ഹിമാലയം

ഹിമാലയം (Himalayas)
■ ഹിമലയത്തിന്റെ അർത്ഥം “മഞ്ഞിന്റെ വാസസ്ഥലം” എന്നാണ്. ഹിമാലയൻ നിരയുടെ നീളം 2410 കിലോമീറ്ററാണ്, ഇത് പടിഞ്ഞാറ് സിന്ധു നദി മുതൽ കിഴക്കൻ ബ്രഹ്മപുത്ര നദി വരെ നീളുന്നു.

■ ഹിമാദ്രി (Greater Himalayas), ഹിമാചൽ (Lesser Himalayas), ശിവാലിക് (Outer Himalayas) എന്നിവയാണ് ഹിമാലയത്തിലെ മൂന്ന് നിരകൾ.

■ ഹിമാലയത്തിന്റെ വടക്കൻ ഭാഗമായ ഹിമാദ്രിയിൽ നിരവധി കൊടുമുടികളുണ്ട്. എവറസ്റ്റ്, കാഞ്ചൻജംഗ, നംഗപർബത്, നന്ദാ ദേവി തുടങ്ങിയവ ഹിമാദ്രിയിലെ കൊടുമുടികളാണ്.

■ ഹിമാചൽ, ഡാർജിലിങ്, ഡൽ‌ഹൗസി, നൈനിറ്റാൽ, മസ്സൂറി എന്നീ സുഖവാസകേന്ദ്രങ്ങൾ  ഹിമാദ്രിയുടെ  തെക്ക് വശത്തായി സ്ഥിതി ചെയ്യുന്നു.

■ ശിവാലിക് കുന്നുകൾക്ക് താഴെയാണ് 'ഡൂൺസ്' താഴ്വരകൾ സ്ഥിതി ചെയ്യുന്നത്. ഇത്തരമൊരു താഴ്വര കൂടിയാണ് ഡെറാഡൂൺ.

■ ഹിമാചൽ പ്രദേശിനെ 'ഇന്ത്യയുടെ പർവതസംസ്ഥാനം' എന്നാണ് വിളിക്കുന്നത്.

■ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് എവറസ്റ്. ഇത് നേപ്പാളിലെ ഹിമാലയൻ താഴ്വരയിൽ സ്ഥിതി ചെയ്യുന്നു. സാഗർ മാതാ എന്നാണ് എവറസ്റ്റിന്റെ നേപ്പാളിലെ പേര്. 'ചോമോലാങ്‌മ' എന്നാണ് ടിബറ്റിലെ വിളിപ്പേര്. 8848 മീറ്ററാണ് എവറസ്റ് കൊടുമുടിയുടെ ഉയരം.

■ ആദ്യമായി എവറസ്റ്റ് കീഴടക്കിയത് - ടെൻസിംഗ് നോർഗെ, എഡ്മണ്ട് ഹിലാരി. ഇത് 1953 മെയ് 29-തിനായിരുന്നു.

■ എവറസ്റ്റ് കൊടുമുടിയാണ് ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയെന്ന്  ആദ്യമായി കണ്ടെത്തിയെന്ന് വിശ്വസിക്കപ്പെടുന്ന ഇന്ത്യാക്കാരൻ രാധാനാഥ് സിക്ദർ (1852).

■ ജപ്പാനിൽ ജനിച്ച ജങ്കോ താബേ 1975, മെയ് 16 ൽ എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ വനിതയായി.

■ അമേരിക്കൻ വംശജനായ എറിക് വെയിൻമേയാറാണ്  എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ അന്ധൻ (ഇത് 2001 മെയ് 25 നായിരുന്നു).

■ എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യക്കാരനാണ് ടെൻസിംഗ് നോർഗെ (ടെൻസിംഗ് ജനിച്ചത് നേപ്പാളിലാണെങ്കിലും ജീവിച്ചത് ഇന്ത്യയിലായിരുന്നു). എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിത ബചേന്ദ്രി പാൽ ആണ്, 1984 മെയ് 17 നായിരുന്നു അത്.

■ ഒരു വർഷത്തിനുള്ളിൽ രണ്ടുതവണ എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ വനിതയാണ് സന്തോഷ് യാദവ് (1992 - 1993).

■ 2003 ലാണ് എവറസ്റ്റ് ആദ്യമായി കീഴടക്കുന്നതിന്റെ സുവർണ്ണ ജൂബിലി (അൻപതാം വാർഷികം) ആഘോഷിച്ചത്.

■ 6714 മീറ്റർ ഉയരമുള്ള 'കൈലാസം കൊടുമുടി' സ്ഥിതിചെയ്യുന്നത്  ചൈനയിലാണ് (ടിബറ്റ്). ടിബറ്റിലെ കൈലാസത്തിന്റെ പേര് 'കാങ് റിംപോച്ചെ' എന്നാണ്.

■ സിക്കിമിലാണ് കാഞ്ചൻജംഗ പർവ്വതം സ്ഥിതി ചെയ്യുന്നത്. 8586 മീറ്ററാണ് കാഞ്ചൻജംഗയുടെ ഉയരം. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയാണ് കാഞ്ചൻജംഗ. ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കൊടുമുടിയാണിത്.

■ നംഗ പർബത്തിന്റെ അർത്ഥം നഗ്ന പർവ്വതം എന്നാണ്. നംഗ പർബതത്തിനെ ഡിയാമിർ എന്നും വിളിക്കുന്നു. ഡയമറിന്റെ അർത്ഥം “പർവതങ്ങളുടെ രാജാവ്” എന്നാണ്.

ഹിമാലയത്തിന്റെ പ്രാദേശിക വിഭജനം 

നദീതാഴ്വരകളെ അടിസ്ഥാനമാക്കി സർ സിഡ്‌നി ബർണാർഡ് ഹിമാലയത്തെ നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

1. പഞ്ചാബ് ഹിമാലയം - സിന്ധു നദി മുതൽ സത്ലജ് നദി വരെയുള്ള (ഏകദേശം 560 കി.മീ നീളത്തിൽ) ഭാഗമാണ് പഞ്ചാബ് ഹിമാലയം.

2. കുമയൂൺ ഹിമാലയം - സത്ലജ് നദിക്കും കാളി നദിക്കും ഇടയിലുള്ള ഭാഗമാണ് കുമയൂൺ ഹിമാലയം. ഏകദേശം 320 കി.മീ നീളമുള്ള ഭാഗമാണിത്.

3. നേപ്പാൾ ഹിമാലയം - 800 കി.മീ നീളമുള്ളതും കാളി നദിക്കും ടീസ്റ്റ/തിസ്ത നദിക്കും ഇടയിലുള്ളതുമായ ഭാഗമാണ് നേപ്പാൾ ഹിമാലയം.

4. അസം ഹിമാലയം - 720 കി.മീ നീളത്തിൽ ടീസ്റ്റ/തിസ്ത നദിക്കും ബ്രഹ്മപുത്രാ നദിക്കും ഇടയിലുള്ള ഭാഗമാണ് അസം ഹിമാലയം.

ഹിമാലയം ഉൾപ്പെടുന്ന പ്രദേശങ്ങളുടെ ഭൗതിക വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ ഹിമാലയത്തെ അഞ്ച് ഉപവിഭാഗങ്ങളായി തിരിക്കാം.

1. കാശ്‌മീർ ഹിമാലയം 
2. ഹിമാചലും ഉത്തരാഖണ്ഡ് ഹിമാലയവും 
3. ഡാർജലിംഗും സിക്കിം ഹിമാലയവും 
4. അരുണാചൽ ഹിമാലയം 
5. കിഴക്കൻ മലകൾ

Post a Comment

Previous Post Next Post