കെ.എം.മുൻഷി

4. ഭരണഘടനയുടെ 'ഹൃദയവും ആത്മാവും' എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് - താക്കൂർദാസ് ഭാർഗവ്

5. ഭരണഘടനയുടെ ജീവൻ (ആത്മാവ്) ഏതാണ്? - ആമുഖം

6. ഭരണഘടനയുടെ ആമുഖം അനുസരിച്ച് ഇന്ത്യ ഏതു വിധത്തിലുള്ള രാജ്യമാണ് - പരമാധികാരമുള്ളതും സ്ഥിതിസമത്വമുള്ളതും, മതനിരപേക്ഷമായതും, ജനാധിപത്യപരമായതും

7. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ലക്ഷ്യമെന്ത്? - സാമൂഹികമായ, സാമ്പത്തികമായ, ഭരണപരമായ, നീതിയുക്തമായ സുരക്ഷിതത്വം

8. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ സൂചിപ്പിച്ചിട്ടില്ലാത്തവ ഏതെല്ലാം? - സംഘടനയുടെ പട്ടിക, സംസ്ഥാനത്തിന്റെ പട്ടിക, പ്രാബല്യത്തിലുള്ള പട്ടിക

9. ആമുഖം എത്ര തവണ ഭേദഗതി വരുത്തിയിട്ടുണ്ട്? - ഒരിക്കൽ

10. ഭരണഘടനയുടെ ആമുഖത്തിന്റെ മാറ്റം എത്രമത്തെ ഭേദഗവതിയിലാണ്? - 42-മത്തെ

11. ഭരണഘടനയുടെ ആമുഖത്തിൽ 'സ്ഥിതിസമത്വവാദപരമായ, മതനിരപേക്ഷമായ' എന്നീ വാക്കുകൾ കൂട്ടിച്ചേർത്തത് എത്രമത്തെ ഭേദഗതി പ്രകാരം? - 42-മത്തെ

12. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യങ്ങളും വസ്തുനിഷ്ഠതകളും എവിടെ പ്രതിപാദിച്ചിരിക്കുന്നു? - ആമുഖത്തിൽ

13. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്‌ രൂപം നൽകിയത് ആര്? - പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു

14. ഭരണഘടനയുടെ ആമുഖത്തിന്റെ 42-മത്തെ ഭേദഗതിയിൽ ചേർത്ത രണ്ടു വാക്കുകൾ ഏതെല്ലാം? - സോഷ്യലിസ്റ്റ് അഥവാ സ്ഥിതിസമത്വവാദി, മതനിരപേക്ഷമായ

15. ഇന്ത്യയുടെ രാഷ്ട്രീയജാതകം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭരണഘടനാ ഭാഗം - ആമുഖം

16. ഭരണഘടനയുടെ ആമുഖം ഇതുവരെ എത്ര പ്രാവശ്യം ഭേദഗതി ചെയ്തിട്ടുണ്ട് - ഒന്ന്

17. ആമുഖമുൾപ്പടെയുള്ള ഭരണഘടനാഭാഗങ്ങൾ ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരം നൽകിയ ഭരണഘടനാ ഭേദഗതി എത്രമത്തേതാണ് - 24

18. ഇന്ത്യൻ ഭരണഘടനയുടെ താക്കോൽ എന്നറിയപ്പെടുന്നത് - ആമുഖം

19. ഇന്ത്യൻ ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് എന്നറിയപ്പെടുന്നത് - ആമുഖം

20. ഇന്ത്യൻ ഭരഘടനയുടെ പീഠിക (Preamble) തയ്യാറാക്കിയത് - ജവാഹർലാൽ നെഹ്‌റു

Post a Comment

Previous Post Next Post